വത്തിക്കാന്‍: വിശ്രമവും ആഘോഷവും കുടുംബജീവിതത്തിലെ അത്യാവശ്യഘടക ങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബത്തെക്കുറിച്ചുളള പ്രഭാഷണപരമ്പരയില്‍ പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരോടായി സംസാരിക്കുകയാ യിരുന്നു പാപ്പാ. ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം ഉദ്ധരിച്ചു കൊണ്ട് ജോലിക്കുശേഷമുളള വിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പാ ഉദ്‌ബോ ധിപ്പിച്ചു. 

    ഞായറാഴ്ചകളുടെ പ്രാധാന്യവും മാര്‍പാപ്പാ എടുത്തുപറഞ്ഞു.''കുടുംബത്തോട് ചേര്‍ന്നുളള ഞായറാഴ്ചകളിലെ ബലിയര്‍പ്പണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വാഹനങ്ങളും സന്തോഷങ്ങളും കടമകളും ദിവ്യബലിയില്‍ സമര്‍പ്പിക്കുക. എന്തിന് മരണംപോലും ദിവ്യബലിയില്‍ സമര്‍പ്പിക്കുക. അത്ഭുതകരമായി നമ്മെ രൂപാന്തര പ്പെടുത്തുവാന്‍ ദിവ്യബലിക്ക് ശക്തിയുണ്ട്. വിശ്രമമില്ലാതെയുളള ജോലിയിലൂടെ ഉപഭോഗസംസ്‌കാരത്തിന് നാം നമ്മെത്തതന്നെ വിഴുങ്ങാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ പണം മുടക്കിയുളള ആഘോഷങ്ങളല്ല സന്തോഷം നല്‍കുന്നത് കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചുളള ആഘോഷങ്ങളാണ് സന്തോഷം നല്കുന്നത്.'' പാപ്പാ ഓര്‍മ്മിപ്പിച്ചു