എപ്രില്‍ 2-ാം തീയതിയിലെ പൊതുസന്ദര്‍ശനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വിവാഹ ത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞത്. വിവാഹത്തിലൂടെ ഒരു ശരീരമാകുന്നവര്‍ ദൈവ സ്‌നേഹത്തിന്റെ പ്രതിരൂപമാണെന്നായിരുന്നു പാപ്പായുടെ സന്ദേശം.
''കാരണം വിവാഹമെന്ന കൂദാശയില്‍ ഒരു പുരുഷനും സ്ത്രീയും ഒരുമിക്കു മ്പോള്‍ ദൈവസാന്നിധ്യം അവരില്‍ പ്രതിഫലിക്കുന്നു. അങ്ങനെ ഒരു ശരീരമാകുന്നവര്‍ ദൈവസ്‌നേഹത്തിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളായിത്തീരുന്നു. അപ്പോള്‍ ദൈവ ത്തിന്റെ ഛായയെന്നു പറഞ്ഞാല്‍ ദമ്പതികളാണ് ; അല്ലാതെ പുരുഷന്‍ ഒറ്റയ്ക്കല്ല; സ്ത്രീയും ഒറ്റയ്ക്കല്ല;'' പാപ്പാ പറഞ്ഞു.
പരമ്പരാഗതവിവാഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടുളള പാപ്പായുടെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ദാമ്പത്യത്തിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ അദ്ദേഹം ദമ്പതികളെ ആഹ്വാനം ചെയ്തു.
''ദാമ്പത്യജീവിതത്തില്‍ അനേകം പ്രതിസന്ധികളും പ്രശ്‌നങ്ങളുമുണ്ടെന്ന് നമുക്ക റിയാം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എന്നിനെ നിങ്ങളുടെ വീട്ടിലേക്ക് വിളിച്ചു വരു ത്തേണ്ട കാര്യമൊന്നുമില്ല. നിസ്സാരങ്ങളെന്നു തോന്നുന്ന കാര്യങ്ങളിലൂടെ അവയെ പരി ഹരിക്കാനാവും. ചെറിയൊരു പ്രോത്സാഹനം, ഒരു ക്ഷമാപണം, ഒരു വിട്ടുവീഴ്ച- പുതിയൊരു പ്രഭാതം അതിലൂടെ തുടങ്ങുകയായി.'' പാപ്പാ പറഞ്ഞു.