ക്യൂബ-ഭാവിയുടെ മറുപടി കുടുംബങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തെ രക്ഷിക്കുന്നത് കുടുംബങ്ങളാണ്. നാലു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതില്‍  അദ്ദേഹം വിലപിച്ചു,''നമ്മള്‍ കുടുംബത്തോടൊപ്പം വളരെ കുറച്ച് സമയമേ ചെലവഴിക്കുന്നുള്ളൂ. അതിന്റെ ഫലമായിട്ട് എങ്ങനെയാണ് ക്ഷമ കാണിക്കേണ്ടതെന്നോ ക്ഷമ ചോദിക്കേണ്ടതെന്നോ നമുക്ക് അറിയാതെ പോകുന്നു, മാനുഷികതയുടെ വിദ്യാലയമാണ് കുടുംബം. ദയവായി ഒരു കാര്യം മറക്കരുത് കുടുംബങ്ങള്‍ ഒരിക്കലും ഒരു പ്രശ്‌നമല്ല അത് പ്രഥമവും പ്രധാനവുമായി ഒരു സാധ്യതയാണ്.''