സെന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍വച്ച് ഞായറാഴ്ച താന്‍ പട്ടം കൊടുത്ത 13 നവവൈദികരോടായി ഫ്രാന്‍സീസ് പാപ്പ സംസാരിക്കുകയായിരുന്നു. കുമ്പസാരക്കാരെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നതിനാല്‍ കുമ്പസാരിക്കാന്‍ പോകാത്തവരുണ്ടെന്ന് പാപ്പാ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ തനിക്കേറെ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
''നിങ്ങള്‍ ദയവായി ഇങ്ങനെ ചെയ്യരുത്.''പതിമൂന്ന് നവാഭിഷിക്തരോടായി പാപ്പാ പറഞ്ഞു.''നിങ്ങള്‍ അനുകരിക്കേണ്ടത് സുവിശേഷത്തിലെ യേശുവിന്റെ മാതൃകയാണ്. കാരുണ്യം കാണിക്കുന്നതില്‍ അവന്‍ ഒരിക്കലും പിശുക്കു കാണിക്കുന്നില്ല.'' 

കുറ്റം വിധിക്കാനല്ല ക്ഷമിക്കാനും കാരുണ്യം കാണിക്കാനുമാണ് യേശു വന്നതെന്ന കാര്യം വൈദികര്‍ ഒരിക്കലും മറക്കരുതെന്നും പാപ്പാ പറഞ്ഞു.