സര്‍വ്വ ജനപദങ്ങളുടെയും നാഥയുടെ ജപമാല

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ. ആമ്മേന്‍

നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധമറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍.

മാതാവ് പഠിപ്പിച്ച പ്രാര്‍ത്ഥന
ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്കയക്കേണമെ സര്‍വജനപദങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കട്ടെ! അതുവഴി ധാര്‍മ്മികാധ:പതനം, ദുരന്തങ്ങള്‍,യുദ്ധം ആദിയായവയില്‍നിന്നും അവര്‍ സംരക്ഷിക്കപ്പെടട്ടെ. ഒരിക്കല്‍ മറിയമായിരുന്ന,സര്‍വ്വജനപദങ്ങളുടെയും നാഥ ഇപ്പോള്‍ ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ.   (1 പ്രാവശ്യം)

സഹരക്ഷകയായ സര്‍വ്വജനപദങ്ങളുടെയും നാഥേ ഞങ്ങളുടെ (നിയോഗം) അഭിഭാഷകയും മദ്ധ്യസ്ഥയും ആയിരിക്കേണമേ.       
         
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും, ആമ്മേന്‍
 

ഈ പ്രാര്‍ത്ഥന ആവര്‍ത്തിച്ച് 5 പ്രാവശ്യം ചൊല്ലുക
നിയോഗം = വ്യക്തിപരമായ ആവശ്യം സമര്‍പ്പിക്കുക

+++