തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

കാല്‍വരിയില്‍ എനിക്കുവേണ്ടി രക്തം ചിന്തി മരിച്ച യേശുവേ, എന്നെ വിലകൊടുത്തു വാങ്ങിയ യേശുവേ, അവിടത്തെ അമൂല്യമായ തിരുരക്തം എന്നെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കണമേ. ആ തിരുരക്തത്തില്‍ എന്നെയും എന്റെ കുടുംബാംഗങ്ങളെയും കഴുകണമേ! സുഖപ്പടുത്തണമേ! വിശുദ്ധീകരിക്കണമേ! അവിടുത്തെ തിരുരക്തത്തിന്റെ സംരക്ഷണം നിരന്തരം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങയുടെ സ്‌നേഹംകൊണ്ട് ഞങ്ങളെ നിറയ്ക്കണമേ! അങ്ങയുടെ സമാധാനം ഞങ്ങള്‍ക്കു നല്‍കണമേ! അങ്ങിലുള്ള വിശ്വാസം ഞങ്ങളില്‍ ആഴപ്പെടുത്തണമേ! അങ്ങയുടെ രാജ്യം ഞങ്ങളില്‍ വളര്‍ത്തണമേ! ഞങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്കു നല്‍കണമേ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുകൊണ്ട് അങ്ങയുടെ പാതയില്‍ സഞ്ചരിക്കുവാനും, എപ്പോഴും അങ്ങയോടുകൂടി ആയിരിക്കുവാനും ഇടയാക്കണമേ.

തിരുവചനം 

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയുംഅവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയുംഅവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു (കൊളോസോസ് 1:20).

പിതാക്കന്‍മാരില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നുനിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ (1 പത്രോസ് 1:18-19).

+++