ബന്ധന പ്രാര്‍ത്ഥന

ജീവനുള്ള ദൈവത്തിന്റെ പുത്രനായ /യേശു ക്രിസ്തുവിന്റെ / ശക്തിയുള്ള നാമത്തില്‍, അവിടുത്തെ തിരുശരീരരക്തങ്ങളുടെ യോഗ്യതയാല്‍/ എല്ലാ അന്ധകാരശക്തികളും / പൈശാചിക ബന്ധനങ്ങളും / ദുഃശ്ശീലങ്ങളും / എന്നെ / നിന്നെ വിട്ടു പോകട്ടെ. ഞാന്‍ / ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ /തിരുരക്തത്താല്‍/ വിലയ്ക്കു വാങ്ങപ്പെട്ടവനാണ്(വളാണ്). അന്ധകാര ശക്തികള്‍ക്ക് / എന്റെ (ഞങ്ങളുടെ)മേല്‍ അധികാരമില്ല. ഞാന്‍ (ഞങ്ങള്‍)/ യേശു ക്രിസ്തുവിന്റേതാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍/ ഞാന്‍ കല്‍പിക്കുന്നു. എന്നെയും (ഞങ്ങളെയും) കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും ബാധിച്ചിരിക്കുന്ന /രോഗത്തിന്റെയും തകര്‍ച്ചയുടെയും/ ദുഃശ്ശീലത്തിന്റെയും /ദുരാത്മാവേ പുറത്തു വരിക. യേശു ക്രിസ്തുവിന്റെ/ കുരിശിന്റെ കീഴെ /ഈ ദുരാത്മാക്കള്‍ ബന്ധിക്കപ്പെടട്ടെ. തിരുരക്തത്താല്‍ കഴുകി /എന്നേയും എനിക്കുള്ളവയേയും ശുദ്ധീകരിക്കണമേ. വിശുദ്ധ കുരിശിന്റേയും/ പരിശുദ്ധ കന്യാമറിയത്തിന്റേയും /വിശുദ്ധ മിഖായേലിന്റേയും/ സകല മാലാഖമാരുടെയും/ സകലവിശുദ്ധരുടെയും/ മദ്ധ്യസ്ഥതയും/ വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ അപേക്ഷകളും/ എനിക്ക് അഭയവും/ കോട്ടയുമായിരിക്കട്ടെ.

വി.സെബസ്ത്യാനോസിന്റേയും /വി.ഗീവര്‍ഗ്ഗീസിന്റേയും മദ്ധ്യസ്ഥതയും /സകല അപ്പസ്‌തോലന്മാരുടെയും/ രക്തസാക്ഷികളുടെയും/ പ്രാര്‍ത്ഥനാസഹായവും /എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിന്റെ /ശക്തിയുള്ള നാമത്തില്‍/ അസൂയയുടെയും, അഹങ്കാരത്തിന്റെയും അലസതയുടെയും, ശത്രുതയുടെയും, വെറുപ്പിന്റെയും കോപത്തിന്റെയും, ആസക്തികളുടെയും/ എല്ലാ ബന്ധനങ്ങളും/ എന്നില്‍നിന്ന് അകന്നുപോകട്ടെ. കര്‍ത്താവായ യേശുക്രിസ്തു/ നിത്യജീവനിലേക്കും /രക്ഷയുടെ പൂര്‍ണ്ണതയിലേക്കും /എന്നെ നയിക്കുമാറാകട്ടെ.

യേശുവേ സ്‌തോത്രം... യേശുവേ നന്ദി... യേശുവേ ആരാധന

OR

ബന്ധന പ്രാര്‍ത്ഥന

ഈശോയുടെ നാമത്തില്‍, ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയില്‍, ഈശോയുടെ കുരിശിന്റെ അടയാളത്തില്‍ എല്ലാ നാരകീയ ശക്തികളെയും പൈശാചിക സാന്നിദ്ധ്യങ്ങളെയും ഞാന്‍ ബന്ധിക്കുന്നു. നാരകീയശക്തികളേ, അന്ധകാരശക്തികളേ, നിങ്ങളോടു ഞാന്‍ കല്പിക്കുന്നു; നസ്രായനായ യേശുവിന്റെ നാമത്തില്‍ എന്നെയും എന്റെ കുടുംബത്തെയും (ഈ സ്ഥാപനത്തെയും) വിട്ടുപോകുക. നിത്യനരകാഗ്‌നിയിലേക്കു പോകുക. ഇനി ഒരിക്കലും മടങ്ങി വരരുതെന്ന് ഈശോയുടെ തിരുനാമത്തില്‍ ഞാന്‍ കല്പിക്കുന്നു.

യേശുവേ സ്‌തോത്രം.., യേശുവേ നന്ദി (അല്പസമയം സ്തുതിക്കുക). ഈ ബന്ധനപ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുന്നത് നല്ലാതാണ്.

തിരുവചനം 

നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍.നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും  (പുറപ്പാട് 14:13).

കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി (പുറപ്പാട് 14:14).

+++