നല്ല വിളവിനുവേണ്ടി പ്രാര്‍ത്ഥന

ആകാശവും ഭൂമിയും സൃഷ്ടിച്ച നല്ല പിതാവേ എനിക്കു നല്‍കിയ കൃഷിസ്ഥലങ്ങള്‍ അങ്ങയുടെ അധീനതയിലാണല്ലോ. അതിനെ ഓര്‍ത്ത് സ്തുതിക്കുന്നു. വിളവുകളുടെ നാഥനായ കര്‍ത്താവേ പൂര്‍വ്വികരുടെ കടങ്ങളും പൈശാചിക ബന്ധനങ്ങളും ക്ഷുദ്രജീവികളുടെ (എലി, ചാഴി, എരണ്ട മുതലായവയുടെ) ഉപദ്രവങ്ങളും മാറിപ്പോകട്ടെ. വെള്ളപ്പൊക്കത്തില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും ഞങ്ങളുടെ ധാന്യങ്ങളേയും ഇതരവിളകളേയും സംരക്ഷിക്കേണമേ . അവ മികച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇടയാക്കണമേ. അവിടുന്ന് ഈ സ്ഥലവും ഇവിടെയുള്ള കൃഷിയും ആശീര്‍വദിച്ചനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍

തിരുവചനം

നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക, നിന്റെ പദ്ധതികള്‍ ഫലമണിയും (സുഭാഷിതങ്ങള്‍ 16:3).

വീട്ടില്‍ വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാന്‍ അയച്ച മഹാസൈന്യങ്ങള്‍ നശിപ്പിച്ച സംവത്സരങ്ങളിലെ വിളവുകള്‍ ഞാന്‍ തിരിച്ചുതരും (ജോയേല്‍ 2:25).

നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ, എന്തെന്നാല്‍ നമുക്കു മടുപ്പു തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം (ഗലാത്തിയാ 6:9).

കര്‍ത്താവു തന്റെ വിശിഷ്ടഭണ്ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ  പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും നിനക്കു കടം വാങ്ങേണ്ടിവരികയില്ല (നിയമാവര്‍ത്തനം 28:12).

+++