വിവാഹം എന്ന കൂദാശയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിച്ച് കുടുംബജീവി തത്തെ ബലപ്പെടുത്താന്‍ ഫ്രാന്‍സീസ് പാപ്പാ ആഹ്വാനം ചെയ്യുന്നു. ഒക്‌ടോബറില്‍ നടന്ന 'കുടുംബം' വിഷയമായ അസാധാരണ സിനഡിനുശേഷം നല്‍കിയ ആദ്യഅഭി മുഖത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. കത്തോലിക്കാ സഭയിലെ വിവാഹമോചനം, പുനര്‍വിവാഹം എന്നീ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഉളള ആശങ്കകളെ ഉപേക്ഷിക്കാ നും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
''സൗഹാര്‍ദ്ദപരമായ ഒരവസ്ഥയാണ് ഇപ്പോള്‍ നിലവിലുളളത്. കുടുംബങ്ങള്‍ നേരിടുന്ന ആദ്ധ്യാത്മികദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിക്കേ ണ്ടിയിരിക്കുന്നു. ഇന്ന് കുടുംബങ്ങള്‍ വെയിലേറ്റ് നിറം മങ്ങിയ അവസ്ഥയിലാണ്.'' പാപ്പാ അഭിമുഖത്തില്‍ പറയുന്നു.
കുടുംബം എന്ന വ്യവസ്ഥിതിയെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെ യുവജന ങ്ങള്‍ വിവാഹം കഴിക്കരുതെന്ന് പാപ്പാ പറയുന്നു.''വിവാഹിതരായി ഒന്നിച്ച് നീങ്ങേണ്ട വരാണ് അവര്‍. ശരിയായ അവബോധത്തോടെ വിവാഹത്തിന് ഒരുങ്ങാന്‍ കഴിഞ്ഞില്ലെ ങ്കില്‍ ജീവിതകാലം മുഴുവന്‍ പാലിക്കപ്പെടേണ്ട ഉടമ്പടി പാലിക്കാന്‍ അവര്‍ക്ക് കഴി യില്ല.'' പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.
''മിക്ക യുവാക്കളും വിവാഹത്തെ ഒരു സാമൂഹ്യആഘോഷമായാണ് വീക്ഷി ക്കുന്നത്. മതപരമായോ ആദ്ധ്യാത്മികമായോ അല്ല ഈ ചടങ്ങിനെ അവര്‍ സമീപി ക്കുന്നത്. സഭയും സഭാധികാരികളും ഇത്തരം വിഷയങ്ങളില്‍ യുവജനങ്ങളെ സഹായി ക്കാന്‍ മുന്നോട്ടു വരണ''മെന്ന് പാപ്പാ പറയുന്നു.