മക്കളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം പറഞ്ഞത്. പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ ബോദ്ധ്യപ്പെടുത്തണമെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
''തിരക്കേറിയ ജീവിതത്തിനിടയില്‍ പലരും പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകുന്നു. ദൈവത്തില്‍നിന്ന് അകന്നുപോകാനേ ഇത് ഉപകരിക്കൂ. പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ നാം ദൈവസ്‌നേഹം അനുഭവിക്കുന്നില്ല എന്നര്‍ത്ഥം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അത്ഭുതകരമായ ഒരു കാര്യം പല സ്ഥലങ്ങളിലും കുരിശു വരയ്ക്കാന്‍ പോലുമറിയാത്ത കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട് എന്നതാണ.് മാതാപിതാക്കളാണ് ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍. കുട്ടികള്‍ക്കു മുന്‍പില്‍ നല്ല മാതൃകകളാകേണ്ടവരാണ് മാതാപിതാക്കള്‍'' ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. 
''സുവിശേഷവായനയ്ക്കായി എന്നും അല്‍പസമയം ചെലവഴിക്കണം കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സന്ധ്യാപ്രാര്‍ത്ഥന ചൊല്ലുകയും വേണം. ഇത് കുടുംബത്തിലെ ഓരോരുത്തരുംതമ്മിലുളള ഐക്യത്തിനും കെട്ടുറപ്പിനും കാരണ മാകും.'' ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.