ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥന
സ്‌നേഹനിധിയായ ദൈവമേ, ഞങ്ങളെയും അവിടന്ന് കാരുണ്യപൂര്‍വ്വം ഞങ്ങള്‍ക്ക് നല്‍കിയ ഈ ആഹാരസാധനങ്ങളെയും ആശീര്‍വദിക്കണമേ. ഇതു ഞങ്ങള്‍ക്കായി ഒരുക്കിയ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ആമ്മേന്‍.

ഭക്ഷണത്തിനു ശേഷമുള്ള പ്രാര്‍ത്ഥന
കര്‍ത്താ
വായ ദൈവമേ,  അങ്ങു ഞങ്ങള്‍ക്ക് നല്‍കിയ ഈ ആഹാരത്തെ പ്രതി ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. വളര്‍ന്നു വലിയവരായി മറ്റുള്ളവര്‍ക്കു നന്മ ചെയ്ത് ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

തിരുവചനം 

അവിടുന്നു ദാഹാര്‍ത്തനു തൃപ്തിവരുത്തുകയും വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു (സങ്കീ 107:9).

ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു (ഉല്‍പത്തി 9:3).

ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്.  കൃതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നു (1 തിമോത്തേയോസ്4:4-5).

+++