കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

ഞങ്ങളെ എപ്പോഴും കാത്തുസൂക്ഷിക്കുന്നതിനായി കാവല്‍ മാലാഖമാരെ നിയോഗിച്ചുതന്ന ത്രീയേക ദൈവമേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞങ്ങളെ കാത്തുരക്ഷിക്കുന്നതിനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഞങ്ങളുടെ കാവല്‍ മാലാഖായേ, ഈ ഭവനത്തെയും ഇതില്‍ വസിക്കുന്ന ഞങ്ങളെല്ലാവരെയും പൈശാചികശക്തിയില്‍നിന്നും പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധി, ദുര്‍മരണം തുടങ്ങിയ എല്ലാ അനര്‍ത്ഥങ്ങളില്‍നിന്നും സദാ കാത്തുരക്ഷിക്കണമെ. ഞങ്ങളുടെ ഈ ഭവനത്തിനും ഇതില്‍ വസിക്കുന്ന എല്ലാവര്‍ക്കും കാവലായിരുന്ന് ഞങ്ങളെ നീ വഴി നടത്തണമേ.

എന്നെ കാത്തുസൂക്ഷിക്കുന്നതിനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട എന്റെ കവല്‍മാലാഖായേ, ഇപ്പോള്‍ എനിക്ക് ഏറ്റവും ആവശ്യമായ ഈ അനുഗ്രഹം....നിന്റെ മാദ്ധ്യസ്ഥശക്തിയാല്‍ നേടിത്തരണമേ. ഈ നിമിഷംമുതല്‍ സ്വര്‍ഗ്ഗീയഭവനത്തില്‍ എത്തിച്ചേരുംവരെ എന്നെ എന്നും കാത്തുപരിപാലിക്കണമെ. ഇന്നേദിവസം എന്റെ ഈ പ്രത്യേക നിയോഗത്തെ (ആവശ്യം പറയുക) ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് എനിക്കായി  മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യണമേ. ആമ്മേന്‍. (7 ത്രിത്വസ്തുതി)

തിരുവചനം 

ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ  കാത്തുകൊള്ളും , ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥല്‌തേതക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും (പുറപ്പാട് 23:20).
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും (സങ്കീര്‍ത്തനങ്ങള്‍ 91:11-12).

+++