ആത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രാര്‍ത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ,  അങ്ങയെ അിറയാതെ, മഹത്വപ്പെടുത്താതെ, നന്ദിപറയാതെ പാപത്തില്‍ മരിച്ചുപോയ സകല ആത്മാക്കളേയും തിരുമുമ്പില്‍ സമര്‍പ്പിച്ച് അവരുടെ രക്ഷയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യവാനായ ദൈവമേ സകല മരിച്ച  ആത്മാക്കളോടും പ്രത്യേകിച്ച് ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോടു കരുണകാണിക്കണമേ. അവരുടെ പാപങ്ങള്‍ പൊറുക്കണമേ, ശാപങ്ങള്‍ നീക്കണമേ. കടങ്ങള്‍ ഇളച്ചു കൊടുക്കണമേ. നരകാഗ്നിയില്‍ നിന്നും അവരെ മോചിപ്പിക്കണമേ, പൂര്‍വ്വപിതാക്കന്മാരിലൂടെ ഞങ്ങളിലേക്കു കടന്നുവന്നിട്ടുള്ള പാരമ്പര്യരോഗങ്ങള്‍, ശാപങ്ങള്‍, ബന്ധങ്ങള്‍ തകര്‍ച്ചകള്‍ ഇവ നീക്കണമേ, പാപശാപ ബന്ധനങ്ങളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. 

ശുദ്ധീകരണസ്ഥലത്ത് സഹനത്തിന് വിധേയരായിരിക്കുന്ന എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും ലോകത്ത് എല്ലായിടത്തും ഉള്ള നിര്‍ഭാഗ്യവാന്മാരായ പാപികള്‍ക്ക് വേണ്ടിയും എന്റെ കുടുംബത്തിലുള്ളവര്‍ക്കു വേണ്ടിയും നിത്യപിതാവേ, അങ്ങേ തിരുക്കുമാരന്റെ അമൂല്യമായ തിരുരക്തം ലോകത്ത് എമ്പാടും ഇന്ന് അര്‍പ്പിക്കപ്പെടുന്ന വിശുദ്ധബലികള്‍ക്ക് ഒപ്പം അങ്ങേയ്ക്ക് ഞങ്ങള്‍ അര്‍പ്പിക്കുന്നു. ആമ്മേന്‍. 

ഈശോമറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ (10 പ്രാവശ്യം).

തിരുവചനം 

നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊകുവരുകയും ചെയ്യുന്നെങ്കില്‍ പാപിയെ തെറ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍ (യാക്കോബ് 5:19-20).

+++