വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന

സ്‌നേഹപിതാവായ ദൈവമെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ പറഞ്ഞ ദൈവമേ ഞങ്ങളുടെ കടയെ (തൊഴില്‍ ശാലയെ/വ്യാപാരസ്ഥാപനത്തെ) അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഈ തൊഴില്‍ നടത്തുന്ന എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. എന്റെ കടയില്‍  എന്നെ സഹായിക്കുന്ന എല്ലാ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. അവരെല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരായി മാറട്ടെ. എന്റെ കടയെ (തൊഴില്‍ ശാലയെ/വ്യാപാരസ്ഥാപനത്തെ) വളര്‍ത്തണമെ. സത്യത്തിലും നീതിയിലും അവിടുത്തെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുവാനും ഞാനുമായി ഇടപെടുന്ന എല്ലാവരോടും സ്‌നേഹത്തിലും വിശ്വസ്തതയിലും പെരുമാറുവാനും എന്നെ സഹായിക്കണമെ. നിത്യം പിതാവും  പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

തിരുവചനം

കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും (സങ്കീര്‍ത്തനങ്ങള്‍ 121:8).

കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക, സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.  നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ അവിടുന്ന് നിനക്ക് വഴി തെളിച്ച്തരും(സുഭാഷിതങ്ങള്‍ 3:5-6).

നിന്റെ  പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക. നിന്റെ പദ്ധതികള്‍ ഫലമണിയും(സുഭാഷിതങ്ങള്‍ 16:3).

ഒരുവന്റെ വഴികള്‍ കര്‍ത്താവിന് പ്രീതീകരമായിരിക്കുമ്പോള്‍ ശത്രുക്കള്‍പോലും അവനോട് ഇണങ്ങിക്കഴിയുന്നു. നീതിപൂര്‍വ്വം നേടിയ ചെറിയ ആദായമാണ് അനീതി വഴി നേടിയ വലിയ ആദായത്തെക്കാള്‍ വിശിഷ്ടം (സുഭാഷിതങ്ങള്‍ 16:7-8).

+++