ജോലി ലഭിക്കുവാനുള്ള പ്രാര്‍ത്ഥന

നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ കല്പിച്ച കര്‍ത്താവേ ഒരു ജോലിക്കുവേണ്ടി അലയുന്ന എന്നെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്റെ തൊഴിലില്ലായ്മമൂലം കഷ്ടപ്പെടുന്ന എന്റെ കുടുംബത്തെ അങ്ങേ പാദത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.  അങ്ങയെ മഹത്വപ്പെടുത്തുന്നു. നസ്രത്തിലെ തച്ചന്റെ ജോലിചെയ്ത് ജീവിച്ച യേശുവേ അങ്ങ് കാണിച്ചുതരുന്ന ഏതു ജോലിയും ചെയ്യുന്നതിനുള്ള ശക്തിയും വിനയവും എനിക്കു നല്‍കേണമേ. അദ്ധ്വാനിക്കാത്തവര്‍ ഭക്ഷിക്കാതിരിക്കട്ടെ എന്നുള്ള  തിരുവചനം ഓര്‍ത്തുകൊണ്ട് അലസതയും ഭീരുത്വവും ദുരഭിമാനവും വെടിഞ്ഞ് നല്ല ഉന്മേഷത്തോടുകൂടി ജോലി ചെയ്യുവാനുള്ള കഴിവും തരേണമേ. അങ്ങനെ എന്റെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കാന്‍ കൃപചെയ്യണമെ. ആമ്മേന്‍, ഹല്ലേലുയ്യാ.

തിരുവചനം 

മനുഷ്യന്റെ  ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം (റോമാ 9:16).

നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍ശും (യോഹന്നാന്‍  15:16).

എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിമ്പോള്‍ എനിക്ക് ഉത്തരമരുളണമേ ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വ്വം എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ 37:4 കര്‍ത്താവില്‍ ആനന്ദിക്കുക, അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും (സങ്കീര്‍ത്തനങ്ങള്‍ 4:1).

+++