ജോലിക്കു പോകുമ്പോഴുള്ള പ്രാര്‍ത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അങ്ങുന്ന് എന്നെ ഭരമേല്‍പിച്ചിരിക്കുന്ന  ഈ പ്രത്യേക ശുശ്രൂഷയെപ്രതി (അവരവരുടെ ജോലിയെക്കുറിച്ച് ഓര്‍ക്കുക) ഞാന്‍ അങ്ങേക്ക് നന്ദിപറയുന്നു. മനുഷ്യസേവനത്തിനായി അങ്ങ് എനിക്കു നല്‍കിയിരിക്കുന്ന അവസരമായി ഈ ശുശ്രൂഷയെ കാണുവാനും അതില്‍ അഭിമാനം കൊള്ളുവാനും എന്നെ അങ്ങുന്ന് അനുഗ്രഹിക്കണമേ. എന്റെ എല്ലാ കഴിവുകളെയും സാഹചര്യങ്ങളെയും  അങ്ങയുടെ പ്രത്യേകസംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ സഹായം  അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്റെ പക്കല്‍ അണയുന്ന എല്ലാവരോടും സ്‌നേഹത്തോടും  സൗമ്യതയോടും കൂടി പെരുമാറുവാന്‍ അങ്ങ് എന്നെ അനുഗ്രഹിക്കണമേ. നീതിബോധത്തോടും സത്യസന്ധതയോടും കൂടെ സേവനമനുഷ്ഠിക്കുവാനും നിരുത്തരവാദിത്ത്വപരമായ പെരുമാറ്റം വഴി ആരേയും വേദനിപ്പിക്കാതിരിക്കുവാനും അങ്ങുന്ന് എന്നെ ശക്തനാക്കണമേ (ശക്തയാക്കണമേ). എന്റെ ചിന്തകളോ വാക്കുകളോ പ്രവ്യത്തികളോ വഴി അങ്ങയുടെ മുമ്പില്‍ കുറ്റക്കാരനായിത്തീരാന്‍ (കുറ്റക്കാരിയായിത്തീരാന്‍) അങ്ങുന്ന് എന്നെ അനുവദിക്കരുതേ. എല്ലായ്‌പ്പോഴും അങ്ങേക്കു പ്രതീകരമായവിധം ശുശ്രൂഷ ചെയ്തുകൊണ്ട് അവിടത്തെ  മഹത്വപ്പെടുത്തുവാനും അവസാനം ഞങ്ങളെല്ലാവരുമൊരുമിച്ച് അങ്ങയുടെ മഹത്ത്വത്തില്‍ പങ്കുകാരാകുവാനും ഞങ്ങളെ അങ്ങുന്ന് അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രവും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍.

തിരുവചനം 

ചെയ്യാനുള്ളത് സര്‍വ്വ ശക്തിയോടും കൂടെ ചെയ്യുക . എന്തെന്നാല്‍ നീ ചെന്നു ചേരേണ്ട പാതാളത്തില്‍ ജോലിക്കോ ചിന്തയ്‌ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനമില്ല (സഭാപ്രസംഗകന്‍ 9:10).

നിന്റെ ദൈവമായ കര്‍ത്താവു നീ ചെയ്യുന്ന എല്ലാ ജോലികളിലും നീ ആരംഭിക്കുന്ന എല്ലാ പ്രവ്യത്തികളിലും നിന്നെ അനുഗ്രഹിക്കും (നിയമാവര്‍ത്തനം 15:10).

എന്നെ ശക്‌നാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും (ഫിലിപ്പി 4:13).

+++