ലോകമെമ്പാടും ശുഭപ്രതീക്ഷയും സന്തോഷവും എത്തിക്കുന്നതിനുളള ഉത്തരവാദി ത്തവും കടമയും എല്ലാ യുവാക്കള്‍ക്കുമുണ്ട്. അതിനാല്‍ അവര്‍ നിദ്രയിലായിരിക്കേണ്ട വരല്ലെന്ന് ഫ്രാന്‍സിസ്പാപ്പാ പറയുന്നു. ഏഷ്യന്‍ യൂത്ത് ഡേ ദിനാഘോഷങ്ങ ളുടെ സമാപനദിവസത്തില്‍ 23 രാജ്യങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന അമ്പതിനായിരം യുവാ ക്കളോട് സംസാരിക്കുകയായിരുന്നു പാപ്പാ. അര്‍പ്പണബോധമുളള യുവാക്കള്‍ക്ക് സഭ യുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കാന്‍ കഴിയുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. 

ആറാമത് ഏഷ്യന്‍ യൂത്ത് ഡേയുടെ മുദ്രാവാക്യം''ഏഷ്യന്‍ യുവാക്കളെ ! ഉണരൂ! രക്തസാക്ഷികളുടെ മഹത്വം നിങ്ങളിലാകുന്നു!''എന്നാണ്. 'ഈ മുദ്രാവാക്യത്തിലെ ഓരോ വാക്കും പ്രതിനിധീകരിക്കുന്നത് യുവാക്കളുടെ ഉത്തരവാദിത്തങ്ങളെയും കടമക ളേയുമാണ്. ഏഷ്യാഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമാണ് നിങ്ങളെല്ലാവരും എത്തിയിരിക്കുന്നത്. മതപരവും സാംസ്‌കാരികവുമായ വളരെ സമ്പന്നമായ ഒരു പാരമ്പ ര്യമാണ് ഏഷ്യയ്ക്കുളളത്. ഇവിടുത്തെ യുവാക്കള്‍ മഹത്തായ ഒരു സംസ്‌കാരത്തിന്റെ മക്കളാണ്. സമൂഹത്തിലുടനീളം സുവിശേഷം എത്തിക്കാനുളള ഉത്തരവാദിത്തം നിങ്ങ ള്‍ക്കുണ്ട്' പാപ്പാ ഉദ്‌ബോധിപ്പിച്ചു. 

യുവാക്കളിലുണ്ടാകേണ്ട നന്മയെയും ശുഭപ്രതീക്ഷയെയും ഉത്സാഹത്തെയും പാപ്പാ ഉയര്‍ത്തിക്കാട്ടി. രണ്ടാമത്തെ വാക്ക് ലക്ഷ്യമിടുന്നത് യുവത്വം എന്നത് ലോക ത്തിനുവേണ്ടി ദൈവം നല്‍കിയ സമ്മാനമായി കരുതി യുവാക്കള്‍ പ്രവര്‍ത്തിക്കണം എന്നതാണ്. ദൈവം തങ്ങളെ വിളിച്ചിരിക്കുന്ന മേഖലകളില്‍ ഉത്തരം നല്‍കാന്‍ യുവാ ക്കള്‍ക്കു കഴിയണം. ഭാവിയുടെ മാത്രമല്ല വര്‍ത്തമാനകാലത്തിന്റെയും പ്രതീക്ഷയാണ് യുവജനങ്ങള്‍. ക്രൈസ്തവജീവിതത്തില്‍ യുവാക്കള്‍ നേരിടേണ്ടി വരുന്ന എല്ലാവെല്ലു വിളികളിലും ദൈവത്തിന്റെ സഹായമാണ് അഭ്യര്‍ത്ഥിക്കേണ്ടത്. അവിടുന്ന് തീര്‍ച്ചയാ യും അതിന് ഉത്തരം നല്‍കും. 

സമ്മര്‍ദ്ദങ്ങള്‍ക്കോ നിര്‍ബന്ധത്തിനോ വഴങ്ങിയാകരുത് യുവാക്കള്‍ പ്രവര്‍ത്തി ക്കേണ്ടത്. പരിശുദ്ധ ദൈവമാതാവ് മാതൃസഹജമായ കരുണയും സ്‌നേഹവും അനുഗ്ര ഹവും യുവാക്കള്‍ക്ക് നല്‍കട്ടെയെന്ന് ആശംസിച്ചാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ കുര്‍ ബാനപ്രസംഗം അവസാനിപ്പിച്ചത്.