തന്റെ ആടുകളെ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെകൂടെ വസിക്കേണ്ടവനാണ് പുരോ ഹിതന്‍ എന്ന് പാപ്പാ പെസഹാവ്യാഴാഴ്ച പറഞ്ഞു. നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്ന വരും ആവശ്യക്കാരെ എപ്പോഴും സഹായിക്കുന്നവരും ആയിരിക്കണം ഒരു പുരോഹി തന്‍. 

    ദു:ഖത്തെയും ഒറ്റപ്പെടലിനെയും വിരസതയെയും അതിജീവിക്കണം എന്നുണ്ടെ ങ്കില്‍ പുരോഹിതന്‍ 'ലഃശ േശെഴി'െ തേടിപ്പോകണം. അവിടെ ദൈവത്തെയും ജനത്തെയും കണ്ടുപിടിച്ച് അവരുടെകൂടെ വസിക്കണം ഇതു പുരോഹിതനെ സ്വന്തം അസ്തിത്വം കണ്ടുപിടിക്കാനും സഹായിക്കും. 

    പുരോഹിതന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുന്നവന്‍ ആയിരിക്കണം. തുറന്ന വാതിലുകള്‍ ഉളള ദൈവാലയമാണ് ഇന്നത്തെ പുരോഹിതന്‍ നിര്‍മ്മിക്കേണ്ടത്. ആ ദൈവാലയം പാപികള്‍ക്ക് അഭയകേന്ദ്രമാകണം; വീടില്ലാത്തവന് വീടാകണം; രോഗിക്ക് സൗഖ്യമാകണം; യുവജനങ്ങള്‍ക്ക് സന്തോഷം പ്രദാനം ചെയ്യണം. 

    സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ക്രിസംമാസിനിടയിലാണ് പാപ്പാ ഇങ്ങ നെയുളള ഉപദേശങ്ങള്‍ നല്‍കിയത്.