കരുണയുടെ ജപം

കാരുണ്യവാനായ ദൈവമേ, അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്‌നേഹിതരുംവഴി വന്നുപോയ സകല തെറ്റുകളും കുറ്റങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ. അവിടത്തെ പ്രിയപുത്രന്‍ ഞങ്ങള്‍ക്കു വേണ്ടി ചിന്തിയ വിലയേറിയ തിരുരക്തത്താല്‍ കഴുകി, ഞങ്ങളെ വിശുദ്ധീകരിക്കുകയും ശിക്ഷാവിധിയില്‍ ള്‍പ്പെടുത്താതെ അങ്ങയുടെ സ്വന്തമായി ഞങ്ങളെ സ്വീകരിക്കുകയും ചെയ്യണമേ. അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കുകയും പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ കാത്തുകൊള്ളുകയും ചെയ്യേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍

+++