മദ്യത്തിനും, പുകവലിക്കും അടിമപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
സര്‍വ്വശക്തനായ ദൈവമേ! പ്രത്യാശാപൂര്‍വ്വം അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന ഈ വ്യക്തിയെ മദ്യപാനത്തിന്റേയും പുകവലിയുടേയും ആസക്തിയില്‍നിന്നും  മോചിപ്പിക്കേണമേ. മദ്യപാനത്താലും പുകവലിയാലും അങ്ങയോടും കുടുംബത്തോടും സമൂഹത്തോടും അയാളോടുതന്നെയും ചെയ്യുന്ന  ദ്രോഹം അയാളോട് ക്ഷമിക്കണമേ. മേലില്‍ ഒരിക്കലും ഈ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുവാനുള്ള ആത്മബലം ഈ  മകനു കൊടുക്കണമേ. ഈ ദുശ്ശീലങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികരോഗങ്ങളും മാനസിക തകര്‍ച്ചകളും സുഖപ്പെടുത്തണമേ. പരിശുദ്ധാത്മാവിനാല്‍ നിറച്ച് ഈ വ്യക്തിയെ ഒരു പുതിയ സൃഷ്ടിയാക്കി രൂപാന്തപ്പെടുത്തണമേ. യേശുവേ നന്ദി, യേശുവേ സ്‌തോത്രം ഹല്ലേലൂയ്യ.....

തിരുവചനം 

യേശുക്രിസ്തുവിനുളളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു (ഗലാത്തിയാ 5:24)

അതിനാല്‍  നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍ (അപ്പ പ്രവര്‍ത്തനങ്ങള്‍ 3:19).

എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിക്കുകയും  തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളില്‍നിന്ന്  പിന്‍തിരിയുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും (2 ദിനവൃത്താന്തം 7:14).

+++