ഫിലദല്‍ഫിയ- കുടുംബങ്ങളുടെ നിലനില്‍പ്പ് ഉറപ്പ് വരുത്തണമെന്നും  കുടുംബങ്ങളുടെ കൈയിലാണു ഭാവിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. യു.എസ്. സന്ദര്‍ശനത്തിന്റെ അവസാനപാദത്തില്‍ ഫിലദല്‍ഫിയയില്‍ എത്തിയ മാര്‍പാപ്പ ശനിയാഴ്ച  കുടുംബങ്ങളുടെ ലോകസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. 

    കുടുംബത്തില്‍ നാം പലപ്പോഴും വാദപ്രതിവാദം നടത്താറുണ്ട്  ചിലപ്പോള്‍ പാത്രങ്ങള്‍ പറക്കും. കുട്ടികള്‍ ഉണ്ടാക്കുന്ന തലവേദനകള്‍ ഇതിനു പുറമേ - എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചു മാര്‍പാപ്പ പറഞ്ഞു. എല്ലായ്‌പ്പോഴും കുരിശ് ഉണ്ടാവും. എന്നാല്‍ കുരിശിനുശേഷം ഉയിര്‍പ്പുണ്ടെന്ന കാര്യം വിസ്മരിക്കരുത്. സ്‌നേഹത്തിലൂടെ എല്ലാ പ്രതിസന്ധികളെയും നേരിടാനാവും.

    വഴക്കുണ്ടാക്കിയാല്‍  അതു പറഞ്ഞുതീര്‍ക്കാതെ ദിവസം അവസാനിപ്പിക്കരുതെന്നു മാര്‍പാപ്പ ദമ്പതികളെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കുടുംബത്തചന്റ പ്രത്യേകപരിഗണന നല്‍കണം. കുട്ടികളുടെയും മുത്തച്ഛന്മാരുടെയും കാര്യത്തില്‍ കരുതലില്ലാത്ത ജനങ്ങള്‍ ഭാവിയില്ലാത്തവരാണ്. മുന്നോട്ടു പോകാനുള്ള കരുത്തോ സ്മരണകളോ അവര്‍ക്കില്ല. കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ നമുക്ക് ബദ്ധശ്രദ്ധരാവാമെന്നു മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയും സംഗീതവും കലാപരിപാടികളും സമ്പന്നമാക്കിയ കുടുംബസമ്മേളനത്തിനെത്തിയ മാര്‍പാപ്പയ്ക്ക് അതീവ ഹൃദ്യമായ വരവേല്‍പാണു ലഭിച്ചത്. 

    ഇന്നലെ  ഫിലാജല്‍ഫിയയിലെ ഒരു ജയിലില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തി. നീലനിറത്തിലുള്ള  യൂണിഫോംധരിച്ച നൂറോളം അന്തേവാസികള്‍ മാര്‍പാപ്പയെ പ്രതീക്ഷിച്ച് ജയിലിലെ ജിംനേഷ്യത്തിലുണ്ടായിരുന്നു. ജീവിതയാത്രയില്‍ കാലില്‍ ചെളി പുരളും. അതു കഴുകികളയണം. നമ്മള്‍ ഓരോരുത്തരും കഴുകലിനു വിധേയരാവണം. അദ്ദേഹം  ഉദ്‌ബോധിപ്പിച്ചു വൈകുന്നേരം ഫിലഡല്‍ഫിയയിലെ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കുവേയിലെ വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. 

    'മുഖ്യദൂതന്മാരായ- വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ വിശുദ്ധ റാഫേല്‍ എന്നിവരുടെ മാധ്യസ്ഥം എന്നും നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ തിരുനാളിന്റെ എല്ലാ മംഗളങ്ങളും ഏറെ സ്‌നേഹത്തോടെ നേരുന്നു!' 

1. വിശുദ്ധ മിഖായേല്‍-മാലാഖമാരില്‍ പ്രധാനപ്പെട്ടവന്‍.'ദൈവത്തെപ്പോലെ എന്നാണ്' ഈ പേരിന്റെ അര്‍ത്ഥം. എല്ലാ തിന്മകളില്‍നിന്നും നമ്മളെ കാത്തുരക്ഷിക്കുക എന്നതാണ്  ഈ മാലാഖയുടെ ദൗത്യം. ഈ മാലാഖയെപ്പറ്റി ബൈബിളില്‍ - ദാനിയേല്‍ - 10:13,21,12:1 യൂദാസിന്റെ ലേഖനം - 1:9 വെളിപാടിന്റെ പുസ്തകം - 12:7 എന്നിവിടങ്ങളില്‍ പ്രദിപാദിക്കുന്നു. 

    വിശുദ്ധ ഗബ്രിയേല്‍-'ദൈവമാണ് എന്റെ ശക്തി, ദൈവത്തിന്റെ  ശക്തിയുള്ളവന്‍' എന്നൊക്കെയാണ് ഈ പേരിനു അര്‍ത്ഥം. ദൈവത്തിന്റെ സന്ദേശം മനുഷ്യരില്‍ എത്തിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം പരിശുദ്ധ മറിയത്തെ മംഗള വാര്‍ത്ത അറിയിച്ചത് ഈ മാലാഖയാണ്. ബൈബിളില്‍ ദാനിയേല്‍ - 8:9 ലൂക്കാ 1:11-20, 1:26-38.
    വിശുദ്ധ റാഫേല്‍-'സൗഖ്യത്തിന്റെ മാലാഖ' എന്നറിയപ്പെടുന്നു. ശാരീരികമായും  ആത്മീയമായും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. ഗദ്‌സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചോരവിയര്‍ത്ത ഈശോയെ ആശ്വസിപ്പിച്ചത് ഈ മാലാഖയാണെന്നു വിശ്വസിക്കുന്നു. 
ബൈബിളില്‍ - തോബിത് 12.