വിശ്വാസവത്സരത്തിനൊരു ഉണര്‍ത്തുപാട്ട് റവ. ഡോ. ജോസഫ് വട്ടക്കളം
ഹബേമൂസ് പാപ്പാം സത്യമായും പരിശുദ്ധാത്മാവാണു കത്തോലിക്കാ തിരുസഭയെ നയിച്ചുകൊണ്ടിരിക്കുന്നത്. സഭ മാറ്റങ്ങള്‍ക്ക് വാതില്‍ തുറക്കുകയാണ് എന്നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ രാജി മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ തെരഞ്ഞെടുപ്പുവരെയുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ബനഡിക്റ്റ് മാര്‍പാപ്പ രാജിവച്ച് സ്ഥാനമൊഴിഞ്ഞത് അന്നുവരെയുണ്ടായിരുന്ന നടപ്പുരീതികളില്‍ നിന്നുള്ള മാറ്റിച്ചവിട്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പാ രണ്ടാംക്രിസ്തുവെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ പേര് സ്വീകരിച്ച് കത്തോലിക്കാസഭയുടെ നടുനായകത്വം ഏറ്റെടുത്തിരിക്കുന്നു.
പേരുസ്വീകരണത്തിലെ വ്യതിരിക്തത തന്നെ കാലത്തിന്റെ അടയാളമാണ്. ഇതിലൂടെ കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ താനെന്താണെന്നും തന്റെ ദൈവികദൗത്യം
എന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. എളിമയും നര്‍മ്മബോധവും - അതാണു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖമുദ്ര. ക്രിസ്തുവിനു വേണ്ടി ദാരിദ്രം വരിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ബഹുമാനാര്‍ത്ഥമാണ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചത്. ജീവിതത്തിലുടനീളം ഈ ലാളിത്യം പരിശുദ്ധപിതാവു കാത്തുസൂക്ഷിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തോട് ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന മാര്‍പ്പാപ്പ ലോകത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ കര്‍ത്താവിന്റെ ആലയമായ സഭയെ പുനരുജ്ജീവിപ്പിക്കാന്‍ പരിശുദ്ധപിതാവിനു കഴിയട്ടെ. കാലത്തിന്റെ പൂര്‍ണ്ണതയില്‍ ലോകത്തിനും വിശ്വാസസമൂഹത്തിനും ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമാണ് പുതിയ മാര്‍പ്പാപ്പ. ഭൗതികാഗ്രഹങ്ങളുടെ ആസക്തികളില്‍ വിശ്വാസവും സഭയും പ്രതിസന്ധി നേരിടുന്ന ഈ കാലയളവില്‍ വിശ്വാസത്തിലും ജീവിതമൂല്യങ്ങളിലും ഒരു തിരിച്ചുപോക്ക് അത്യന്താപേക്ഷിതമാണ്. ഈ സത്യമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഊന്നി
പറയുക. എളിമയിലും ലാളിത്യത്തിലും വിശ്വസിക്കുന്ന, ജീവിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ മെത്രാപ്പോലീത്തയായിരുന്നപ്പോള്‍, അതിമെത്രാസനമന്ദിരത്തില്‍ താമസിക്കാതെ, സ്വന്തമായ ചെറിയ വീട്ടില്‍, സ്വയം ഭക്ഷണം പാകം ചെയ്തും വസ്ത്രം അലക്കിയും ഒരു സന്യാസിയുടെ തനിമയിലാണു ജീവിച്ചിരുന്നത്. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണനയും വാത്സല്യവും പ്രദര്‍ശിപ്പിച്ച ദിവ്യനാഥനെയല്ലേ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുക?
ശുഭോദര്‍ക്കമായ വ്യാതിരിക്തതകളോടെ, ക്രിസ്തുവിന്റെ വികാരിയായി, പരിശുദ്ധസിംഹാസനത്തില്‍ വാണരുളുന്ന, ലോകത്തെമുഴുവന്‍ ഒന്നാക്കിക്കൊണ്ടിരിക്കുന്ന, മൂന്നാം ക്രിസ്തുവെന്നു വിശേഷിപ്പിക്കാന്‍ ലേഖകനെ നിര്‍ബന്ധിക്കുന്ന, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഈ വിനീതസുതന്റെ സ്‌നേഹാദരവുകളോടെയുള്ള ആശംസകളും പ്രത്യാശാനിര്‍ഭരമായ പ്രാര്‍ത്ഥനകളും! ദൈവമേ, നന്ദി!
സമര്‍പ്പണം വിശ്വാസജീവിതത്തിന്റെ ആത്യന്തികമായ പ്രസക്തിയെക്കുറിച്ചുള്ള
ചോദ്യങ്ങളുടെയും ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന ആധുനിക ലോകത്തിന് ഏറ്റവും ആവശ്യമായിരിക്കുന്നതു വിശ്വാസത്തിനൊരു ഉണര്‍ത്തുപാട്ടാണെന്നു മനസ്സിലാക്കി, വിശ്വാസം പുനരുജ്ജീവിപ്പിക്കാന്‍, 2012-'13 വിശ്വാസവത്സരമായി പ്രഖ്യാപിച്ച, നവസുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കു ശക്തമായ നേതൃത്വം നല്‍കിയ, പ്രാര്‍ത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ഇപ്പോഴും നേതൃത്വം നല്‍കുന്ന, തോമ്മാശ്ലീഹായുടെ സജീവസ്വരം ശ്രവിച്ച കേരളീയരെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുന്ന, സഭയില്‍ ചരിത്രം സൃഷ്ടിച്ച, കാലഘട്ടത്തിനു തികച്ചും അനുയോജ്യനായ, കാലഘട്ടത്തിന്റെ സമ്മാനമായ, വിശൈ്വകവ്യക്തിത്വത്തിന്റെ ഉടമയായ, ലോകത്തിന്റെ ആധ്യാത്മികാചാര്യനായ, ആധ്യാത്മിക പിതാവായ, സഭയെക്കുറിച്ചു നിതാന്തജാഗ്രത പുലര്‍ത്തുന്ന, പറയാനുള്ളത് തുറന്നു പറയുന്ന, നിഷ്‌കളങ്കവും സുതാര്യവുമായ വിക്തിത്വത്തിന്റെ ഉടമയായ, അധികാരത്തോടുള്ള അനാസക്തികൊണ്ട് സ്ഥാനത്യാഗം ചെയ്ത മഹാത്മാവായ, ലോകത്തിലെ ഏറ്റവും വലിയ
ദൈവശാസ്ത്രജ്‌നായ, ലോകമനസാക്ഷിയും വിശുദ്ധനുമായ, ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പാദാന്തികത്തില്‍, സ്‌നേഹത്തില്‍ നിന്നുദിച്ച ഈ വിനീതോപഹാരം, സഹര്‍ഷം, സമര്‍പ്പിക്കുന്നു. മുന്നുര ദൈവത്തിന്റെ ഛായയും സാദൃശ്യവും ദൈവം തന്റെ സാകല്യസ്‌നേഹത്തിലും മഹാകരുണയിലും അത്യുദാത്തമായ ഔദാര്യത്തിലും ആദിമമാതാപിതാക്കളെ സൃഷ്ടിച്ചു ഹൃദയപൂര്‍വ്വം അനുഗ്രഹിക്കുന്ന ഉല്‍പത്തിയിലെ രംഗം അത്യന്തം ഹൃദയാവര്‍ജ്ജകമാണ്. തന്റെ ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുത്ത മനുഷ്യനെ അവിടുന്ന് ഇങ്ങനെ അനുഗ്രഹിച്ചു: ''സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടക്കുവിന്‍'' (ഉല്‍പ. 1:28). ആത്യന്തികമായി ചിന്തിക്കുമ്പോള്‍, ഒരുവനു മനസ്സിലാകുന്ന സത്യം, ദൈവം ആദിമമാതാപിതാക്കളില്‍നിന്ന് ആവശ്യപ്പെട്ടതു തന്നില്‍ അവര്‍ക്കുണ്ടായിരിക്കേണ്ട വിശ്വാസവും പ്രത്യാശയുമാണെന്നതാണ്. ഏദന്‍ തോട്ടത്തിന്റെ ആധിപത്യം അവര്‍ക്കു നല്കിയപ്പോള്‍ ഒരു വ്യവസ്ഥമാത്രമെ അവിടുന്നു വച്ചുള്ളു - പരസ്പരവിശ്വാസത്തിലും
ശരണത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥ. ഈ വ്യവസ്ഥ വ്യക്തമാക്കുന്ന വചനഭാഗം പശ്ചാത്തലവിവരണത്തോടൊപ്പം രേഖപ്പെടുത്തട്ടെ. ''കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷവും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി'' (2:9). നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ (തോട്ടത്തിന്റെ നടുവിലുള്ള മരം 3:3) ''പഴം ഭക്ഷിക്കുകയോ, തൊടുകപോലുമോ അരുത്. ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും'' (3:3) എന്നു ദൈവം അസിന്നിഗ്ധമായി അവരോട് പറഞ്ഞിരുന്നു. ദൈവമനുഷ്യബന്ധം ദൈവ-മനുഷ്യബന്ധത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട, മനുഷ്യന്‍ അറിഞ്ഞ് അംഗീകരിക്കേണ്ട നിരവധി സുപ്രധാനകാര്യങ്ങള്‍ ദൈവത്തിന്റെ പ്രഥമകല്പന ഉള്‍ക്കൊള്ളുന്നുണ്ട്. ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്; മനുഷ്യന്‍ അവിടുത്തെ സൃഷ്ടി മാത്രമാണ്. സൃഷ്ടി എപ്പോഴും സ്രഷ്ടാവിന് സമ്പൂര്‍ണ്ണവിധേയത്വത്തില്‍ ആയിരിക്കണം -
വിശ്വാസവത്സരത്തിനൊരു ഉണര്‍ത്തുപാട്ട് റവ. ഡോ. ജോസഫ് വട്ടക്കളം
ഹബേമൂസ് പാപ്പാം സത്യമായും പരിശുദ്ധാത്മാവാണു കത്തോലിക്കാ തിരുസഭയെ നയിച്ചുകൊണ്ടിരിക്കുന്നത്. സഭ മാറ്റങ്ങള്‍ക്ക് വാതില്‍ തുറക്കുകയാണ് എന്നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ രാജി മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ തെരഞ്ഞെടുപ്പുവരെയുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ബനഡിക്റ്റ് മാര്‍പാപ്പ രാജിവച്ച് സ്ഥാനമൊഴിഞ്ഞത് അന്നുവരെയുണ്ടായിരുന്ന നടപ്പുരീതികളില്‍ നിന്നുള്ള മാറ്റിച്ചവിട്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പാ രണ്ടാംക്രിസ്തുവെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ പേര് സ്വീകരിച്ച് കത്തോലിക്കാസഭയുടെ നടുനായകത്വം ഏറ്റെടുത്തിരിക്കുന്നു.
പേരുസ്വീകരണത്തിലെ വ്യതിരിക്തത തന്നെ കാലത്തിന്റെ അടയാളമാണ്. ഇതിലൂടെ കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ താനെന്താണെന്നും തന്റെ ദൈവികദൗത്യം
എന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. എളിമയും നര്‍മ്മബോധവും - അതാണു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖമുദ്ര. ക്രിസ്തുവിനു വേണ്ടി ദാരിദ്രം വരിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ബഹുമാനാര്‍ത്ഥമാണ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചത്. ജീവിതത്തിലുടനീളം ഈ ലാളിത്യം പരിശുദ്ധപിതാവു കാത്തുസൂക്ഷിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തോട് ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന മാര്‍പ്പാപ്പ ലോകത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ കര്‍ത്താവിന്റെ ആലയമായ സഭയെ പുനരുജ്ജീവിപ്പിക്കാന്‍ പരിശുദ്ധപിതാവിനു കഴിയട്ടെ. കാലത്തിന്റെ പൂര്‍ണ്ണതയില്‍ ലോകത്തിനും വിശ്വാസസമൂഹത്തിനും ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമാണ് പുതിയ മാര്‍പ്പാപ്പ. ഭൗതികാഗ്രഹങ്ങളുടെ ആസക്തികളില്‍ വിശ്വാസവും സഭയും പ്രതിസന്ധി നേരിടുന്ന ഈ കാലയളവില്‍ വിശ്വാസത്തിലും ജീവിതമൂല്യങ്ങളിലും ഒരു തിരിച്ചുപോക്ക് അത്യന്താപേക്ഷിതമാണ്. ഈ സത്യമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഊന്നി
പറയുക. എളിമയിലും ലാളിത്യത്തിലും വിശ്വസിക്കുന്ന, ജീവിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ മെത്രാപ്പോലീത്തയായിരുന്നപ്പോള്‍, അതിമെത്രാസനമന്ദിരത്തില്‍ താമസിക്കാതെ, സ്വന്തമായ ചെറിയ വീട്ടില്‍, സ്വയം ഭക്ഷണം പാകം ചെയ്തും വസ്ത്രം അലക്കിയും ഒരു സന്യാസിയുടെ തനിമയിലാണു ജീവിച്ചിരുന്നത്. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണനയും വാത്സല്യവും പ്രദര്‍ശിപ്പിച്ച ദിവ്യനാഥനെയല്ലേ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുക?
ശുഭോദര്‍ക്കമായ വ്യാതിരിക്തതകളോടെ, ക്രിസ്തുവിന്റെ വികാരിയായി, പരിശുദ്ധസിംഹാസനത്തില്‍ വാണരുളുന്ന, ലോകത്തെമുഴുവന്‍ ഒന്നാക്കിക്കൊണ്ടിരിക്കുന്ന, മൂന്നാം ക്രിസ്തുവെന്നു വിശേഷിപ്പിക്കാന്‍ ലേഖകനെ നിര്‍ബന്ധിക്കുന്ന, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഈ വിനീതസുതന്റെ സ്‌നേഹാദരവുകളോടെയുള്ള ആശംസകളും പ്രത്യാശാനിര്‍ഭരമായ പ്രാര്‍ത്ഥനകളും! ദൈവമേ, നന്ദി!
സമര്‍പ്പണം വിശ്വാസജീവിതത്തിന്റെ ആത്യന്തികമായ പ്രസക്തിയെക്കുറിച്ചുള്ള
ചോദ്യങ്ങളുടെയും ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന ആധുനിക ലോകത്തിന് ഏറ്റവും ആവശ്യമായിരിക്കുന്നതു വിശ്വാസത്തിനൊരു ഉണര്‍ത്തുപാട്ടാണെന്നു മനസ്സിലാക്കി, വിശ്വാസം പുനരുജ്ജീവിപ്പിക്കാന്‍, 2012-'13 വിശ്വാസവത്സരമായി പ്രഖ്യാപിച്ച, നവസുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കു ശക്തമായ നേതൃത്വം നല്‍കിയ, പ്രാര്‍ത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ഇപ്പോഴും നേതൃത്വം നല്‍കുന്ന, തോമ്മാശ്ലീഹായുടെ സജീവസ്വരം ശ്രവിച്ച കേരളീയരെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുന്ന, സഭയില്‍ ചരിത്രം സൃഷ്ടിച്ച, കാലഘട്ടത്തിനു തികച്ചും അനുയോജ്യനായ, കാലഘട്ടത്തിന്റെ സമ്മാനമായ, വിശൈ്വകവ്യക്തിത്വത്തിന്റെ ഉടമയായ, ലോകത്തിന്റെ ആധ്യാത്മികാചാര്യനായ, ആധ്യാത്മിക പിതാവായ, സഭയെക്കുറിച്ചു നിതാന്തജാഗ്രത പുലര്‍ത്തുന്ന, പറയാനുള്ളത് തുറന്നു പറയുന്ന, നിഷ്‌കളങ്കവും സുതാര്യവുമായ വിക്തിത്വത്തിന്റെ ഉടമയായ, അധികാരത്തോടുള്ള അനാസക്തികൊണ്ട് സ്ഥാനത്യാഗം ചെയ്ത മഹാത്മാവായ, ലോകത്തിലെ ഏറ്റവും വലിയ
ദൈവശാസ്ത്രജ്‌നായ, ലോകമനസാക്ഷിയും വിശുദ്ധനുമായ, ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പാദാന്തികത്തില്‍, സ്‌നേഹത്തില്‍ നിന്നുദിച്ച ഈ വിനീതോപഹാരം, സഹര്‍ഷം, സമര്‍പ്പിക്കുന്നു. മുന്നുര ദൈവത്തിന്റെ ഛായയും സാദൃശ്യവും ദൈവം തന്റെ സാകല്യസ്‌നേഹത്തിലും മഹാകരുണയിലും അത്യുദാത്തമായ ഔദാര്യത്തിലും ആദിമമാതാപിതാക്കളെ സൃഷ്ടിച്ചു ഹൃദയപൂര്‍വ്വം അനുഗ്രഹിക്കുന്ന ഉല്‍പത്തിയിലെ രംഗം അത്യന്തം ഹൃദയാവര്‍ജ്ജകമാണ്. തന്റെ ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുത്ത മനുഷ്യനെ അവിടുന്ന് ഇങ്ങനെ അനുഗ്രഹിച്ചു: ''സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടക്കുവിന്‍'' (ഉല്‍പ. 1:28). ആത്യന്തികമായി ചിന്തിക്കുമ്പോള്‍, ഒരുവനു മനസ്സിലാകുന്ന സത്യം, ദൈവം ആദിമമാതാപിതാക്കളില്‍നിന്ന് ആവശ്യപ്പെട്ടതു തന്നില്‍ അവര്‍ക്കുണ്ടായിരിക്കേണ്ട വിശ്വാസവും പ്രത്യാശയുമാണെന്നതാണ്. ഏദന്‍ തോട്ടത്തിന്റെ ആധിപത്യം അവര്‍ക്കു നല്കിയപ്പോള്‍ ഒരു വ്യവസ്ഥമാത്രമെ അവിടുന്നു വച്ചുള്ളു - പരസ്പരവിശ്വാസത്തിലും
ശരണത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥ. ഈ വ്യവസ്ഥ വ്യക്തമാക്കുന്ന വചനഭാഗം പശ്ചാത്തലവിവരണത്തോടൊപ്പം രേഖപ്പെടുത്തട്ടെ. ''കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷവും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി'' (2:9). നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ (തോട്ടത്തിന്റെ നടുവിലുള്ള മരം 3:3) ''പഴം ഭക്ഷിക്കുകയോ, തൊടുകപോലുമോ അരുത്. ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും'' (3:3) എന്നു ദൈവം അസിന്നിഗ്ധമായി അവരോട് പറഞ്ഞിരുന്നു. ദൈവമനുഷ്യബന്ധം ദൈവ-മനുഷ്യബന്ധത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട, മനുഷ്യന്‍ അറിഞ്ഞ് അംഗീകരിക്കേണ്ട നിരവധി സുപ്രധാനകാര്യങ്ങള്‍ ദൈവത്തിന്റെ പ്രഥമകല്പന ഉള്‍ക്കൊള്ളുന്നുണ്ട്. ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്; മനുഷ്യന്‍ അവിടുത്തെ സൃഷ്ടി മാത്രമാണ്. സൃഷ്ടി എപ്പോഴും സ്രഷ്ടാവിന് സമ്പൂര്‍ണ്ണവിധേയത്വത്തില്‍ ആയിരിക്കണം -
കുശവന്റെ കയ്യില്‍ കളിമണ്ണുപോലെ - ഇതാ, കര്‍ത്താവിന്റെ ദാസി, (ദാസന്‍) അവിടുത്തെ തിരുവിഷ്ടം എന്നില്‍ നിറവേറട്ടെ എന്ന പരിശുദ്ധ അമ്മയുടെ ഏറ്റം അനുകരണാര്‍ഹമായ മനോഭാവം ഉള്‍ക്കൊള്ളുക ആയിരിക്കണം അവന്റെ ജീവിത ലക്ഷ്യം. ഇപ്രകാരമുള്ള വിധേയത്വത്തിലായിരിക്കുന്ന മനുഷ്യന്‍ അന്തരാത്മാവില്‍നിന്ന് ഉദീരണം ചെയ്യും, ചെയ്യണം - ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!'' എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! ക്രൈസ്തവലോകത്തിന് അറിവുള്ള ഏറ്റം ഉദാത്തമായ, അത്യഗാധമായ വിശ്വാസപ്രഖ്യാപനമാണിത്; ദൈവമനുഷ്യബന്ധത്തിന്റെ ഉച്ചകോടിയും. ഈ ബന്ധത്തിന്റെ അന്തഃസത്തയും ഇതുതന്നെ. വിശ്വാസം കൂടാതെ ആര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ഏതാണ്ടിതുപോലൊരു പ്രഖ്യാപനം ശിഷ്യപ്രധാനനും നടത്തുന്നുണ്ട്. കേസറിയാ ഫിലിപ്പിയില്‍വച്ചു കര്‍ത്താവു ശിഷ്യരോട്, താന്‍ ആരെന്നാണു ജനം മനസ്സിലാക്കിയിരിക്കുന്നതെന്നു ചോദിച്ചതിനുശേഷം, താന്‍ ആരെന്നാണു ശിഷ്യര്‍ ഗ്രഹിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമായി പത്രോസ് ശ്ലീഹാ പറയുന്നു: ''അങ്ങു
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു.'' ഇതും വളരെ ഉല്‍ക്കടമായ ഒരു വിശ്വാസാവിഷ്‌കാരമാണ്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ഈ പ്രഖ്യാപനത്തിനു ശ്ലീഹായെ ശക്തിപ്പെടുത്തിയത് ആരെന്ന് ഈശോ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ: ''ജഡരക്തങ്ങളല്ല, പ്രത്യുത, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് ഇതു നിനക്കു വെളിപ്പെടുത്തിത്തന്നത്.'' ദൈവത്തെ ആഴമായി അറിയാനും സ്‌നേഹിക്കാനും നമുക്കു സാധിക്കുന്നതു, തന്റെ പരിശുദ്ധാത്മാവിലൂടെ അവിടുന്നു നമ്മെ സഹായിക്കുന്നതുകൊണ്ടാണ്.'' എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാത്ത ആര്‍ക്കും എന്റെ അടുത്തേക്കു വരാനാവില്ല. വിശ്വാസജീവിതം സത്യസന്ധമായ ദൈവമനുഷ്യബന്ധത്തിന്റെ അന്തഃസത്തയ്ക്കു വിശ്വാസമെന്നു നമുക്കു പേരു നല്കാനാവും. നമ്മുടെ സ്രഷ്ടാവായ ദൈവത്തിന്റെ മുമ്പില്‍ നമ്മെത്തന്നെ അടിയറവുവച്ച്, പരസ്പരപൂരകങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയുടെ കലര്‍പ്പില്ലാത്ത അഭ്യസനം യഥാര്‍ത്ഥ വിശ്വാസജീവിതമാണ്. ദൈവമനുഷ്യബന്ധത്തില്‍ ഈ അഭ്യസനത്തെ സമര്‍പ്പണം
എന്നു വിശേഷിപ്പിച്ചാല്‍ അത് അസ്ഥാനത്തായിരിക്കുകയില്ല. ഒരു ഭക്തന്‍ ഈ പ്രക്രിയയെ ഇങ്ങനെ ആവിഷ്‌ക്കരിക്കുന്നു: ''ആത്മശരീരവും സിദ്ധികളൊക്കെയും, ആത്മനാഥാ, നിനക്കര്‍പ്പണം ചെയ്‌വൂ ഞാന്‍''. അവിടുത്തെ തിരുവിഷ്ടം നിറവേറ്റുക സത്യത്തില്‍, ഇതൊരു വിട്ടുകൊടുക്കലാണ്, ഒരു അടിയറവു പറയലാണ്. ''ഇതാ, ഞാന്‍ വരുന്നു, അവിടുത്തെ തിരുവിഷ്ടം നിറവേറ്റുവാന്‍.'' ദൈവത്തെ പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണഹൃദയമൊടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും സ്‌നേഹിക്കണമെന്നതാണ് ദൈവത്തിന്റെ തിരുഹിതം. നമ്മുടെ ആത്മാവും മനസ്സും ഹൃദയവും ശരീരവും, നമുക്കുള്ളവയെല്ലാം ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന ആ മനോഭാവമാണു വിശ്വാസം. ഈ വിശ്വാസം ചൈതന്യവത്തായിരിക്കണം. അതായത്, സര്‍വ്വതും ദൈവത്തിനു സമ്മാനിക്കുന്ന, സമര്‍പ്പിക്കുന്ന, ദൈവസ്‌നേഹത്തിലേക്കും സര്‍വ്വംസ്പര്‍ശിയായ സഹോദരസ്‌നേഹത്തിലേക്കും വളരുന്ന പ്രക്രിയ. ഈ സമര്‍പ്പണത്തിന്റെ വിഷയം പരിശുദ്ധ ത്രിത്വമാണ്. എന്നാല്‍, സവിശേഷമായ വിധത്തില്‍, ഈശോയ്ക്കു നമ്മെത്തന്നെ
സമ്പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്നതുമാണ് ഇത്. ആദിമക്രൈസ്തവര്‍ ഈ സത്യം വളരെ കൂലങ്കഷമായി മനസ്സിലാക്കാന്‍ സംഗതിയായത് നടപടിപ്പുസ്തകത്തില്‍ നാം വായിക്കുന്നു; ''വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്, ആവശ്യാനുസരണം, എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ താല്പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു'' (നട. 2:44-47). ക്രൈസ്തവവിശ്വാസത്തിന്റെ കരളലിയിക്കുന്ന കഥ നടപടിപ്പുസ്തകം ഏറ്റം സംക്ഷിപ്തമായി സംഗ്രഹിച്ചാല്‍ അതു ക്രൈസ്തവവിശ്വസത്തിന്റെ കരളലിയിക്കുന്ന കഥ എന്നായിരിക്കും.
ആദിമമാതാപിതാക്കള്‍ അവിശ്വസിച്ചു. മാനവികത മുഴുവന്‍ ആത്മീയമായി മരിച്ചു. ദൈവത്തിനു കരുണതോന്നി അവരോടു ക്ഷമിക്കാന്‍ തീരുമാനിക്കുന്നു. ''അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ, നിത്യജീവന്‍ പ്രാപിക്കേണ്ടതിനായി, തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു'' (യോഹ. 3:16). ഈ മഹാസ്‌നേഹത്തിനു പ്രതിസ്‌നേഹം കാണിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണ് ആദിമ ക്രൈസ്തവസമൂഹം. അവര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. അവര്‍ രക്ഷപ്പെട്ടു (നട. 21). വിശ്വാസം കളഞ്ഞുകുളിക്കുന്നു വാഗ്ദാനം പോലെ (''നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തലതകര്‍ക്കും'' (ഉല്‍പ. 3:15) രക്ഷകന്‍ വന്ന് തന്റെ രക്ഷണീയവേല പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ (ശിക്ഷയുടെ അവസാനനാളുകള്‍ (നട. 2:17) മാനവരാശിയുടെ ശിക്ഷയുടെ അവസാനനാളുകളാണ്) പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ അവിടുന്നു മാനവരാശിയിലേക്ക് അയച്ചു. ദൈവത്തിന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍
ആത്മാവു വര്‍ഷിക്കപ്പെട്ടു. ആദിമമാതാപിതാക്കളുടെ അവിശ്വാസംമൂലം, അവിശ്വസ്തതമൂലം പരിശുദ്ധാത്മാവിന്റെ അവരിലുള്ള പ്രവര്‍ത്തനം നിലച്ചു. അവര്‍ 'മരിച്ചു'. ആ പാപത്തിന്റെ ഗൗരവംമൂലം ആദത്തിന്റെ സന്തതികള്‍ക്കെല്ലാം ശിക്ഷ ഉണ്ടായിരിക്കുന്നു. ഇപ്രകാരം കളഞ്ഞുകുളിച്ച വിശ്വാസം, എന്നാല്‍ മിശിഹായില്‍ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവര്‍ക്കെല്ലാം, വിശ്വസിക്കുന്നവര്‍ക്കെല്ലാം ഇപ്പോള്‍ നല്കപ്പെട്ടിരിക്കുന്നു. ഇതാണു നിത്യരക്ഷ. ഈശോമിശിഹാ തന്റെ പെസഹാരഹസ്യത്തിലൂടെ സമ്പാദിച്ച നിത്യരക്ഷ നാം സ്വന്തമാക്കുന്നതു വിശ്വാസത്തിലൂടെത്തന്നെയാണ്. ഈശോ നേടിയ രക്ഷയില്‍ വിശ്വസിച്ചു, മാമ്മോദീസാ സ്വീകരിക്കുന്നവര്‍ക്കു രക്ഷ പകര്‍ന്നുകൊടുക്കുന്നതു പരിശുദ്ധാത്മാവാണ്. വിശ്വസിക്കുന്നവര്‍ക്ക്, ആ വെള്ളി വെളിച്ചത്തില്‍ തങ്ങളുടെ പാപങ്ങളുടെ കാഠിന്യം, അതു നഷ്ടപ്പെടുത്തിയ 'ജീവന്റെ' മൂല്യം മുതലായവ മനസ്സിലാക്കുന്നവര്‍ക്ക്, അനുതാപം എന്ന അമൂല്യദാനം അനുതാപത്തിന്റെ ആത്മാവു അവരുടെ ഹൃദയങ്ങളില്‍ ചൊരിഞ്ഞ് അവരുടെ
വിശ്വാസം ഉദ്ദീപിപ്പിക്കുന്നു. കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ കണ്ട് (വിശ്വസിച്ച്), അവിടുന്നില്‍ സകലാശ്രയവും അര്‍പ്പിച്ചു വിശ്വാസജീവിതം ആവുന്നത്ര പൂര്‍ണ്ണതയില്‍ നയിക്കുന്നവരുടെ വലതുവശത്തു കര്‍ത്താവ് എപ്പോഴും ഉണ്ടായിരിക്കും (നട. 2:20 കാണുക). പരിശുദ്ധാത്മാവ് വിശ്വാസത്തിന്റെ ജനയിതാവ് ഈശോമിശിഹാ, തന്റെ പരിശുദ്ധാത്മാവിലൂടെ, അനുതാപിയുടെ ഹൃദയത്തില്‍ വിശ്വാസം ജനിപ്പിക്കുന്നത് എങ്ങനെയെന്നു പത്രോസ് വിശദീകരിക്കുന്നുണ്ടല്ലോ. ''ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവിടുന്ന് (ഈശോമിശിഹാ) ഈ ആത്മാവിനെ നമ്മിലേക്കു വര്‍ഷിച്ചിരിക്കുന്നു (നട. 2:33). ഈശോയെ ദൈവം (പിതാവ്) കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി (നട. 2:36). നിത്യരക്ഷ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ സത്യം വിശ്വസിക്കണം. പത്രോസിന്റെ പ്രസംഗംകേട്ട് അനുതപിച്ചവരോട് അദ്ദേഹം സര്‍വ്വശക്തിയോടുംകൂടെ പറഞ്ഞു: ''നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍.
പാപമോചനത്തിനായി എല്ലാവരും ഈശോമിശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും'' (നട. 2:38). (പരിശുദ്ധാത്മാവിന്റെ ദാനം - പരിശുദ്ധാത്മാവ് എന്ന ദാനം. ഈ പരിശുദ്ധാത്മാവ് (മറ്റു നിരവധി ദാനങ്ങളോടൊപ്പം) മാനവര്‍ക്കു കാതലായ ഒരു ദാനംകൂടി നല്കുന്നുണ്ട് - വിശ്വാസം. വിശ്വസിക്കുന്നവര്‍ക്കു നിത്യരക്ഷ പത്രോസ് തുടര്‍ന്നു വ്യക്തമാക്കുന്നു: ''ഈ വാഗ്ദാനം (പരിശുദ്ധാത്മാവ്) നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ കര്‍ത്താവു തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ് '' (2:39). ഈ പ്രബോധനത്തില്‍ നിന്നു നമുക്കു നിഗമിച്ചെടുക്കാവുന്ന മര്‍മ്മപ്രധാനമായ ഒരു സംഗതിയുണ്ട്. കര്‍ത്താവില്‍ (പരിശുദ്ധത്രിത്വത്തില്‍) വിശ്വസിക്കുന്ന സകല തലമുറകള്‍ക്കും നിത്യരക്ഷ കൈവരും. ശിഷ്യപ്രധാനന്റെ പ്രഥമപ്രസംഗം കേട്ടു വിശ്വസിച്ച്, അനുതപിച്ച്, ജ്ഞാനസ്‌നാനത്തിലൂടെ തങ്ങളുടെ വിശ്വാസം പ്രഖ്യാപിച്ചവര്‍ സകലജനതകളിലും പെട്ട മൂവായിരംപേരായിരുന്നു.
അങ്ങനെ, പന്തക്കുസ്താദിനത്തില്‍, പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച്, വിശ്വാസത്തിലൂടെ രക്ഷപ്പെട്ടവര്‍ കൃത്യമായി ''അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു'' (നട. 2:42). അപ്പസ്‌തോലന്മാരുടെ പ്രബോധനം ഏതൊരു നന്മചെയ്യുന്നതിനും ഒരുവന്, ഏതെങ്കിലും വിധത്തില്‍, നന്മ എന്തെന്നും അതു നിരന്തരം ചെയ്യേണ്ടതിന്റെ അവശ്യാവശ്യകത എന്തെന്നും ഉള്ള അറിവു ലഭിക്കണം. ഈ അറിവു സ്വായത്തമാക്കുന്നതിനുള്ള പരമപ്രധാനമായ മാര്‍ഗ്ഗം 'പ്രബോധനം' തന്നെയാണ്. വിശ്വാസം ആര്‍ജ്ജിക്കുന്നതിനും അതില്‍ നിലനില്‍ക്കുന്നതിനും അറിവ് അത്യന്താപേക്ഷിതമാണ്. വിശ്വാസത്തില്‍ നിലനില്ക്കുന്നവര്‍ക്കുപോലും അതില്‍ വളര്‍ച്ച ആവശ്യമാണ്. അതിന് ദൈവവചനം വായിക്കുക, പഠിക്കുക, വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലനല്ല പ്രഭാഷണങ്ങള്‍ കേള്‍ക്കുക. വിശ്വസത്തില്‍ വളരുന്ന അനുഭവസാക്ഷ്യങ്ങള്‍ ശ്രദ്ധിക്കുക, വായനയിലൂടെയും കേള്‍വിയിലൂടെയും വിശ്വാസമുള്ളവരുമായി
ബന്ധപ്പെടാന്‍ പരിശ്രമിക്കുകയുമൊക്കെ അത്യന്താപേക്ഷിതമാണ്. കുടുംബം വിശ്വാസത്തിന്റെ ഈറ്റില്ലം ഒരു നല്ല അമ്മയുടെ വിശ്വാസജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവം ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പു വിദേശത്ത് ഒരു ഇടത്തരം കുടുംബത്തില്‍ നടന്നതാണിത്. ആ മാതാവിനു ഭര്‍ത്താവും മൂന്നു മക്കളുമായിരുന്നു. ഒരു മകന്‍, രണ്ടു പെണ്‍മക്കള്‍. ഈ മാതാവ് ഭര്‍ത്താവിനോടും മക്കളോടും വിവരമൊന്നും പറയാതെ, അതാതുദിവസം ഏറ്റം സൗകര്യമായ സമയത്ത്, ഒരു റ്റിഫിന്‍കാരിയറുമായി, പുറത്തുപോയിരുന്നു. എന്തിന്, എവിടേക്ക്, എന്ന് ആരും ചോദിച്ചിരുന്നില്ല. നിരവധി ദിനങ്ങള്‍ ഈ സംഭവം കണ്ടു കഴിഞ്ഞപ്പോള്‍, തന്റെ അമ്മ എവിടെയാണു പോവുന്നത്, എന്തിനാണു പോവുന്നത് എന്ന് അറിയാന്‍ ഇളയമകള്‍ ഉത്സുകയായി. അവള്‍ ആരെയും അറിയിക്കാതെ, അമ്മപോലും അറിയാതെ, ഒരു ദിവസം തന്റെ പ്രിയപ്പെട്ട അമ്മയെ അനുധാവനം ചെയ്തു. ആ അമ്മയുടെ യാത്ര അവസാനിച്ചത് ഒരു കൊച്ചുകുടിലിലാണ്. അതിനുള്ളില്‍ കയറി ആ മാതാവ് കിറ്റ് ഒരു സ്ഥലത്തു ഭദ്രമായി വച്ചിട്ട്, അവിടെ ഏകാകിയായി, ക്ഷീണിച്ച്,
അവശയായി, പരിതാപകരമായ അവസ്ഥയില്‍ കിടക്കയിലായിരുന്ന വയോവൃദ്ധയെ എഴുന്നേല്പിച്ചു, കുളിപ്പിച്ച്, പുതിയ ഉടുവസ്ത്രങ്ങള്‍ ധരിപ്പിച്ച് കിടക്കയില്‍ കിടത്തി. ഇത്രയും സമയം മറഞ്ഞുനിന്നിരുന്ന മകള്‍ പെട്ടെന്ന് തന്റെ അമ്മയുടെ മുമ്പില്‍ പ്രത്യക്ഷയായി. തന്റെ പൊന്നോമനമകള്‍, തന്നോടൊപ്പംനിന്നു താന്‍ ചെയ്ത മനോഗുണപ്രവൃത്തി നിരീക്ഷിച്ചതില്‍ അതീവ സന്തുഷ്ടയായി വാത്സല്യാതിരേകത്താല്‍ ആ മകളെ വാരിപ്പുണര്‍ന്നുകൊണ്ടു പറഞ്ഞു: ''പൊന്നുമകളേ, ഇതാണു സ്വര്‍ഗ്ഗം, ഇതാണു സ്‌നേഹം. സന്തോഷാധിക്യത്താല്‍ മതിമറന്ന ആ മാലാഖാ അമ്മയോടൊപ്പം, വല്യമ്മയ്ക്കുള്ള ശേഷശുശ്രൂഷകള്‍ ചെയ്തു. ആ അമ്മ കൊണ്ടുപോയിരുന്ന രുചികരമായ ഭക്ഷണം ആ കുഞ്ഞുവാങ്ങി, വലിയ സന്തോഷത്തോടെ, വല്യമ്മയ്ക്കു വാരിക്കൊടുത്തു. മൂവര്‍ക്കും ജീവിതത്തിലെ നിര്‍വൃതിയുടെ നിമിഷങ്ങള്‍! പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു. പില്ക്കാലത്ത്, ആ കൊച്ചുമാലാഖാ, തന്റെ മാതാവില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട്, ആയിരങ്ങള്‍ക്ക്,
പതിനായിരങ്ങള്‍ക്ക് അത്താണിയായി. പിതാവു നേരത്തേ സ്വര്‍ഗ്ഗം പൂകിയിരുന്നതുകൊണ്ട്, മാതാവിനെയും സഹോദരങ്ങളെയും വിട്ട്, സ്‌കോപ്‌ജെ ഗ്രാമത്തില്‍ നിന്നു യാത്ര ചെയ്ത്, കടലുകള്‍ താണ്ടി ആര്‍ഷഭാരതത്തില്‍, ഋഷികളുടെ നാട്ടില്‍ എത്തി. കല്‍ക്കട്ടായിലെ തെരുവുകളിലാണ് ആ മകള്‍ ഭൂമിയിലെ തന്റെ സ്വര്‍ഗ്ഗം കണ്ടെത്തിയത്. 'തെരുവിലെ മാലാഖാ' എന്ന അപരനാമംകൂടി സമ്പാദിച്ചിട്ടുള്ള ഈ വിശ്വവനിത ആരെന്ന്, ഇനി, എടുത്തുപറയേണ്ടതില്ലല്ലോ! സ്വന്തം മാതാപിതാക്കളില്‍നിന്ന്, കുടുംബപശ്ചാത്തലത്തില്‍നിന്ന്, ആര്‍ജ്ജിച്ചെടുത്ത നലംതികഞ്ഞ ക്രൈസ്തവവിശ്വാസമാണ് സ്‌കോപ്‌ജെയിലെ ബാലികയെ 'ഭാരതത്തിന്റെ അമ്മ'യാക്കിയത്. വിശ്വാസത്തിന്റെ ഒരു പ്രധാനമാനമാണു നാമിവിടെ കാണുക. ദൈവത്തിലുള്ള വിശ്വാസം, തജ്ജന്യമായ നന്മകള്‍ ഒരുവന്‍, ഒരുവള്‍, ആദ്യമായി ആര്‍ജ്ജിച്ചെടുക്കുന്നതു തന്റെ കുടുംബത്തില്‍നിന്ന്, വിശിഷ്യ തന്റെ മാതാപിതാക്കളില്‍നിന്ന്, അതിലും സവിശേഷമായ വിധത്തില്‍, സ്വന്തം അമ്മയില്‍നിന്നാണ്. അമ്മ 'മാതാവും ഗുരുനാഥ'യുമാണ്.
അമ്മിഞ്ഞപ്പാലിനോടൊപ്പം പകര്‍ന്നുകിട്ടുന്ന വിശ്വാസം അത്ര പെട്ടെന്നൊന്നും ഒരുവനെ വിട്ടുപോവുകയില്ല. ലോകഗുരുനാഥയാകാനും വിശുദ്ധയാകാനും മദര്‍ തെരേസായെ സഹായിച്ചത് കുടുംബത്തില്‍ നിന്നും കിട്ടിയ വിശ്വാസം, പ്രത്യാശ, സ്‌നേഹം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ ഇവയൊക്കെയാണ്. അഞ്ചരവയസ്സില്‍ ദിവ്യകാരുണ്യഈശോയെ ഹൃദയത്തില്‍, കൗദാശികമായി, സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മദര്‍ തെരേസാ അന്നുമുതലെങ്കിലും 'ഈശോയുടെ സ്വന്ത'മായി. ഇതിനു കാരണഭൂതര്‍ മാതാപിതാക്കളും സഹോദരങ്ങളുമാണ്. അന്നു മുതല്‍ ആ കുട്ടിക്ക് നാലു മിനിട്ടില്‍ കൂടുതല്‍ ഈശോയെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ജീവിത സായാഹ്നത്തില്‍, സത്യസന്ധമായി, ഏറ്റുപറയാന്‍ മദര്‍ തെരേസായ്ക്കു കഴിഞ്ഞത് ഈശോയിലുള്ള, സര്‍വ്വവ്യാപിയായ ആ ദൈവത്തിലുള്ള, അചഞ്ചലവും അദമ്യവുമായ വിശ്വാസം മൂലമാണ്. അന്തിമനാളുകളില്‍ ദൈവാലയത്തില്‍ പോയി ബലിയര്‍പ്പിക്കാന്‍ (പരിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ വിശ്വാസ ജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്)
സാധിക്കാതെ ആയപ്പോള്‍ 'വിശുദ്ധ'യുടെ ചെറിയ മുറിയില്‍, ഒരു ചെറു സക്രാരിയില്‍ എഴുന്നള്ളിച്ചു വച്ചിരുന്ന തന്റെ ആത്മമണവാളനെ, തന്റെ പ്രേമഭാജനത്തെ, അനുനിമിഷം നോക്കിക്കണ്ടും അവിടുന്നു തന്റെ 'പ്രിയതമ'യെ നോക്കിക്കണ്ടാനന്ദിച്ചുമാണ് ആ വെള്ളരിപ്രാവ് തന്റെ നിത്യവസതിയിലേക്ക്, ലോകത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, മാനവഹൃദയങ്ങളില്‍ ഇന്നും സജീവയായി ജീവിച്ചുകൊണ്ട്, സ്വര്‍ഗ്ഗയാത്ര ചെയ്തത്. ഈശോയുടെ തിരുമുഖം അനുനിമിഷം ദര്‍ശിച്ച്, അവിടുന്ന് തന്റെ വലതുഭാഗത്തുണ്ടെന്നുള്ള ഉറപ്പിലാണ് പാവങ്ങളുടെ അമ്മ ജീവിച്ചത്. ഇതിന് അമ്മയെ സഹായിച്ചത് അപ്രതിരോധ്യമായ തന്റെ വിശ്വാസമാണ്. 'ഗാര്‍ഹിക സഭ'യെന്നു പിതാക്കന്മാര്‍ വിശേഷിപ്പിക്കുന്ന കുടുംബം, വിശ്വാസത്തിന്റെ ഈറ്റില്ലമാണ്, അതു വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍, നേഴ്‌സറി, പാഠശാല, കലാശാല എല്ലാമാണ്. കുടുംബമാകുന്ന കലാശാലയിലെ പ്രധാനാധ്യാപകര്‍ ആരൊക്കെയെന്ന് സംശയലേശമെന്യേ നമുക്കു പ്രസ്താവിക്കാം - ''മാതാ, പിതാ, ഗുരു ദേവോഭവഃ''. ഈ 'ദൈവങ്ങള്‍' ഉറങ്ങിപ്പോയാല്‍,
അവര്‍ ധനം, പേര്, പെരുമ, സ്ഥാനമാനങ്ങള്‍ ഇവയ്ക്കു പിന്നാലേ പരക്കംപാഞ്ഞാല്‍, കുഞ്ഞുങ്ങളുടെ വിശ്വാസജീവിതം അമ്പേ പരാജയമായിരിക്കും. മാത്രമല്ല, അവരുടെ മക്കള്‍ക്കു തങ്ങളുടെ മാതാപിതാക്കള്‍ തികച്ചു അന്യരായിരിക്കും. മാതാപിതാക്കള്‍ കാണപ്പെടുന്ന 'ദൈവ'ങ്ങളാണെന്ന സത്യവും ആ മക്കള്‍ക്ക് അന്യമായിരിക്കും. വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം ഇവിടെ അനുസ്മരിക്കുന്നതു നമുക്ക് ഏറെ അനുഗ്രഹമായിരിക്കും. തന്റെ ജീവിതസായാഹ്നം ചാവറയച്ചന്‍ കൂനമ്മാവു കര്‍മ്മലീത്താ ആശ്രമത്തിലാണു ചെലവഴിച്ചത്. അനാരോഗ്യത്തിലും, അവിടെ അച്ചന്‍ ഒരു അനാഥാലയം നടത്തിയിരുന്നു. ഒരിക്കല്‍, ഒരു സായാഹ്നത്തില്‍, തീരാരോഗിയും നിര്‍ദ്ധനനും വൃദ്ധനുമായ ഒരാള്‍ അച്ചനെ സമീപിച്ചു. അദ്ദേഹം അച്ചനോടു ഏറെ സങ്കടത്തോടെ പറഞ്ഞത് നാം പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ചൊന്നും ആയിരുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം കുടുംബജീവിതത്തിലെ തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു. കുടുംബകലഹം, മക്കള്‍ പരസ്പരം
വെട്ടിക്കൊല്ലാന്‍ തയ്യാറായിരിക്കുന്നു; സ്വസ്ഥമായി ഒരു നിമിഷം ഉറങ്ങാന്‍പോലും മക്കള്‍ അനുവദിക്കുകയില്ല. മാതാപിതാക്കളെക്കുറിച്ച് അവര്‍ക്കൊരു ശ്രദ്ധയുമില്ല. ഈ ദുഃഖങ്ങളെല്ലാംകേട്ട് ചാവറയച്ചനും ഏറെ വിഷമിച്ചു. അദ്ദേഹം ആഗതനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആഗതനു കാര്യമായ സമാധാനമോ, ആശ്വാസമോ കിട്ടിയില്ലെന്നാണു സൂചന. പ്രാര്‍ത്ഥനയും സഹായവും വാഗ്ദാനം ചെയ്തതിനുശേഷം അച്ചന്‍ ആ വയോധികനോടു കുട്ടികളെ വളര്‍ത്തിയ വിധത്തെക്കുറിച്ചും ആധ്യാത്മിക കാര്യങ്ങളില്‍ എങ്ങനെ പരിശീലിപ്പിച്ചുവെന്നും കൂടി ആരാഞ്ഞു. അപ്പോള്‍ ആ പാവം വാവിട്ടു കരഞ്ഞുകൊണ്ടു പറഞ്ഞു: അച്ചാ, കുടുംബം പോറ്റാനുള്ള വ്യഗ്രതയില്‍ മക്കള്‍ക്ക് ഈശോയെ കൊടുക്കാന്‍, അവരെ യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസത്തില്‍ വളര്‍ത്തുന്നതില്‍ എനിക്കു പരിപൂര്‍ണ്ണ പരാജയം സംഭവിച്ചു. ചാവറപ്പിതാവിനെ സമീപിച്ച ആ വൃദ്ധന്‍ മദ്യപനോ, ദുര്‍ന്നടത്തക്കാരനോ ഒന്നും ആയിരുന്നില്ല. കുടുംബത്തോടുള്ള കടമകളെന്നു താന്‍ കരുതിയിരുന്ന കാര്യങ്ങളൊക്കെ ആവുന്നത്ര, നന്നായി
ചെയ്യാന്‍ അയാള്‍ ശ്രമിച്ചു. അതിനുവേണ്ടി, കഠിനാധ്വാനത്തിന്റെ, വിശ്രമമില്ലാത്ത ജീവിതമാണ് അയാള്‍ ജീവിച്ചത്. പക്ഷേ, ഏറ്റം വേണ്ടപ്പെട്ട കാര്യം ചെയ്യാന്‍ അയാള്‍ വിട്ടുപോയി. അതിന്റെ തിക്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. കതിരായിക്കഴിഞ്ഞു വളമിട്ടിട്ടെന്തുകാര്യം? ഈ ഒരു ദഃഖത്തിന്റെ അനുഭവം ചാവറപ്പിതാവിനെ രണ്ടു കാതലായ കാര്യങ്ങൡലേക്കു നയിച്ചു. ഒന്ന്, ആദ്യത്തെ അനാഥാലയത്തിന്റെ സ്ഥാപനം (2) 'ചാവരുള്‍' എന്ന പുസ്തകത്തിന്റെ രചന. കുടുംബജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം ഈ മേഖലയിലെ പ്രഥമ പരിശ്രമമാണ്. കുടുംബജീവിതക്കാര്‍ക്കു വളരെ നല്ല ഒരു വഴികാട്ടിയാണു ചാവറപ്പിതാവിന്റെ ചാവരുള്‍. മരണക്കിടക്കയില്‍ വച്ചാണു വന്ദ്യപിതാവു ചാവരുള്‍ വിരചിച്ചത്. വിശ്വാസത്തിന്റെ ഗര്‍ഭപാത്രത്തിലേക്ക് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ ഇരുപതു ലക്ഷത്തോളം ഭക്തജനങ്ങള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുണ്ടായിരുന്നു. വത്തിക്കാനില്‍, ഇപ്പോള്‍,
ഏറ്റം തെരക്കുള്ള സ്ഥലം അദ്ദേഹത്തിന്റെ ശവകുടീരമായിരിക്കുന്നിടമാണ്. യുവഹൃദയങ്ങളില്‍ ഇത്രയേറെ സജീവമായി വാഴുന്ന മറ്റേതെങ്കിലും ഒരു മനുഷ്യവ്യക്തി ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. അദ്ദേഹത്തിന്റെ ജീവിതം നൂറു ശതമാനം വിശ്വാസത്തിലധിഷ്ഠിതമായിരുന്നു. പതറിപ്പോകാമായിരുന്ന നിരവധി പ്രതിസന്ധികള്‍ ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. തന്റെ അഞ്ചാം വയസ്സില്‍ പെറ്റമ്മ നിത്യസൗഭാഗ്യത്തിനു യാത്രയായി. പതിനൊന്നാം വയസ്സില്‍ ഏകസഹോദരനും മരിച്ചു. ഇരുപത്തൊന്നാം വയസ്സില്‍, ദൈവം കഴിഞ്ഞാല്‍പ്പിന്നെ തന്റെ സര്‍വ്വസ്വവുമായിരുന്ന, പ്രിയതാതനും, സ്വര്‍ഗ്ഗംപൂകി. ഈ പ്രതിസന്ധികളെ സധൈര്യം മറികടക്കാന്‍ വോയ്റ്റീവയെ പ്രാപ്തനാക്കിയതു ദൈവത്തിലുള്ള തന്റെ അചഞ്ചലവിശ്വാസവും പരിശുദ്ധ അമ്മയ്ക്കുള്ള പ്രത്യേക സമര്‍പ്പണവുമായിരുന്നു. ഒരിക്കല്‍, വോയ്റ്റീവാ, പാറമടയിലെ കഠിനാധ്വാനം കഴിഞ്ഞുമടങ്ങവേ, ഒരു ബസ് അദ്ദേഹത്തെ കൊക്കയിലേക്ക് ഇടിച്ചു തെറിപ്പിച്ചു. മുറിവും ചതവും ഒടിവും പരുക്കുകളുമായി അവിടെ ആ
യുവാവു കിടക്കുന്നതു മനുഷ്യരാരും അറിഞ്ഞിരുന്നില്ല. അവിടെ അദ്ദേഹത്തിന് ഏകാശ്വാസമായത് തന്റെ അദമ്യമായ വിശ്വാസമാണ്. തന്റെ ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം 'അമ്മേ, ഞാന്‍ മുഴുവന്‍, അങ്ങയുടേതാണ്' എന്നു പറഞ്ഞ് തന്നെത്തന്നെ ദൈവമാതാവിനു പ്രതിഷ്ഠിക്കുകയും ചെയ്തു. അമ്മ അത്ഭുതം പ്രവര്‍ത്തിച്ചു തന്റെ പ്രിയമകനു സൗഖ്യം നല്കി അനുഗ്രഹിച്ചു. പ്രാര്‍ത്ഥനയിലൂടെയും പരിചിന്തനത്തിലൂടെയും ദൈവത്തോട് ആലോചന ചോദിച്ചും തന്റെ യഥാര്‍ത്ഥ ദൈവവിളി തിരിച്ചറിഞ്ഞ ആ അത്ഭുതയുവാവ് സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച്, അതിതീക്ഷ്ണമതിയായ ഒരു പുരോഹിതനായി, തന്റെ ഇരുപത്താറാം വയസ്സില്‍, അദ്ദേഹം അഭിഷേചിക്കപ്പെട്ടു. മുപ്പത്താറാം വയസ്സില്‍ മെത്രാനായി. പരമപിതാവ് അദ്ദേഹത്തെ പടിപടിയായി ഉയര്‍ത്തി അമ്പത്തൊമ്പതാം വയസ്സില്‍ ആഗോളകത്തോലിക്കാസഭയുടെ വലിയ ഇടയനാക്കി. ദൈവത്തിന്റെ രാജ്യം പ്രസംഗിക്കാന്‍, ഈശോയെ ലോകത്തിനു കൊടുക്കാന്‍, അദ്ദേഹം, തന്റെ ഭരണകാലത്ത് 106 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും അദ്ദേഹം
ദൈവത്തിന്റെ കാല്പാടുകള്‍ പതിഞ്ഞുകണ്ടു. അതുകൊണ്ട്, ഓരോ രാജ്യത്തും കാലുകുത്തിയ ഉടനെ മുട്ടുകുത്തി, 'അമ്മ ഭൂമി'യെ സ്‌നേഹപൂര്‍വ്വം, അത്യാദരവോടെ, ചുംബിച്ചിരുന്നു. എല്ലാറ്റിന്റെയും സ്രഷ്ടാവും രക്ഷകനും പരിപാലകനും ദൈവമാണെന്നുള്ള വിശ്വാസമല്ലേ, ഇപ്രകാരം ഏറ്റം ഹൃദയസ്പര്‍ശിയായ ഒരു പ്രവൃത്തി ചെയ്യാന്‍ (സ്വയം ശൂന്യനാക്കിക്കൊണ്ട്, ദാസവേഷം ധരിച്ചുകൊണ്ട്) പരിശുദ്ധ പിതാവിനെ പ്രേരിപ്പിച്ചത്. (കറ തീര്‍ന്ന ദൈവവിശ്വാസമില്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും ശൂന്യനാകാന്‍, എളിമപ്പെടാന്‍, സാധ്യമല്ല). എളിമയുള്ളിടത്തേ വിശ്വാസം നിലനില്ക്കുകയുള്ളൂ. ''നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുവിന്‍; ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകുന്നു.'' കാലാകാലങ്ങളിലായി സഭയ്ക്കു സംഭവിച്ച ചില തെറ്റുകള്‍ക്കു, ഏറ്റം നിര്‍ണ്ണായകമായ ഒരു നിമിഷത്തില്‍ മാര്‍പ്പാപ്പാ, ലോകത്തോടു മുഴുവന്‍ മാപ്പു ചോദിച്ചു. ഇതിനുമുമ്പ് ഇങ്ങനെയൊരു ക്ഷമാപണം ആരും നടത്തിയിട്ടില്ല. 'ഇത്ര ചെറുതാകാന്‍' പരിശുദ്ധ പിതാവിനെ പ്രേരിപ്പിച്ചത്, പിതാവിന്റെ, പരിശുദ്ധ
ത്രിത്വത്തിലുള്ള, വിശിഷ്യ തന്റെ തിരുനാഥനിലും അവിടുത്തെ പ്രബോധനങ്ങളിലുമുള്ള വിശ്വാസമാണ്. വിശ്വാസമില്ലാത്തതുകൊണ്ടു, പലപ്പോഴും, ഒരുവന്‍ പാപത്തില്‍ വീഴുന്നു. വിശ്വാസം വീണ്ടുകിട്ടുമ്പോള്‍ അനുതപിച്ച് അവന്‍ ദൈവത്തിലേക്കും അവിടുന്നിലുള്ള വിശ്വാസത്തിലേക്കും മടങ്ങിവരുന്നു. മറ്റുള്ളവരുടെ തെറ്റിനുവേണ്ടി ഒരാള്‍ ക്ഷമ ചോദിക്കുന്നതു വിശ്വാസത്തിന്റെ തികവും എളിമയുടെ പാരമ്യവുമാണ്. തന്റെ മരണത്തിന് ഏറ്റം അടുത്ത ഒരു ദിവസം പരിശുദ്ധപിതാവു ലോകത്തോട്, തന്റെ മക്കളോട്, വിളിച്ചു പറഞ്ഞു: ''എനിക്കു നിത്യവിധിയാളന്റെ മുമ്പില്‍ നില്ക്കാനുള്ള നിര്‍ണ്ണായകസമയം സമാഗതമായിരിക്കുന്നു.'' ദൈവത്തിലും നിത്യജീവിതത്തിലും, മരണം, വിധി, മോക്ഷം, നരകം എന്നീ അപ്രമാദിത്വസത്യങ്ങളിലും ഈശോയുടെ പ്രബോധനങ്ങളിലും ധാര്‍മ്മിക മൂല്യങ്ങളിലും സത്യത്തിലും ലോകനീതിയിലുമൊക്കെയുള്ള തന്റെ വിശ്വാസമാണ് മേല്പറഞ്ഞ പ്രഖ്യാപനം നടത്താന്‍ മാര്‍പ്പാപ്പായെ പ്രേരിപ്പിച്ചത്. യഥാര്‍ത്ഥ വിശ്വാസത്തിന്റെ വിവിധമാനങ്ങള്‍
മനസ്സിലാക്കാനുള്ള മഹദ്‌യത്‌നമാണു നാം ഈ താളുകളിലൂടെ നടത്തുക. വിശ്വാസത്തിന്റെ വിവിധമാനങ്ങളെക്കുറിച്ചുള്ള ആഴമേറിയ അവബോധമാണ്, തന്റെ വാര്‍ദ്ധക്യത്തില്‍, മരണം ആസന്നമാണെന്നറിഞ്ഞിരുന്നപ്പോള്‍പ്പോലും ഭിഷഗ്വരന്മാരുടെ വളരെ ന്യായമായ ആശങ്കകളെയും അവഗണിച്ച്, ജന്മനാട്ടില്‍, താന്‍ പിറന്ന വീട്ടില്‍ചെന്ന്, അവിടത്തെ പ്രാര്‍ത്ഥനമുറിയില്‍ ഇരുന്ന് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പാനും സ്വമാതാപിതാക്കളുടെ മുറിയില്‍ കയറി തലതല്ലിക്കരയാനും വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പ്രേരിപ്പിച്ചത്. പരിശുദ്ധപിതാവിനൊപ്പം സന്നിഹിതരായിരുന്നവരെ ഈ ദൃശ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചു എന്നതു സത്യം. ആ സാഹസകൃത്യത്തിന്റെ അര്‍ത്ഥവ്യാപ്തിയൊന്നും അവര്‍ക്കു മനസ്സിലായില്ല. ന്യൂസ് റിപ്പോര്‍ട്ടേഴ്‌സ് അത്ഭുതപരതന്ത്രരായി ചോദിച്ചു: ഇപ്രകാരം കരയാന്‍ അങ്ങയെ പ്രേരിപ്പിച്ചത് എന്തു ചിന്തയാണ്? പരിശുദ്ധ പിതാവിന്റെ മറുപടി, ആ പാവനാത്മാവിന്റെ ഇതരപ്രബോധനങ്ങള്‍ പോലെ തന്നെ, മാനവരാശിക്കു
മുഴുവനുമുള്ളതായിരുന്നു. ''സന്തോഷാധിക്യത്താലാണു ഞാന്‍ കരഞ്ഞത്. എന്റെ വിശ്വാസജീവിതത്തിന്റെ ഗര്‍ഭപാത്രത്തിലേക്കു ഞാന്‍ വീണ്ടും, എന്നാല്‍ അവസാനമായി, പ്രവേശിച്ചനിമിഷം സ്വര്‍ഗ്ഗീയാനന്ദമാണു ഞാന്‍ അനുഭവിച്ചത്. എന്റെ വിശ്വാസത്തിന്റെ ഗര്‍ഭപാത്രം എന്റെ കുടുംബമാണ്. എന്റെ മാതാപിതാക്കള്‍ തന്നെയാണ് എന്നെ വിശ്വാസത്തില്‍ ജനിപ്പിച്ചതും.'' ഓരോ കുടുംബവും ആ കുടുംബത്തിന്റെ നടുനായകത്വം വഹിക്കുന്ന മാതാപിതാക്കളും തങ്ങളുടെ മക്കളുടെ വിശ്വാസത്തിലേക്കുള്ള ജനനത്തിന്റെ പ്രഥമ മാമ്മോദീസാത്തൊട്ടിയാവണം. ഇവിടെ സംഭവിക്കുന്ന ഏതു പരാജയവും അമ്പേ പെരുംപരാജയമായിരിക്കും. മക്കളെ വിശ്വാസത്തില്‍ ജനിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഉത്തരവാദിത്വം എത്ര വലുതാണെന്നു ചിന്തിക്കുക. നാം തുടര്‍ന്നു കാണുന്ന കുടുംബത്തിന്റെ സംഭവകഥ ഈ സത്യം കൂടുതല്‍ നമുക്കു വ്യക്തമാക്കിത്തരും. 1 വിശ്വാസരാഹിത്യത്തിന്റെ തിക്തഫലം ഞെട്ടിപ്പിക്കുന്ന സംഭവം (വിശ്വാസത്തകര്‍ച്ചയുടെ ഉത്തമദൃഷ്ടാന്തം) ഇന്നിന്റെ
സകലതിന്മകളുടെയും കാരണം വിശ്വാസരാഹിത്യമോ, വികലമായ വിശ്വാസമോ ആണ്. ഭൗതിക കാര്യങ്ങള്‍ക്കും ആഡംബരത്തിനും സുഖലോലുപതയ്ക്കും അമിതഭോജനത്തിനും അശുദ്ധിക്കും മുന്‍തൂക്കം കൊടുക്കുന്നവര്‍ നാമമാത്ര ക്രൈസ്തവര്‍ മാത്രമാണ്. അവരുടെ വിശ്വാസം സമൂലം വികലമാണ്. 'അടുത്തുനില്‌പോരനുജനെനോക്കാനക്ഷികളില്ലാത്തോര്‍ക്ക് അരൂപനീശ്വരനദൃശ്യനാ'യിരിക്കും. ഇന്ന് മിക്കവര്‍ക്കും, പ്രത്യേകിച്ചു യുവതലമുറയ്ക്ക്, സെക്‌സാണവരുടെ ദൈവം. മ്ലേച്ഛതയില്‍ മുങ്ങിത്താണു കിടക്കുന്ന എത്രയോ മില്യണ്‍ കോടികള്‍! പണപ്പിശാചിനെ പൂവിട്ടു പൂജിക്കുന്നവര്‍ മറ്റൊരുവശത്ത്. ഏറ്റം നീചമായ ക്രൂരകൃത്യമാണു ഗര്‍ഭഛിദ്രവും ബന്ധപ്പെട്ട സകലതും, ഏത് ഓമനപ്പേര് അവയ്‌ക്കൊക്കെ നല്കിയാലും. ഈ മഹാപാതകത്തിന്റെ ശിക്ഷ ഇളച്ചുകിട്ടാന്‍ മരണംവരെ കണ്ണീരോടെ, സത്യസന്ധമായ അനുതാപത്തോടെ പ്രാര്‍ത്ഥിക്കുകയും ആവുന്നത്ര പരിഹാരപ്രവൃത്തികള്‍ ചെയ്യുകയും, പൊറുതി കിട്ടിയാല്‍, ബാക്കി ശുദ്ധീകരണസ്ഥലത്തു സഹിച്ചു പരിഹരിക്കുകയും ചെയ്യാനേ കഴിയൂ. ദൈവമേ, ഇവര്‍
ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോടു ക്ഷമിക്കണമേ! ഓരോ ദിവസവും അതിലെ ഓരോ നിമിഷവും, 'അമ്മ'മാരെന്നു മറ്റുള്ളവര്‍ പറയാന്‍ സാധ്യതയുള്ള എത്രയോ സ്ത്രീകളുടെ പരിപാവനമായിരിക്കേണ്ട ഗര്‍ഭപാത്രമാണ് ക്രൂരക്രൂരമായ കൊലക്കളമായിക്കൊണ്ടിരിക്കുന്നത്? ഒരു സ്ത്രീക്കു ദൈവം നല്കിയ ഏറ്റം വിശിഷ്ടവും മഹത്തമവുമായ സമ്മാനമായ ഗര്‍ഭപാത്രം കൊലക്കളവും ശവപ്പറമ്പുമാക്കുന്നു! ദൈവനീതിക്കും ലോകനീതിക്കും നിരക്കാത്ത അക്ഷന്തവ്യമായ അപരാധമാണ് ഭ്രൂണഹത്യ. ഈ മഹാപാതകം ചെയ്തവര്‍, അവര്‍ കൊന്നിട്ടുള്ള തങ്ങളുടെ രക്തത്തില്‍ പിറന്ന, ദൈവത്തിന്റെ ഛായകളും സാദൃശ്യങ്ങളുമായ, ശിശുക്കളുടെ നിസ്സഹായമായ, പരമദയനീയമായ കരച്ചില്‍ ഓര്‍ത്ത് ജീവിതകാലം മുഴുവന്‍ തപസ്സനുഷ്ഠിക്കെട്ട, പ്രായശ്ചിത്തം ചെയ്യട്ടെ, കണ്ണീരുണ്ടെങ്കില്‍ പെരുവെള്ളം പോലെ ഒഴുക്കട്ടെ! ദൈവത്തില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും ഈ പൈശാചികപ്രവൃത്തി ചെയ്യുകയില്ല. ദൈവവിശ്വാസത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും കണികയെങ്കിലും ഹൃദയത്തില്‍
അവശേഷിച്ചിട്ടുള്ളവര്‍ക്ക് എങ്ങനെ ഈ പൈശാചിക പ്രവൃത്തി ചെയ്യാനാവും? മഹാവിപത്തുകള്‍ വിശ്വാസമില്ലാത്ത തലമുറയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാവിപത്തുകള്‍ വ്യക്തമാക്കാന്‍ പച്ചപച്ചയായി നടന്ന ഒരു സംഭവം രേഖപ്പെടുത്തട്ടെ. കേരളത്തിലെ ഒരു കുടംബം. അമ്മ, അപ്പന്‍, ഏകമകള്‍. ''തിരുക്കുടുംബം''! അപ്പനും അമ്മയ്ക്കും പണമാണു ദൈവം. ഏകമകള്‍ക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടിയാ, അവര്‍ സമ്പാദിക്കുന്നത്? പ്രവാസി മലയാളികളാണവര്‍. വിദേശത്തു സൂപ്പര്‍മാര്‍ക്കറ്റു നടത്തിയാണു പണം കുന്നുകൂട്ടുന്നത്. സൗകര്യാര്‍ത്ഥം, പിഞ്ചുകുഞ്ഞിനെ ക്രെഷില്‍, നഴ്‌സറിയില്‍, പറക്കപറ്റിയപ്പോള്‍ നല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍, സംലഭ്യമായ ഏറ്റം നല്ല ജൂണിയര്‍ കോളജില്‍, പഠിപ്പിച്ചു. ഈ കുട്ടിയെ അമ്മ സ്‌നേഹപൂര്‍വ്വം കരങ്ങളിലെടുത്തു മാറോടു ചേര്‍ത്ത് ഒരു സ്‌നേഹചുംബനമെങ്കിലും നല്കിയിട്ടുണ്ടോ എന്നു ബലമായി സംശയിക്കണം. എവിടെ സമയം കിട്ടാന്‍? സൂപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍ പ്രാധാന്യമുള്ള കാര്യമല്ലേ? വല്ലകാലത്തും ബോര്‍ഡിംഗിലും
ഹോസ്റ്റലിലും മകളെ ഒരു നോക്കു കാണാന്‍ ചെന്നാല്‍, മേട്രണോടും വാര്‍ഡനോടും അമ്മ എരിവോടെ പറഞ്ഞിരുന്നു: 'ഒന്നു പ്രത്യേകം നോക്കിക്കോണേ!'. അത് അവരുടെ കടമയല്ലേ? കടന്നുകൂടി കുട്ടി പ്ലസ് ടു ഒരു തരത്തില്‍ കടന്നുകൂടി. എത്ര വേണമെങ്കിലും കൊടുത്ത് മെഡിസിനോ, എന്‍ജിനീയറിംഗിനോ പ്രവേശനം 'വാങ്ങി'ക്കൊടുക്കാന്‍ സര്‍വ്വ തയ്യാറെടുപ്പകളോടും കൂടി വിദേശമലയാളി മാതാപിതാക്കള്‍ എത്തി. പക്ഷേ, കുട്ടിക്ക് ഇവ രണ്ടും വേണ്ടാ. അത്രയും നല്ലത്. ഒരു നല്ല ആര്‍ട്ട്‌സ് ആന്റെ് സയന്‍സ് കോളജില്‍ ഡിഗ്രിക്കു ചേര്‍ത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന കാര്യം പറഞ്ഞപ്പോള്‍, അവള്‍ ഒരു അഭ്യര്‍ത്ഥന നടത്തി. ഡിഗ്രിക്കു വീട്ടില്‍ നിന്നു പോയി വന്നു പഠിക്കാന്‍ അനുവദിക്കണം. തന്റെ നല്ല ഭാവിക്ക് അതായിരിക്കും നല്ലതെന്ന് അവള്‍ നിര്‍ബന്ധരൂപേണ പറഞ്ഞു. മാതാപിതാക്കള്‍ വഴങ്ങുന്നു മാതാപിതാക്കള്‍ക്ക് കുട്ടിയുടെ ഇംഗിതത്തിനു വഴങ്ങാതെ വയ്യായെന്ന അവസ്ഥ! അപ്പോള്‍ പിന്നെ അടുത്തപടി. വീട്ടില്‍ മകളെ സഹായിക്കാന്‍ ഒരു ജോലിക്കാരിയെ സംഘടിപ്പിച്ച് കുട്ടിയുടെ
മേല്‍നോട്ടം മുഴുവന്‍ വേലക്കാരിയെ ഏല്പിച്ചിട്ട്, സൂപ്പര്‍ മാര്‍ക്കറ്റ് 'ട്രാന്‍സ് സൂപ്പര്‍' മാര്‍ക്കറ്റാക്കാന്‍ അവര്‍ മടങ്ങിപ്പോയി. സമ്പാദിക്കുന്നതെല്ലാം മകള്‍ക്കായിരിക്കുമല്ലോ! ആദ്യത്തെ ഒരു ടേം കഴിയുന്നതുവരെ, വല്ലപ്പോഴുമൊക്കെ മകള്‍ അങ്ങോട്ടു വിളിക്കുമായിരുന്നു. അപ്പനും അമ്മയും മകളെ എന്നും ഒന്നും രണ്ടും പ്രാവശ്യം വിളിക്കുമായിരുന്നത്രേ. അതൊരു പ്ലസ് പോയിന്റുതന്നെ! പക്ഷേ, ഐ.എ.എസിനു തയ്യാറെടുപ്പുനടത്തുന്ന അലൗകീകപ്രതിഭയ്ക്ക് എവിടെ സമയം കിട്ടാന്‍?
ഫോണ്‍വിളി നിലയ്ക്കുന്നു
ഫസ്റ്റ്‌ടേമിന്റെ അവധിക്കാലത്തുതന്നെ മകളുടെ ഫോണ്‍ വിളി നിലച്ചു. മാതാപിതാക്കള്‍ ഇങ്ങോട്ടുവിളിക്കുമ്പോള്‍ ഞരങ്ങിയും മൂളിയുമൊക്കെ മറുപടി നല്കിയിരുന്നു. മകളുടെ സംസാരത്തില്‍ ആത്മാര്‍ത്ഥതയോ ഊഷ്മളതയോ ലെവലേശം ഇല്ലെന്ന് അവര്‍ക്കു മനസ്സിലായി. സാരമില്ല, എല്ലാം ശരിയാകുമെന്ന് അവര്‍ കരുതിക്കാണും. ഒരു ദിവസം അപ്പനും അമ്മയും മാറിമാറി വിളിച്ചിട്ടും മകള്‍ ഫോണ്‍ എടുക്കുന്നില്ല. വേലക്കാരി പോലും എടുക്കുന്നില്ല.
/> വേലക്കാരിക്ക് താക്കീത് - മൊബൈല്‍ വില്ലന്‍... ഇതിനിടെ വീട്ടിലേക്കുവരുന്ന ഫോണ്‍ ഒരിക്കലും എടുക്കരുത് എന്നു മകള്‍ വേലക്കാരിക്കു നിര്‍ദ്ദേശം നല്കിക്കഴിഞ്ഞിരുന്നു. ഇങ്ങനെ സാഹചര്യങ്ങള്‍ അങ്ങനെ; സംഭവം. സുന്ദരിയും സുമുഖയുമായിരുന്ന ആ മകളുടെ ജീവിതത്തിലേക്ക് ഒരു 'വലിയഗുണകാംക്ഷി', 'സ്‌നേഹിതന്‍',. വൈദേശികസ്റ്റൈലിലും വഴിവിട്ട കേരളത്തിന്റെ സ്റ്റൈലിലും ഒരു ബോയ്ഫ്രണ്ട്' കടന്നുവന്നു. ഒരു ഇടനിലക്കാരനുണ്ടായിരുന്നു - മൊബൈല്‍ വില്ലന്‍! പിന്നെ 'ചാറ്റിംഗ്' ആരംഭിച്ചു. തന്റെ നന്മമാത്രമാണ് സുഹൃത്ത് ലക്ഷ്യം വയ്ക്കുന്നതെന്നു പെണ്‍കുട്ടിക്ക് ഉറപ്പായി. തനിക്കുകിട്ടാതിരുന്ന സ്‌നേഹം അനന്യമായ, അനുപമമായ, അനവദ്യസുന്ദരമായ, ഊഷ്മളമായ, ഹൃദ്യമായ സ്‌നേഹം സര്‍വ്വ സമ്പൂര്‍ണ്ണമായി ആ മഹാമനസ്‌ക്കനില്‍നിന്നു തന്നിലേക്കു വഴിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണെന്നതില്‍ അവള്‍ക്കു തെല്ലും സംശയം പോലുമില്ലായിരുന്നു. ഒരു സ്റ്റെയിജില്‍ ബോയ് ഫ്രണ്ട് തുറന്നടിച്ചു, ഈ ഭൂമുഖത്ത് താന്‍ ആരെയെങ്കിലും തന്റെ അസ്ഥിയുടെ അസ്ഥിയും
മാംസത്തിന്റെ മാംസവുമായി മാറ്റാന്‍ ഇടവന്നാല്‍ അതു കഥാപുരുഷയായിരിക്കും എന്ന്. ആത്മഗതം: എന്റെ ദൈവമേ, വിശ്വവിശാലമായ, ആത്മാര്‍ത്ഥത മുറ്റി നില്‍ക്കുന്ന ഈ അലൗകിക പ്രേമത്തിന്റെ പ്രതലത്തില്‍ പ്രണയബദ്ധയാകട്ടെ ഞാന്‍! പുതിയൊരു ലോകത്ത് പെണ്‍കുട്ടി ഇപ്പോള്‍, ആകെക്കൂടെ, ഒരു പുതിയ ലോകത്തിലാണെന്ന് സാഹചര്യത്തില്‍ നിന്നു വ്യക്തമായല്ലോ? ഇനി പഠനമൊന്നും അവള്‍ക്കു പ്രശ്‌നമല്ല. 'സര്‍വ്വഗുണസമ്പന്നനായ' ഒരു വ്യക്തി തന്റെ 'സ്വന്ത'മാകാന്‍ നിമിഷങ്ങള്‍ ബാക്കി നില്‌ക്കെ, പിന്നെ എന്തിനു പഠനമെന്ന പാഴ്‌വേല? നിഷ്‌കളങ്ക പ്രേമത്തിന്റെ നിറുകയിലാണവള്‍. തന്റെ ജീവിതത്തിലേക്കു കടന്നുവരുന്ന ആ 'പുരുഷോത്തമന്‍', 'പഠനം പൂര്‍ത്തിയാക്കി, ഇപ്പോള്‍ റ്റാറ്റായുടെയും ബിര്‍ളായുടെയും അഭിമാനഭാജനമായ കണ്‍സള്‍ട്ടന്റ് ആണ്! ഈ വിവാഹത്തിന് അവന്റെ വീട്ടുകാര്‍ക്കും പരിപൂര്‍ണ്ണ സമ്മതം! ആ പവിത്രമായ, അഭിമാനകരമായ സ്‌നേഹസാഗരത്തില്‍ മുങ്ങിക്കുളിച്ചുള്ള കുടുംബജീവിതത്തെക്കുറിച്ചുള്ള ചിന്തയും സങ്കല്പവും സ്വപ്നവും നമ്മുടെ പെണ്‍കുട്ടിയെ
കോള്‍മയിര്‍ കൊള്ളിച്ചു. മഹതി ഇപ്പോള്‍ 'നില'ത്തേയല്ല. വിനോദയാത്ര ഒരു ദിവസം പെണ്‍കുട്ടിക്ക് ഏറ്റം സ്വാഗതാര്‍ഹമായ, സന്തോഷകരമായ, ആ നിര്‍ദ്ദേശം മൊബൈല്‍ വില്ലനിലൂടെത്തന്നെ വന്നു. ''രണ്ടാഴ്ചത്തേക്കു നമുക്കൊരു വിനോദയാത്രയ്ക്കുപോകാം. നമ്മുടെ സ്‌നേഹം പരിപക്വവും പരിപൂര്‍ണ്ണവുമാകുവാന്‍, പരസ്പരം കുറെക്കൂടി ആഴമായി അറിയാന്‍ വിനോദയാത്ര തീര്‍ച്ചയായും സഹായിക്കും. കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും വേണമെന്നേയുള്ളൂ. തുടര്‍ന്നു പഠിക്കുന്നതിനു തടസ്സമില്ല. എല്ലാം ഏറ്റം നന്നായി ക്രമീകരിക്കുന്ന കാര്യം ഏറ്റു. ഇതിനേക്കാള്‍ മെച്ചപ്പെട്ട നിര്‍ദ്ദേശം ആര്‍ക്കുവെയ്ക്കാന്‍ കഴിയും? ഇതു തിരസ്‌ക്കരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നു പെണ്‍കുട്ടിക്ക് ഉറപ്പായി! ഈ മാതാപിതാക്കളുടെ അനുവാദം, അനുഗ്രഹാശ്ശിസ്സുകള്‍ ഇവയൊക്കെ ആര്‍ക്കുവേണം? പഴഞ്ചന്‍ ആശയങ്ങള്‍! പതിനെട്ടുകാരി പെണ്‍കുട്ടി ഒരു പുരുഷനുമായി രണ്ടാഴ്ചത്തേക്ക് ഒരുകാറില്‍ 'ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ' ഇടംവലം ഇരുന്നും വ്യാപരിച്ചും പോയാല്‍
എന്തായിരിക്കും ഫലം എന്നു ചിന്തിക്കാനുള്ള ആധ്യാത്മികതയോ, അതില്‍നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിന്തയോ ഇവയൊക്കെ പ്രദാനം ചെയ്യാന്‍പോന്ന വിശ്വാസമോ വിവേകമോ പമ്പരവിഡ്ഢിയായ ആ പെണ്‍കുട്ടിക്ക് ഇല്ലാതെ പോയി. ചിലകാര്യങ്ങളിലൊക്കെ സ്ത്രീകള്‍ക്കു തിടുക്കംകൂടും. അടുത്തദിവസം തന്നെ യാത്രയായേക്കാം എന്നു പെണ്‍കുട്ടി അങ്ങോട്ടു നിര്‍ദ്ദേശിച്ചു. സമര്‍പ്പണം അവര്‍ യാത്രയായി. ആദ്യമൊക്കെ ഇരുവരും ബഹുമാനസൂചകമായ അകലം പാലിച്ചു. പിന്നെപിന്നെ 'ഗൗരവമായ കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും തല അങ്ങോട്ടുമിങ്ങോട്ടും ചായാന്‍ തുടങ്ങി..... ചുരുക്കിപ്പറഞ്ഞാല്‍, 15 ദിവസംകൊണ്ട് ആ പെണ്‍കുട്ടിയുടെ 'സ്ത്രീത്വം' പിച്ചിച്ചീന്തപ്പെട്ടു. അവള്‍ക്ക് അതില്‍ കുണ്ഠിതമില്ല. പാപബോധമില്ല. ദൈവം എല്ലാം കാണുന്നു, അറിയുന്നു എന്ന അവബോധമില്ല. എന്തിന് ആവശ്യമില്ലാത്ത അസ്വസ്ഥതകള്‍? തന്നെ ജീവിതകാലം മുഴുവന്‍ സ്‌നേഹിക്കേണ്ട, സംരക്ഷിക്കേണ്ട, തന്റെ സര്‍വ്വസ്വവുമായിരിക്കുന്ന സ്‌നേഹമയിയായ വിശ്വവിഖ്യാതനായ ആത്മാര്‍ത്ഥ
സുഹൃത്തുമായല്ലേ സഞ്ചരിച്ചതും അയാള്‍ക്കു തന്നെയല്ലേ സസന്തോഷം സഹര്‍ഷം, സര്‍വ്വാത്മനാ തന്നെത്തന്നെ 'സമര്‍പ്പിച്ച'തും? നന്ദി മോളേ ആ 'യാത്ര' അവസാനിച്ചു. അവര്‍ സമ്മേളിച്ച സ്ഥലത്തു തന്നെ മടങ്ങിയെത്തി. തല്ക്കാലത്തേക്കു യാത്ര പറയണമല്ലോ. 'പ്രതിശ്രുതവരന്‍' വാചാലനായി. ''നന്ദി, മോളേ, ജീവിതത്തിലെ ഏറ്റം സന്തോഷകരമായ ദിനങ്ങള്‍! രണ്ടു ദിവസത്തേക്കു നമുക്കു വിശ്രമിക്കാം. അതിനുശേഷം ഞാന്‍ വിളിക്കാം.'' എല്ലാം നഷ്ടപ്പെട്ട പതിനെട്ടുകാരി കണ്ണീരോടെ, തന്റെ സ്ത്രീത്വത്തിന്റെ സര്‍വ്വതും നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ചിന്തപോലും കൊണ്ടല്ല, 'തല്ക്കാലത്തേക്കെങ്കിലും' തന്റെ പ്രാണപ്രിയനെ പിരിഞ്ഞിരിക്കണമല്ലോ എന്ന ചിന്തകൊണ്ടുമാത്രം, വലിയ വിരഹവേദനയോടെ വിട പറഞ്ഞു. നിമിഷം യുഗം പോലെ രണ്ടുദിവസം കഴിഞ്ഞു. വിളിയൊന്നും വന്നില്ല. കുട്ടിയുടെ മനസ്സമാധാനം നഷ്ടപ്പെട്ടു തുടങ്ങി. ഓരോ നിമിഷവും ഒരു യുഗംപോലെ അനുഭവപ്പെടുന്നു; വിശപ്പില്ല, ശരീരം തളരുന്നു; ശയ്യയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതയാകുന്നു. ഒരു പകലും ഒരു രാത്രിയും
കൂടി കാത്തു. ഫലം നാസ്തി. ഉള്ള ഊര്‍ജ്ജം ഊറ്റിയെടുത്ത്, കിടക്കയില്‍നിന്നെഴുന്നേറ്റ്, അവള്‍ 'പ്രാണപ്രിയനെ' വിളിച്ചു. ഫോണ്‍ എടുക്കാനുള്ള മഹാമനസ്‌ക്കത അയാള്‍ കാണിച്ചു. കുശലങ്ങളോ, കുണ്ഠിതമോ, പരിചയഭാവംപോലുമോ, താനെന്തെങ്കിലും തെറ്റുചെയ്‌തെന്നോ ഉള്ള ''അനാവശ്യവും അപകടകരവുമായ കുറ്റബോധത്തിന്റെ'' പ്രകാശനമോ ഒന്നും അയാളില്‍ നിന്നുണ്ടായില്ല. അയാള്‍, സമയം ഒട്ടും നഷ്ടപ്പെടുത്താതെ, ഇത്രയും തിരുവായ് മൊഴിഞ്ഞു: ''നിന്നെ ഞാന്‍ രണ്ടാഴ്ചത്തേക്കു, സര്‍വ്വചെലവുകളുംതന്ന് കൊണ്ടുപോയില്ലേ? എന്റെ ലക്ഷ്യം സാധിച്ചു. ഇനി നാം തമ്മില്‍ യാതൊരു ബന്ധവുമില്ല. അതു സാധ്യവുമല്ല. കാരണം, ഞാന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്!'' ഇടി വെട്ടേറ്റതു പോലെ കുട്ടി കുഴഞ്ഞു വീണു. റിസീവര്‍ തെറിച്ചുപോയതിന്റെയും കുട്ടിയുടെ തല മേശവിരിപ്പില്‍ ഇടിച്ചതിന്റെയും സ്വരം കേട്ടു വേലക്കാരി ഓടിവന്നു. ഒരു തരത്തില്‍ കുട്ടിയെ താങ്ങിയെടുത്തു കട്ടിലില്‍ കിടത്തി. നല്ല തണുത്ത വെള്ളംകൊണ്ടുവന്നു കുട്ടിയുടെ മുഖത്തു സര്‍വ്വശക്തിയും ഉപയോഗിച്ചു
തളിച്ചു. കൈകാലുകള്‍ സ്‌നേഹപൂര്‍വ്വം തടവിക്കൊടുത്തു. കുറെ സമയം പ്രക്രിയകളെല്ലാം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി കണ്ണു തുറന്നു. എന്തുപറ്റി മോളേ? അവര്‍ ആകാംക്ഷയോടെ ആരാഞ്ഞു. മറുപടിയൊന്നുമില്ല. അവള്‍ കൂടുതല്‍ ക്ഷീണിതയാവുകയാണ്. വേഗം പോയി ചൂടുചായ എടുത്തുകൊണ്ടുവന്നു. കുട്ടിക്കു അതു കുടിക്കാനുള്ള ആക്കമില്ല, ആഗ്രഹവുമില്ല. എന്തു ചെയ്യണമെന്നറിയാതെ ആ വേലക്കാരി കുഴങ്ങി. നല്ല അയല്‍ക്കാരന്‍ ആ കുടുംബത്തിന്റെ ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പര്‍ ഫോണ്‍ ബുക്കില്‍ എഴുതി ഒട്ടിച്ചിരുന്ന കാര്യം വേലക്കാരി ഓര്‍ത്തു. അനുവാദമൊന്നും ചോദിക്കാതെ അവര്‍ വേഗം ചെന്ന് ആ വീട്ടിലേക്കു ഫോണ്‍ ചെയ്ത് ആരെങ്കിലും ഉടനെ വീടുവരെവരണമെന്ന് പറഞ്ഞു. കുടുംബനാഥന്‍ തന്നെയാണു ഫോണ്‍ എടുത്തത്. അയാള്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് അതിവേഗം സംഭവസ്ഥലത്തെത്തി. അദ്ദേഹത്തെക്കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ മാനസ്സികാവസ്ഥ കൂടുതല്‍ വഷളായി, ഒപ്പം ശാരീരികാവസ്ഥയും. പെണ്‍കുട്ടി ആശുപത്രിയില്‍ ആ നല്ല മനുഷ്യന്‍ വേലക്കാരിയുടെ സഹായത്തോടെ
പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അയാള്‍ കാണണമെന്നു വചാരിച്ച ഡോക്ടര്‍ ഭാഗ്യത്തിനു സ്ഥലത്തുണ്ടായിരുന്നു. ഡോക്ടര്‍ക്ക് രണ്ടു കുടുംബങ്ങളെയും അവിടങ്ങളിലെ അംഗങ്ങളെയും നല്ല പരിചയമായിരുന്നു. കുട്ടിയെ പരിശോധിച്ചു. ഡോക്ടര്‍ രോഗവിവരങ്ങള്‍ കുട്ടിയോടു ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവള്‍ എന്തൊക്കെയോ പറഞ്ഞു. പക്ഷേ, അവയൊന്നും കൊണ്ട് ഡോക്ടര്‍ക്ക് രോഗവിവരങ്ങള്‍ കാര്യമായി ഒന്നും മനസ്സിലായില്ല. അദ്ദേഹം കുട്ടിയെ വിദഗ്ദ്ധമായി പരിശോധിച്ചു. ഒരു ഇന്‍ജക്ഷനും ഗ്ലൂക്കോസും നിര്‍ദ്ദേശിച്ചു. കാഷ്വാലിറ്റിയില്‍ ഇവ രണ്ടും കുട്ടിക്കു നല്കപ്പെട്ടു. വേലക്കാരിയെ കുട്ടിയുടെ കൂടെ ആക്കിയിട്ട് അയാള്‍ തന്റെ വീട്ടിലേക്കു പാഞ്ഞു. സമനിലതെറ്റിയിരിക്കുന്നു! സംഭവിച്ചതത്രയും പുറപ്പെടുന്നതിനു മുമ്പ് അദ്ദേഹം തന്റെ ജീവിതപങ്കാളിയോടു പറഞ്ഞിരുന്നു. കാര്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ആശുപത്രിയിലേക്കു വരാന്‍ തയ്യാറായി നില്പുണ്ടായിരുന്നു. അവര്‍ സത്വരം ആശുപത്രിയിലെത്തി. ഡോക്ടര്‍ വളരെ കാര്യമായി
കുട്ടിയെ നിരീക്ഷിക്കുകയും ഇ.സി.ജി. എടുപ്പിക്കുകയും രക്തത്തിന്റെ വിവിധ പരിശോധനകള്‍ എമര്‍ജന്‍സിയായി നടത്തി റിസള്‍ട്ടു കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഇ.സി.ജി.യിലും രക്തത്തിലും തകരാറുണ്ടെന്നു മനസ്സിലായി. കുട്ടിയുടെ ഏറ്റം കുറഞ്ഞ മറുപടി വാക്കുകളില്‍നിന്ന് അവളുടെ സമനിലതന്നെ തെറ്റിയിരിക്കുകയാണെന്നു ഡോക്ടര്‍ക്കു മനസ്സിലായി. മാതാപിതാക്കള്‍ക്ക് ഡോക്ടറുടെ കോള്‍ കുട്ടിയെ കൊണ്ടുവന്നിരിക്കുന്ന ബന്ധുവിനു കുട്ടിയുമായുള്ള ബന്ധം ഡോക്ടര്‍ ചോദിച്ചു മനസ്സിലാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണെന്നു ഡോക്ടര്‍ക്ക് അറിയാമായിരുന്നു. അവരുടെ ഫോണ്‍ നമ്പര്‍ കൈവശമുണ്ടോ എന്ന് അന്വേഷിച്ചു. കുട്ടിയുടെ ബന്ധു, മൊബൈലില്‍നിന്നു നമ്പര്‍ തപ്പിയെടുത്തു, ഡോക്ടര്‍ക്കു പറഞ്ഞു കൊടുത്തു. അദ്ദേഹം തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ച്, അത്യാവശ്യ വിവരങ്ങള്‍ പറഞ്ഞിട്ട്, എത്രയും വേഗം മാതാപിതാക്കള്‍ ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. വിനോദയാത്രയുടെ വിശദാംശങ്ങള്‍
പെണ്‍കുട്ടി വിനോദയാത്രയ്ക്കു പശ്ചാത്തലമൊരുക്കിയത് എങ്ങനെയെന്നു വ്യക്തമാക്കിയിട്ടു ബാക്കി പറയാം. പാവം വേലക്കാരിയോടു പറഞ്ഞു: ''ഞങ്ങള്‍ക്ക് ഒരു സ്റ്റഡി ടൂറുണ്ട്. പതിനഞ്ചു ദിവസം കഴിഞ്ഞേ വരുകയുള്ളു. ഞങ്ങളെ പഠിപ്പിക്കുന്ന ഒരു സാറും രണ്ടു മിസ്സുമാരും കൂടെ വരുന്നുണ്ട്. ക്ലാസ്സിലെ എല്ലാ കുട്ടികളും ഉണ്ട്. അപ്പനോ അമ്മയോ വിളിച്ചാല്‍ ഫോണ്‍ എടുക്കണം (എടുക്കരുതെന്നായിരുന്നു നേരത്തെ നല്കിയിരുന്ന നിര്‍ദ്ദേശം). ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വിശദമായി അവരോടു പറയണം. പഠനവും മറ്റു കാര്യങ്ങളും എങ്ങനെപോകുന്നുവെന്നു ചോദിച്ചാല്‍ എല്ലാം ഭദ്രമാണെന്നു പറയണം. അങ്ങനെയേ പറയാവൂ.'' ഇതില്‍ക്കൂടുതല്‍ എങ്ങനെ ഒരു പതിനെട്ടുകാരിക്കു ''സത്യസന്ധതയും സുതാര്യതയും'' സ്പഷ്ടമാക്കാന്‍ കഴിയും? മാതാപിതാക്കള്‍ എത്തുന്നു കഥ തുടരാം. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി 'ഉത്തരവാദിത്വമുള്ള' ആ മാതാപിതാക്കള്‍ എമര്‍ജന്‍സി ഫ്‌ളൈറ്റില്‍ നാട്ടിലെത്തി. ആവുന്നത്ര വേഗതയില്‍ അവര്‍ ആശുപത്രിയിലുമെത്തി. കുട്ടിയെ കണ്ടപ്പോള്‍,
പൊട്ടിക്കരഞ്ഞുകൊണ്ടു, കുട്ടിയുടെ കട്ടിലിലേക്കു ആ അമ്മ കുഴഞ്ഞു വീണു. എന്തൊക്കെയായാലും ഒരു സ്ത്രീയും അമ്മയുമല്ലേ അവര്‍? അപ്പന്‍ ഒരു വിധത്തില്‍ പിടിച്ചു, നിശ്ശബ്ദനായി, നിന്നു. അല്പം കഴിഞ്ഞ് വേലക്കാരിയോടു സംസാരിച്ചു ചില കാര്യങ്ങള്‍ കൂടുതലായി മനസ്സിലാക്കി - സ്റ്റഡി ടൂറിനുപോയതും പറഞ്ഞ കാര്യങ്ങളുമൊക്കെ. അദ്ദേഹം ഡോക്ടറെ കാണാന്‍ തെരക്കിട്ടു ചെന്നപ്പോള്‍ ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയിരുന്നു. തെല്ലും സംശയിക്കാതെ കാറില്‍ക്കയറി ഡോക്ടറുടെ റെസിഡന്‍സിലേക്ക് അദ്ദേഹം കുതിച്ചു. ദൈവാനുഗ്രഹം! ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നു. സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റിനെ കാണിക്കാന്‍ നിര്‍ദ്ദേശം ഡോക്ടര്‍ മനസ്സിലാക്കിയിരുന്ന വിശദാംശങ്ങള്‍ കുട്ടിയുടെ അപ്പനെ അറിയിക്കുകയും കുട്ടിയെ എത്രയും വേഗം ഇന്ന ആശുപത്രിയില്‍ കൊണ്ടുപോയി ഇന്ന ഡോക്ടറെത്തന്നെ കാണിക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. അദ്ദേഹം കേരളത്തിലെ ഏറെ അറിയപ്പെടുന്ന ഒരു കാര്‍ഡിയോളജിസ്റ്റ് ആണ്. പെണ്‍കുട്ടിയുടെ
ഹാര്‍ട്ടിനു കാര്യമായ തകരാറുണ്ടെന്ന് ആദ്യം ചികിത്സിച്ച ഡോക്ടര്‍ മനസ്സിലാക്കിയതുകൊണ്ടാണ് അപ്പനോട് കാര്‍ഡിയോളജിസ്റ്റിനെ എത്രയും വേഗം കാണാന്‍ നിര്‍ദ്ദേശിച്ചത്. ആശുപത്രിയിലുള്ള എല്ലാ റിപ്പോര്‍ട്ട്‌സും ചികിത്സാവിധികളും വേഗം തയ്യാറാക്കി വയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്കി. വളരെ കാര്യമായ ഒരു ശുപാര്‍ശക്കത്തും അദ്ദേഹം വേഗം തയ്യാറാക്കി കുട്ടിയുടെ അപ്പനെ ഏല്പിച്ചു. നല്ലവനായ കാര്‍ഡിയോളജിസിറ്റ് അദ്ദേഹം ആശുപത്രിയില്‍ മടങ്ങിയെത്തിപ്പോള്‍, ആശുപത്രി റിപ്പോര്‍ട്ടെല്ലാം റെഡി ആയിരുന്നു. ഡിസ്ചാര്‍ജു കാര്‍ഡും അവര്‍ തയ്യാറാക്കിയിരുന്നു. ഇതിനിടെ ഭാര്യയെ വിളിച്ച് ഇന്ന ആശുപത്രിയിലേക്കു പോകാന്‍ വേഗം തയ്യാറാ കുക എന്നു ഭര്‍ത്താവു നിര്‍ദ്ദേശിച്ചിരുന്നു. ആ സമയംകൊണ്ട് കുട്ടിയുടെ അമ്മ തന്റെ സമനില വീണ്ടെടുത്തു. വേലക്കാരിയുമായി അവര്‍ ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി, ഭര്‍ത്താവിനെ കാത്തിരിക്കകയാണ്. ബില്‍ അടച്ചിട്ട് അദ്ദേഹം അതിവേഗം കുട്ടി കിടന്നിരുന്ന മുറിയിലെത്തി. നഴ്‌സുമാര്‍ വീല്‍ചെയര്‍
കൊണ്ടുവന്നു കുട്ടിയെ വേഗം കാറിന്റെ സമീപത്ത് എത്തിച്ചു. അവര്‍ അടുത്ത ആശുപത്രിയിലേക്ക് അതിവേഗം യാത്രയായി. ചുരുങ്ങിയസമയംകൊണ്ട് അവര്‍ അവിടെയെത്തി. കുട്ടിയെ ശുശ്രൂഷിച്ച ഡോക്ടര്‍ തന്റെ സുഹൃത്തുകൂടിയായ കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചു കുട്ടിയുടെ ഗുരുതരാവസ്ഥ ധരിപ്പിക്കുകയും സ്വഭവനത്തിലായിരുന്ന നല്ലവരില്‍ നല്ലവനായ കാര്‍ഡിയോളജിസ്റ്റ്, തിടുക്കത്തില്‍, ആശുപത്രിയിലെത്തി, വരാന്‍ പോകുന്ന രോഗിയുടെ ശീഘ്രപരിചരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നിര്‍ദ്ദേശം നല്കിയിട്ട് കാഷ്വല്‍റ്റിയുടെ വാതില്ക്കല്‍ത്തന്നെ, രോഗിയുടെ വരവും കാത്തു, നില്ക്കുന്നുണ്ടായിരുന്നു. വലിയ ആശുപത്രിയുടെ അതിപ്രഗത്ഭനായ കാര്‍ഡിയോളജിസ്റ്റ് അസാധാരണമായി കാഷ്വല്‍റ്റിക്കു സമീപം കാത്തുനിന്നത് അതിലെ കടന്നുപോയ ജീവനക്കാരെയെല്ലാം അത്ഭുതപ്പെടുത്തി. ആദ്യമായാണ് അവര്‍ അദ്ദേഹത്തെ, ഏറ്റം 'അസമയമായ' സമയത്ത്, അസാധാരാണമായ സാഹചര്യത്തില്‍, അവിടെ കാണുന്നത്. കാഷ്വല്റ്റിയിലും പരിസരത്തും ഉണ്ടായിരുന്ന
ബൈസ്റ്റാന്‍ഡേഴ്‌സ് പോലും നിശ്ശബ്ദതയില്‍, ഈ ദൃശ്യം കണ്ടുനിന്നുപോയി. സാരമില്ല മോളേ രോഗിയെത്തി. ഡോക്ടര്‍ കുട്ടിയുടെ കയ്യില്‍പ്പിടിച്ചു, ''സാരമില്ല മോളേ, പേടിക്കണ്ടാ'' എന്നു പറഞ്ഞു. തിരുവചനത്തില്‍ അനവധി, നിരവധി, പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രയോഗമാണ് ''ഭയപ്പെടേണ്ടാ'' എന്നത്. കാറില്‍ത്തന്നെയിരുത്തി കുട്ടിയെ അദ്ദേഹം പരിശോധിച്ചു, റിപ്പോര്‍ട്ട്‌സെല്ലാം നോക്കി. അനന്തരം രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അയച്ചു. അതിനുശേഷം അദ്ദേഹം ആശുപത്രിയിലെ മറ്റു മൂന്നു ഡോക്ടര്‍മാരെക്കൂടി വിളിച്ച്, അവരുമായി അത്യാവശ്യം കണ്‍സള്‍ട്ടേഷന്‍ നടത്തിയിട്ട്, അവര്‍ നാലുപേരുംകൂടി, തീവ്രപരിചരണവിഭാഗത്തില്‍ചെന്ന്, എല്ലാവരും മാറിമാറി കുട്ടിയെ പരിശോധിക്കുകയും ഡ്യൂട്ടി റൂമില്‍ കയറി ഉള്ള സൗകര്യത്തില്‍, വിശദമായി ഒന്നുകൂടി ചര്‍ച്ചചെയ്യുകയും രാത്രി തുടര്‍ന്നുള്ള സമയത്തും പിറ്റെ ദിവസം കാര്‍ഡിയോളജിസ്റ്റിന്റെ റൗണ്‍ഡ്‌സിനുള്ള സമയംവരെയും ആവശ്യമായിരുന്ന ചികിത്സാവിധികളെല്ലാം, നിര്‍ദ്ദേശിച്ചു. അദ്ദേഹം
മൂന്നു സ്‌പെഷ്യലിസ്റ്റുകളെക്കൂടി എമര്‍ജന്‍സിയില്‍ വിളിച്ചതിന്റെ കാരണം, കുട്ടിക്ക് അവരുടെയെല്ലാം വൈദ്യസഹായം അത്യാവശ്യമായിരുന്നു എന്നതാണ്. കാര്‍ഡിയോളജിസ്റ്റ് ഇന്റെന്‍സീവില്‍ ഇന്റന്‍സീവിലെ സിസ്റ്റേഴ്‌സിന്, എല്ലാ ഡോക്‌ടേഴ്‌സും, കുട്ടിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചു വ്യക്തമാക്കിക്കൊടുക്കുകയും, വിഭാഗം മുഴുവനും കുട്ടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുകയും ചെയ്തു. ദിവസങ്ങളല്ലാ, ഏതാനും ആഴ്ചകള്‍ തന്നെ കുട്ടി ഇന്റന്‍സീവിലായിരുന്നു. മാസങ്ങളോളം ആശുപത്രിയില്‍ക്കഴിഞ്ഞു. നമ്മുടെ കാര്‍ഡിയോളജിസ്റ്റ് ഇതിനിടെ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു നല്ല കൗണ്‍സലിംഗ് കൊടുത്തു. നിത്യജീവിതത്തെക്കുറിച്ചും നിത്യരക്ഷയ്ക്ക് അവശ്യം ആവശ്യമായ വിശ്വാസത്തെക്കുറിച്ചും വിശ്വാസത്തില്‍നിന്നുരുത്തിരിയുന്ന കൗദാശികജീവിതം അവര്‍ക്കു എത്രമാത്രം അത്യാവശ്യമാണെന്നും അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. കുട്ടി പരിപൂര്‍ണ്ണ സൗഖ്യം പ്രാപിക്കാന്‍ നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും, ആ പ്രാര്‍ത്ഥന
ദൈവസന്നിധിയിലെത്തണമെങ്കില്‍, വിശുദ്ധ കുമ്പസാരമെന്ന കൂദാശവഴി ദൈവവുമായി രമ്യതപ്പെടണമെന്നും, അവര്‍ ദ്രവ്യാഗ്രഹം വെടിഞ്ഞു കുട്ടിക്കു സ്‌നേഹവും പരിഗണനയും പൊറുതിയും നല്കണമെന്നും അമ്മയെങ്കിലും ഇനിയുള്ള കാലം മകളോടൊപ്പം ആയിരിക്കണമെന്നും വളരെ ശക്തമായ ഭാഷയില്‍, പ്രാര്‍ത്ഥനാപൂര്‍വ്വം, അങ്ങേയറ്റം പരിഗണനയില്‍, അദ്ദേഹം നിര്‍ദ്ദേശിച്ചു. മനുഷ്യനു സ്വന്തം അവന്റെ പാപം മാത്രം മനുഷ്യനു സ്വന്തമായി അവന്റെ പാപം മാത്രമേ ഉള്ളുവെന്നും സ്വന്തമെന്ന് അവന്‍ കരുതുന്നവയെല്ലാം ദൈവത്തിന്റെ ദാനങ്ങളാണെന്നും ന്യായമായ എല്ലാ ആവശ്യങ്ങളും കഴിഞ്ഞു മിച്ചമുള്ളവ ഇല്ലായ്മയില്‍ കഴിയുന്നവരുമായി പങ്കുവയ്ക്കണമെന്നും വ്യക്തമായി അവരോടു പറയാന്‍ തികഞ്ഞ ദൈവവിശ്വാസിയായ, കൗദാശികജീവിതം പൂര്‍ണ്ണതയില്‍ നയിക്കുന്ന, ആ വിദഗ്ദ്ധഭിഷഗ്വരനു സാധിച്ചു. ആത്മാര്‍ത്ഥമായി നടത്തിയ സുദീര്‍ഘമായ ഒരു ധ്യാനത്തില്‍ ലഭിക്കാവുന്ന മാനസാന്തരത്തെക്കാള്‍, തന്റെ വിശ്വാസം ജീവിക്കുന്ന, ക്രിസ്തുവിനും അവിടുത്തെ അനന്തസ്‌നേഹത്തിനും
സാക്ഷ്യം വഹിക്കുന്ന, ആ ഡോക്ടറുടെ, വിശ്വാസം, പ്രത്യാശ, സ്‌നേഹം (ഉപവി) ഇവ ആ മാതാപിതാക്കള്‍ക്കുപ്രദാനം ചെയ്തു. 'നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ടു മറ്റു മനുഷ്യര്‍ നിത്യനായ നിഖിലേശനെ മഹത്ത്വപ്പെടുത്തട്ടെ' എന്ന ദിവ്യനാഥന്റെ വചസ്സുകള്‍ മനോമുകുരത്തില്‍ തെളിഞ്ഞു നില്ക്കട്ടെ. ദൈവികപുണ്യങ്ങള്‍ അഭ്യസിക്കുന്ന ഡോക്ടര്‍മാര്‍ സംഭവത്തില്‍ സാക്ഷികളായ ഡോക്‌ടേഴ്‌സിന്റെ സമീപനങ്ങള്‍ ദൈവികപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്ക്കുന്നതുകൊണ്ടാണ് അവയിവിടെ വിവരിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റം വലിയ ട്രാജഡി സംഭവിക്കുന്നതിനുമുമ്പു, കഥയിലെ അപ്രധാനമല്ലാത്ത കഥാപാത്രങ്ങളായ മാതാപിതാക്കള്‍ക്കോ പ്രധാനകഥാപാത്രമായ പെണ്‍കുട്ടിക്കോ, ശരിയായ ദൈവവിശ്വാസമുണ്ടായിരുന്നില്ല. അവരുടെ ശരണം (പ്രത്യാശ) പരാപരനിലല്ലായിരുന്നു, പണത്തിലായിരുന്നു. ദൈവസ്‌നേഹമോ സഹോദരസ്‌നേഹമോ അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദൈവം ആ മാതാപിതാക്കളെ ഏല്പിച്ചിരുന്ന മകളെ
ദൈവികപുണ്യങ്ങളിലോ, മാനുഷികപുണ്യങ്ങളിലോ വളര്‍ത്താന്‍ അവര്‍ മെനക്കെട്ടില്ല. മാതാപിതാക്കള്‍ പണത്തെ സ്‌നേഹിച്ചു. മകളെ പണംകൊണ്ടുമാത്രം സ്‌നേഹിച്ചു. കിട്ടേണ്ടസമയത്തു കിട്ടേണ്ടവരില്‍നിന്നു സ്‌നേഹം കിട്ടാതിരുന്നതുകൊണ്ട്, നല്ല വെള്ളം കിട്ടാതിരുന്നതുകൊണ്ട്, കടുംകലക്കവെള്ളം അവള്‍ ആവോളം കുടിച്ചു, സ്‌നേഹം അഭിനയിച്ച 'പിശാചി'ന്റെ പിടിയിലമര്‍ന്നു. തന്റെ പ്രായത്തിനനുസരിച്ചു പഠിച്ചെടുക്കേണ്ടിയിരുന്ന, ആര്‍ജ്ജിച്ചെടുക്കേണ്ടിയിരുന്ന, ദൈവവിശ്വാസം, ദൈവഭയം, ദൈവസ്‌നേഹം അവള്‍ക്കുണ്ടായിരുന്നെങ്കില്‍, അവള്‍ മാതാപിതാക്കളോടു ക്ഷമിച്ച്, അവരെ സ്‌നേഹിച്ച് ദൈവത്തിനും മാതാപിതാക്കള്‍ക്കും മറ്റു മനുഷ്യര്‍ക്കും പ്രിയങ്കരിയായി ജീവിക്കുമായിരുന്നു. അവളുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളോടു തുറന്നു പറഞ്ഞ്, കൗദാശികജീവിതത്തിലും പ്രാര്‍ത്ഥനയിലും നിലനിന്നിരുന്നെങ്കില്‍, പിശാചിന്റെ പിടിയില്‍ അമരാതെ, ഹൃദ്രോഗിയാകാതെ, മാനസികരോഗിയാകാതെ, പ്രമേഹരോഗിയാകാതെ, വൃക്കരോഗിയാകാതെ അവള്‍ക്കു സസന്തോഷം
ജീവിക്കാമായിരുന്നു. ഏറ്റം ശ്ലാഘനീയന്‍ കാര്‍ഡിയോളജിസ്റ്റ് പെണ്‍കുട്ടിയെ ചികിത്സിച്ച ആദ്യത്തെ ഡോക്ടറും സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും മറ്റു ഡോക്ടര്‍മാരും ദൈവിക പുണ്യങ്ങള്‍ക്ക് ഉത്തമമാതൃകകളാണ്. ഏറ്റം ശ്ലാഘനീയനായ വ്യക്തി കാര്‍ഡിയോളജിസ്റ്റുതന്നെ. മാതാപിതാക്കളെയും മകളെയും ഈ പുണ്യങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പെണ്‍കുട്ടി ഇന്റെന്‍സീവില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവള്‍ക്ക് അത്യന്താപേക്ഷിതമായിരുന്ന ഗൈഡന്‍സും കൗണ്‍സലിംഗും നല്കുന്നതില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. വാര്‍ഡില്‍ റൗണ്ട്‌സിനു ചെന്നിരുന്ന മിക്ക ദിവസങ്ങളിലും തന്നെ അദ്ദേഹം നഴ്‌സുമാരെ മാറ്റി നിര്‍ത്തിയിട്ട് കുട്ടിക്ക് അത്യാവശ്യമായിരുന്ന ആധ്യാത്മികവും മാനസികവുമായ സഹായങ്ങള്‍ ചെയ്തിരുന്നു. ആഴ്ചകള്‍ കഴിഞ്ഞ് ഇന്റന്‍സീവില്‍നിന്ന് അവളെ മുറിയിലേക്കു മാറ്റാന്‍ ഡോക്ടര്‍ക്കു സാധിച്ചത് അദ്ദേഹം അവളെ ഏറ്റം നന്നായി ഒരുക്കി ഒരു നല്ല കുമ്പസാരം നടത്തിച്ചുകഴിഞ്ഞപ്പോഴാണ്. ദൈവമേ, നന്ദി! കര്‍ത്താവിന്റെ ഈ
പ്രേഷിതനു നമോവാകം! ഏതാനും മാസങ്ങള്‍ക്കുമുമ്പു പ്രസ്തുത ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വികാരനിര്‍ഭരനായി വിവരിച്ചപ്പോള്‍ അദ്ദേഹത്തെ ശ്രവിച്ചവര്‍ നിരവധിയായിരുന്നു. ഒരുത്തര്‍ക്കും പെണ്‍കുട്ടിയുടെയോ അവളുടെ കുടുംബത്തിന്റെയോ ഐഡന്റിറ്റി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയൊട്ടു കഴിയുകയുമില്ല. ഔദ്യോഗിക രഹസ്യങ്ങള്‍ (ുൃീളലശൈീിമഹ ലെരൃലെേ) കുമ്പസാരരഹസ്യംപോലെ ബന്ധപ്പെട്ടവര്‍ കാത്തു സൂക്ഷിക്കണം. ഇതും വിശ്വാസത്തിന്റെ ഭാഗമായിക്കാണണം. 2 ഉല്‍പത്തി വിശ്വാസിയായ നോഹ രക്ഷാകരചരിത്രത്തിലെ ഒരു നിര്‍ണ്ണായക ഘട്ടമാണു നീതിമാനായ നോഹയുടെ കാലം. ആ തലമുറയിലെ കറയറ്റ മനുഷ്യനായിരുന്നു അവന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നു. കര്‍ത്താവിന്റെ വാക്കനുസരിച്ചു പുറപ്പെടുക, നീതിമാനായിരിക്കുക, അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുക - ഇവയെല്ലാം അര്‍ത്ഥമാക്കുന്നത് ഒന്നു തന്നെയാണ് - വിശ്വാസം. സര്‍വ്വശക്തനും സര്‍വ്വാതിശായിയും സര്‍വ്വനന്മയും കരുണ്യം കാണിക്കുന്നതില്‍ വ്യഗ്രചിത്തനും ദയാനിധിയുമായ
ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുക, നേര്‍വഴിക്കു ചിന്തിക്കുന്നവര്‍ക്കൊക്കെ സ്വാഭാവികം മാത്രം. അവര്‍ക്കു വിശ്വാസികളാകാതിരിക്കാന്‍ വയ്യ. നാം ഒരിക്കലും കണ്ടിട്ടില്ലാത്ത, എന്നാല്‍ അനുഭവിക്കാനാവുന്ന നമ്മുടെ കണ്ണുകള്‍, മുഖം, തല, ചെവികള്‍, നാസാരന്ധ്രങ്ങള്‍, ഹാര്‍ട്ട്. ലങ്‌സ്, ചെറുകുടല്‍, വന്‍കുടല്‍, വൃക്കകള്‍, കരള്‍, ഡയഫ്രം, അന്നനാളം, ഇവയെയൊക്കെ കണ്ടെങ്കിലേ വിശ്വസിക്കൂ എന്നു ശഠിക്കുന്നതു വിഡ്ഡിത്തമായിരിക്കില്ലേ? ദൈവം നോഹയോടു കല്പിച്ചു: ഗോഫെര്‍ മരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക.... നീ പെട്ടകത്തില്‍ കയറണം, നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും.... ദൈവം കല്പിച്ചതുപോലെ നോഹ പ്രവര്‍ത്തിച്ചു (ഉല്‍പ. 6:14-22). അതാണ് യഥാര്‍ത്ഥ വിശ്വാസം. ഏഴാം അധ്യായത്തിന്റെ അഞ്ചാം വാക്യത്തില്‍ നാം വായിക്കുന്നു: ''കര്‍ത്താവു കല്പിച്ചതെല്ലാം നോഹ ചെയ്തു''. വീണ്ടും എട്ടാം വാക്യത്തില്‍ നാം കാണുന്നു: ''ദൈവം കല്പിച്ചതുപോലെ'' എന്ന്. പതിനാറാം വാക്യത്തില്‍, ''ദൈവം കല്പിച്ചിരുന്നതുപോലെ'' എന്നാണെഴുതിയിരിക്കുന്നത്.
ദൈവത്തെ അനുസരിച്ചതുകൊണ്ട് അവിടുന്നു നോഹയെ അനുഗ്രഹിച്ചു. നോഹയുടെ വംശത്തെയും ദൈവം അനുഗ്രഹിച്ചു. മാത്രമല്ല, നോഹയോടും അവന്റെ സന്തതികളോടും അവിടുന്ന് ഒരു ഉടമ്പടിയും ചെയ്തു. ''ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടാവില്ല. വിശ്വസിക്കുന്നവരുമായാണു ദൈവം ഉടമ്പടി നടത്തുക (ഉല്‍പ. 9:11). ഉടമ്പടി ലംഘനവും വിശ്വാസത്യാഗവും മാരകപാപങ്ങളാണ്. ഉടമ്പടി ലംഘിക്കുന്നവനു സ്വര്‍ഗ്ഗം ലഭിക്കുകയില്ല. അബ്രാഹം വിശ്വാസത്തിന്റെ ദൈവശാസ്ത്രത്തില്‍ 'അങ്ങേയറ്റം നിര്‍ണ്ണായകമായൊരു' വ്യക്തിത്വമാണ് 'വിശ്വാസികളുടെ പിതാവായ അബ്രാഹം. നോഹയുടെ പുത്രന്‍ ഷേമിന്റെ വംശത്തില്‍പ്പെട്ടവനാണ് അവന്‍. ഒരു ആധ്യാത്മിക ജനതയ്ക്കു രൂപം കൊടുക്കാന്‍ കര്‍ത്താവായ ദൈവം തെരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്. പിന്‍തലമുറയുടെ ഹൃദയങ്ങളില്‍ വിശ്വാസം നട്ടുവളര്‍ത്താനാവശ്യമായിരുന്ന വിത്തു പാകാനുള്ള 'വയലാ'യിരുന്നു അബ്രാഹത്തിന്റെ ഹൃദയം. അദ്ദേഹം ദൈവത്തിന്റെ ഇഷ്ടപുത്രനും ഒരു വലിയ ആധ്യാത്മിക നേതാവുമായി. വിശ്വാസം ദൈവദാനം വിശ്വാസം
ദൈവത്തിന്റെ വലിയ ദാനമാണ്. ''എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ഒരുവനും എന്റെ അടുക്കല്‍ വരാനാവില്ല.'' അവന്റെ അന്നത്തെ ഭൗമികബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് (മാതാപിതാക്കളെപ്പോലും) താന്‍ കാണിച്ചുകൊടുക്കുന്ന ഒരു പുതിയ പ്രദേശത്തേക്കുപോകാനുള്ള ക്ഷണം പിതാവായ ദൈവം അബ്രാഹത്തിനു നല്കുന്നു. ''നിന്റെ ദേശത്തെയും ബന്ധുജനങ്ങളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേരു ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും... നിന്നിലൂടെ ഭൂമുഖത്തെ ജനതകളെല്ലാം അനുഗൃഹീതമാകും. കര്‍ത്താവു കല്പിച്ചതനുസരിച്ച് അബ്രാഹം പുറപ്പെട്ടു'' (ഉല്‍പ. 12:1-5). വിശ്വാസം = ദൈവഹിതം നിറവേറ്റുക കര്‍ത്താവിന്റെ കല്പന അനുസരിക്കുക, അനുസരിച്ചു 'പുറപ്പെടുക' വിശ്വാസത്തിന്റെ അതിവിശിഷ്ടമായ ഒരു മാനമാണ്. ഇവിടെ 'സംശയിക്കാതിരിക്കുക' അത്യന്താപേക്ഷിതവും. കര്‍ത്താവു പറഞ്ഞാല്‍, 'ഇതാ, ഞാന്‍' എന്നു പറഞ്ഞു സത്വരം പ്രവര്‍ത്തിക്കണം. അബ്രാഹം
ദൈവത്തിന്റെ കല്പനയ്ക്ക് ്യല െപറഞ്ഞുകൊണ്ടു 'പുറപ്പെട്ടു'. കാനാനിലെത്തിയ അവനു ദൈവം പ്രത്യക്ഷപ്പെട്ടു പറയുന്നു: ''ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന് അബ്രാഹം ഒരു ബലിപീഠം പണിതു.... കര്‍ത്താവിന്റെ നാമം വിളിച്ചു'' (ഉല്‍പ. 12:5-8). (വിശ്വാസത്തിന്റെ പ്രകാശനം) ദൈവത്തെ തന്റെ സ്രഷ്ടാവും പരിപാലകനുമായി സ്വീകരിച്ചിരിക്കുന്ന വ്യക്തി വിശ്വാസിയാണ്. വിശ്വാസിയ്ക്കു ദൈവത്തോടുണ്ടാകുന്ന അനന്യഭാവമാണ് ആരാധന. അബ്രാഹം മൂന്നു ബലിപീഠങ്ങള്‍ പണിതു. രണ്ടാമത്തെ അള്‍ത്താരയില്‍ അവന്‍ ''കര്‍ത്താവിന്റെ നാമം വിളിച്ചു'' (12:8) - വിശ്വസം. അവന്‍ ദൈവഹിതം അനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍, ഒരിക്കല്‍ ദൈവം അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും. പൂഴി
ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും (ഉല്‍പ. 13:14-16). യഥാര്‍ത്ഥ ദൈവവിശ്വാസത്തിന്റെ അടയാളം യഥാര്‍ത്ഥ ദൈവവിശ്വാസമുള്ള ഒരുവന്‍ അത്യാവശ്യത്തിലിരിക്കുന്ന തന്റെ സഹോദരന്റെ സഹായത്തിനെത്താന്‍ തിടുക്കം കാട്ടും. ഈ സത്യമാണ് അബ്രാഹം ലോത്തിനെ അവന്റെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്ന സംഭവം സ്പഷ്ടമാക്കുക (ഉല്‍പ. 14:1-16). അവന്റെ വിശ്വാസം നന്നായി മനസ്സിലാക്കിയിരുന്ന, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും സാലെം രാജാവുമായ മെല്‍ക്കിസെദേക്ക് അപ്പവും വീഞ്ഞും (പരിശുദ്ധ കുര്‍ബാനയുടെ സാദൃശ്യം) കൊണ്ടുവന്ന് (ബലിയര്‍പ്പിച്ച്) അവനെ അനുഗ്രഹിക്കുന്ന രംഗം ഉല്‍പത്തിയിലെ ഹൃദയസ്പൃക്കായ ഒന്നാണ്. ''ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ. ശത്രുക്കളെ നിന്റെ കയ്യിലേല്പിച്ച അത്യുന്നത ദൈവം അനുഗൃഹീതന്‍. വിശ്വാസിക്കു ദൈവാനുഗ്രഹം സുനിശ്ചിതമാണ്. വിശ്വസിക്കുന്നവനേ അനുഗ്രഹം കിട്ടുകയുമുള്ളു. ദൈവമഹത്ത്വത്തിനും പുരോഹിതനു
പ്രത്യുപകാരവുമായി അബ്രാഹം എല്ലാറ്റിന്റെയും ദശാംശം മെല്‍ക്കിസെദേക്കിനു നല്കി. വിശ്വാസം നീതികരണത്തിന് അനുപേക്ഷണീയം അബ്രാഹത്തിനു ദൈവം വീണ്ടും പ്രത്യക്ഷപ്പെടുന്നു. അവിടുന്ന് അവനോട് അരുളിച്ചെയ്യുന്നു: ''ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും'' (ഉല്‍പ. 15:1). തനിക്കു സന്താനമില്ലാത്ത നിസ്സഹായാവസ്ഥയെക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ അവിടുന്ന് അവനോടു പറയുന്നു: നിന്റെ അവകാശി നിന്റെ മകന്‍ തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടുപറയുന്നു: ആകാശത്തേക്കു നോക്കൂ, ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും'' (15:2-5). തുടര്‍ന്ന് ഉല്‍പത്തി ഗ്രന്ഥകാരന്‍ സുസ്പഷ്ടമായി പറയുന്നു: ''അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി'' (15:6). ഒരുവന്‍ ദൈവപുത്രനും സ്വര്‍ഗ്ഗത്തിന് അവകാശിയുമാകുന്ന പ്രക്രിയയാണു നീതീകരണം. കുറ്റമറ്റവനായി വര്‍ത്തിക്കുക വിശ്വാസിയായ അബ്രാഹമിനു
വീണ്ടും പ്രത്യക്ഷപ്പെട്ട് ദൈവം അവനോട് അരുളിച്ചെയ്യുന്നു: ''സര്‍വ്വശക്തനായ ദൈവമാണു ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക, കുറ്റമറ്റവനായി വര്‍ത്തിക്കുക'' (17:1). പാപവും പാപസാഹചര്യങ്ങളും പരിവര്‍ജ്ജിച്ച്, ഒരുവന്‍ തന്നെത്തന്നെ പൂര്‍ണ്ണമായും പരാപരനു സമര്‍പ്പിക്കുന്നതാണു വിശ്വാസം; വിശ്വാസത്തിന്റെ അന്തഃസത്തയും അതാണ്. ദൈവതിരുമനസ്സനുസരിച്ചു ജീവിച്ച, പ്രവര്‍ത്തിച്ച, അബ്രാഹം, അനവധി ജനതകള്‍ക്കു (വിശ്വാസത്തില്‍, വിശ്വാസകാര്യങ്ങളില്‍) പിതാവായി. അവനില്‍നിന്നു ജനതകള്‍ പുറപ്പെടും. രാജാക്കന്മാരും അവനില്‍നിന്ന് ഉത്ഭവിക്കും (സാവൂള്‍, ദാവീദ്, സോളമന്‍, ജറൊബോവാം, യഹോഷാഫാത്ത്, ഹെസെക്കിയാ, ജോസിയാ.... . രാജാധിരാജന്‍, കര്‍ത്താധികര്‍ത്തന്‍, സത്തയില്‍ പിതാവിനോടും പരിശുദ്ധാത്മാവിനോടും സമന്‍, പാപമൊഴികെ മറ്റെല്ലാറ്റിലും നമ്മിലൊരുവനുമായ മിശിഹാ ശരീരസത്തയില്‍ ''അബ്രാഹത്തിന്റെ സന്തതി''യാണ്. ഉടമ്പടി ദൈവം, അബ്രാഹവുമായും അവന്റെ സന്തതികളുമായും, തലമുറ തലമുറയായി, എന്നേക്കും തന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു. അവിടുന്ന്
എന്നേക്കും അബ്രാഹത്തിനും അവന്റെ സന്തതികള്‍ക്കും ദൈവവുമാണ് (17:2-7). ഈ ഉടമ്പടി അരക്കിട്ടുറപ്പിക്കാനാണ് അവിടുന്ന് അബ്രാഹത്തിനും സന്തതികള്‍ക്കും പരിച്ഛേദനം വ്യവസ്ഥയാക്കിയത്. എട്ടു ദിവസം പ്രായമായ ആണ്‍കുട്ടികളെ പരിച്ഛേദനം ചെയ്യണമെന്നു കര്‍ത്താവു നിര്‍ദ്ദേശിക്കുന്നു. അതു ദൈവവും അവരുമായുള്ള ഉടമ്പടിയുടെ അവരുടെ ശരീരത്തിലെ അടയാളമായിരിക്കും. ''അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കും (17:9-14). വിശ്വാസത്തിലെ അവിശ്വസനീയത നൂറു കടന്ന അബ്രാഹത്തിനു തൊണ്ണൂറെത്തിയ സാറായില്‍ (നിരവധി ജനതകളുടെ മാതാവ്) അവരുടെ രക്തത്തില്‍നിന്നുള്ള രക്തവും മാംസത്തിന്റെ മാംസവുമായി, ഒരു പുത്രന്‍ ജനിക്കുമെന്നു വിശ്വസിക്കാന്‍ ഇരുവര്‍ക്കും എളുപ്പമയിരുന്നില്ല. അസാധ്യമായ ഒരു കാര്യമെന്നു സകലരും വിധിയെഴുതാന്‍ സാധ്യതയുള്ള കാര്യമാണ് അവര്‍ക്കു വിശ്വസിക്കേണ്ടിയിരുന്നത്. അവരുടെ വിശ്വാസം സുദൃഢമാക്കാന്‍ മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു വീണ്ടും പ്രത്യക്ഷനായി.
തന്റെ ത്രിത്വത്തിലാണു (മൂന്നാളുകള്‍ തനിക്കെതിരേ നില്ക്കുന്നത് അബ്രാഹം കാണുന്നു) ദൈവം അബ്രാഹത്തിനു പ്രത്യക്ഷനായത്. അവന്‍ വിളമ്പിയ ഭക്ഷണം കഴിച്ചശേഷം കര്‍ത്താവ് അബ്രാഹത്തിനു വെളിപ്പെടുത്തി, ''വസന്തത്തില്‍ ഞാന്‍ (ത്രിയേകദൈവം) തീര്‍ച്ചയായും തിരിയെവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു പുത്രനുണ്ടായിരിക്കും. സാറായുടെ ന്യായമായ സംശയം തീര്‍ക്കുമാറ് അബ്രാഹത്തോട് ഒരു ചോദ്യവും, ''കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? (18:1-15). അബ്രാഹത്തിന് അഗ്നിപരീക്ഷ (വിശ്വാസം പരീക്ഷിക്കപ്പെടും) ഒരിക്കല്‍ ദൈവം അബ്രാഹത്തോടു കല്പിച്ചു: ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്കൊരു ദഹനബലിയായി അര്‍പ്പിക്കണം'' (22:1-2). തികച്ചും അപ്രതീക്ഷിതവും അഗ്രാഹ്യവുമായ ഈ ശാസനം അബ്രാഹത്തിന് ഇടിവെട്ടേല്ക്കുന്നതുപോലെയായിരുന്നു. മുന്‍കാല സംഭവങ്ങള്‍ ഒന്നൊന്നായി അവന്റെ ഓര്‍മ്മയിലേക്ക് ഓടിവരുന്നു. ഈ മകനിലൂടെയല്ലേ
ദൈവത്തിന്റെ വാഗ്ദാനം - തന്റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും ഭൂമിയിലെ മണല്‍ത്തരിപോലെയും വര്‍ദ്ധിച്ചു പെരുകും എന്നത് നിറവേറേണ്ടത്? ദാഹിച്ചുമോഹിച്ചു തനിക്കുകിട്ടിയ ഓമനമകന്‍! അബ്രാഹത്തിന്റെ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത സംഘട്ടനമാണു നടക്കുക. വിശ്വാസം അന്ധമാണ് പക്ഷേ, ഒരു ശക്തിക്കും ദൈവത്തിന്റെ കല്പന ശിരസ്സാവഹിക്കുന്നതില്‍നിന്ന് അബ്രഹാമിനെ പിന്തിരിപ്പിക്കാനാവുന്നില്ല. ഒരുവിധത്തില്‍ നോക്കുമ്പോള്‍, വിശ്വാസം അന്ധമാണ്. ഇരുട്ടിലേക്കുള്ള ഒരു ചാട്ടമാണത്; അനിശ്ചിതത്വത്തിലേക്കുള്ള ഒരു ഒഴുക്കാണത്. ''അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയും കൂട്ടി, ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു. (ഇതാ, ഞാന്‍, കര്‍ത്താവിന്റെ ദാസന്‍; അവിടുത്തെ തിരുവിഷ്ടം എന്നില്‍ നിറവേറട്ടെ!). വിശ്വാസത്തിന്റെ അത്യുദാത്തമായ ആവിഷ്‌കരണമാണ് ഇവിടെ നാം കാണുക. ദൈവം പറയുന്നതു ഭക്തന്‍ കണ്ണുമടച്ച് അനുസരിക്കുന്നു. അനുസരണം
അവനു ദൈവാനുഗ്രഹമാകുന്നു. ഇതുപോലെതന്നെയായിരുന്നു ദൈവകല്പനയ്ക്കുള്ള നോഹയുടെയും പ്രതികരണവും. തന്മൂലം അവന്‍ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി (ഉല്‍പ. 6:8). കാരണം, ''ദൈവം കല്പിച്ചതുപോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു'' (ഉല്‍പ. 6:22). ഇതാണ് യഥാര്‍ത്ഥ വിശ്വാസം. അതിരുകളില്ലാത്ത വിശ്വാസം. നോഹയെ അന്നത്തെ ജനത വിഡ്ഢിയെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ പമ്പരവിഡ്ഢിത്തമെന്നും വിളിച്ചുപറഞ്ഞുകാണും. പക്ഷേ, വിശ്വാസം മൂലം അവന്‍ നീതീകരിക്കപ്പെട്ടവനായി, അന്നു ജീവിച്ചിരുന്ന കൊടും പാപികളില്‍ നിന്നെല്ലാം വ്യത്യസ്തനായി, ദൈവവുമായി ആത്മബന്ധം പുലര്‍ത്തി, അവിടുത്തേക്കുവേണ്ടി മാത്രം ജീവിച്ച്, സുരക്ഷിതനായി, രക്ഷയുടെ പേടകത്തില്‍ക്കഴിഞ്ഞു. അങ്ങനെ, നോഹയും മാനവികതയുടെ മുഴുവന്‍, പിതാവായി. വിശ്വാസം ഒരുവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തി നല്കും. ഓര്‍ക്കുക, കര്‍ത്താവിന്റെ തിരുമൊഴികള്‍: ''വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കും. പുതിയ ഭാഷകള്‍
സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ, കയ്യിലെടുക്കും. മാരകമായ എന്തു കടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും. അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും'' (മര്‍ക്കോ. 16:17-18). കാല്‍വരികയറ്റം അബ്രാഹം മകനോടൊപ്പം സഞ്ചരിച്ച്, മൂന്നാം ദിവസം, തലയുയര്‍ത്തി നോക്കിയപ്പോള്‍ ദൈവം, നിര്‍ദ്ദേശിച്ച മല അകലെ കാണുന്നു. അവന്‍ വേലക്കാരോടു പറയുന്നു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്ക്കുക. ഞാനും മകനും അവിടെപ്പോയി ദൈവത്തെ ആരാധിച്ചു മടങ്ങിവരാം. അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്തു മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍ തന്നെയെടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടക്കുകയാണ്. (അപ്പന്റെ അദൃശ്യസാന്നിദ്ധ്യത്തിലും അമ്മയുടെയും പ്രിയശിഷ്യന്റെയും ദൃശ്യസാമീപ്യത്തിലും കുരിശുംപേറി കാല്‍വരി കയറുന്ന ലോകരക്ഷകനായ നമ്മുടെ കര്‍ത്താവിന്റെ പ്രതീകം!) ബലിമൃഗമെവിടെ? ആ സ്‌നേഹ പിതാവിന്റെ മനസ്സില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു, ദുഃഖം തളം കെട്ടുന്നു. വികാരപരതന്ത്രതയില്‍, അബ്രാഹത്തിന്റെ വേഗത,
ക്രമാതീതമായി, വര്‍ദ്ധിക്കുന്നു. പുറകിലായ ഇസഹാക്ക് അപ്പനോട് ഉറക്കെ വിളിച്ചു ചോദിക്കേണ്ടിവന്നു: (അവര്‍ണ്ണനീയമായ ദുഃഖത്തിന്റെ നടുക്കയത്തില്‍ നട്ടം തിരിയുന്ന ആ വത്സലതാതന്‍, ആ അവസ്ഥയിലും മകന്റെ വിളി കേള്‍ക്കുന്നു) അപ്പാ, തീയും വിറകുമുണ്ടല്ലോ! എന്നാല്‍ ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? (അബ്രാഹത്തിന്റെ പിതൃഹൃദയത്തെ പ്രസ്തുത ചോദ്യം കുത്തിത്തുളയ്ക്കുന്നു. ഈശോയുടെ തിരുഹൃദയം കുത്തിത്തുറക്കപ്പെട്ടപ്പോളുണ്ടായ അതികഠിനമായ വേദനയുടെ ഒരു പ്രാഗ്രൂപം). എങ്കിലും ആ സ്‌നേഹതാതന്‍, വിശ്വാസത്തിന്റെ പിന്‍ബലത്താല്‍, അവശേഷിച്ചിട്ടുള്ള ശക്തി ഉപയോഗിച്ച്, ഇസഹാക്കിനു മറുപടി നല്കുന്നു: ''ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും.'' (മകനേ, നീ തന്നെയാണു ബലിയാടെന്നു പറയാന്‍ ആവശ്യമായിരുന്ന ആത്മധൈര്യം ആ സ്‌നേഹതാതനില്ല, തീര്‍ച്ച). തുടര്‍ന്ന്, അവരൊന്നിച്ചു മുമ്പോട്ടുപോകുന്നു. ബലിമൃഗത്തെ ദൈവം നല്കുന്നു ദൈവം നിര്‍ദ്ദേശിച്ച സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. (ഒരുവന്റെ ആഴമേറിയ ദൈവവിശ്വാസം അവനെ
ബലിയര്‍പ്പണത്തിലേക്കും ആരാധനയിലേയ്ക്കും അവശ്യം നയിക്കും. തിരുവചനത്തില്‍ നാം കാണുന്ന 'ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുക' എന്ന ദൈവകല്പനയും 'ആരാധിക്കുക', 'സ്തുതിക്കുക', 'മഹത്ത്വപ്പെടുത്തുക', 'പുകഴ്ത്തുക', 'വാഴ്ത്തുക', 'കീര്‍ത്തിക്കുക', 'പ്രകീര്‍ത്തിക്കുക', 'സ്തുതിച്ചു മഹത്ത്വപ്പെടുത്തുക', 'കീര്‍ത്തനഗീതികള്‍ ആലപിക്കുക', 'സ്തുതിഗീതങ്ങള്‍ പാടുക', 'സര്‍വ്വാധിപനെ വണങ്ങുക', 'നമിച്ചു പുകഴ്ത്തുക', 'കര്‍ത്താവിനു പുകള്‍പാടുക', 'പരിപാവനനേ കൃപയേകണമേ' എന്നു പ്രാര്‍ത്ഥിക്കുക, 'തിരുനാമം വാഴ്ത്തുക', 'സ്തുതി പാടുക', 'തലമുറകളോടു തവകര്‍മ്മങ്ങള്‍ വിവരിക്കുക', 'കര്‍ത്താവിന്റെ കീര്‍ത്തി വര്‍ണ്ണിക്കുക', 'കര്‍ത്താവു വര്‍ഷിക്കുന്ന നന്മകള്‍ ഉദ്‌ഘോഷിക്കുക', 'കര്‍ത്താവിന്റെ നീതി പ്രകീര്‍ത്തിക്കുക', 'വിശുദ്ധന്മാര്‍ നിതരാം കര്‍ത്താവിനെ വണങ്ങുന്നു', 'കര്‍ത്താവിന്റെ കരവല്ലഭം ഏറ്റുപറഞ്ഞു നമിക്കുക', 'കണ്ണുകളെല്ലാം കര്‍ത്താവിനെ തേടുക',
'കര്‍ത്താവിന്റെ സ്തുതികള്‍ വിവരിക്കുക', 'കര്‍ത്താവിനു സ്‌തോത്രം ചെയ്യുക' ഇങ്ങനെ ഒരായിരം രൂപങ്ങള്‍, കര്‍ത്താവിലുള്ള കറ തീര്‍ന്ന വിശ്വാസം ഏറ്റുപറയാന്‍, വേദപുസ്തകപണ്ഡിതരും ദൈവശാസ്ത്രജ്ഞന്മാരും, ഉപയോഗിക്കുന്ന പ്രത്യേക പ്രയോഗങ്ങളാണ്. ദൈവം പറഞ്ഞ സ്ഥലത്ത് അബ്രാഹം പണികഴിച്ച ബലിപീഠത്തില്‍ ഇസഹാക്കു ചുമന്നുകൊണ്ടുവന്ന വിറകുകഷണങ്ങള്‍ അവന്‍ അടുക്കിവച്ചു. ഇസഹാക്കിനെ അവന്‍ ബന്ധിച്ചു വിറകിനു മീതേ കിടത്തി. ഇതിനെക്കാള്‍ വലിയ വിശ്വാസം, ആര്‍ക്ക്, എവിടെ കാണാന്‍ കഴിയും! ബാലനെങ്കിലും ഇസഹാക്കും ദൈവത്തിന്റെ തിരുഹിതത്തിനു പൂര്‍ണ്ണമായും വിധേയനാകുന്നു. അത്ര അഗാധമായ വിശ്വാസമുള്ള ഒരു പിതാവിന്റെ മകനും ആഴമേറിയ വിശ്വാസത്തിന്റെ ഉടമയാകണമല്ലോ. നല്ല വൃക്ഷം നല്ല ഫലം കായിക്കുന്നു. ദൈവഭക്തി വിശ്വാസത്തിന്റെ അടയാളം വിശ്വാസത്തിന്റെ പിതാവും വിശ്വാസികളുടെ പിതാവുമായ അബ്രാഹം കൊണ്ടുവന്ന മൂര്‍ച്ചയേറിയ കത്തി കയ്യിലെടുക്കുന്നു. തല്‍ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് 'അബ്രാഹം, അബ്രാഹം' എന്നു
വിളിക്കുന്നു. 'ഇതാ ഞാന്‍', അബ്രാഹം വിളികേള്‍ക്കുന്നു. ദൂതന്‍ മുന്നറിയിപ്പു നല്കുന്നു: കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടികാണിച്ചില്ല. ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിയുടെ മനോഭാവം എന്തെന്നു ദൈവം തന്നെ നമുക്കു വെളിപ്പെടുത്തിത്തരുകയാണ്. 'കര്‍ത്താവിന്റെ ദൂതന്‍' എന്ന പ്രയോഗം ദൈവത്തിന്റെ സന്ദേശവാഹകനെ മാത്രമല്ല, ദൈവത്തെയും സൂചിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ ദൂതന്‍ = ദൈവം എന്നായിരിക്കണം പഴയനിയമ പശ്ചാത്തലത്തില്‍ നാം മനസ്സിലാക്കുക. സത്യവിശ്വാസിയുടെ ജീവിതത്തില്‍ ദൈവം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. ഇതു കാണാന്‍ വിശ്വാസത്തിന്റെ കണ്ണുകള്‍ നമുക്കു വേണം. ദൈവഭക്തി വിശ്വാസത്തിന്റെ അടയാളമാണ്. വിശ്വാസം = സത്യദൈവത്തിലുള്ള ആശ്രയം വിശ്വാസമുള്ള കണ്ണുകള്‍ കാണുന്നതും, പിശാചിന്റെ പിണിയാളായി, പാപത്തില്‍, വിശ്വാസരാഹിത്യത്തില്‍ ആയിരിക്കുന്ന, ഒരുവന്റെ കണ്ണുകള്‍ കാണുന്നതും തമ്മില്‍
അജഗജാന്തരമുണ്ട്. വിശ്വാസികളെല്ലാവരും ഇതു മനസ്സിലാക്കിയിരിക്കണം. സത്യവിശ്വാസത്തില്‍നിന്നു പാടേ വ്യതിചലിച്ചുപോയിരിക്കുന്ന കോടാനുകോടി ആളുകള്‍ ഇന്നു കേരളത്തിലും ലോകമെമ്പാടും ഉണ്ട്. ബൈബിളിന്റെ വളച്ചൊടിച്ച, മൂലകൃതിയുമായി പുലബന്ധം പോലുമില്ലാത്ത, വ്യാഖ്യാനങ്ങളുമായി, സൗജന്യമായിക്കിട്ടുന്ന വെള്ളവസ്ത്രങ്ങള്‍ ധരിച്ചു, വീടുവീടാന്തരം, നടന്നു, സത്യവിശ്വാസത്തിലുള്ളവരെ തന്ത്രപൂര്‍വ്വം വഴിതെറ്റിക്കുന്നവര്‍, അതൊക്കെ റിപ്പോര്‍ട്ടു ചെയ്തു സ്വന്തം കീശവീര്‍പ്പിച്ചു 'മാന്യന്മാ'രായി നടക്കുന്നവര്‍, 'മേലേമാനത്തി'രിക്കുന്നവര്‍, നരകത്തിന്റെ വിരുന്ന് (മറിച്ചാണു പറഞ്ഞു പരത്തുന്നത്) ആസ്വദിക്കുന്നവര്‍, പെട്ടകം പണിത് അകത്തു കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന ആധുനിക നോഹമാര്‍, 'സാക്ഷി'കള്‍, 'സഹോദരന്മാര്‍', 'ഏഴാം ദിവസക്കാര്‍', ഏഴാം വേദക്കാര്‍, 'എതിര്‍പ്പു'കാര്‍ 'ആള്‍ ദൈവ'ങ്ങളെ ആരാധിച്ചു നടക്കുന്നവര്‍ 'അന്തിക്രിസ്തു' വിന്റെ പിണിയാളുകളായി ലോകത്തിലെങ്ങും നുഴഞ്ഞുകയറുന്നവര്‍, ഇവര്‍ സത്യവിശ്വാസത്തെയും
സത്യവിശ്വാസികളെയും ഒരു വിധത്തിലും സ്വാധീനിക്കാതിരിക്കാന്‍ ആവുന്നത്ര മുന്‍കരുതലുകള്‍ എടുക്കുകയും, അതിലുപരി, ദൈവത്തിലാശ്രയിച്ച്, അവിടുന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അതിതീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക സത്യവിശ്വാസികളുടെ അത്യുദാത്തവും അനുപേക്ഷണീയവുമായ കടമയാണ്. ദൈവത്തിലുള്ള ആശ്രയം വിശ്വാസത്തിന്റെ ഒരു സവിശേഷ മുഖമാണ്. അതെക്കുറിച്ചു കൂടുതല്‍ പഠിക്കേണ്ടതും അറിയേണ്ടതുമാണ്. ബലിയുടെ (വിശ്വാസത്തിന്റെയും) അന്തഃസത്ത ദൈവഹിതം നിറവേറ്റല്‍ ഇസഹാക്കിനെ 'ബലി' കഴിക്കരുതെന്നു ദൈവം കര്‍ശനമായി കല്പിച്ച സാഹചര്യത്തില്‍, ബലിയെങ്ങനെ പൂര്‍ത്തിയാക്കുമെന്ന് അറിയാതെ കുഴങ്ങിയ അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍, കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കാണുന്നു. അവന്‍ അതിനെ, മകനു പകരം ബലിയര്‍പ്പിക്കുന്നു. ''കര്‍ത്താവിന്റെ മലയില്‍ അവിടുന്നു (മനുഷ്യനു) വേണ്ടതു പ്രദാനം ചെയ്യുന്നു'' (ഉല്‍പ. 22:13,14). വിശ്വാസത്തില്‍ നിന്നുരുത്തിരിയുന്ന ഈ പ്രത്യാശയില്‍ വിശ്വാസി
ജീവിക്കണം. വിശ്വാസത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന അനുസരണം, ദൈവത്തിലുള്ള നലം തികഞ്ഞ ആശ്രയബോധം, എപ്പോഴും ദൈവഹിതം നിറവേറ്റാനുള്ള ഒരു ആത്മീയവ്യഗ്രത, ഇവയൊക്കെ ദൈവാനുഗ്രഹത്തിന്റെ അനര്‍ഗള ശ്രോതസ്സുകളാണ്. ഇതാ, കര്‍ത്താവു തന്റെ ദൂതന്‍ വഴി വീണ്ടും അബ്രാഹത്തോട് അരുളിച്ചെയ്യുന്നു: നിന്റെ ഏക പുത്രനെപ്പോലും എനിക്കു ബലിയര്‍പ്പിക്കാന്‍ നീ മടിക്കായ്കകൊണ്ടു ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ (ഇവിടെ ദൈവം തന്നെ ഒരു വലിയ സത്യം മുന്‍കൂട്ടി വെളിപ്പെടുത്തുകയാണ്) ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും (ഉല്‍പ. 22:1-18).അബ്രാഹത്തിന്റെ 'സന്തതി' യിലൂടെയാണു സകലരും അനുഗ്രഹിക്കപ്പെടാന്‍ പോകുന്നത്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന അബ്രാഹത്തിന്റെ സന്തതി ഈശോമിശിഹായാണ്. വി. മത്തായി തന്റെ സുവിശേഷം ആരംഭിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക.
''അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ ഈശോമിശിഹായുടെ വംശാവലിഗ്രന്ഥം'' (1:1)) വിശ്വാസം = ദൈവത്തിനു പൂര്‍ണ്ണമായ അനുസരണം മാനുഷികമായി മാത്രം ചിന്തിക്കുന്നവര്‍ക്ക് ദൈവം നോഹയ്ക്കു കൊടുത്ത നിര്‍ദ്ദേശം തികച്ചും വിചിത്രവും മനുഷ്യനാല്‍ അസാധ്യവും ആയിരുന്നു - ഭീമാകാരമായ ഒരു പെട്ടകം (ബോട്ട്) പണിയുക. ദൈവമില്ലാത്തവരും അവിശ്വാസികളുമായ ഒരു ജനതയുടെ മധ്യേ ആയിരുന്നു നോഹയുടെ ജീവിതം. അവര്‍ അവന്റെ കഠിനാധ്വാനമെല്ലാം കണ്ടിട്ടും അവഹേളിക്കുകയും വിഡ്ഢിയായി കരുതുകയുമാണ് ഉണ്ടായത്. എന്നിട്ടും നോഹ ദൈവത്തെ പൂര്‍ണ്ണമായി അനുസരിക്കുകയാണ്. അങ്ങനെ അനുസരിക്കുകമൂലം അവന്റെ വിശ്വാസം കൂടുതല്‍ സുദൃഢവും സുസ്ഥിരവുമാവുന്നു. തന്റെ നീണ്ടകാലത്തെ ജോലിക്കിടയിലെല്ലാം തന്നെ നോഹ ജനത്തിനു വരാന്‍പോകുന്ന വലിയ വിപത്തിനെക്കുറിച്ചു മുന്നറിയിപ്പു നല്കുകയും അനുതപിച്ചു മാനസാന്തരത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു സര്‍വ്വശക്തനിലേക്കു മടങ്ങിവരാന്‍ ശക്തമായി ഉപദേശിക്കുകയും ചെയ്തിരുന്നു (2 പത്രോ. 2:5). യഥാര്‍ത്ഥത്തില്‍
അനുതപിക്കുക = വിശ്വസിക്കുകയാണ്. നിത്യരക്ഷയ്ക്ക് ഈ അനുതാപവും മാനസാന്തരവും വിശ്വാസവും അത്യന്താപേക്ഷിതമാണ്. ആത്മധൈര്യം വിശ്വാസിക്കു സ്വന്തം ദൈവം തെരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തിന്റെ പിതാവ് എന്ന സ്ഥാനം അബ്രാഹത്തിനാണ് അഖിലേശന്‍ അനുവദിച്ചിരിക്കുന്നത്. വിശ്വാസികളുടെ പിതാവ് എന്ന ബഹുമതിയുമുള്ള അബ്രാഹത്തിന് അനന്യമായ ഒരു സ്ഥാനമാണ് രക്ഷാകരചരിത്രത്തിലുള്ളത്. അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിലും സ്‌നേഹത്തിലും ദൈവാശ്രയബോധത്തിലും അധിഷ്ഠിതമായ അനുസരണമാണ് ഈ അനന്യതയ്ക്കു നിദാനം. വിശ്വാസത്തിലധിഷ്ഠിതമായ ആത്മധൈര്യത്തിന്റെ ഉടമയുമായിരുന്നു അബ്രാഹം (ഉല്‍പ. 14:14). അവന്റെ വിശ്വാസം അവനെ പ്രാര്‍ത്ഥനയിലും സുശക്തനാക്കി (ഉല്‍പ. 18:23-33). മറ്റാരിലും തന്നെ കാണാന്‍ കഴിയാത്തത്ര സവിശേഷതയുള്ളതാണ് അബ്രാഹത്തിന്റെ വിശ്വാസം. ഹെബ്രാ. 11:17 സ്പഷ്ടമായി പറയുന്നുണ്ടല്ലോ, ''വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍, അബ്രാഹം ഇസഹാക്കിനെ (ദൈവത്തിനു) സമര്‍പ്പിച്ചത്.... മരിച്ചവരില്‍ നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും
ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു (വിശ്വസിച്ചു) (ഹെബ്രാ. 11:17, 19). ഇസഹാക്കിലേക്കു വരുമ്പോള്‍, നാം മനസ്സിലാക്കുന്നത്, വിശ്വാസം മൂലമാണ് അവന്‍ ഏസാവിനെയും യാക്കോബിനെയും അനുഗ്രഹിച്ചത് എന്നാണ് (ഹെബ്രാ. 11:20). ആസന്നമരണനായ യാക്കോബ്, തന്റെ വടി ഊന്നിനിന്ന് (ദൈവത്തെ) ആരാധിച്ചുകൊണ്ട് ജോസഫിന്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെ അനുഗ്രഹിച്ചു (ഹെബ്രാ. 11:21). പൂര്‍വ്വ യൗസേപ്പിന്റെ വിശ്വാസം പൂര്‍വ്വയൗസേപ്പും ദൈവത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസത്തിനു ഉദാത്ത മാതൃകയാണ്. വലിയ പ്രതിസന്ധികളെ തരണം ചെയ്യാനും വലിയ വിപത്തു വലിച്ചുവയ്‌ക്കേണ്ടിവന്നിട്ടും പാപസാഹചര്യം പരിപൂര്‍ണ്ണമായും പരിവര്‍ജ്ജിക്കാനും അവനെ സഹായിച്ചതു വിശ്വാസമാണ്. കര്‍ത്താവ് എപ്പോഴും അവന്റെ കൂടെയുണ്ടായിരുന്നത് അവന്റെ വലിയ വിശ്വാസം മൂലമാണ്. അവിടുന്ന് അവനെ ഉന്നതിയില്‍നിന്ന് ഉന്നതിയിലേക്കു നയിച്ചു (ഉല്‍പ. 37:39-45). ജോസഫ് മരിക്കുമ്പോള്‍, വിശ്വാസംമൂലം, ഇസ്രായേല്‍മക്കളുടെ പുറപ്പാടിനെ മനസ്സില്‍ കണ്ടുകൊണ്ട് തന്റെ അസ്ഥികള്‍ എന്തുചെയ്യണമെന്നു (തന്റെ
മക്കള്‍ക്കു) നിര്‍ദ്ദേശങ്ങള്‍ കൊടുത്തു (ഹെബ്രാ. 11:22). 3 പുറപ്പാട് മോശയുടെ വിശ്വാസം ദൈവത്തില്‍, യഹോവയിലുള്ള വിശ്വാസം മൂലം മോശയെ, അവന്‍ ജനിച്ചപ്പോള്‍, മാതാപിതാക്കള്‍, മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്പനയെ അവര്‍ ഭയപ്പെട്ടില്ല. വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതും വിശ്വാസം മൂലം, മോശ നിഷേധിച്ചു. പാപത്തിന്റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍, ജീവന്റെ (വിശ്വാസത്തിന്റെ) വഴിയില്‍ നടന്നു ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേര്‍ന്ന്, വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലേക്കു സഞ്ചരിക്കാനാണ്, അവന്‍ ഇഷ്ടപ്പെട്ടത് (ഹെബ്രാ. 11:23-25). ഇസ്രായേല്‍ ജനത്തെ വിമോചിപ്പിക്കാനുള്ള ദൈവത്തിന്റെ വിളിക്കു പ്രത്യുത്തരം നല്കാന്‍ മോശയെ പ്രേരിപ്പിച്ചതും വിശ്വാസം തന്നെയാണ്. ദൈവജനത്തെപ്രതിയുള്ള സഹനങ്ങള്‍ ഈജിപ്തിലെ 'നിധി'കളെക്കാള്‍ ആയിരം മടങ്ങ്, പതിനായിരം മടങ്ങ്, കൂടുതല്‍ അഭികാമ്യമായിക്കരുതാന്‍ വിശ്വാസം അവനെ
സഹായിച്ചു. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടിപതിച്ചിരുന്നത്. രാജകോപം ഭയപ്പെടാതെ, തികഞ്ഞ വിശ്വാസത്തില്‍, അദൃശ്യനായവനെ ദര്‍ശിച്ചാലെന്നപോലെ, അവന്‍ സഹിച്ചുനിന്നു. സത്യദൈവത്തിലുള്ള വിശ്വാസമാണ് ഈജിപ്തുവിടാന്‍ അവനെ പ്രേരിപ്പിച്ചതും. ആദ്യജാതന്മാരെ കൊല്ലുന്നവന്‍ (കര്‍ത്താവിന്റെ ദൂതന്‍ പുറ. 12:29) അവരെ സ്പര്‍ശിക്കാതിരുന്നതിനു, വിശ്വാസത്താല്‍, മോശ പെസഹാ ആചരിക്കുകയും, ബലിമൃഗത്തിന്റെ രക്തം രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും (12:23) തളിക്കുകയും ചെയ്തു. അവര്‍ വിശ്വാസത്താല്‍, വരണ്ടഭൂമിയിലൂടെയെന്ന വിധം ചെങ്കടല്‍ കടന്നു. ഇസ്രായേല്‍ ജനം, വിശ്വാസത്തോടെ ജെറീക്കോ കോട്ടകള്‍ക്ക്, ഏഴു ദിവസം, വലംവച്ചപ്പോള്‍ അവ ഇടിഞ്ഞുവീണു. വേശ്യയായ റാഹാബ്, വിശ്വാസം നിമിത്തം, ചാരന്മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട്, അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല (ഹെബ്രാ. 11:28). വിശ്വാസത്തിന്റെ ഇതര വക്താക്കള്‍ ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവീദ്, സാമുവല്‍, ഹെസെക്കിയാ ഇവരൊക്കെ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍
പിടിച്ചടക്കി, നീതി നടപ്പാക്കി, വാഗ്ദാനങ്ങള്‍ സ്വീകരിച്ചു, സിംഹങ്ങളുടെ വായ്കള്‍ പൂട്ടി, അഗ്നിയുടെ ശക്തി കെടുത്തി, വാളിന്റെ വായ്ത്തലയില്‍നിന്നു രക്ഷപ്പെട്ടു. ബലഹീനതയില്‍ നിന്നു ശക്തിയാര്‍ജ്ജിച്ചു, യുദ്ധത്തില്‍ ശക്തന്മാരായി, വിദേശസേനകളെ കീഴ്‌പ്പെടുത്തി. വിശ്വാസത്തിന്റെ മാഗ്നാകാര്‍ട്ടാ പുറപ്പാട് 15:1-18 മോശയുടെയും ഇസ്രായേല്‍ ജനത്തിന്റെയും വിശ്വസത്തിന്റെ മാഗ്നാകാര്‍ട്ടയാണ്. ഇത്രയും സമഗ്രമായ, സാകല്യമായ, ഒരു വിശ്വാസപ്രഖ്യാപനം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. കര്‍ത്താവു മഹത്ത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നതിനാല്‍ ''ഞാന്‍ അവിടുത്തെ പാടി സ്തുതിക്കും. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു. കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു. അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം, ഞാന്‍ അവിടുത്തെ സ്തുതിക്കും, കീര്‍ത്തിക്കും''. യോദ്ധാവായ അവിടുത്തെ നാമം കര്‍ത്താവെന്നാണ്. ഫറവോയെയും അനുചരന്മാരെയും അവിടുന്നു കടലില്‍ ആഴ്ത്തി. അവിടുത്തെ വലതുകൈ
ശത്രുവിനെ ചിതറിച്ചിരിക്കുന്നു (ചിതറിക്കുന്നു). അനന്തമഹിമയാല്‍ അവിടുന്ന് എതിരാളികളെ തകര്‍ത്തിരിക്കുന്നു. അവിടുത്തേക്കു തുല്യനായി ആരുമില്ല. അങ്ങു വലതുകൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി. അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു. അങ്ങയുടെ കരത്തിന്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു. ഇസ്രായേലിനെ അങ്ങു നട്ടുപിടിപ്പിക്കും. കര്‍ത്താവ്, എന്നേക്കും, രാജാവായി വാഴും! വിശ്വാസവും അത്ഭുതങ്ങളും മാറായിലെ ജലം മധുരതരമാക്കാന്‍ (പുറ. 15:22-27), മന്നായും കാട്ടുപക്ഷിയും വര്‍ഷിക്കാന്‍ കര്‍ത്താവായ ദൈവം പ്രേരിതനായത് (പുറ. 16), പാറയില്‍നിന്നു ജലം പുറപ്പെടുവിച്ചത് (17:1-7), അമലേക്യരുമായുള്ള യുദ്ധം ജയിക്കാനും മറ്റും (പുറ. 17:8-16) മോശയ്ക്കു കഴിഞ്ഞത്, എല്ലാം വിശ്വാസം മൂലമാണ്. സീനായ് ഉടമ്പടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും മോശയുടെ കര്‍ത്താവിലുള്ള, കറതീര്‍ന്ന വിശ്വാസം തന്നെ (പുറ. 19). ''അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്'' (1 സാമു. 15:22) എന്ന പ്രബോധനംപോലും വിശ്വാസത്തിലധിഷ്ഠിതമാണ്. എന്തിന്, ഓരോ നന്മ പ്രവൃത്തിയും
വിശ്വാസത്തിലധിഷ്ഠിതവും ഓരോ തിന്മ പ്രവര്‍ത്തിയും, ഏറെക്കുറവുകളോടെ, വിശ്വാസത്തിനു കടകവിരുദ്ധവുമാണ്. ദൈവവിശ്വാസമില്ലാത്ത, ദൈവത്തിന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ചു ജീവിക്കാത്ത ഒരുവന്റെ ഒരു 'നന്മ' പ്രവൃത്തിക്കും ദൈവസമക്ഷം അംഗീകാരമില്ല. വിശ്വാസമാ'ണഖിലസാരമൂഴിയില്‍'. വിശ്വാസവും പ്രമാണങ്ങളും ദൈവകല്പനകളും മോശയുടെ നിയമങ്ങളും (പുറ. അ.20 തുടര്‍ച്ച) തിരുസ്സഭയുടെ കല്പനകളുമെല്ലാം അര്‍ത്ഥവും ആഴവും ഉള്ളതാകുന്നത് വിശ്വാസികള്‍ക്കാണ്. ഒരുവനു തെറ്റും ശരിയും വിവേചിച്ചു നല്കുന്നതും വിശ്വാസത്തിന്റെ വെളിച്ചമാണ്, ആ വെളിച്ചത്തിലായിരിക്കണം. ഒന്നാം പ്രമാണത്തിനു വിരുദ്ധമായി, അഹറോനുള്‍പ്പെടെയുള്ള ജനം സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചത് അവരുടെ വിശ്വാസരാഹിത്യമാണു വിളിച്ചോതുക. ജനം ദൈവത്തില്‍നിന്നകന്നുപോകുമ്പോഴും അവര്‍ തന്റെ ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോഴും അധികം പതറാതെ നില്ക്കാന്‍ മോശയെ സഹായിച്ചത് അവന്റെ വിശ്വാസമാണ്. ക്രൈസ്തവജീവിതം വിശ്വാസത്തിന്റെ ജീവിതമാണ്.
വിശ്വാസമില്ലാത്ത ഒരുവന് ഒരു ക്രൈസ്തവനായിരിക്കാനോ യഥാര്‍ത്ഥ ക്രൈസ്തവജീവിതം നയിക്കാനോ ആവില്ല. പ്രവൃത്തിപഥത്തില്‍ പ്രകാശിതമാവാത്ത വിശ്വാസം ചത്തതായിരിക്കുമെന്നും നമുക്കറിയാം. ആത്മാവില്ലാത്ത ശരീരംപോലെ അതു മൃതമായിരിക്കും (യാക്കോ. 2:26).
സഹനവും വിശ്വാസസ്ഥിരതയും
ശ്ലീഹാ നമ്മെ ഉപദേശിക്കുന്നു: എന്റെ സഹോദരരേ, വിവിധ പരീക്ഷകളുണ്ടാകുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍, നിങ്ങള്‍ക്ക് അതില്‍ (വിശ്വാസത്തില്‍) സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണ്ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആകുകയും ചെയ്യും. എല്ലാവര്‍ക്കും ഉദാരമായി നല്കുന്നവനാണവിടുന്ന്. സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍ (യാക്കോ. 1:2-5). നിത്യജീവന്‍ (സ്വര്‍ഗ്ഗം) പ്രാപിക്കുന്നതിനു കര്‍ത്താവു പറഞ്ഞിരിക്കുന്ന വ്യവസ്ഥ അവിടുത്തെ തിരുവചനം കേള്‍ക്കുക, അവിടുന്നില്‍ വിശ്വസിക്കുക ഇവയാണ് (യോഹ. 5:24).
/> പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസം പൂര്‍വ്വപിതാക്കളെല്ലാം വിശ്വാസമുള്ളവരും ദൈവവുമായി ഹൃദയൈക്യത്തില്‍ ജീവിച്ചിരുന്നവരുമാണ്. തന്മൂലം ദൈവം അവരെ അനുഗ്രഹിക്കുകയും അവര്‍ക്ക് സന്താനസമ്പുഷ്ടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗരാറിലെ ഇടയന്മാര്‍ ഇസഹാക്കിന്റെ വേലക്കാരുമായി വഴക്കുണ്ടാക്കിയപ്പോള്‍, കലഹപ്രദേശത്തുനിന്നു, പരാതികൂടാതെ, നീങ്ങിപ്പോകാന്‍ ഇസഹാക്കിന്റെ വിശ്വാസം അവനെ പ്രേരിപ്പിച്ചു. വെള്ളത്തിനുവേണ്ടി വേലക്കാര്‍ മൂന്നാമതു കുഴിച്ച കിണറിനെച്ചൊല്ലി വഴക്കൊന്നും ഉണ്ടായില്ല. ഈ വസ്തുത ഇസഹാക്കിനെ, വിശ്വാസത്തിന്റെ ഒരു അവശ്യഘടകമായ, വലിയ പ്രത്യാശയിലേക്കു നയിക്കുന്നു. അവന്‍ പറയുന്നു: കര്‍ത്താവ് ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമൃദ്ധിയുള്ളവരാകും. ഈ ചുരുങ്ങിയ വാക്കുകളില്‍, ഇസഹാക്കിന്റെ പ്രത്യാശ സുവ്യക്തമാണല്ലോ. വിശ്വാസവും പ്രത്യാശയുമുള്ളവര്‍ക്ക്, ഏതെങ്കിലും വിധത്തില്‍, ദൈവം സ്വയം വെളിപ്പെടുത്തുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യും (ഉല്‍പ. 26:19-22). വിശ്വാസിക്കു ഭയം
വേണ്ടാ ''ആ രാത്രിതന്നെ കര്‍ത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്യുന്നു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാന്‍. നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്, എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാന്‍ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കും. അതിനാല്‍, അവന്‍ (ഇസഹാക്ക്) അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ചു കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു (ഉല്‍പ. 26). ബലിപീഠം പണിയാന്‍ ഇസഹാക്കിനെ പ്രേരിപ്പിച്ചത് അവന്റെ വിശ്വാസവും തജ്ജന്യമായ പ്രത്യാശയുമാണ്. വിശ്വാസി സമാധാനപ്രിയന്‍, വ്യവസ്ഥയില്ലാതെ ക്ഷമിക്കുന്നവന്‍ യഥാര്‍ത്ഥ വിശ്വാസമുള്ളവന്‍ സമാധാനപ്രിയനായിരിക്കും. തന്റെ ശത്രുക്കള്‍ കാണാന്‍ ചെന്നപ്പോള്‍ ഇസഹാക്ക് അവര്‍ക്ക് ഒരു വിരുന്നൊരുക്കി. അബിമെലക്ക് നിര്‍ദ്ദേശിച്ച പ്രകാരം അവന്‍, അവര്‍ തമ്മിലുള്ള ഉടമ്പടിയില്‍ നിസ്സങ്കോചം ഒപ്പു വയ്ക്കുന്നു. എല്ലാവരും വലിയ സമാധാനത്തോടെ പിരിയുന്നു (ഉല്‍പ. 26:26-31). ദൈവമേ, നന്ദി! ദൈവത്തില്‍ പരിപൂര്‍ണ്ണ വിശ്വാസവും അവിടുന്നില്‍ അചഞ്ചലമായ ശരണവും
അവിടുത്തോടു ഹൃദയപൂര്‍വ്വമായ സ്‌നേഹവുമുള്ള ഒരുവന് വ്യവസ്ഥയില്ലാതെ ക്ഷമിക്കാന്‍ കഴിയും, കഴിയണം. നിത്യശത്രുതയ്ക്കു മതിയായ ഒരു തെറ്റ്, അമ്മയുടെ ഒത്താശയോടുകൂടി, യാക്കോബു തന്റെ ഉടപ്പിറന്ന സഹോദരന്‍ ഏസാവിനോടു ചെയ്തു. കുതന്ത്രത്തിലൂടെ അവന്‍, തങ്ങളുടെ പിതാവില്‍നിന്ന് ജ്യേഷ്ഠനു കിട്ടേണ്ടിയിരുന്ന അനുഗ്രഹം തട്ടിയെടുത്തു. അപ്പന്‍ പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരശഃ അനുസരിച്ച്, നായാട്ടു നടത്തി, തന്റെ പിതാവിന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കി ഏസാവു കൊണ്ടുചെന്നപ്പോഴാണു താനും തന്റെ മൂത്തമകനും വഞ്ചിക്കപ്പെട്ടുവെന്ന് ഇസഹാക്കിനു മനസ്സിലായത് (ഉല്‍പ. 27) ഏസാവു യാക്കോബിനെ വെറുക്കുന്നതില്‍ അത്ഭുതമൊന്നുമില്ല അറിവിലും വിശ്വാസപരിശീലനത്തിലും പരിമിത വിഭവനായിരുന്ന ഏസാവ് സ്വാഭാവികമായും യാക്കോബിനെ വെറുക്കുന്നു. അവനെ കൊല്ലാനുള്ള തീരുമാനത്തില്‍ ഏസാവ് എത്തിനില്ക്കുന്നു. അപകടം മനസ്സിലാക്കിയ അമ്മ യാക്കോബിനെ തന്റെ സഹോദരന്‍ ലാബാന്റെ അടുക്കലേക്കു തിടുക്കത്തില്‍ പറഞ്ഞുവിടുന്നു. മകനല്ലേ? ഇസഹാക്കും
യാക്കോബിനോടു ക്ഷമിച്ച്, അവനെ അനുഗ്രഹിച്ച്, വിശിഷ്‌ടോപദേശങ്ങള്‍ നല്കിയാണ് അവനെ തന്റെ സ്യാലന്റെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടത്. അവന്റെ അമ്മയുടെ നിര്‍ദ്ദേശവും അതുതന്നെയായിരുന്നല്ലോ (ഉല്‍പ. 27:43-46, 28:1-3). ചെയ്യരുതാത്തതു ചെയ്തവനെങ്കിലും, യാക്കോബില്‍ വിശ്വാസത്തിന്റെ വിത്തു മുളച്ചു പൊങ്ങിയതുകൊണ്ട് ദൈവവും അവനെ അനുഗ്രഹിക്കുന്നു (28:10-20). വിശ്വാസത്തിന്റെ വഴിയില്‍ ചില അനന്യതകളൊക്കെ സംഭവിക്കും. നിഗൂഢതയുടെ ഒരു മാനം അതിനുണ്ട്. കര്‍ത്താവായിരിക്കും എന്റെ ദൈവം വിശ്വാസത്താല്‍ പ്രേരിതനായി യാക്കോബ് പ്രതിജ്ഞ ചെയ്യുന്നു: ''ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈ യാത്രയില്‍ എന്നെ സംരക്ഷിക്കുകയും, എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും, എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍, കര്‍ത്താവായിരിക്കും എന്റെ ദൈവം'' (28:31-32). വിശ്വാസത്തില്‍ നിന്നുടലെടുക്കുന്ന ആഴമേറിയ ഒരു സമാധാനത്തെക്കുറിച്ചുള്ള സ്വപ്നമാണു യാക്കോബിനുള്ളത്. അവന്‍ തുടരുന്നു: ''അവിടുന്ന് എനിക്കു
തരുന്നതിന്റെയെല്ലാം പത്തിലൊന്നു (ദശാംശം) ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും'' (28:22). വിശ്വാസിക്ക് ഇമ്മാനുവല്‍ അനുഭവം തന്റെ മക്കളില്‍ ജോസഫിന്റെ ജനനം വരെ യാക്കോബ് ലാബാനൊപ്പം താമസിച്ചു. ലാബാന്റെ ഭാവവ്യത്യാസങ്ങള്‍ മനസ്സിലാക്കിയ യാക്കോബ്, ഭാര്യയും മക്കളുമായി സ്വദേശത്തേക്കു പോകാനുള്ള അനുവാദം ലാബാനോട് അഭ്യര്‍ത്ഥിക്കുന്നു. തന്റെ മക്കളെക്കുറിച്ച് എപ്പോഴും കരുതലുള്ള കര്‍ത്താവ് യാക്കോബിനോട് അരുളിച്ചെയ്യുന്നു: ''നിന്റെ... നാട്ടിലേക്കു തിരിച്ചു പോകുക. ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. വിശ്വാസമുള്ളവര്‍ക്ക് ദൈവം എപ്പോഴും തങ്ങളെ കരുതുന്നു, കൂടെ നടക്കുന്നു എന്ന അനുഭവം (ഇമ്മാനുവല്‍ അനുഭവം) ഉണ്ടാകും. വീണ്ടും തന്റെ ദൂതന്റെ സാദൃശ്യത്തില്‍ ദൈവം യാക്കോബിനു പ്രത്യക്ഷപ്പെട്ടു പറയുന്നു: ''ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്... നാട്ടിലേക്കു തിരിച്ചുപോവുക.'' അവന്റെ ഭാര്യമാര്‍ അവനോടു പറഞ്ഞു: ''ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക (ഉല്‍പ. 31:13, 16). ആ കുടുംബത്തിന്റെ മനോഭാവം
യഥാര്‍ത്ഥമായ വിശ്വാസത്തിന്റെ മനോഭാവമാണ്. വിശ്വാസിക്ക് എളിമ സഹചരന്‍ യാക്കോബ്... കാനാന്‍ദേശത്തു വസിക്കുന്ന തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കു യാത്ര പുറപ്പെടുന്നു' (ഉല്‍പ. 31:18). ദൈവത്തിന്റെ ദൂതന്മാര്‍, വഴിമധ്യേ, അവനെ കണ്ടുമുട്ടുന്നു. ദൈവത്തിന്റെ ആ സൈന്യത്തെ കണ്ടുകഴിഞ്ഞപ്പോള്‍ ഏദോം നാട്ടില്‍ സയിര്‍ ദേശത്തു പാര്‍ത്തിരുന്ന തന്റെ സഹോദരനായ ഏസാവിന്റെ അടുത്തേക്കു സന്ദേശവുമായി തനിക്കു മുമ്പേ അവന്‍ ദൂതന്മാരെ അപേക്ഷയുമായി അയയ്ക്കുന്നു. ''അങ്ങേക്ക് എന്നോടു ദയ തോന്നണം.'' തന്റെ സഹോദരന്റെ മടങ്ങിവരവിന്റെ വിവരമറിഞ്ഞ ഏസാവ് നാനൂറ് ആളുകളുമായി അനുജനെ കാണാന്‍ തിടുക്കത്തില്‍ പുറപ്പെടുന്നു. അത്ഭുതകരമായ കൂടിക്കാഴ്ച, വിസ്മയകരമായ ക്ഷമ ദൂതന്മാരില്‍ നിന്നു വിവരമറിഞ്ഞ യാക്കോബ് അങ്ങേയറ്റം ഭയപ്പെടുകയാണ്. ജ്യേഷ്ഠന്റെ യഥാര്‍ത്ഥലക്ഷ്യം അവനു മനസ്സിലാകുന്നില്ല. തന്നെ വധിക്കാനുള്ള പുറപ്പാടായിരിക്കാമെന്നായിരിക്കാം അവന്‍ കരുതുന്നത്. തനിക്ക് സംരക്ഷണം നല്കി രക്ഷിച്ച, സ്വന്തക്കാരുടെ നാട്ടിലേക്കു
ധൈര്യമായി പുറപ്പെടാന്‍ കല്പിച്ച നല്ല ദൈവത്തോട് അവന്‍ പ്രാര്‍ത്ഥിക്കുന്നു: ''എന്റെ സഹോദരനായ ഏസാവില്‍നിന്ന് എന്നെ രക്ഷിക്കണമേ!'' (32:1-7). ദൈവത്തില്‍ സകലാശ്രയവും അര്‍പ്പിച്ച് യാക്കോബ് സഹോദരന് ഒരു നല്ല സമ്മാനമൊരുക്കി, ഇപ്രകാരം നിര്‍ദ്ദേശിച്ച്, ദൂതന്മാരെ വീണ്ടും ഏസാവിന്റെ പക്കലേക്ക് അയയ്ക്കുന്നു. ''അവന്‍ നിങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഇപ്രകാരം മറുപടി പറയണം: ഇവ അങ്ങയുടെ ദാസനായ യാക്കോബിന്റേതാണ്. യജമാനനായ ഏസാവിനുള്ള ഉപഹാരമാണിത്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്.'' (യാക്കോബിനു താന്‍ ചെയ്ത വലിയ തെറ്റിനെക്കുറിച്ചു ശരിയായ അനുതാപമുണ്ടെന്നു മേല്പറഞ്ഞ സംഭവങ്ങളില്‍നിന്നും വാക്കുകളില്‍നിന്നും വ്യക്തമല്ലേ?) വിശ്വാസി അനുതപിക്കുന്നു, കുമ്പസാരിക്കുന്നു എത്ര വലിയ തെറ്റുതന്നെ ചെയ്തുപോയാലും ആത്മാര്‍ത്ഥമായി അനുതപിച്ചു മാപ്പുചൊദിച്ചാല്‍, അങ്ങേയറ്റം മഹാമനസ്‌ക്കതയോടെ ക്ഷമിക്കുന്നവനാണു നമ്മുടെ ദൈവം. ക്രൈസ്തവന്‍ കുമ്പസാരക്കൂട്ടില്‍ വച്ചു കര്‍ത്താവിന്റെ അമൂല്യമായ തിരുരക്തത്തില്‍
കഴുകിവിശുദ്ധീകരിക്കപ്പെടുന്നു. കുമ്പസാരം ഫലപ്രദവും പൂര്‍ണ്ണവും ദൈവത്തിനു പ്രീതികരവുമാവുന്നതിനു രണ്ടു കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. (1) യഥാര്‍ത്ഥമായ, സത്യസന്ധമായ, അനുതാപം, (2) മേലില്‍ പാപം ചെയ്യുകയില്ലെന്നുള്ള സുദൃഢമായ പ്രതിജ്ഞ. ദൈവത്തിനു നമ്മോടും നമുക്കു ദൈവത്തോടുമുള്ള സത്യസന്ധവും നിസ്വാര്‍ത്ഥവും പൂര്‍ണ്ണവും, സര്‍വ്വശക്തവുമായ സ്‌നേഹം വ്യക്തമാകുന്ന പ്രതലമാണു കുമ്പസാരത്തിന്റെ വേദി. മനസ്സമാധാനത്തിനു കുമ്പസാരം അനുപേക്ഷണീയം വിശുദ്ധനായ ഫുള്‍ട്ടന്‍ ജെ ഷീന്‍ പറയുന്നത്, നമ്മുടെ പ്രശ്‌നപരിഹാരത്തിന്, നമുക്കു മനസ്സമാധാനവും സന്തോഷവും സംതൃപ്തിയും കിട്ടുന്നതിനു, മനശാസ്ത്രവിദഗ്ദ്ധന്റെ കട്ടിലില്‍ മലര്‍ന്നു കിടക്കുകയല്ല, കുമ്പസാരക്കൂട്ടില്‍ അത്യധികം എളിമയോടും പശ്ചാത്താപത്തോടും മുട്ടുകുത്തി കുമ്പസാരിക്കുകയാണു വേണ്ടത് എന്നാണ്. കുമ്പസാരത്തിന്റെ പരമമായ പ്രാധാന്യത്തെക്കുറിച്ചു ബോധ്യമില്ലാത്ത ദൈവശാസ്ത്രജ്ഞന്മാരും ബൈബിള്‍പണ്ഡിതരുമൊക്കെ ലോകത്തിനു ശാപമാണ്,
അന്തിക്രിസ്തുവിന്റെ വക്താക്കളാണ്. കിഴക്കും പടിഞ്ഞാറും കാണാനുള്ള ഇടമല്ല വിശ്വാസം. ആര്‍ക്കും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വളച്ചൊടിക്കാനുള്ളതുമല്ല വിശ്വാസം. അതു സജീവവും ഊര്‍ജ്ജസ്വലവുമായിരിക്കണം. ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും സര്‍വ്വം സ്പര്‍ശിയായി സ്വധീനിക്കുന്നതായിരിക്കണം (ദൈവത്തിനു മുഖംനോട്ടമില്ലെന്നുകൂടി ഓര്‍ക്കുക) (ഹെബ്രാ. 4:12). ഏസാവും യാക്കോബും തന്റെ ഭാര്യമാരെയും മക്കളെയും ഒപ്പം സമ്മാനവും കണ്ടുകഴിയുമ്പോള്‍ ഏസാവിന്റെ മനംമാറുമെന്നും അവന്‍ തന്നോടു ക്ഷമിക്കുമെന്നും തന്നില്‍ പ്രീതിയുള്ളവനാകുമെന്നും അതിനുശേഷം സഹോദരനെ നേരില്‍ക്കണ്ട് പൂര്‍ണ്ണക്ഷമയിലേക്കും രമ്യതയിലേക്കും കടക്കാന്‍ കഴിയുമെന്നുമുള്ള സത്യസന്ധമായ ചിന്തയില്‍ യാക്കോബ് അന്നു രാത്രി പുഴയ്ക്കിക്കരെ കൂടാരത്തില്‍ തങ്ങി. പിറ്റെ ദിവസം അവന്‍ പുഴകടന്ന് മുമ്പോട്ടു നീങ്ങുന്നു. കുറെ യാത്ര
ചെയ്തുകഴിഞ്ഞ് അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ അവന്‍ കാണുന്നത് തന്റെ സഹോദരന്‍ ഏസാവ് നാനൂറുപേരുടെ അകമ്പടിയോടെ തന്റെ അടുത്തേക്കു വരുന്നതാണ്. അത്രയ്ക്കു ദയയോടെ യാക്കോബു നടന്നു സഹോദരന്റെ അടുത്തെത്തുവോളം ഏഴു പ്രാവശ്യം നിലംമുട്ടെ താണുവണങ്ങുന്നു. (സഹോദരനു തന്നോടു കരുണ തോന്നി, ക്ഷമിക്കാനായിരിക്കണം അവന്‍ അങ്ങനെ ചെയ്തത്.) ഏസാവാകട്ടെ, ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്നു. ഇരുവരും കരളുരുകി, സ്‌നേഹാധിക്യത്താല്‍, സന്തോഷാധിക്യത്താല്‍, കരയുന്നു! യാക്കോബ് കൊടുത്തയച്ച സമ്മാനം, അവന്റെ നിര്‍ബന്ധംമൂലം. ഏസാവു സ്വീകരിക്കുന്നു. ഇങ്ങനെ പറഞ്ഞാണു യാക്കോബു സഹോദരനെ നിര്‍ബന്ധിച്ചത്. അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, എന്റെ കയ്യില്‍നിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണു ഞാന്‍ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത് (അ. 33). നലം തികഞ്ഞ വിശ്വാസത്തിന്റെ അത്യുദാത്തമായ സ്വാധീനമാണ് ഇപ്രകാരം ക്ഷമിക്കാനും സ്‌നേഹിക്കാനും അവരെ
സഹായിച്ചത്. തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനങ്ങളാണെന്ന് ഉറച്ചു വിശ്വസിക്കുകയും അവിടുത്തേക്കു നന്ദി പറയുകയും തന്റെ തെറ്റുകളെക്കുറിച്ച് ആത്മാര്‍ത്ഥമായി അനുതപിക്കുകയും, അതു തന്റെ പ്രവൃത്തിയിലൂടെ പ്രകടമാക്കുകയും ചെയ്ത യാക്കോബും തന്റെ സഹോദരനോട് അങ്ങേയറ്റം കരുണയോടും മഹാമനസ്‌ക്കതയോടും ക്ഷമിക്കുകയും അവനെ സ്വീകരിക്കുവാന്‍ സര്‍വ്വസന്നാഹങ്ങളുമായി എത്തുകയും അവനെ സ്‌നേഹത്തിന്റെ പാരമ്യത്തില്‍ ക്ഷമിച്ചു സ്വീകരിക്കുകയും ചെയ്യുന്ന ഏസാവും യഥാര്‍ത്ഥവിശ്വാസത്തിന്റെയും വിശ്വാസത്തില്‍ നിന്നുരുത്തിരിയുന്ന സ്‌നേഹത്തിന്റയും ക്ഷമയുടെയും അത്യുദാത്ത മാതൃകകളാണ്. സ്‌നേഹത്തിന്റെ പാരമ്യത്തിലുള്ള ക്ഷമ ദൈവം വീണ്ടും യാക്കോബിനു പ്രത്യക്ഷപ്പെടുന്നു. അവിടുന്നു യാക്കോബിനോട് അരുളിച്ചെയ്യുന്നു: ബെഥേലിലേയ്ക്കു പോയി... അവിടെ ഒരു ബലിപീഠം പണിയുക (35:1). ദൈവേഷ്ടപ്രകാരം യാക്കോബ് ബെഥേലില്‍ കര്‍ത്താവിന് ഒരു ബലിപീഠം പണിയുന്നു. ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ട് ഇസ്രായേലിനെ (യാക്കോബിനെ)
അനുഗ്രഹിക്കുന്നു. അവിടുന്നു വെളിപ്പെടുത്തുന്നു: ''ഞാന്‍ സര്‍വ്വശക്തനായ ദൈവമാണ്. നീ സന്താനപുഷ്ടിയുണ്ടായി പെരുകുക.'' (ഉല്‍പ. 35:11). ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്കെല്ലാം അവിടുത്തെ അനുഗ്രഹം സമൃദ്ധമായും അനുസ്യൂതമായും ഉണ്ടാകും. ജോസഫ് - വിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃക വിശ്വാസത്തിന്റെ മറ്റൊരു മഹാമാതൃകയാണു ജോസഫ്. അവന് ദൈവത്തിലുള്ള അപ്രതിഹതമായ ആശ്രയബോധമാണ് അവന്റെ വിശ്വാസത്തിന്റെ പ്രത്യേക സവിശേഷത. തന്റെ സഹോദരന്മാര്‍ തന്നെ വെറുത്തപ്പോഴും പൊട്ടക്കിണറ്റില്‍ തള്ളിയിട്ടപ്പോഴും ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റപ്പോഴും ഇസ്മായേല്യര്‍ അവനെ പൊത്തിഫറിനു വിറ്റപ്പോഴും ചതിയാല്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോഴും സഹതടവുകാരുടെയും ഫറവോയുടെ തന്നെയും സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴും ഈജിപ്തിന്റെ അധിപനായപ്പോഴും ജോസഫില്‍ നിറഞ്ഞുനിന്നിരുന്നതു നിഖിലേശനിലുള്ള അടിയുറച്ച വിശ്വാസവും ആ വിശ്വാസത്തില്‍ നിന്നുയിര്‍കൊണ്ട അവര്‍ണ്ണനീയമായ ദൈവാശ്രയബോധവുമാണ്
(ഉല്‍പ. അ. 37, 39, 40, 41). പൂര്‍ണ്ണമായി ക്ഷമിക്കുന്ന വിശ്വാസം തന്റെ സഹോദരങ്ങളോടു പൂര്‍ണ്ണമായും ക്ഷമിക്കാന്‍ ജോസഫിന്റെ വിശ്വാസം അവനെ നിര്‍ബന്ധിക്കുന്നു. അവരോടുള്ള അവന്റെ ഇടപെടലുകളെല്ലാം അഗാധമായ സ്‌നേഹത്തിന്റെയും സമ്പൂര്‍ണ്ണ ക്ഷമയുടെയും മകുടോദാഹരണങ്ങളാണ്. അവരെ കണ്ടപ്പോള്‍ മുതല്‍ അവന്റെ ഹൃദയം ദൈവത്തോടുള്ള സ്‌നേഹംകൊണ്ടും കൃതജ്ഞതകൊണ്ടും പിതാവിനോടും സഹോദരങ്ങളോടുമുള്ള സ്‌നേഹംകൊണ്ടും തുടിക്കുന്നുണ്ടായിരുന്നു. തന്റെ ഉടപ്പിറന്ന സഹോദരനെ എത്രയും വേഗം കാണാനുള്ള ആഗ്രഹം സഫലീകരിച്ചത് അല്പം സൂത്രമൊക്കെ പ്രയോഗിച്ചാണെന്ന് അനുവാചകര്‍ ഓര്‍ക്കുമല്ലോ. അവനെപ്രതി തന്റെ ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കിടപ്പറയില്‍ കയറി കരയുന്നു - സന്തോഷാശ്രുക്കള്‍. ''മകനേ, ദൈവം നിന്നോടുകരുണ കാണിക്കട്ടെ'' (ഉല്‍പ. 43:29) എന്ന ചെറിയ ആശംസയില്‍ ജോസഫിന്റെ വിശ്വാസവും സഹോദരസ്‌നേഹവും അവന് എപ്പോഴും നന്മ മാത്രമേ സംഭവിക്കാവൂ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹവുമെല്ലാം അമര്‍ത്തി കുലുക്കി നിറച്ചുവച്ചിട്ടുണ്ട്. തിന്മയെ നന്മയായി കാണുന്നു
ജോസഫ് തന്റെ സഹോദരങ്ങള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തുന്നതും അവരോട് എല്ലാം വ്യവസ്ഥയില്ലാതെ ക്ഷമിക്കുന്നതും അവരുടെ തിന്മപ്രവൃത്തികള്‍ ഓരോന്നും എങ്ങനെ നന്മയ്ക്കായി പരിണമിച്ചെന്നും അവര്‍ക്കു നീതീകരണമുണ്ടെന്നും മറ്റും വ്യക്തമാക്കുന്നതുമായ വചനഭാഗങ്ങള്‍ വേദപുസ്തകത്തിലെ അത്യുദാത്തവും അവിസ്മരണീയവും അങ്ങേയറ്റം ഹൃദയസ്പര്‍ശിയുമാണ്. ഏതാനും തിരുവാക്യങ്ങള്‍ ഉദ്ധരിക്കട്ടെ. ''എന്റെയടുത്തേക്കു വരുക... നിങ്ങള്‍ ഈജിപ്തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍. എന്നെ ഇവിടെ വിറ്റതോര്‍ത്തു നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി, ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചത്... നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായ രീതിയില്‍ രക്ഷനല്കാനും (ഇസ്രായേല്‍മക്കള്‍ക്കുള്ള ദൈവത്തിന്റെ അത്ഭുതാവഹമായ പരിപാലനയും ഇപ്പോള്‍ ഓര്‍ക്കുക) വേണ്ടി ദൈവം എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചതാണ്. അതുകൊണ്ട്, നിങ്ങളല്ല, ദൈവമാണ്,
എന്നെ ഇങ്ങോട്ടയച്ചത്... നിങ്ങള്‍ തിടുക്കത്തില്‍ പിതാവിന്റെയടുത്തു ചെന്ന് അവനോടു പറയുക.... എന്റെയടുത്തുവരണം, ഒട്ടും താമസിക്കരുത് എന്ന് അങ്ങയുടെ മകന്‍ ജോസഫ് പറയുന്നു... ജോസഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബഞ്ചമിനും അവന്റെ തോളില്‍ തലചായ്ച്ചു കരഞ്ഞു. ജോസഫ് തന്റെ സഹോദരന്മാരെയെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു'' (ഉല്‍പ. 45). മോശയുടെ വിശ്വാസം ഇസ്രായേല്‍ ജനത്തെ മോചിപ്പിക്കുന്നു (പുറ. അ. 3 മുതല്‍) കര്‍ത്താവു തന്റെ ശക്തമായ കരങ്ങളാലാണു തെരഞ്ഞെടുക്കപ്പെട്ട ജനത്തെ, അവരുടെ അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവന്നത്. ഈ സത്യം ഏറ്റവുമധികം മനസ്സിലാക്കിയ മനുഷ്യന്‍ മോശ തന്നെയാണ്. ദൈവം ഈജിപ്തുകാരെ സംഹരിക്കുകയും ഇസ്രായേല്‍ക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നതു മോശ തന്റെ കണ്ണുകൊണ്ടു കണ്ടതാണ്. നാനൂറ്റിമുപ്പതു വര്‍ഷക്കാലം ഇസ്രായേല്‍ ഈജിപ്തിന് അടിമവേല ചെയ്തു. അവരുടെ ദീനരോദനം കേള്‍ക്കാന്‍ കര്‍ത്താവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്നാണ് മോശയെ തെരഞ്ഞെടുത്ത്
ഫറവോയുടെ അടുത്തേക്കു മദ്ധ്യസ്ഥനായി അയയ്ക്കുന്നത്. ഇസ്രായേല്‍ജനത്തിന്റെ ചരിത്രത്തിലേക്ക് ഇറങ്ങിവന്ന ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചവനാണു മോശ. മോശയുടെ ദൈവത്തിലുള്ള വിശ്വാസവും പ്രാര്‍ത്ഥനയും മാദ്ധ്യസ്ഥ്യവുമാണ് ഇസ്രായേലിനെ ഓരോ നിമിഷവും നയിച്ചുകൊണ്ടിരുന്നത്. ജനത്തിന്റെ വിശ്വാസം പലപ്പോഴും പതറിപ്പോയെങ്കിലും മോശ അടിപതറാതെ നിന്നു. വിശ്വാസിക്കുള്ള വലിയ അനുഗ്രഹമാണ് ഇമ്മാനുവല്‍ അനുഭവം. മോശയ്ക്ക് അത് ആവോളമുണ്ടായിരുന്നു. ഫറവോയുടെ ഉരുക്കു ഹൃദയത്തെ ഉരുക്കാന്‍ പത്തു മഹാമാരികള്‍ വേണ്ടിവന്നു. ഇവയ്‌ക്കെല്ലാം മധ്യവര്‍ത്തിയായി നിന്നതു മോശയാണ്. ഇസ്രായേല്‍ മക്കളെ ഈജിപ്തിലെ അവരുടെ കഷ്ടതകളില്‍നിന്നു മോചിപ്പിച്ച് വാഗ്ദത്തഭൂമിയായ, തേനും പാലും ഒഴുകുന്ന, കാനാന്‍ദേശത്തേക്കു കൊണ്ടുപോകാനുള്ള കര്‍ത്താവിന്റെ തീരുമാനം അവിടുന്ന് ആദ്യമായി വെളിപ്പെടുത്തിയതു തന്റെ വിശ്വസ്തദാസനായ മോശയ്ക്കാണ്. അവിടുന്നു അവനെ അടിക്കടി ശക്തിപ്പെടുത്തിക്കൊണ്ടുമിരുന്നു. താന്‍ കൂടെയുണ്ടെന്നും തന്റെ
വക്താവാണ് മോശയെന്നും തെളിയിക്കാന്‍ മോശയുടെ വടിക്ക് അവിടുന്ന് അടയാളങ്ങള്‍ നല്കാനുള്ള കഴിവു കൊടുത്തു. ''ഈ വടി കയ്യിലെടുത്തുകൊള്ളുക, നീ അതുകൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും'' (പുറ. 4:17). മോശയെ വിശ്വസിക്കുന്ന ഇസ്രായേല്‍ ഇടയ്ക്കിടയ്‌ക്കൊക്കെ പിറുപിറുക്കുകയും മുറുമുറുക്കുകയും ചെയ്യുമായിരുന്നെങ്കിലും ഇസ്രായേല്‍ മോശ പറഞ്ഞവ വിശ്വസിച്ചു. ഓരോ ഘട്ടത്തിലും ഫറവോയോടു മോശ പറയേണ്ട കാര്യങ്ങള്‍ കര്‍ത്താവ് അവനു പറഞ്ഞുകൊടുത്തിരുന്നു. അവന്‍ ആമുഖമായി പറയേണ്ടിയിരുന്നത്, ''ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍. ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍ വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, ഞാന്‍ വധിക്കും'' (പുറ. 4:22-23) എന്നാണ്. വിശ്വാസത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ വിശ്വാസത്തെക്കുറിച്ചു നാം വ്യക്തമായിക്കാണുന്ന ഒരു വസ്തുത, വിശ്വാസമെന്ന 'ഏകാങ്ക നാടക'ത്തില്‍ രണ്ടു പ്രധാന കഥാപാത്രങ്ങളുണ്ട് - ദൈവവും
മനുഷ്യനും - എന്നതാണ്. മനുഷ്യന്‍ തന്റെ സ്രഷ്ടാവായ മഹേശനു തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു, വിട്ടുകൊടുക്കുന്നു (സമര്‍പ്പിക്കണം, വിട്ടുകൊടുക്കണം). ദൈവം ആ സമര്‍പ്പണം ഇഷ്ടപ്പെടുന്നു, സസന്തോഷം സ്വീകരിക്കുന്നു. ഒരു വിശ്വാസി ഓരോ നിമിഷവും സ്വയം തന്റെ സ്രഷ്ടാവിനു പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണഹൃദയത്തോടും സര്‍വ്വശക്തിയോടും സമര്‍പ്പിച്ചുകൊണ്ടിരിക്കണം. അവന്റെ വിശ്വാസത്തിന്റെ ആഴത്തിനും സജീവതയ്ക്കും ആനുപാതികമായി അവന്‍ തന്റെ ദൈവത്തിന്റെ കരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സുരക്ഷിതനാകും. വിശ്വാസിക്ക് ഈ ലോകത്തിലെ തന്റെ ഏറ്റം വലിയ സുരക്ഷിതത്വം, പാറപോലെ ഉറപ്പുള്ള സുരക്ഷിതത്വം, ദൈവത്തിന്റെ വലതുകരത്തിന്റെ ഉള്ളത്തിലാണ്. ''ഇതാ, ഞാന്‍ നിന്നെ എന്റെ ഉള്ളം കയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ. 49:16). ഈ ബന്ധത്തോടു സമമായി മറ്റൊന്നുമില്ല. പക്ഷേ, വിശ്വാസിക്കു മാത്രമേ ഈ സത്യം മനസ്സിലാവുകയുള്ളു. വിശ്വാസത്തെ കാര്‍ന്നു തിന്നുന്ന പുഴു ഫറവോയെ സമീപിച്ചു പരാജിതനായ മോശ കര്‍ത്താവിനോടു
പരാതിപ്പെടുന്നുണ്ട്. പരാതി, തീര്‍ച്ചയായും വിശ്വാസതരുവിനെ ആക്രമിക്കുന്ന വളരെ ഉപദ്രവകാരിയായ പുഴുവാണ്. അവന്‍ കര്‍ത്താവിനോടു വിനയാന്വിതനായി ചോദിക്കുന്നു: ''കര്‍ത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ അയച്ചത്? ഞാന്‍, അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്. അങ്ങു ജനത്തെ മോചിപ്പിക്കുന്നുമില്ല'' (5:22-23). വിശ്വാസവും സഹനവും വിശ്വാസവും സഹനവും ഒരുമിച്ചു പോകുന്ന രണ്ടു യാഥാര്‍ത്ഥ്യങ്ങളാണ്. നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, സാമുവല്‍, ദാവീദ്, യൂദാസ് മക്കബേയൂസ്, തോബിത്ത്, യൂദിത്ത്, എസ്‌തേര്‍, ജോബിന്റെ കഥയുടെ ഉള്‍പ്പൊരുള്‍, ഏശയ്യാ, ജറെമിയാ, എസെക്കിയേല്‍, ബാറുക്ക്, പ്രവാസി ഇസ്രായേല്‍ മക്കളുടെ അനുഭവങ്ങള്‍, ദാനിയേല്‍, യോനാ, ഇതര ചെറിയ പ്രവാചകന്മാര്‍, സൂസന്ന, മാതാവ്, അപ്പസ്‌തോലന്മാര്‍, സെന്റ് പോള്‍ ഇതര വിശുദ്ധര്‍, വിശിഷ്യ, രക്തസാക്ഷികള്‍, എല്ലാവര്‍ക്കും വിശ്വാസത്തില്‍ നിലനില്ക്കാനും വളരാനും കൈമാറാനും ഒട്ടേറെ
സഹിക്കേണ്ടിയിരുന്നു. ഈ സഹനം സസന്തോഷം, സര്‍വ്വശക്തനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടു, സ്വീകരിക്കുമ്പോള്‍, അതു വിമോചനപ്രതലമാകും. ഇതിനു വലിയ വിലയാണുള്ളത്. ഈ ചെറുഗ്രന്ഥത്തില്‍ വിശ്വാസികളുടെ കദനകഥകളെല്ലാം വിവരിക്കുക അസാധ്യമല്ലേ? ഇവയൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളായതിനാല്‍ വിവരണം അനാവശ്യമായും വരുന്നു. 4 ലേവ്യര്‍ വിശ്വാസവും വിശുദ്ധിയും ദൈവമനുഷ്യസമാഗമത്തിന്റെ ഒരു പ്രത്യക്ഷലക്ഷണത്തെക്കുറിച്ചാണു ലേവ്യഗ്രന്ഥം മുഴുവന്‍. പാപിയും പരിമിത വിഭവനുമായ മനുഷ്യന് പരമപരിശുദ്ധിയായ, പരിശുദ്ധിതന്നെയായ, സ്‌നേഹസമുദ്രമായ സര്‍വ്വേശ്വരനെ സമീപിക്കാന്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഒരു അവസ്ഥയാണു പരിശുദ്ധി - മനുഷ്യന്റെ ആത്മശരീരവും സിദ്ധികളൊക്കെയും പരിശുദ്ധമായിരിക്കണം. വിശുദ്ധഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു: ''നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.'' ദൈവം ആവര്‍ത്തിച്ചാവര്‍ത്തിച്ചു നല്കുന്ന ഒരു ഉദ്‌ബോധനമാണിത്. ഇസ്രായേലിലെ
യഥാര്‍ത്ഥ വിശ്വാസികള്‍ ബലികളും മറ്റ് ആരാധനാനുഷ്ഠാനങ്ങളും വഴി ജീവിതവിശുദ്ധി കൈവരിക്കാന്‍ ശ്രമിക്കുന്നതായി ഈ ഗ്രന്ഥത്തില്‍ നാം കാണുന്നു. വിശ്വാസം ബലിയര്‍പ്പണത്തിലേക്ക് ലേവ്യര്‍ ഒന്നാം അധ്യായം ദഹനബലിയെക്കുറിച്ചു പരാമര്‍ശിക്കുന്നു. രണ്ടാം അധ്യായം ധാന്യബലിയെക്കുറിച്ചു വിവരിക്കുന്നു. സമാധാനബലിയെ സംബന്ധിച്ചാണു മൂന്നാം അധ്യായം, പാപപരിഹാരബലിയെക്കുറിച്ചു നാലാം അധ്യായവും. 5:14-19 പ്രായശ്ചിത്തബലിയെയാണ് അവതരിപ്പിക്കുക. ആറാം അധ്യായം 8 മുതല്‍ 13 വരെയുള്ള വാക്യങ്ങളില്‍ നിരന്തരദഹനബലിയെക്കുറിച്ചുള്ള വിവരണങ്ങള്‍ നമുക്കു ലഭിക്കുന്നു. ധാന്യബലിയെക്കുറിച്ചുള്ള നിയമങ്ങളും നിബന്ധനകളുമാണ് 6:14-23 ല്‍ പഠിതാവിനു ലഭിക്കുക. ഏഴാം അധ്യായം പ്രായശ്ചിത്തബലിയെക്കുറിച്ചും സമാധാനബലിയെക്കുറിച്ചും കൂടുതല്‍ വിശദീകരണങ്ങള്‍ നല്കുന്നുണ്ട്. കൂദാശകളുടെ അടിസ്ഥാനം വിശ്വാസം ദൈവത്തെയും മനുഷ്യനെയും പരസ്പരം ബന്ധിപ്പിക്കുന്ന മധ്യവര്‍ത്തിയാണു പുരോഹിതന്‍. മനുഷ്യന്റെ ബലികളും കാഴ്ചകളും ദൈവസമക്ഷം
സമര്‍പ്പിക്കുക, ദൈവത്തിന്റെ തിരുഹിതം വിശ്വാസികള്‍ക്കു വ്യക്തമാക്കിക്കൊടുക്കുക, നന്മയില്‍ നിലനില്ക്കുന്നതിന്, വിശുദ്ധി കാത്തുപരിപാലിക്കുന്നതിന്, അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ജനത്തിന് ഉപദേശിച്ചുകൊടുക്കുക, എങ്ങനെ ദൈവമനുഷ്യബന്ധം കൂടുതല്‍ ഊഷ്മളവും സ്‌നേഹനിര്‍ഭരവുമാക്കാമെന്നു ജനത്തിനു വ്യക്തമാക്കുക, തനിക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക, ജനങ്ങളുടെ കാഴ്ചകള്‍ കര്‍ത്താവിനു സമര്‍പ്പിച്ച് അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക, ജനങ്ങളെ അനുഗ്രഹിക്കുക, തുടങ്ങിയവയാണ് തമ്പുരാന്‍ പുരോഹിതര്‍ക്ക് ഏല്പിച്ചുകൊടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍. ഇവയുടെയൊക്കെ ഒരു സംക്ഷിപ്തവിവരണം ഒന്‍പതാം അധ്യായം നല്കുന്നു. നമ്മുടെ കൂദാശകളെല്ലാം വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസവും വിശുദ്ധിയും ഇരുപതാം അധ്യായത്തില്‍ വിശിഷ്ടമായ ചില ഉപദേശങ്ങള്‍ ഉടയവന്‍ ഇസ്രായേല്‍ ജനത്തിനു നല്കുന്നുണ്ട്. ''നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരാക്കുവിന്‍. എന്തെന്നാല്‍, ഞാനാണു നിങ്ങളുടെ ദൈവമായ
കര്‍ത്താവ്. എന്റെ പ്രമാണങ്ങള്‍ പാലിക്കുകയും അവയനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, ഞാനാണു നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് (20:7-8). വീണ്ടും കര്‍ത്താവു പറയുന്നു, എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍ (20:22). ''എന്റെ മുമ്പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് (അവിടുന്നില്‍ അടിയുറച്ചു വിശ്വസിക്കുകയും ആ വിശ്വാസം പരമാര്‍ത്ഥമായി ഏറ്റുപറയുകയും ചെയ്യുന്നവരല്ലേ അവിടുത്തെ സ്വന്തമാകൂ?) ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍ നിന്നു വേര്‍തിരിച്ചിരിക്കുന്നു'' (20:26). പൗരോഹിത്യവിശുദ്ധിയുടെ പ്രാധാന്യം പൗരോഹിത്യ വിശുദ്ധിയെക്കുറിച്ചു പരാമര്‍ശിക്കുന്നു ഇരുപത്തൊന്നാം അധ്യായം. ദൈവതിരുമുമ്പില്‍ അവര്‍ എല്ലാവരും വിശുദ്ധരായിരിക്കണം. അവരെന്നല്ല, ആരും ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്. അവരാണു ദൈവമായ കര്‍ത്താവിനു ദഹനബലികളും ഭോജനബലികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍
വിശുദ്ധരായിരിക്കണം. പ്രധാനപുരോഹിതന്‍ വിശുദ്ധസ്ഥലംവിട്ടു പുറത്തുപോകുകയോ ദൈവത്തിന്റെ വിശുദ്ധ സ്ഥലം അശുദ്ധമാക്കുകയോ അരുത്. കാരണം, ദൈവത്തിന്റെ അഭിഷേക തൈലത്തിന്റെ കിരീടം അവന്റെ മേലുണ്ട്. ഞാനാണ് കര്‍ത്താവ് (21:6, 7, 12). ദൈവം എനിക്കു സ്വന്തമാകാന്‍ ഞാന്‍ പ്രധമതഃ ചെയ്യേണ്ടത് അവിടുന്നില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയാണ്. വിശ്വാസം കൂടാതെ ഒരുവനും ദൈവത്തെ പ്രീതിപ്പെടുത്താനാവില്ല. വിശ്വാസി ദൈവത്തെ മഹത്ത്വപ്പെടുത്തണം വിശ്വാസത്തിന്റെ പരമോന്നതമാനമാണു ദൈവത്തെ മഹത്ത്വപ്പെടുത്തുക എനനത്. ഇസ്രായേല്‍ ജനം ദൈവത്തെ മഹത്ത്വപ്പെടുത്താന്‍ വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയിരുന്നു. കര്‍ത്താവിന്റെ തിരുനാളുകളില്‍ വിശുദ്ധ സമ്മേളനങ്ങള്‍ നടത്തുക ഇസ്രായേലിന്റെ കടമയും ചട്ടവുമായിരുന്നു. ഇങ്ങനെയുള്ള തിരുനാളുകളില്‍ ഏറ്റം പ്രധാനപ്പെട്ടത് സാബത്തായിരുന്നു. അത് അതിവിശുദ്ധമായി ആചരിക്കാന്‍ ഓരോ ഇസ്രായേല്യനും ബാധ്യസ്ഥനായിരുന്നു. പെസഹാ, ആദ്യഫലങ്ങളുടെ തിരുനാള്‍, ആഴ്ചകളുടെ തിരുനാള്‍, കൂടാരത്തിരുനാള്‍
തുടങ്ങിയവയായിരുന്നു ഇസ്രായേല്‍ ജനത്തിന്റെ ഇതരതിരുനാളുകള്‍. വിശ്വാസവും വിശുദ്ധിയും പരസ്പരപൂരകങ്ങള്‍ ഇതില്‍ നിന്നെല്ലാമായി നാം എത്തിനില്ക്കുന്ന നിഗമനം വിശ്വാസവും വിശുദ്ധിയും പരസ്പര പൂരകങ്ങളാണ് എന്നതാണ്. വിശ്വാസം = വിശുദ്ധി. അങ്ങനെയാകുമ്പോള്‍ ആനുകാലികപ്രസക്തി കൂടിയുള്ള മറ്റൊരു നിഗമനത്തില്‍ നാം എത്തുന്നു. വിശ്വാസവര്‍ഷം = വിശുദ്ധി അഭ്യസിക്കേണ്ട വര്‍ഷം; വിശ്വാസവര്‍ഷം = വിശുദ്ധി പ്രാപിക്കേണ്ട വര്‍ഷം, വിശ്വാസവര്‍ഷം = വിശുദ്ധിയുടെ വര്‍ഷം. പരിശുദ്ധപിതാവു വലിയ പ്രതീക്ഷയോടും പ്രത്യാശയോടും കൂടി ആരംഭിച്ചിരിക്കുന്ന വിശ്വാസവത്സരം ഓരോ ദൈവപൈതലിനും വിശുദ്ധി പ്രാപിക്കാനും വിശുദ്ധിയില്‍ വളരാനുമുള്ള നിര്‍ണ്ണായക നിമിഷങ്ങളാകണം. ഓരോ വിശ്വാസിയും തന്റെ ഹൃദയഭിത്തിയില്‍ വിശ്വാസവത്സരത്തിനൊരു ഉണര്‍ത്തുപാട്ട് ആലേഖനം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ? 5 സംഖ്യ ശിക്ഷയിലൂടെ ശിക്ഷണം മോശ വിശ്വാസത്തിന്റെ വിളനിലം മോശ വിശ്വാസത്തിന്റെ വിളനിലമായിരുന്നു; വിശ്വാസത്തിന്റെ
ഉണര്‍ത്തുപാട്ട് ഉറക്കെ പാടുകയായിരുന്നു അവന്‍ (സംഖ്യ 12:3). സാക്ഷ്യകൂടാരത്തിനു മുകളില്‍നിന്നു മേഘം ഉയരുന്നതു നോക്കി കണ്ടുപിടിച്ച് ജനത്തോടു യാത്ര തുടരാന്‍ നിര്‍ദ്ദേശിക്കുന്ന മോശയ്ക്ക് 'മേഘം ഉയരുക' എന്നത് ഇസ്രായല്‍ ജനത്തിനു വാഗ്ദത്തഭൂമിയിലേക്കുള്ള യാത്ര തുടരാനായി ദൈവം നല്കിയിരുന്ന അടയാളമായിരുന്നു. ഈ അടയാളത്തിനുവേണ്ടി എപ്പോഴും കാത്തിരിക്കാന്‍ മോശയുടെ വിശ്വാസം അവനെ നിര്‍ബന്ധിച്ചു. അവന്റെ ഓരോപ്രവൃത്തിയും വിശ്വാസത്തിലധിഷ്ഠിതമായിരുന്നു. ഈ വിശ്വാസവര്‍ഷത്തിലും തുടര്‍ന്നുള്ള കാലവും മോശയുടെതുപോലൊരു വിശ്വാസം സ്വായത്തമാക്കാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! ഇസ്രായേല്‍ജനം കര്‍ത്താവിന്റെ പര്‍വ്വതത്തില്‍നിന്ന് (സീനായ്മല) (സംഖ്യ 10:11) പുറപ്പെട്ടു മൂന്നു ദിവസത്തെ ദൂരം യാത്രചെയ്തു ക്ഷീണിച്ചപ്പോള്‍, അവര്‍ക്കൊരു വിശ്രമസ്ഥലംതേടി, കര്‍ത്താവിന്റെ വാഗ്ദാനപേടകം (കര്‍ത്താവ്) അവര്‍ക്കു മുമ്പേ പോയിരുന്നു. വിശ്വാസിക്കു ജീവിതത്തിലുടനീളം ഉടയവന്റെ സംരക്ഷണം സുനിശ്ചിതമാണ്. ദൈവപരിപാലന
വിശ്വാസിക്ക് വിശ്വാസികള്‍ക്കു ലഭിക്കുന്ന ഉറപ്പായ വലിയ കൃപയാണു ദൈവപരിപാലന - ദൈവം കൂടെയുണ്ടായിരിക്കുക - ഇമ്മാനുവല്‍ അനുഭവം. ഇസ്രായേല്‍ജനം പാളയത്തില്‍നിന്നു പുറപ്പെട്ടു യാത്രചെയ്തപ്പോഴെല്ലാം കര്‍ത്താവിന്റെ മേഘം (ദൈവത്തിന്റെ സാന്നിദ്ധ്യവും സംരക്ഷണവും) പകല്‍സമയം അവര്‍ക്കുമീതേയുണ്ടായിരുന്നു. പേടകം പുറപ്പെട്ടപ്പോഴെല്ലാം മോശ പ്രാര്‍ത്ഥിച്ചിരുന്നു: കര്‍ത്താവേ, ഉണരുക! അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ! പേടകം നിശ്ചലമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചിരുന്നു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന്റെ പതിനായിരങ്ങളിലേക്കു തിരിച്ചുവന്നാലും. സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സര്‍വ്വശക്തനിലാശ്രയിച്ച്, അവിടുത്തെ പരിപാലനയില്‍ ശരണപ്പെട്ട്, പ്രത്യാശയോടെ, തപസ്സിലും പ്രായശ്ചിത്തത്തിലും പ്രാര്‍ത്ഥനയിലും ദൈവത്തെ സ്തുതിച്ചു മഹത്ത്വപ്പെടുത്തി, മുമ്പോട്ടു നീങ്ങുക എന്നത് വിശ്വാസിയുടെ
സവിശേഷതയാണ്; ചെയ്യുന്നതെന്തും ദൈവമഹത്ത്വത്തിനായിരിക്കണം. ഇസ്രായേല്‍ - കാറ്റത്തുലയുന്ന ഞാങ്കണ കാറ്റത്തുലയുന്ന ഞാങ്കണയുടെ മാതൃകയിലായിരുന്നു ഇസ്രായേലിന്റെ വിശ്വാസമെന്നുള്ളതു സുവിദിതം. ഏറ്റം ചെറിയ ഒരു കാര്യത്തില്‍പ്പോലും അവരുടെ വിശ്വാസം പതറുമായിരുന്നു. മരുഭൂയാത്രയില്‍ നിരവധിപ്രാവശ്യം അവര്‍ വിശ്വാസത്തില്‍ നിന്നു വഴുതിപ്പോയിട്ടുണ്ട്. സീനായ് മലയില്‍നിന്നു കര്‍ത്താവിനോടൊപ്പം (ഇമ്മാനുവല്‍) യാത്ര പുറപ്പെട്ട ഉടനെ, അവര്‍ അവിടുത്തേക്ക് അനിഷ്ടമാകത്തക്കവിധം പിറുപിറുത്തു. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും പിറുപിറുക്കാനാവില്ല. വിശ്വാസക്കുറവ്, വിശ്വാസരാഹിത്യം, പരാതി, പിറുപിറുപ്പ്, ഇവയെല്ലാം കര്‍ത്താവിന്റെ കോപം ജ്വലിപ്പിക്കുന്ന, അവിടുത്തെ കോപാഗ്നി പടര്‍ന്നുകത്തുന്ന, സാഹചര്യങ്ങളാണ്. തങ്ങളുടെ പാളയത്തിന്റെ ചില ഭാഗങ്ങള്‍ അഗ്നി ദഹിപ്പിച്ചു കളഞ്ഞപ്പോള്‍ ജനം മോശയോടു നിലവിളിച്ചു. മോശയോ, കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. അഗ്നി ശമിക്കുകയും ചെയ്തു (സംഖ്യ 11:1-2). ഒരുവന്റെ നഷ്ടപ്പെട്ട
വിശ്വാസം വീണ്ടുകിട്ടുമ്പോള്‍ കര്‍ത്താവു ശാന്തനാകുന്നു ഒരുവന്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടുകിട്ടുകയോ, ഉണ്ടായിരുന്ന വിശ്വാസം വര്‍ദ്ധമാനമാവുകയോ ചെയ്യുമ്പോഴാണ് കര്‍ത്താവു ശാന്തമാകുന്നതും ശിക്ഷയോ, ശിക്ഷകളോ പിന്‍വലിക്കുന്നതും. വിശ്വാസക്കുറവുമൂലം മോശയുടെ സഹോദരി മിരിയാം ശിക്ഷിക്കപ്പെടുന്നതു സംഖ്യ 12:7-16 ല്‍ നാം കാണുന്നു. മോശയുടെ സഹോദരന്‍ അഹറോനും മിരിയാമിന്റെ തെറ്റിനു കൂട്ടുനിന്നു. കര്‍ത്താവു മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ കര്‍ത്താവ് അവര്‍ക്കു വെളിപ്പെടുത്തി: ''എന്റെ ദാസനായ മോശയെ... എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നു. സ്പഷ്ടമായി മുഖാമുഖം, അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ എന്റെ രൂപം കാണുകയും ചെയ്യുന്നു.'' വിശ്വാസരാഹിത്യം പാപത്തിലേക്കു നയിക്കുന്നു മോശയെ ശരിക്കു മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയാതെ പോയത് അവരുടെ വിശ്വാസക്കുറവ്, അഹങ്കാരം, വെറുപ്പ്, വിദ്വേഷം, ഇവ മൂലമാണ്.
കര്‍ത്താവിന്റെ കോപം മിരിയാമിനും അഹറോനുമെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ വിട്ടുപോയി. കൂടാരത്തിന്റെ മുകളില്‍നിന്നു മേഘം നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠംപിടിച്ചു മഞ്ഞുപോലെ വെളുത്തു. മോശ കരഞ്ഞപേക്ഷിച്ചതുകൊണ്ട് ദൈവം അവളെ മരിക്കാന്‍ അനുവദിച്ചില്ല. എങ്കിലും ഏഴുദിവസത്തേക്ക് അവളെ പാളയത്തില്‍നിന്നു പുറത്താക്കി (സംഖ്യ 12:1-15). വിശ്വാസത്തില്‍ സംഭവിച്ച കുറവാണ് ആ സ്ത്രീയെ കുഷ്ഠത്തിലേക്കു നയിച്ചത്. വിശ്വാസത്തിന്റെ മേഖലയില്‍ സംഭവിക്കുന്ന അപജയങ്ങളെ സര്‍വ്വേശ്വരന്‍ അത്രയേറെ ഗൗരവമായാണു കാണുക. തന്നെയും തന്റെ വക്താക്കളെയും വിശ്വസിക്കാതിരിക്കുകയും തന്നെ മറുതലിക്കുകയും ചെയ്ത (സംഖ്യ 14:11) ഇസ്രായേല്‍ ജനത്തോടു ദൈവം, അങ്ങേയറ്റം കോപിച്ച്, അവരെ മഹാമാരികൊണ്ടു പ്രഹരിച്ചു, നിര്‍മ്മൂലനം ചെയ്യാന്‍ തീരുമാനിക്കുന്നു (സംഖ്യ 14:12). മോശ കര്‍ത്താവിനോടു കരുണയ്ക്കായി യാചിക്കുന്നു. ''അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം, ഈജിപ്തു മുതല്‍ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ, ഇപ്പോഴും ഇവരുടെ അപരാധം പൊറുക്കണമെന്ന്
അങ്ങയോടു ഞാന്‍ യാചിക്കുന്നു (14:19). പുരോഹിതന്‍, മെത്രാന്‍, വിശ്വാസികളെല്ലാവരും നിരന്തരം ഇപ്രകാരം പ്രാര്‍ത്ഥിക്കണം. അവിശ്വസിച്ചവര്‍ കാനാന്‍ദേശം കാണുന്നുപോലുമില്ല അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയുന്നു: ''നിന്റെ അപേക്ഷ സ്വീകരിച്ച് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'' (14:20). എങ്കിലും അവിടുന്ന് ആണയിട്ടു പറയുന്നു: എന്റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും വച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പത്തു പ്രാവശ്യം പരീക്ഷിക്കുകയും എന്റെ സ്വരം അവഗണിക്കുകയും ചെയ്ത (കര്‍ത്താവില്‍ വിശ്വസിക്കാത്ത, ശരണപ്പെടാത്ത, അവിടുത്തേക്കെതിരേ പോലും പിറുപിറുക്കുന്ന) ഈ ജനത്തിലാരും, അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്ത ദേശം കാണുകയില്ല; എന്നാല്‍, എന്റെ ദാസനായ കാലെബിനെ അവന്‍ ഒറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും, അവന്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്. അവന്‍ എന്നെ പൂര്‍ണ്ണമായി അനുഗമിച്ചു (വിശ്വാസത്തിന്റെ മനോഭാവം, ജീവിതം) (14:21-25). വിശ്വാസി ഒരിക്കലും
പിറുപിറുക്കുകയില്ല കര്‍ത്താവ് മോശയോടും അഹറോനോടും വീണ്ടും അരുളിച്ചെയ്യുന്നു: വഴിപിഴച്ച ഈ സമൂഹം (വിശ്വാസം ലെവലേശമില്ലാത്ത ഈ തലമുറ) എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും... ജീവിക്കുന്നവനായ ഞാന്‍ ശപഥം ചെയ്യുന്നു: നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും.... യഫുന്നയുടെ മകന്‍ കാലെബും നിന്റെ മകന്‍ ജോഷ്വയും അവിടെ (വാഗ്ദത്തഭൂമിയില്‍) പ്രവേശിക്കും.... നിങ്ങളുടെ അവിശ്വസ്തതയ്ക്കു (വിശ്വാസരാഹിത്യത്തിന്) പ്രായശ്ചിത്തം ചെയ്തുകൊണ്ടു നിങ്ങളുടെ മക്കള്‍ നാല്പതുവര്‍ഷം ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞുതിരിയും... എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത നിങ്ങള്‍ അങ്ങനെ അറിയും (14:26-34). ഇസ്രായേലിന്റെ അവിശ്വാസം മൂലം കര്‍ത്താവ് അവരെ വിട്ടുപോകുന്നു മോശ ഇക്കാര്യം ഇസ്രായേല്‍ ജനത്തോടു പറയുന്നു. അവര്‍ ഏറെ വിലപിക്കുന്നു. അവര്‍ പറയുന്നു: ''ഞങ്ങള്‍ പാപം ചെയ്തുപോയി. എന്നാല്‍, കര്‍ത്താവു വാഗ്ദാനം ചെയ്ത ദേശത്തേയ്ക്കു പോകാന്‍, ഇപ്പോഴിതാ, ഞങ്ങള്‍ തയ്യാറാണ്. അവര്‍ മലയിലേക്കു കയറാന്‍ ശ്രമിച്ചപ്പോള്‍ മോശ അവരെ വിലക്കുന്നു. കാരണം,
കര്‍ത്താവ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. പക്ഷേ, അവര്‍ ധിക്കാരപൂര്‍വ്വം മലയിലേക്കു കയറി. മലയില്‍ പാര്‍ത്തിരുന്ന അമലേക്യരും കാനാന്യരും ഇറങ്ങിവന്ന് അവരെ ഹോര്‍മലവരെ തോല്പിച്ചോടിക്കുന്നു. കോറഹിനും കൂട്ടര്‍ക്കും കടുത്ത ശിക്ഷ കര്‍ത്താവിനെ അറിയാതെ, അവിടുത്തെ സ്‌നേഹിക്കാതെ, അവിടുന്നില്‍ വിശ്വസിക്കാതെ, കോറഹ് സമൂഹത്തെ മുഴുവന്‍ മോശയ്ക്കും അഹറോനുമെതിരേ സമാഗമകൂടാരത്തിന്റെ വാതില്ക്കല്‍ ഒരുമിച്ചുകൂട്ടുന്നു. അപ്പോള്‍ സമൂഹം മുഴുവന്‍ കര്‍ത്താവിന്റെ മഹത്ത്വം കാണുന്നു (സംഖ്യ 16:19). കോറഹ്, ദാത്താന്‍, അബീറാം ഇവര്‍ കര്‍ത്താവിനെതിരേയുള്ള പാപത്തില്‍ കൂട്ടാളികളായിരുന്നു. അവിടുന്നു മോശയോടും അഹറോനോടും പറയുന്നു: ഞാനിവരെ ഇപ്പോള്‍ സംഗ്രഹിക്കും. അവിടുന്നു മോശയോടു നിര്‍ദ്ദേശിക്കുന്നു: കുറ്റവാളികളുടെ വീടുകളുടെ പരിസരത്തുനിന്നു മാറിപ്പോകാന്‍ മറ്റുള്ളവരോടു പറയുക (സംഖ്യ 16:10-24). അവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും ശിക്ഷ എത്ര വലുതാണെന്നു കോറഹ്, ദാത്താന്‍, അബീറാം
കുടുംബങ്ങള്‍ക്കുണ്ടായ ട്രാജടിയില്‍നിന്നു വ്യക്തമാകുന്നു. ''അവര്‍ക്കു താഴെ ഭൂമി വാപിളര്‍ന്നു കോറഹിനെയും അനുചരന്മരെയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടുംകൂടെ വിഴുങ്ങിക്കളഞ്ഞു. അവരും അവരോടു ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു. ഭൂമി അവരെ മൂടി. അങ്ങനെ ജനമധ്യത്തില്‍നിന്ന് അവര്‍ അപ്രത്യക്ഷരായി (16:31-33). വിശ്വാസവും പൗരോഹിത്യവും ദൈവത്തിനു ബലിയര്‍പ്പിച്ച് അവിടുത്തേക്ക് ആരാധനാസ്തുതി സ്‌തോത്രങ്ങളര്‍പ്പിക്കുകയെന്നത് വിശ്വാസിയുടെ അത്യുദാത്തമായ ഒരു കടമയാണെന്നു അന്യത്ര സൂചിപ്പിച്ചിട്ടുള്ളത് അനുസ്മരിക്കുമല്ലോ. ബലിയര്‍പ്പണത്തെക്കുറിച്ചു കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്യുന്നതു കേള്‍ക്കുക. ''ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ (അഹറോനെയും അവന്റെ പുത്രന്മാരെയും) ഏല്പിച്ചിരിക്കുന്നു. അവ നിനക്കും നിന്റെ പുത്രന്മാര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും.... ഇവ നീയും നിന്റെ പുത്രന്മാരും അതിവിശുദ്ധമായിക്കരുതണം. വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് അതു
ഭക്ഷിക്കണം.... ഇസ്രായേല്‍ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന വിശുദ്ധ കാഴ്ചകളെല്ലാം നിനക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്കുന്നു. കര്‍ത്താവിന്റെ സന്നിധിയില്‍ നിനക്കും സന്തതികള്‍ക്കും ഇത് എന്നേക്കും നിലനില്ക്കുന്ന ഉടമ്പടിയായിരിക്കും. കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേലില്‍ നിനക്കു ഭൂമി അവകാശമായി ലഭിക്കുകയില്ല.... ഞാനാണു നിന്റെ അവകാശിയും ഓഹരിയും (സംഖ്യ 18:8-10, 19-20). പൗരോഹിത്യവും പുരോഹിതരും വിശ്വാസജീവിതത്തിന്റെ ഒരു അവശ്യഘടകമാണ്. പൗരോഹിത്യത്തെ പുച്ഛിക്കുകയും തള്ളിപ്പറയുകയും തഴയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് അനുക്തസിദ്ധം. പുരോഹിതന്റെ ശുശ്രൂഷ പ്രധാനമായും അള്‍ത്താരയിലാണ്. വേലക്കാരന്‍ തന്റെ കൂലിക്ക് അര്‍ഹനുമാണ്. തന്മൂലം അള്‍ത്താര ശുശ്രൂഷിക്ക് അള്‍ത്താരകൊണ്ടു വേണം ജീവിക്കാന്‍. അള്‍ത്താരയില്‍ അവര്‍ ചെയ്യുന്ന ശുശ്രൂഷകള്‍ക്കുള്ള പ്രതിഫലം ''ഇസ്രായേലില്‍നിന്നു ലഭിക്കുന്ന ദശാംശമായിരിക്കും'' (18:21). അതായതു
പുരോഹിതന്‍ ബലിയര്‍പ്പണത്തിനു വിളിച്ചു വേര്‍തിരിക്കപ്പെട്ടവനാണ്. അവനെ അവിടുന്നു പ്രത്യേകം സംരക്ഷിക്കുകയും ചെയ്യും (സങ്കീ. 105:15). വിശ്വാസക്കുറവിനു മോശയ്ക്കുപോലും ശിക്ഷ ഇസ്രായേലില്‍ തന്റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം മോശയും അഹറോനും കര്‍ത്താവില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് അവിടുന്നു മോശയെയും അഹറോനെയും പോലും ശിക്ഷിക്കുന്നു. ആ ശിക്ഷ വലുതായിരുന്നു, അവിടുന്നു സ്പഷ്ടമായി അവരോടു പറയുന്നു: ''കാനാന്‍ദേശത്ത് എന്റെ ജനത്തെ എത്തിക്കുന്നതു നിങ്ങളായിരിക്കുകയില്ല' (സംഖ്യ 20:12). അഹറോന്റെ മരണം വെളിപ്പെടുത്തിക്കൊണ്ട് അവനുള്ള ശിക്ഷ വീണ്ടും കര്‍ത്താവു പ്രഖ്യാപിക്കുന്നു. ''അഹറോന്‍ തന്റെ പിതാക്കന്മാരോടുചേരും. മെരീബാ ജലാശയത്തിങ്കല്‍വച്ചു നിങ്ങള്‍ എന്റെ കല്പനയെ ധിക്കരിച്ചതുകൊണ്ട്, ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്കുന്ന ദേശത്ത് അവന്‍ പ്രവേശിക്കുകയില്ല'' (സംഖ്യ 20:24). പ്രമാണ ലംഘനം, പാപം, ദൈവത്തോടുള്ള ധിക്കാരമാണ്; അവിടുത്തെ അനന്തസ്‌നേഹത്തിന്റെ തിരസ്‌ക്കരണവും അവിടുത്തോടുള്ള അവിശ്വസ്തതയുമാണ്.
അനുതപിച്ച് മാനസാന്തരപ്പെട്ടാല്‍ രക്ഷ പ്രാപിക്കാം. നിയമാവര്‍ത്തനം വിശ്വാസികള്‍ ശ്രേഷ്ഠ ജനത നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? നമുക്കുള്ളതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും ഏതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്? (ആവ. 4:6-7). ''അതിനാല്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബില്‍വച്ച്, അഗ്നിയുടെ മധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല (നമുക്കുള്ളതുപോലെ, ദൈവത്തിനു രൂപമില്ല. അവിടുന്ന് ആത്മാവാണ്. അശ്ശരീരിയാണ്). അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍ (അരൂപനായ ദൈവത്തിന്റെ പ്രതിമയെക്കുറിച്ചാണ് തിരുവചനം പറയുന്നതെന്നു മനസ്സിലാക്കാത്ത പലരുമുണ്ട്) വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍ (നിയ. 4:15-18). അങ്ങനെ ഉണ്ടാക്കി അതിനെ ആരാധിക്കുന്നതാണു വിഗ്രഹാരാധന. ''മുകളില്‍ സ്വര്‍ഗ്ഗത്തിലും
താഴെ ഭൂമിയിലും മറ്റൊരു ദൈവമില്ലെന്നു ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍ (നിയ. 4:39). നിയമാവര്‍ത്തനം എട്ടാം അധ്യാത്തില്‍ നാം കാണുന്നു: ''നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മാര്‍ഗ്ഗത്തിലൂടെ ചരിച്ചും അവിടുത്തെ ഭയപ്പെട്ടും അവിടുത്തെ കല്പനകള്‍ പാലിച്ചുകൊള്ളുവിന്‍ (8:6). ഇതാണു ക്രൈസ്തവവിശ്വാസത്തിന്റെ അന്തഃസത്ത. ഈ വിശ്വാസം ആര്‍ജ്ജിച്ച് അതില്‍ വളരുക ഒരുവന്റെ അസ്സുലഭഭാഗ്യമാണ്. സ്‌നേഹം പ്രതിസ്‌നേഹം ആവശ്യപ്പെടുന്നു ദൈവത്തിന്റെ സ്വന്തം ജനമായിരിക്കേണ്ടവരാണു നാം. കാരണം നാം നശിച്ചുപോകാതെ, നിത്യജീവിന്‍ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം നമ്മെ അത്രമാത്രം സ്‌നേഹിച്ചു (യോഹ. 3:16). നമ്മെ സൃഷ്ടിച്ചു, രക്ഷിച്ചു പരിപാലിക്കുന്ന ഈ മഹാസ്‌നേഹത്തിനു പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണഹൃദയത്തോടും സര്‍വ്വശക്തിയോടും അവിടുത്തെ തിരിച്ചു സ്‌നേഹിക്കണമെന്നത് ദൈവത്തിന്റെ അലംഘനീയവും പരമപ്രധാനവുമായ കല്പനയാണ് (നിയ. 6:4-5). ഇക്കാര്യത്തില്‍ അവിടുന്നു കര്‍ക്കശനും അസഹിഷ്ണുവുമാണ്.
പ്രതിസ്‌നേഹവും തജ്ജന്യമായ സമ്പൂര്‍ണ്ണസമര്‍പ്പണവും ദൈവത്തിലുള്ള ആശ്രയബോധവുമെല്ലാം വിശ്വാസജീവിതത്തിന്റെ ആവിഷ്‌കാരങ്ങളാണ്. 6 സാമുവല്‍ വിശ്വാസത്തിനു മാതൃക സാമുവലിന്റെ ഒന്നാം പുസ്തകം മൂന്നാം അധ്യായത്തില്‍ ബാലനായ സാമുവല്‍ ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിലേക്കു ദൈവം തന്നെ വിളിക്കുന്നതും സാമുവല്‍ പ്രസ്തുത വിളിക്കു പ്രത്യുത്തരം നല്കുന്നതും നമുക്കു കാണാം. കര്‍ത്താവു മൂന്നാം പ്രാവശ്യം വിളിച്ചപ്പോഴാണല്ലോ സാമുവലിന്, അതു കര്‍ത്താവാണു വിളിക്കുന്നതെന്ന ബോധ്യം ഉണ്ടായത് (1 സാമു. 3:3-10). ഏലിയുടെ സാന്നിദ്ധ്യത്തില്‍, ബാലനായ സാമുവല്‍, കര്‍ത്താവിനു ശുശ്രൂഷ ചെയ്തുപോന്ന (3:1) പ്പോഴാണ് വിളിയുണ്ടായതെന്നും നാം ഓര്‍ക്കണം. കര്‍ത്താവു തന്നെയാണു തന്നെ വിളിക്കുന്നതെന്ന ബോധ്യം ഉണ്ടായപ്പോള്‍ സാമുവല്‍ തികഞ്ഞ വിശ്വാസത്തില്‍, സമ്പൂര്‍ണ്ണസമര്‍പ്പണമനോഭാവത്തോടെ ഏറ്റു പറയുന്നു: ''അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു''. ബാലനെങ്കിലും സാമുവലിന്റെ വിശ്വാസപ്രഖ്യാപനം അത്യുദാത്തമാണ്. ഒരു
യഥാര്‍ത്ഥ വിശ്വാസിയുടെ തനിമയുള്ള മനോഭാവമാണ് അവന്‍ ആവിഷ്‌ക്കരിക്കുന്നത്. വിശ്വാസരാഹിത്യം അക്ഷന്തവ്യം ശാപഭീതി ഉളവാക്കി, ദൈവം വെളിപ്പെടുത്തിയത് ഒന്നും മറച്ചുവയ്ക്കാതെ, എല്ലാക്കാര്യങ്ങളും ഏലിയോടു സാമുവല്‍ പറയുന്നു: ''മക്കള്‍ ദൈവദൂഷണം പറയുന്നത് (അക്ഷന്തവ്യമായ വിശ്വാസരാഹിത്യം, വിശ്വാസത്യാഗം) അറിഞ്ഞിട്ടും അവരെ തടയാഞ്ഞതുമൂലം ദൈവം ഏലിയുടെ കുടുംബത്തിന്മേല്‍ എന്നേക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണ്. ഏലി കുടുംബത്തിന്റെ പാപത്തിന് ബലികളും കാഴ്ചകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നും കര്‍ത്താവു ശപഥംചെയ്തു പറഞ്ഞു'' (3:13-14) വെന്നു സാമുവല്‍ ഏലിക്കു വെളിപ്പെടുത്തി. ഏലിയുടെയും മക്കളുടെയും പതനം വെളിപാടു കര്‍ത്താവില്‍ നിന്നാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന ഏലി സത്യസന്ധമായി ഉദീരണം ചെയുന്നു: കര്‍ത്താവിനു യുക്തമെന്നു തോന്നുന്നതു പ്രവര്‍ത്തിക്കട്ടെ (3:18). ഇതും വിശ്വാസത്തിന്റെ മനോഭാവം തന്നെ. കര്‍ത്താവില്‍ വിശ്വസിച്ച്, അവിടുന്നില്‍ സകലാശ്രയവും വച്ച്, സാമുവല്‍ വളര്‍ന്നു വന്നു. കര്‍ത്താവ്
അവനോടുകൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളില്‍ ഒന്നും വ്യര്‍ത്ഥമാകാന്‍ കര്‍ത്താവ് ഇടവരുത്തിയില്ല (3:19-20). അവന്റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു (4:1). രാജാവിനുവേണ്ടിയുള്ള ഇസ്രായേലിന്റെ മുറവിളി വിശ്വാസരാഹിത്യത്തില്‍ നിന്ന് ഇസ്രായേല്‍ജനം ഒരു രാജാവിനുവേണ്ടി മുറവിളി കൂട്ടിയത് രാജാധിരാജനായ തങ്ങളുടെ ദൈവത്തില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ കുറഞ്ഞു പോയതുകൊണ്ടാണ്. ദൈവം അത് ഇഷ്ടപ്പെടാതെ തന്നെയാണു സാവൂളിനെ, രാജാവായി അഭിഷേകം ചെയ്യാന്‍ സാമുവലിനോടു നിര്‍ദ്ദേശിച്ചത് (1 സാമു. അ. 5, 9, 10). എങ്കിലും കരുണാമയനായ ദൈവം, സ്‌നേഹസ്വരൂപന്‍, അവന് ഒരു പുതിയ ഹൃദയം നല്കുന്നു.... ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു (1 സാമു. 10:9-10). സാമുവല്‍ അവനെ രണ്ടു പ്രാവശ്യം രാജാവായി പ്രഖ്യാപിക്കുന്നുണ്ട് (10:1-5, 11:14-15). സാവൂള്‍ രാജാവ് അങ്ങനെ, ഗില്‍ഗാലില്‍വച്ച് സാമുവലും ജനവും ഒരേ സ്വരത്തില്‍ സാവൂളിനെ രാജാവായി പ്രഖ്യാപിക്കുന്നു. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമാധാനബലികള്‍ അര്‍പ്പിച്ചുവെങ്കിലും,
സാമുവല്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍, രക്ഷാകരചരിത്രം ഇസ്രായേല്‍ മക്കളെ അനുസ്മരിപ്പിക്കുന്നതോടൊപ്പം, ദൈവമായ കര്‍ത്താവു തങ്ങളുടെ രാജാവായിരിക്കെ ഭരിക്കാന്‍ വേറൊരു രാജാവുവേണമെന്നു ശഠിച്ചതു കര്‍ത്താവിന്റെ ശക്തിയിലുള്ള അവരുടെ വിശ്വാസക്കുറവാണെന്നു സൂചിപ്പിക്കുകയും (12:12) ഇതുമൂലം കര്‍ത്താവിന്റെ ദൃഷ്ടിയില്‍ അവര്‍ പ്രവര്‍ത്തിച്ച തിന്മ എത്ര വലുതെന്നു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട് (12:17). കര്‍ത്താവ് ഇടിയും മഴയും അയയ്ക്കുന്നു (12:18). ''ഇനിയും പാപം ചെയ്താല്‍, അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും നീക്കിക്കളയും'' (12:25), ഇതു സാമുവലിന്റെ താക്കീതാണ്. വിശ്വാസത്തിന്റെ അനുസരണമില്ലായ്മ വിനാശത്തിലേക്ക് ദൈവത്തിന്റെ പ്രവാചകനെ അനുസരിക്കാതിരുന്ന സാവൂള്‍ തിരസ്‌കൃതനാകുന്നു. സാമുവല്‍ കാര്യം വ്യക്തമാക്കുന്നു: ''നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്നു നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍,
നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ കല്പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തെരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചുകഴിഞ്ഞു (1 സാമു. 13:13-14). ഒന്നു സാമുവല്‍ പതിന്നാലാം അധ്യായത്തില്‍ ഒന്നു മുതലുള്ള വാക്യങ്ങളില്‍, ദൈവത്തില്‍ വിശ്വസിച്ച്, അവിടുന്നില്‍ സകലാശ്രയവും അര്‍പ്പിച്ച്, സാവൂളിന്റെ മകന്‍ ജോനാഥാന്‍ ചെയ്ത ഒരു സാഹസിക പ്രവൃത്തി ഇസ്രായേലിനു നേട്ടമുണ്ടാക്കുകയും ഇസ്രായേലിന്റെ ആജന്മശത്രുക്കള്‍ കീഴടങ്ങുകയും ചെയ്യുന്ന സംഭവമാണു വിവരിക്കുക. ജോനാഥാന്‍ തന്റെ ആയുധവാഹകനോടു കൂടെ ഫിലിസ്ത്യപാളയത്തില്‍ കടക്കുന്നു. ജോനാഥാന്‍ അവനെ ഇപ്രകാരം പറഞ്ഞു ധൈര്യപ്പെടുത്തുന്നു: വരുക, നമുക്ക് ഈ അപരിച്ഛേദിതരായ സൈന്യത്തിന്റെ നേരേ ചെല്ലാം. കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആള് ഏറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ... അവര്‍ ഫിലിസ്ത്യസേനയുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നു. ''ഇതാ,
ഒളിച്ചിരുന്ന ഗുഹകളില്‍നിന്നു ഹെബ്രായര്‍ പുറത്തുവരുന്നുവെന്നു ഫിലിസ്ത്യര്‍ വിളിച്ചു പറയുന്നു.'' കാവല്‍സൈന്യം ജോനാഥാനെയും ആയുധവാഹകനെയും അഭിവാദനം ചെയ്തുകൊണ്ടു പറയുകയാണ്: ''ഇങ്ങോട്ടു കയറിവരുവിന്‍. ഞങ്ങള്‍ ഒരു കാര്യം കാണിച്ചുതരാം''. കാവല്‍സൈന്യം ജോനാഥാന്റെ മുമ്പില്‍ വീഴുകയായി. ആയുധവാഹകനാകട്ടെ, അവരെ ഓരോരുത്തരെയായി വധിക്കുന്നു. ഫിലിസ്ത്യരുടെയിടയില്‍ അമ്പരപ്പുളവാകുന്നു. ഏവരും നടുങ്ങുന്നു. ഭൂമി കുലുങ്ങുന്നു. അതിഭയങ്കരമായ സംഭ്രാന്തി എവിടെയും പടരുന്നു (14:1-15). വിശ്വസിക്കുന്നവരോടൊപ്പം നിന്ന്, അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്ന, നിസ്തുല പ്രജാവത്സലനാണ് നമ്മുടെ ദൈവം. പ്രാര്‍ത്ഥിക്കാം: ''നീ എന്റെ യുദ്ധം നയിക്കേണമെ! നീ എന്റെ ഉള്ളില്‍ വാഴേണമേ!'' ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവിടുത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു (റോമ. 8:28). പുരുഷാരം ചിന്നിച്ചിതറി ഓടുന്നതു ബഞ്ചമിനിലെ ഗിബെയായില്‍
ഉണ്ടായിരുന്ന സാവൂളിന്റെ കാവല്‍ക്കാര്‍ കാണുന്നു. സാവൂള്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതാ, ഫിലിസ്ത്യപാളയത്തിലെ ബഹളം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുന്നു. സാവൂളും കൂടെയുണ്ടായിരുന്ന ജനവും അണിനിരന്നു യുദ്ധസ്ഥലത്തേക്കു ചെല്ലുന്നു. ഫിലിസ്ത്യര്‍ പരസ്പരം പടവെട്ടി നശിക്കുന്നതാണ് അവര്‍ കാണുക. നേരത്തെ ഫിലിസ്ത്യരോടുകൂടെ ആയിരുന്നവരും അവരുടെ പാളയത്തില്‍ ചേര്‍ന്നവരുമായ ഹെബ്രായര്‍, സാവൂളിനോടും ജോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേരുന്നു. എഫ്രായിം മലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും, ഫിലിസ്ത്യര്‍ തോറ്റോടിയെന്നറിഞ്ഞ്, പക്ഷം ചേര്‍ന്ന് അവരെ പിന്തുടരുന്നു. അങ്ങനെ കര്‍ത്താവ് ഇസ്രായേല്യരെ രക്ഷിക്കുന്നു (14:16-23). തന്നില്‍ വിശ്വസിച്ച്, തന്നില്‍ ശരണപ്പെടുന്നവരെ കര്‍ത്താവ് എപ്പോഴും കരുതുന്നു, കാക്കുന്നു, പരിപാലിക്കുന്നു. വിശ്വാസത്തോടെ അവിടുന്നില്‍ നോക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല.
വിശ്വാസവും അവിശ്വാസവും തമ്മില്‍ ഏറ്റുമുട്ടുന്നു - വിശ്വാസം വിജയിക്കുന്നു
/> വിസ്മയാവഹമായ വിശ്വാസപ്രഖ്യാപനം 1 സാമു. 17-ല്‍ വിസ്മയാവഹമായ ഒരു വിശ്വാസപ്രഖ്യാപനമുണ്ട്. വിശ്വാസത്തെക്കുറിച്ചു പരിചിന്തിക്കുന്ന നമ്മള്‍ അത് സ്മരണയില്‍ സൂക്ഷിക്കണം. മല്ലന്‍ ഗോലിയാത്തിനെ കൊല്ലാന്‍ മുമ്പോട്ടുവന്ന യുവകോമളന്‍, പവിഴനിറവും മനോഹര നയനങ്ങളുമുള്ള സുന്ദരന്‍, ദാവീദാണ് ഈ ചരിത്രപ്രഖ്യാപനത്തിന്റെ ഉടമ. അവന്‍ ഉദ്‌ഘോഷിക്കുന്നു: ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെ (ദാവീദ് കൊന്നിട്ടുള്ള സിംഹം, കരടി....) യാകും. സിംഹത്തിന്റെയും കരടിയുടെയും കയ്യില്‍ നിന്ന് എന്നെ രക്ഷിച്ച കര്‍ത്താവ് ഈ ഫിലിസ്ത്യന്റെ കയ്യില്‍ നിന്നും എന്നെ രക്ഷിക്കും. അവന് ആറു മുഴവും ഒരു ചാണും ഉയരവും തലയില്‍ ഒരു പിച്ചളത്തൊപ്പിയും അയ്യായിരം ഷെക്കല്‍ തൂക്കമുള്ള പിച്ചളക്കവചവും പിച്ചളകൊണ്ടുള്ള കാല്‍ച്ചട്ടയും തോളില്‍ തൂക്കിയിട്ടിരിക്കുന്ന, പിച്ചളകൊണ്ടുള്ള, കുന്തവും കുന്തത്തിന്റെ തണ്ടിന് നെയ്ത്തുകാരന്റെ ഉരുക്കിന്റെ ഘനവും അതിന്റെ മുനയ്ക്ക് അറുനൂറു
ഷെക്കല്‍ ഭാരവും ഉണ്ടായിരുന്നു. പരിച ധരിക്കുന്നവന്‍ അവന്റെ മുമ്പേ നടന്നിരുന്നു (1 സാമു. 17:47). (വെളിപാടിന്റെ പൂര്‍ണ്ണതയില്ലാതിരുന്ന അക്കാലത്ത് ഒരു ദൈവവിശ്വാസിക്ക് ഇതില്‍കൂടുതല്‍ എങ്ങനെ തന്റെ ആഴമേറിയ വിശ്വാസം പ്രകടിപ്പിക്കാനാവും; യഥാര്‍ത്ഥദൈവശാസ്ത്രവും ഇവിടെയുണ്ട്. ദൈവമേ, നന്ദി!) വിശ്വാസി ദൈവനാമത്തില്‍ പ്രവര്‍ത്തിക്കുന്നു തന്നെ വെല്ലുവിളിച്ച മല്ലനോടു ദാവീദു പറയുന്നു: ''നീ നിന്ദിച്ച ഇസ്രായേല്‍ സേനകളുടെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണു ഞാന്‍ വരുന്നത്. കര്‍ത്താവു നിന്നെ ഇന്ന് എന്റെ കയ്യില്‍ ഏല്പിക്കും. ഫിലിസ്ത്യരുടെ ശരീരങ്ങള്‍ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്നു ലോകമെല്ലാം അറിയും... ഈ യുദ്ധം കര്‍ത്താവിന്റേതാണ്, അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈകളിലേല്പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിന്റെ തല വെട്ടിയെടുക്കും'' (17:45-47). സത്യസന്ധനായ വിശ്വാസിക്കു ദൈവം സമ്മാനിച്ച ആത്മധൈര്യത്തിന്റെ, ആത്മശക്തിയുടെ (ീൌഹളീൃരല) വാക്കുകള്‍! വിശ്വാസത്തിന്റെ
അത്യുച്ചകോടിയും. വിശ്വാസിക്കു പ്രതികാരം ആവില്ല ഒരു യഥാര്‍ത്ഥ വിശ്വാസിക്കു പ്രതികാരം ചെയ്യാനാവില്ല. അസൂയാലുവായ സാവൂള്‍ ദാവീദിനെ കൊല്ലാന്‍ തീരുമാനിച്ച്, പല അടവുകള്‍ അവനെതിരേ ഉപയോഗിച്ച് പരാജയപ്പെട്ടതാണെന്നു നമുക്കറിയാമല്ലോ. ദൈവം എപ്പോഴും ദാവീദിനോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് അവന്‍ തലയിഴനാരിന് രക്ഷപ്പെട്ടുകൊണ്ടിരുന്നു. ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യരോടും ഒരിക്കല്‍ കല്പിക്കുന്നു. എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. അതുകൊണ്ട് ഇക്കാര്യം അവന്‍ ദാവീദിനു വെളിപ്പെടുത്തുന്നു: എന്റെ പിതാവു സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക. ജോനാഥാന്റെ വിശ്വാസം കര്‍ത്താവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ജോനാഥാന്‍ പിതാവിനോടു ദാവീദിനെപ്പറ്റി നന്നായി സംസാരിക്കുന്നു. അവന്‍ പറയുന്നു: ദാസനായ ദാവീദിനോടു രാജാവു തിന്മ പ്രവര്‍ത്തിക്കരുതേ! അവന്‍ അങ്ങയോടു തിന്മ
പ്രവര്‍ത്തിച്ചിട്ടില്ല. അവന്റെ പ്രവൃത്തികള്‍ അങ്ങേക്കു ഗുണകരമായിരുന്നതേയുള്ളൂ. അവന്‍ സ്വജീവനെ അവഗണിച്ചുപോലും ഗോലിയാത്തിനെ വധിച്ചു. സത്യദൈവത്തില്‍ വിശ്വസിച്ച്, അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ലെന്നു വിശ്വസിച്ച്, അവിടുന്നില്‍ സകലാശ്രയവും അര്‍പ്പിച്ച്, മരണാനന്തരമുള്ള നിത്യജീവിതത്തെക്കുറിച്ചു ചിന്തിച്ചാണ് ദാവീദു തന്റെ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ചെയ്തിരുന്നത്. ദൈവപരിപാലനയില്‍, ഇസ്രായേലിന്റെ മാതൃകാ രാജാവായി, ദാവീദ്. അവന്റെ ജീവിതത്തിലൊരു വലിയ പരാജയം സംഭവിച്ചുവെന്നത് അതീവദുഃഖകരമായ വസ്തുതയാണ്. പക്ഷേ, അതിന് ആജീവനാന്തം അവന്‍ അനുതപിച്ചു; പ്രായശ്ചിത്തം ചെയ്തുകൊണ്ടിരുന്നു. ഒരിക്കലൊഴികെ, എപ്പോഴും അദ്ദേഹം ദൈവഹിതമാണു നിറവേറ്റിയിരുന്നത്. ദാവീദിന്റെ സങ്കീര്‍ത്തനങ്ങളെല്ലാം വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയും ഇവയുടെ അവാന്തരവിഭാഗങ്ങളും ആവിഷ്‌ക്കരിക്കുന്നവയാണ്. നമ്മുടെ ആരാധനയിലും പ്രാര്‍ത്ഥനയിലും സങ്കീര്‍ത്തനങ്ങള്‍ അതുല്യമായ ഒരു പങ്കാണ് വഹിക്കുക. ദാവീദിനു വേണ്ടി
വാദിക്കുന്നു ദാവീദിനെ വധിക്കാന്‍ തക്കം നോക്കിയിരുന്ന സ്വപിതാവിനോടു ജോനാഥാന്‍ പറയുന്നു: കര്‍ത്താവ് അവന്‍ വഴി മഹത്തായ വിജയം ഇസ്രായേല്യര്‍ക്കു നല്കി. അതു കണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെക്കൊന്ന്, നിഷ്‌കളങ്കരക്തം ചൊരിഞ്ഞ്, (മഹാ) പാപം ചെയ്യുന്നത് എന്തിന്? സാവൂള്‍ ജോനാഥാന്റെ വാക്കു കേട്ട്; ദാവീദിനെ കൊല്ലുകയില്ലെന്ന്, കര്‍ത്താവിന്റെ നാമത്തില്‍, അവന്‍ ശപഥം ചെയുന്നു. ജോനാഥാന്‍ ദാവീദിനെ വിളിച്ച് സാവൂളിന്റെയടുക്കല്‍ കൊണ്ടുവരുന്നു. ദാവീദിനെ സ്‌നേഹിക്കുമെന്നു സാവൂള്‍ ഏറ്റുപറയുന്നുമുണ്ട്. ദാവീദും ജോനാഥാനും സാവൂളും വിശ്വാസത്തിലാണു പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥ വിശ്വാസം സമാധാനത്തിലേക്കും സ്വസ്ഥതയിലേക്കും രമ്യതയിലേക്കും നമ്മെ നയിക്കന്നു. ഒരു ക്രൈസ്തവന്റെ വിശ്വാസജീവിതത്തിന്റെ മുഖമുദ്രകള്‍ (ബോധ്യങ്ങളും) 1) ദൈവമാണ് എന്റെ സ്രഷ്ടാവ് 2) അവിടുന്നിലാണ് എന്റെ സകലാശ്രയവും 3) മരണാനന്തരം എനിക്കു നിത്യമായ ഒരു ജീവിതമുണ്ട് 4) ഈശോമിശിഹാ തന്റെ പെസഹാരഹസ്യത്തിലൂടെ
തന്റെ ജനന, സഹന, മരണ, ഉത്ഥാനങ്ങളിലൂടെ എനിക്കു നിര്യരക്ഷ നേടിത്തന്നിരിക്കുന്നു. 5) വിശ്വസിക്കുന്നില്ലെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിന് അവകാശിയാവുകയില്ല. - നിത്യനരകാഗ്നിയില്‍ നിത്യമായി ഞാന്‍ സഹിക്കേണ്ടിവരും.) വിശ്വാസം കളഞ്ഞുകുളിച്ച സാവൂള്‍ ദുരാത്മാവ് ബാധിച്ച സാവൂള്‍ (1സാമു.19:9) ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടവനായി. അതുകൊണ്ട്, ജോനാഥാന്റെ മാദ്ധ്യസ്ഥ്യത്തിന്റെ നിര്‍ബന്ധം മൂലം സ്വഭവനത്തിലേയ്ക്കു ദാവീദിനെ സ്വീകരിച്ചെന്നു നടിച്ചെങ്കിലും, വിരോധം തീരുകയോ, അവനോടു ക്ഷമിക്കുകയോ, ചെയ്തിരുന്നില്ല. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നപ്പോള്‍, സാവൂള്‍ അവനെ കുന്തം കൊണ്ടു ചുമരോടു ചേര്‍ത്തു തറയ്ക്കാന്‍ ശ്രമിക്കുന്നു. വളരെ തന്ത്രപൂര്‍വ്വം, വിവേകത്തോടെ, ദാവീദ് ഒഴിഞ്ഞുമാറിയതിനാല്‍, കുന്തം ചുമരില്‍ കുത്തി തറഞ്ഞു കയറുകയും ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്യുകയാണ്. ദാവീദിനെ പിന്തുടര്‍ന്ന സാവൂളിന്റെ കരങ്ങളില്‍ നിന്ന് പ്രിയതമനെ രക്ഷിച്ചത് ദാവീദിന്റെ ഭാര്യ മിഖാലാണ്; ദാവീദോ, വിശ്വാസത്തിന്റെ
പ്രകാശനമായ ക്ഷമയുടെ പാതയില്‍ മുന്നേറുകയും. അതുകൊണ്ടുതന്നെ ദൈവം അവനെ സാവൂളിന്റെ കയ്യിലേല്പിച്ചില്ല (1 സാമു.23:14). സാവൂളിന്റെ മകന്‍ ജോനാഥാന്‍ തന്നെ ദാവീദിനെ ധൈര്യപ്പെടുത്തുന്നു (23:16). ദാവീദ് വിശ്വാസത്തിന്റെ പ്രതീകമാകുന്നു. സിഫുകാര്‍ ദാവീദിനെ ഒറ്റിക്കൊടുക്കാമെന്ന് സാവൂളിനോടു പറയുന്ന ഉടനെ (24:19) സാവൂള്‍ അവനെ അന്വേഷിച്ച് പുറപ്പെടുന്നു. വിവരമറിയുന്ന ദാവീദ് മാവോന്‍ മരുഭൂമിയിലുള്ള പാറക്കെട്ടിലേയ്ക്ക് പോകുന്നു. ഇതറിഞ്ഞ സാവൂള്‍ അവനെ പിന്തുടര്‍ന്ന് മരുഭൂമിയിലെത്തുന്നു. ഇരുവരും മലയുടെ ഇരുവശങ്ങളിലൂടെയാണ് പോവുക. ദൈവപരിപാലന! സാവൂളില്‍ നിന്നു രക്ഷപ്പെടുകയെന്നതു മാത്രമാണ് ദാവീദിന്റെ ലക്ഷ്യം. സാവൂളും സൈന്യവും അവനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ദൈവം സാവൂളിനെ വഴിതിരിച്ചു വിടുന്നു. ദാവീദോ, അവിടെ നിന്ന് എന്‍ഗേദിയിലെ ഒളിസ്ഥലങ്ങളില്‍ ചെന്നു പാര്‍ക്കുന്നു (1 സാമു. 23:25-29). അപകടങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ കൊതിക്കുന്നവനാണ് തന്റെ ദൈവമെന്ന് അവന് ഉറച്ച വിശ്വാസമുണ്ട്. ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങി
വന്നപ്പോള്‍ ദാവീദ് എന്‍ഗേദിയിലുണ്ടെന്ന് സാവൂളിന് അറിവു കിട്ടുന്നു. ഉടന്‍ അവന്‍ ദാവീദിനെത്തേടിപ്പുറപ്പെടുന്നു. പോകും വഴി അവന്‍ വിസര്‍ജ്ജനത്തിനായി ഒരു ഗുഹയില്‍ കടക്കുന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുചരന്മാരും ഒളിച്ചിരുന്നത് (24:1-3). ശത്രുവിനെ സ്‌നേഹിക്കുന്ന ദാവീദ് അവിടെയിരുന്ന് ദാവീദ് സാവൂളിനെ കാണുന്നു. അവന്‍ ചെന്നു സാവൂളിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുന്നു. എന്നാല്‍, അതിനെക്കുറിച്ചുപോലും അവന്‍ അനുതപിക്കുന്നുവെന്നത് അവന്റെ വിശ്വാസത്തിന്റെ ഊഷ്മളത സുതരാം സ്പഷ്ടമാക്കുന്നുണ്ട്. അനന്തരം അവന്‍ അനുയായികളോടു പറയുന്നു: 'എന്റെ യജമാനനെതിരായി കൈ ഉയര്‍ത്താന്‍ കര്‍ത്താവ് എനിക്ക് ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന്‍ അവിടുത്തെ അഭിഷിക്തനാണ്. സാവൂളിനെ ആക്രമിക്കാന്‍ അവന്‍ അനുയായികളെ അനുവദിക്കുന്നില്ല. (24:47) ശത്രുവിനു വിധേയത്വം! ഒന്നുമറിയാതെ സാവൂള്‍ ഗുഹയില്‍ നിന്നിറങ്ങിപ്പോവുകയാണ്. അപ്പോള്‍ അതാ ദാവീദ് ഗുഹയില്‍ നിന്ന് പുറത്തിറങ്ങി''എന്റെ യജമാനനായ രാജാവേ' എന്നു
പുറകില്‍ നിന്ന് ആദരപൂര്‍വ്വം വിളിക്കുന്നു. സാവൂള്‍ തിരിഞ്ഞു നോക്കിയപ്പോള്‍, ദാവീദ് സാഷ്ടാംഗം വീണ് വിധേയത്വം കാണിക്കുന്നു. പിന്നെ അവന്‍ പറയുന്നു: 'കര്‍ത്താവ് ഇന്ന് ഈ ഗുഹയില്‍ വച്ച് അങ്ങയെ എന്റെ കയ്യില്‍ ഏല്പിച്ചു തന്നതു കണ്ടില്ലേ. അങ്ങയെ കൊല്ലണമെന്നു ചിലര്‍ പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല. എന്റെ യജമാനനെതിരേ ഞാന്‍ കയ്യുയര്‍ത്തുകയില്ല ... ഞാന്‍ ദ്രോഹിയോ തെറ്റുകാരനോ അല്ലെന്ന് അങ്ങ് അറിഞ്ഞാലും... നാമിരുവര്‍ക്കുമിടയില്‍ കര്‍ത്താവു ന്യായം വിധിക്കട്ടെ!' വിശ്വാസിയുടെ വിനയം, ശത്രുസ്‌നേഹം, മഹാമനസ്‌ക്കത, ക്ഷമ, എല്ലാമിവിടെപകലുപോലെ വ്യക്തമല്ലേ? നീ തീര്‍ച്ചയായും രാജാവാകും - തിന്മയ്ക്കു പകരം നന്മ ഇതു കേട്ട സാവൂള്‍ 'എന്റെ മകനേ, ദാവീദേ ഇതു നിന്റെ സ്വരം തന്നെയോ' എന്നു ചോദിച്ചുകൊണ്ട് ഉറക്കെ കരയുന്നു. അനന്തരം അവന്‍ ദാവീദിനോടു പറയുന്നു: 'നീ എന്നെക്കാള്‍ നീതിമാനാണ്. ഞാന്‍ നിനക്കു ചെയ്ത തിന്മയ്ക്കു പകരം നീ എനിക്കു നന്മ ചെയ്തിരിക്കുന്നു. കര്‍ത്താവ് എന്നെ നിന്റെ കയ്യില്‍ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ
വിട്ട്, എന്നോട് എങ്ങനെ കാരുണ്യപൂര്‍വ്വം പെരുമാറുന്നുവെന്ന് ഇന്നു നീ കാണിച്ചു തന്നിരിക്കുന്നു. ശത്രുവിനെ കയ്യില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എനിക്കു ചെയ്ത നന്മയ്ക്കു കര്‍ത്താവു നിനക്കു നന്മ ചെയ്യട്ടെ! നീ തീര്‍ച്ചയായും രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടുമെന്നും എനിക്കറിയാം' (24:13-20). കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്യുക ആകയാല്‍ എനിക്കുശേഷം എന്റെ സന്തതിയെ നിര്‍മൂലമാക്കി എന്റെ നാമം എന്റെ പിതൃഭവനത്തില്‍ നിന്നു നീക്കം ചെയ്യുകയില്ലെന്നു കര്‍ത്താവിന്റെ നാമത്തില്‍ നീ എന്നോട് സത്യം ചെയ്യണം. സ്വാര്‍ത്ഥതയാണ് സാവൂളിനെ ഇപ്പോഴും നയിക്കുന്നത്! ഇതു വിശ്വാസത്തിന് കടകവിരുദ്ധമായ മനോഭാവമാണ്. എന്നിട്ടും, ദാവീദ് സാവൂളിനോട് അങ്ങനെ ആത്മാര്‍ത്ഥമായി സത്യം ചെയ്യുന്നു. സാവൂള്‍ കൊട്ടാരത്തിലേയ്ക്ക് പോകുന്നു; ദാവീദും അനുയായികളും സങ്കേതസ്ഥാനത്തേയ്ക്കും (24: 21-22). വിശ്വാസം കൈവിടുന്നു - സാവൂള്‍ ക്ഷമിച്ചിട്ടേയില്ല വീണ്ടും സാവൂളിന്റെ വിശ്വാസം അവനെ കൈവിടുന്നു.
ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സിഫ്യര്‍ അറിയിച്ചതനുസരിച്ച് അവന്‍ അവിടെപ്പോയി താവളമടിക്കുന്നു. അവന്‍ ദാവീദിനോട് ക്ഷമിച്ചിട്ടേയില്ല. വിശ്വാസത്തിന്റെ കണികയെങ്കിലും അവനില്‍ അവശേഷിച്ചിരുന്നെങ്കില്‍ അവന്‍ ദാവീദിനെത്തേടി പുറപ്പെടുമായിരുന്നില്ല. ദാവീദ് അവിടെത്തന്നെ പാര്‍ക്കുകയാണ്. സാവൂള്‍ തന്റെ സൈന്യാധിപനും നേറിന്റെ മകനുമായ അബ്‌നേറിനോടൊത്ത് കിടന്നുറങ്ങുന്ന സ്ഥലം ദാവീദ് കണ്ടെത്തുന്നു. അബിഷായിയുമായി ദാവീദ് രാത്രി സൈന്യത്താവളത്തിലെത്തുന്നു. തന്റെ കുന്തം തലയ്ക്കല്‍ കുത്തി നിര്‍ത്തിയിട്ട് സാവൂള്‍ കൂടാരത്തില്‍ കിടന്നുറങ്ങുകയാണ്. അവനെ കൊല്ലരുത് അബിഷായി ദാവീദിനോട് പറയുന്നു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കയ്യിലേല്പിച്ചിരിക്കുന്നു. ഞാനവനെ കുന്തം കൊണ്ട് ഒറ്റക്കുത്തിന് നിലത്ത് തറയ്ക്കാം. രണ്ടാമതൊന്നുകൂടി കുത്തേണ്ടി വരുകയില്ല. ദാവീദിന്റെ ക്ഷമയിലധിഷ്ഠിതമായ വിശ്വാസം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കര്‍ശനമായ
നിര്‍ദ്ദേശം നല്കുന്നു: 'അവനെ (സാവൂളിനെ) കൊല്ലരുത്. കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദ്ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും? കര്‍ത്താവിന്റെ അഭിഷിക്തന്റെമേല്‍ കൈ വയ്ക്കുന്നതില്‍ നിന്ന് അവിടുന്ന് എന്നെ തടയട്ടെ! ഇപ്പോള്‍ അവന്റെ തലയ്ക്കലുള്ള കുന്തവും കൂജയും എടുത്തുകൊണ്ട് നമുക്കു പോകാം'(26:6-11). 'എന്റെ അഭിഷിക്തനെ തൊട്ടുപോകരുത്'' എന്നു സങ്കീര്‍ത്തനത്തില്‍ എഴുതി വച്ചിരിക്കുന്നതു ദാവീദാണ്. ഇത്ര ശക്തമായ ഒരു നിലപാടു സ്വീകരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത് അവന്റെ അഗാധമായ വിശ്വാസമാണ്. എല്ലാക്കര്യങ്ങളും മനസിലാക്കിയ സാവൂള്‍ പറയുന്നു: 'ഞാന്‍ തെറ്റു ചെയ്തുപോയി. എന്റെ മകനേ, ദാവീദേ തിരിച്ചുവരിക. ഞാനിനി നിനക്ക് ഉപദ്രവം ചെയ്യുകയില്ല. എന്തെന്നാല്‍ ഇന്നെന്റെ ജീവന്‍ നിന്റെ കണ്ണില്‍ വിലപ്പെട്ടതായി തോന്നി. ഞാന്‍ വിഡ്ഢിത്തം കാണിച്ചു. ഞാന്‍ വളരെയധികം തെറ്റു ചെയ്തുപോയി. സാവൂള്‍ പിന്നെ അവനെ അന്വേഷിച്ചില്ല (26: 20-25; 27:4). ഒരുപക്ഷേ വിശ്വാസത്തിന്റെ വിത്ത് അവനിലും മുളക്കുകയാണ്.
ശത്രുവിനു പൂര്‍ണ്ണക്ഷമ
/> വിശ്വാസിയുടെ എറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് ശത്രുക്കളോടു ക്ഷമിക്കുക എന്നത്.ഇപ്രകാരമുള്ള വിശ്വാസത്തിന്റെയും ക്ഷമയുടെയും വളരെ വലിയൊരു മാതൃകയാണ് ദാവീദ്. ഇസ്രായേലിന്റെ മാതൃകാരാജാവ് ഇക്കാര്യങ്ങളിലും വലിയ മാതൃക തന്നെ. 7 2 സാമുവല്‍ ശത്രുവിന്റെ മരണം ദാവീദിനെ ദുഃഖക്കടലിലാഴ്ത്തുന്നു തന്റെ നിതാന്ത ശത്രുവായിരുന്ന സാവൂളിന്റെയും (ആത്മമിത്രമായ ജോനാഥാന്റെയും) മരണവാര്‍ത്ത ദാവീദിനെ ദുഃഖക്കടലിലാഴ്ത്തുന്നു. അവന്‍ ദുഃഖാധിക്യത്താല്‍ വസ്ത്രം കീറുന്നു. സാവൂളിനെയും ജോനാഥാനെയും കുറിച്ച് അവന്‍ ഒരു വിലാപഗാനം പാടുന്നു (2സാമു1:4,17). ദൈവിക പുണ്യങ്ങളായ വിശ്വാസവും പ്രത്യാശയും സ്‌നേഹവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ വ്യക്തിത്വം ഇസ്രായേലിന്റെ മാതൃകാരാജാവ് (ാീറലഹ സശിഴ ുമൃ ലഃരലഹഹലിരല) തന്നെ. വിശ്വാസത്തെക്കുറിച്ചൊന്നും വ്യക്തമായ ധാരണകളില്ലാത്ത കാലഘട്ടത്തിലാണ് വിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവമായി, ആള്‍രൂപമായി, ദാവീദിനെ നാം കണ്ടെത്തുക! വിശ്വാസജീവിതത്തില്‍ അവന്‍ നമുക്കു മാതൃകയാവട്ടെ.
തന്റെ സങ്കീര്‍ത്തനങ്ങളെല്ലാം വിശ്വാസത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്. ഇസ്രായേലിലെ സമര്‍ത്ഥരായ മുപ്പതിനായിരത്തോളം യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി, സകല ജനത്തോടും കൂടെ, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമം പേറുന്ന ദൈവത്തിന്റെ പേടകം, ബാലേ യൂദായില്‍ നിന്നു കൊണ്ടു വന്നതും ദാവീദും ഇസ്രായേല്‍ ഭവനവും ഉത്സാഹത്തോടും സ്‌നേഹാതിരേകത്തോടും സര്‍വ്വശക്തിയോടും കൂടെ കിന്നരം, വീണ, ചെണ്ട, മുരജം, കൈത്താളം എന്നിവ ഉപയോഗിച്ചു കര്‍ത്താവിന്റെ മുമ്പില്‍ പാട്ടുപാടി നൃത്തം ചെയ്തതും അത്യഗാധവും സജീവവുമായ വിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്(2 സാമു: 6). ദൈവം എന്നും ദാവീദിന്റെ കൂടെയുണ്ടായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്റെ വിശ്വാസത്തിന്റ ആവിഷ്‌ക്കരണങ്ങളാണല്ലോ. ഷിമെയിയോടുപോലും ക്ഷമിക്കാന്‍ വിശ്വാസം ദാവീദിനെ പ്രേരിപ്പിക്കുന്നു തന്റെ ബന്ധുവായിരുന്നിട്ടും തന്റെമേല്‍ ശാപം ചൊരിഞ്ഞു കടന്നുവന്ന്, 'കൊലപാതകീ, നീചാ' എന്നു വിളിച്ചാക്ഷേപിച്ച, 'നിന്റെ നാശമടുത്തിരിക്കുന്നു; നീ രക്തം ചൊരിഞ്ഞവനാണ്' എന്ന്
അട്ടഹസിച്ച ഷിമെയിയോടു പരിപൂര്‍ണ്ണമായി ക്ഷമിക്കുകയും 'കര്‍ത്താവ് എന്റെ കഷ്ടത കണ്ട് അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും' എന്നു പ്രത്യാശിക്കുകയും ചെയ്യുന്ന ദാവീദ് ക്ഷമിക്കുന്നസ്‌നേഹത്തിന്റെ പരമാവിഷ്‌ക്കാരത്തിലൂടെ തന്റെ അത്യഗാധമായ വിശ്വാസമല്ലേ വിളിച്ചോതുക? (2സാമു. 16:5-14). തന്നോടു കടുത്ത ശത്രുത പുലര്‍ത്തി, തനിക്കെതിരായി സ്വയം രാജാവായി പ്രഖ്യാപിച്ച, തന്റെ രക്തമായ, അബ്‌സലോമിനെ സംബന്ധിച്ച് 'യുവാവായ അബ്‌സലോമിനെ എന്നെ പ്രതി സംരക്ഷിക്കുക' എന്നു കല്പിച്ച ദാവീദിന്റെ വിശ്വാസം എത്ര അഗാധം! (2 സാമു. 18:12). ഇതിനോടെല്ലാം ബന്ധപ്പെടുത്തി സാദോക്കിന്റെ മകന്‍ നല്ലവനായ അഹിമാസ് പറയുന്നത് വിശ്വസിക്കുന്നവര്‍ക്കു ദൈവം നല്കുന്ന അനുഗ്രഹങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്. 'കര്‍ത്താവ് രാജാവിനെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു' (2 സാമു. 18:19). ഈ കൃപയ്ക്ക് അഹിമാസ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നത് ഇങ്ങനെയാണ് 'എന്റെ യജമാനനായ രാജാവിനെതിരേ കരമുയര്‍ത്തിയവരെ ഏല്പിച്ചു തന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ''(2 സാമു. 18:28).
/> ദാവീദിന്റെ വിജയസങ്കീര്‍ത്തനം (സങ്കീ. 18) -വിശ്വാസത്തിന്റെ ഉണര്‍ത്തുപാട്ട് ഒരു മനുഷ്യാത്മാവിനു ദൈവത്തിലുള്ള അത്യഗാധമായ വിശ്വാസത്തിന്റെ അതിശക്തമായ ആവിഷ്‌ക്കരമാണ് ഈ വിജയഗാഥ. എന്റെ ഉന്നതശിലയും ദുര്‍ഗ്ഗവും വിമോചകനും-ദൈവവും- അഭയം തരുന്ന പാറയും-പരിചയും-രക്ഷാശൃംഗവും-അഭയകേന്ദ്രവും-രക്ഷകനും-സ്തുത്യര്‍ഹനും-ആയ കര്‍ത്താവിനെ, കഷ്ടതയില്‍ ഞാന്‍ വിളിച്ചപേക്ഷിച്ചു...അവിടുന്ന്.... എന്റെ അപേക്ഷ കേട്ടു. ******** കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടി വിറച്ചു.ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി. ******** ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു; കൂരിരുട്ടിന്മേല്‍ അവിടുന്ന് പാദമുറപ്പിച്ചു. കെരൂബിനെ വാഹനമാക്കി അവിടുന്ന് പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്ന് പ്രത്യക്ഷനായി. അന്ധകാരം കൊണ്ട് അവിടുന്ന് ഭൂമിക്ക് ആവരണം ചമച്ചു. ******** അത്യുന്നതങ്ങളില്‍ നിന്ന് കൈ നീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു. വിശ്വസ്തനോട് അവിടുന്നു വിശ്വസ്തതപുലര്‍ത്തുന്നു.
നിഷ്‌ക്കളങ്കനോടു നിഷ്‌ക്കളങ്കമായിപെരുമാറുന്നു. ******** അഹങ്കാരികളെ അവിടുന്നു വീഴ്ത്തുന്നു. കര്‍ത്താവേ അങ്ങ് എന്റെ ദീപമാണ്; എന്റെ ദൈവം എന്റെ അന്ധകാരം അകറ്റുന്നു. ******** ദൈവത്തിന്റെ മാര്‍ഗം അവികലമാണ്. കര്‍ത്താവിന്റെ വാഗ്ദാനം നിറവേറ്റപ്പെടും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവിടുന്ന് പരിചയാണ്. ******** ദൈവമാണ് എന്റെ സുശക്തസങ്കേതം. ******** കര്‍ത്താവു ജീവിക്കുന്നു. എന്റെ ഉന്നതശില വാഴ്ത്തപ്പെടട്ടെ. എന്റെ രക്ഷയുടെ ശിലയായ ദൈവം സ്തുതിക്കപ്പെടട്ടെ. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു. ജനതകളെ എനിക്ക് അധീനരാക്കി. ശത്രുക്കളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു. വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി. അക്രമികളില്‍ നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു. ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മദ്ധ്യേ ഞാന്‍ അങ്ങേയ്ക്കു സ്‌തോത്രമാലപിക്കും. അങ്ങയുടെ നാമം പാടിസ്തുതിക്കും. വിശ്വാസത്തിന്റെ എല്ലാ മാനങ്ങളും തന്നെ ഉള്‍ക്കൊളളുന്ന ഈ വിശ്വാസസങ്കീര്‍ത്തനത്തെയും വിശ്വാസത്തിന്റെ ഉണര്‍ത്തുപാട്ട് എന്നു
വിശേഷിപ്പിക്കട്ടെ. 1 രാജാക്കന്‍മാര്‍ സോളമന് അന്ത്യോപദേശം ദാവീദ് മകന്‍ സോളമനു നല്കുന്ന അന്ത്യോപദേശവും വിശ്വാസത്തിന്റെ വിളിച്ചോതലാണ്. ''ധീരനായിരിക്കുക (വിശ്വാസമുള്ളവനേ ധീരനായിരിക്കാനാവൂ). പൗരുഷത്തോടെ പെരുമാറുക. ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക. നിന്റെ എല്ലാപ്രവര്‍ത്തനങ്ങളും ഉദ്യമങ്ങളും വിജയമണിയും'(1 രാജാ. 2:2-3). ആദ്യഘട്ടം - വിശ്വാസത്തിന്റെ കാലം ദാവീദ് ആഗ്രഹിച്ചതുപോലെയും നിര്‍ദ്ദേശിച്ചതുപോലെയും സോളമന്റെ ഭരണത്തിന്റെ ആരംഭം വലിയ വിശ്വാസത്തിന്റെ കാലമായിരുന്നു. അവന്‍ കര്‍ത്താവിനു ദേവാലയം പണിയുന്നു. അവന്‍ തന്നെ പറയുന്നു: 'കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം തന്നിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മ്മിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു' (1 രാജാ. 5:4-5). സോളമനു കര്‍ത്താവിന്റെ
അരുളപ്പാടുണ്ടാകുന്നു: 'നീ എനിക്കു ഭവനം പണിയുകയാണല്ലോ. നീ എന്റെ അനുശാസനങ്ങള്‍ അനുസരിച്ചാല്‍ ......ഞാന്‍ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും. ഞാന്‍ ഇസ്രായേല്‍ മക്കളുടെ മദ്ധ്യേ വസിക്കും. എന്റെ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല. സോളമന്‍ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി' (1 രാജാ.5:11-14). കര്‍ത്താവിന്റ വാഗ്ദാനപേടകം പുരോഹിതര്‍ അതിവിശുദ്ധ സ്ഥലത്തു സ്ഥാപിച്ചതു സോളമന്റെ കല്പനപ്രകാരമാണ് (1 രാജാ 8: 1-6). യഥാര്‍ത്ഥ ദൈവവിശ്വാസത്തിന്റെ ആവിഷ്‌ക്കാരങ്ങളാണിവയെല്ലാം. ദേവാലയപ്രതിഷ്ഠയുടെ സമയത്തെ സോളമന്റെ പ്രാര്‍ത്ഥന ദേവാലയപ്രതിഷ്ഠയോടനുബന്ധിച്ച് സോളമന്‍ ഇസ്രായേല്‍ ജനത്തിന്റെ സന്നിധിയില്‍ ഉന്നതങ്ങളിലേക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചതു വിശ്വാസത്തിന്റെ വിശേഷാവിഷ്‌ക്കരണമാണ്. ''ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഉടമ്പടി പാലിക്കുകയും അനന്തസ്‌നേഹം ഇസ്രായേല്‍ ജനത്തിന്റെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല... അങ്ങയുടെ
വാഗ്ദാനം അങ്ങ് നിറവേറ്റിയിരിക്കുന്നു. അധരം കൊണ്ടു ചെയ്ത വാഗ്ദാനം ഇന്ന് കരം കൊണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്നു.... ഈ ദാസനും അങ്ങയുടെ (സ്വന്തം) ജനമായ ഇസ്രായേലും ഇവിടെ സമര്‍പ്പിക്കുന്ന യാചനകള്‍ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ട് ഞങ്ങളോടു ക്ഷമിക്കണമേ! വിശ്വാസം സാകല്യത്തിലുള്ളവനേ ഇങ്ങനെ പ്രാര്‍ത്ഥിക്കാനാവൂ. ദുഷ്ടനെ കുറ്റം വിധിച്ച്, .... നീതിമാനു തക്ക സമ്മാനം നല്കുകയും ചെയ്തുകൊണ്ട്, അങ്ങയുടെ ദാസരുടെ മേല്‍ ന്യായം നടത്തണമേ! തങ്ങളുടെ പാപങ്ങള്‍ അങ്ങയോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറഞ്ഞാല്‍.... സ്വര്‍ഗത്തില്‍ നിന്ന് അവരുടെപ്രാര്‍ത്ഥന ശ്രവിച്ച്, അവിടുത്തെ ദാസരായ ഇസ്രായേല്‍ ജനത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച്, അവരെ നേര്‍വഴി നടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ! ....അങ്ങേയ്‌ക്കെതിരായി പാപം ചെയ്ത അങ്ങയുടെ ജനത്തോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ!... തന്റെ വാഗ്ദാനമനുസരിച്ച്,
സ്വന്തജനമായ ഇസ്രായേലിന് ശാന്തി നല്കിയ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! തന്റെ ദാസനായ മോശ വഴി വാഗ്ദാനം ചെയ്ത നന്മകളിലൊന്നും അവിടുന്നു നിറവേറ്റാതിരുന്നിട്ടില്ല. നമ്മുടെ ദൈവമായ കര്‍ത്താവ്, നമ്മുടെ പിതാക്കന്മാരുടെകൂടെയെന്നതുപോലെ, നമ്മോടുകൂടെയും ഉണ്ടായിരിക്കട്ടെ!.... നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായി ദൈവമായ കര്‍ത്താവിലായിരിക്കട്ടെ! (1 രാജാ 8:20-66). സത്യവിശ്വാസം മാംസം ധരിക്കുന്നതല്ലേ ഈ വാക്കുകളില്‍ നാം കാണുക? സോളമന്റെ വിശ്വാസപരിത്യാഗം എന്നാല്‍ സോളമന്‍ തന്റെ വിശ്വാസം പരിത്യജിച്ച് വിഗ്രഹാരാധനയിലേയ്ക്കും കടുത്ത വിഷയാസക്തി, ബന്ധപ്പെട്ട അഹങ്കാരം, മ്ലേച്ഛത, സ്വാര്‍ത്ഥത, ഇവയിലും ആണ്ട് വന്‍ നാശത്തിലേക്കു വീണു. ആ വീഴ്ച വലുതായിരുന്നു എന്നതു ദുഃഖസത്യം. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണ്ണമായി അനുഗമിച്ചില്ല. അതുകൊണ്ട് അവന്‍ തിരസ്‌ക്കരിക്കപ്പെട്ടു (1 രാജാ 11:1-8). രണ്ടു പ്രാവശ്യം ദൈവം പ്രത്യക്ഷപ്പെട്ട് (അനുതപിക്കാന്‍)
ആവശ്യപ്പെട്ടിട്ടും അവന്‍ അനുതപി ച്ചില്ല (1 രാജാ. 11:9-13) എന്നിട്ടും, ദാവീദിന്റെയും താന്‍ തെരഞെടുത്ത ഇസ്രായേലിന്റെയും സമര്‍പ്പിത ജീവിതവും വിശ്വാസവും സ്മരിച്ചുകൊണ്ട് കര്‍ത്താവു സോളമന്റെ കഠിനശിക്ഷയില്‍ അല്പം ഇളവു വരുത്തുന്നു. അവന്റെ പുത്രന് ഒരു ഗോത്രംനല്കുന്നു. രാജ്യം വിഭജിക്കപ്പെടുന്നു സോളമന്റെ വിശ്വാസത്യാഗവും തജ്ജന്യമായ പാപജീവിതവും മൂലം രാജ്യം വിഭജിക്കപ്പെടുന്നു. പിന്നീട് ഇരുരാജ്യങ്ങളിലുമായി വന്ന ചെറിയ രാജാക്കന്മാരില്‍ വിശ്വാസം ഉണ്ടായിരുന്നവര്‍ മാത്രം ലോകത്തിന് ചെറിയ നന്മകളൊക്കെ ചെയ്ത് കടന്നുപോയി. ബാക്കിയുള്ളവരൊക്കെ തമ്മില്‍ത്തമ്മിലും മറ്റുള്ളവരുമായും തലതല്ലിക്കീറി നശിക്കുകയായിരുന്നു. അവിശ്വാസത്തിനുള്ള ശിക്ഷ അതിഗുരുതരമായിക്കും. ആഹാബ് തിന്മയുടെ പ്രതിരൂപം ദൈവസന്നിധിയില്‍, മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ തിന്മ പ്രവര്‍ത്തിച്ചവനാണ് ആഹാബ്. അവന്‍ സീദോന്‍രാജാവാകാന്‍ സീദോന്‍രാജാവിന്റെ പുത്രിയായ ജസെബെലിനെ വിവാഹം ചെയ്തു; ബാല്‍ ദേവനെ ആരാധിച്ചു. അങ്ങനെ അവനും
അവിശ്വാസം മൂലം, ദൈവത്തില്‍ നിന്നും പൂര്‍ണ്ണമായി അകന്നു. അവന്റെ രണ്ടു മക്കള്‍ മരണപ്പെട്ടു (1 രാജാ. 6:29-39). ബോധപൂര്‍വം ദൈവത്തില്‍ നിന്നകന്ന് വിഗ്രഹാരാധനയിലും ഇതര മാരകപാപങ്ങളിലും വീഴുന്നവന് ശിക്ഷയും ആത്മനാശവും ഉറപ്പ്. വിശ്വാസത്തിനടുത്ത കടമകള്‍ നിര്‍വഹിക്കാതിരിക്കുന്നതും നാശത്തിലേക്കു തന്നെ നയിക്കും. ആഹാബും ഏലിയാപ്രവാചകനും ഗിലയാദിലെ തിഷ്‌ബെയില്‍ നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോട് പറയുന്നു: ''്യൂഞാന്‍ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, ഞാന്‍പറഞ്ഞാലല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.'' ദൈവത്തിന്റെ ശക്തനായ ഈ പ്രവാചകന്‍, പ്രവാചകരില്‍ അഗ്രഗണ്യനാണ്. തന്റെ ആജ്ഞാനുവര്‍ത്തിയായ ഏലിയായോട് ദൈവം പറയുന്നു: '' നീ പുറപ്പെട്ട് ജോര്‍ദ്ദാനു കിഴക്കുള്ള കെറിത്ത് അരുവിക്ക് സമീപം ഒളിച്ച് താമസിക്കുക. നിനക്ക് അരുവിയില്‍ നിന്ന് വെള്ളം കുടിക്കാം. ഭക്ഷണം നല്കുന്നതിന് കാക്കകളോടു ഞാന്‍ കല്പിച്ചിട്ടുണ്ട്. അവന്‍; കര്‍ത്താവിന്റെ കല്പനയനുസരിച്ചു. അവിടുന്നില്‍ വിശ്വസിച്ചു. അതുകൊണ്ട് ദൈവത്തിന്റെ
വാഗ്ദാനം പരിപൂര്‍ണ്ണമായി നിറവേറി (1 രാജാ. 17:1-7). ഏലിയാ സറേഫാത്തില്‍ കര്‍ത്താവു കല്പിച്ചതനുസരിച്ച് ഏലിയാ സറേഫാത്തിലെ വിധവയുടെ അടുത്തു ചെന്ന് താമസിക്കുന്നു. ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ ആ വിധവയുടെ മാവും എണ്ണയും തീര്‍ന്നുപോകാതെ, ആ കുടുംബം പട്ടിണിയില്‍ നിന്നു രക്ഷപ്പെടുന്നു. ആ വിധവയുടെ മകന്‍ ഒരു ദിവസം രോഗബാധിതനാകുന്നു. രോഗം മൂര്‍ച്ഛിച്ച് അവന്റെ ശ്വാസം നിലയ്ക്കുന്നു. 'എന്റെ മകനെ കൊല്ലാനാണോ ഇവിടെ വന്നത്? എന്ന് അവള്‍ ചോദിക്കുന്നു. ഏലിയാ കുട്ടിയെ കയ്യിലെടുത്ത് പ്രാര്‍ത്ഥിച്ച് അവനു വീണ്ടും ജീവന്‍, പുതുജീവന്‍, നല്കുന്നു. സറേഫാത്തിലെ വിധവയുടെ മരിച്ച കുട്ടിയെ ഉയിര്‍പ്പിക്കാന്‍ ഏലിയായ്ക്കു ശക്തി കിട്ടിയതും അവന്റെ അത്യഗാധമായ വിശ്വാസത്തില്‍ നിന്നാണ് (1 രാജാ. 17:17). ഏലിയാ വ്യാജപ്രവാചകന്മാരെ വധിക്കുന്നു ബാലിന്റെയും അഷേരായുടെയും 850 പുരോഹിതന്മാരെയും തന്റെ അടുക്കല്‍ വിളിച്ചുകൂട്ടാന്‍ ആഹാബിനോടു കല്പിക്കാനും ''ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, കര്‍ത്താവിന്റെ കല്പനകള്‍ നിരസിച്ച നീയും
നിന്റെ കുടുംബവുമാണെന്നു പരസ്യമായി വിളിച്ചുപറയാനും ഏലിയായ്ക്കു ശക്തി കിട്ടിയതും അവന്റെ അത്ഭുതാവഹമായ ദൈവവിശ്വാസത്തില്‍ നിന്നാണ്. പ്രവാചകന്റെ പ്രാര്‍ത്ഥനയ്ക്കുത്തരമായി കര്‍ത്താവില്‍ നിന്ന് അഗ്നിയിറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും, ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തതും ബാലിന്റെ പ്രവാചകന്‍മാരെ പിടിച്ച് കിഷോര്‍ അരുവിക്കു സമീപം കൊണ്ടുപോയി വധിക്കാന്‍ ജനത്തോട് കല്പിക്കാനും (1 രാജാ. 18:20-40) മാത്രം അവനെ ധീരനും ശക്തനുമാക്കിയതും ഏലിയായുടെ വിശ്വാസം തന്നെ. വിശ്വസിക്കുന്നവര്‍ക്കു ദൈവമഹത്ത്വം കാണാന്‍ കഴിയും. തീക്ഷണതയാല്‍ ജ്വലിക്കുന്ന ഏലിയാ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതിയുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കാന്‍ ഏലിയായ്ക്കു കൃപ നല്കിയതും അവന്റെ കറ തീര്‍ന്ന വിശ്വാസമാണ് (1 രാജാ. 19:10). ബാലിന്റെ മുമ്പില്‍ മുട്ടു മടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ കര്‍ത്താവ് ഇസ്രായേലില്‍ അവശേഷിപ്പിക്കാനിടയായതും അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് (1 രാജാ. 19:18). 2
രാജാക്കന്‍മാര്‍
എലീഷായുടെ അത്ഭുതങ്ങള്‍
എലീഷായും വിശ്വാസം മൂലം പല അത്ഭുതങ്ങളും പ്രവര്‍ത്തിക്കുകയുണ്ടായി. ഏലിയായുടെ മേലങ്കി ജോര്‍ദ്ദാന്‍നദിയിലെ ജലത്തില്‍ അടിച്ചപ്പോള്‍ ജലം ഇരു വശത്തേയ്ക്കും മാറിപ്പോയി. അവന്‍ അനായാസം ജോര്‍ദ്ദാന്റെ അക്കരെ കടന്നു (2 രാജാ. 2:14). വിധവയുടെ എണ്ണ വര്‍ദ്ധിപ്പിച്ച് അവളുടെ ഭാരിച്ച കടം വീട്ടാന്‍ അവനിലൂടെ ദൈവം സഹായിച്ചു (2 രാജാ. 4:1-7). ഷൂനേംകാരിയുടെ മകനെ ഉയിര്‍പ്പിച്ചു (2 രാജാ. 4:8-37). വിഷം കലര്‍ന്ന അവിയലില്‍ മാവ് ഇട്ട് അപകടം നീക്കുന്നത് (2 രാജാ. 4:38-41), അപ്പം വര്‍ദ്ധിപ്പിക്കുന്നത് (2 രാജാ. 4:38-44), നാമാനെ സുഖപ്പെടുത്തുന്നത് (2 രാജാ. 5), കോടാലി ജോര്‍ദ്ദാനില്‍ നിന്നു പൊക്കിയെടുക്കുന്നത് (2 രാജാ. 6:1-7), സിറിയായെ തോല്പിക്കുന്നത് (2 രാജാ. 6: 8-33), ദൈവപുരുഷനെ അവിശ്വസിച്ച പടത്തലവന്‍ ജനത്താല്‍ ചവിട്ടിമെതിക്കപ്പെട്ട് മരിക്കുന്നത് (2 രാജാ. 7), മരിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പ്രവചിച്ചിരുന്നതുപോലെ, നാടു മുവുവന്‍ ക്ഷാമത്തില്‍ മുങ്ങുന്നത് (2 രാജാ. 8:1-6) - എല്ലാം എലീഷായുടെ വിശ്വാസത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അത്ഭുതങ്ങളാണ്.
/> ഹെസെക്കിയായുടെ രോഗശാന്തി ഹെസെക്കിയാരാജാവിന്റെ രോഗശാന്തി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ശ്കതിയും അവന്റെ വിശ്വാസത്തിന്റെ തീവ്രതയും വ്യക്തമാക്കുന്നു (2 രാജാ. 20:11-11). ജോസിയാ രാജാവ് കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചതും പിതാവായ ദൈവത്തിന്റെ മാര്‍ഗങ്ങളില്‍ നിന്ന് ഇടം വലം വ്യതിചലിക്കാതിരുന്നതും അവന്റെ അവികലമായ വിശ്വാസത്തെ പ്രദ്യോതിപ്പിക്കുന്നു (2 രാജാ. 22:1-7). ദാവീദിന്റെ വിജയങ്ങളുടെയെല്ലാം അടിസ്ഥാനം അവന്റെ അടിയുറച്ച ദൈവവിശ്വാസമാണ് (2 സാമു. 5:11-12, 1 ദിന. 14:1-17; 1 ദിന. അ 18,19,20). ദേവാലയ നിര്‍മ്മാണത്തിന് എല്ലാ ഒരുക്കങ്ങളും ചെയ്യാന്‍ ദാവീദിനെ ശക്തമായി പ്രേരിപ്പിച്ചതും അവന്റെ വിശ്വാസം തന്നെ (1 ദിന 22). അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍, പ്രായാധിക്യത്തിലെത്തിയിട്ടും അവന്‍ നല്കിയത് അവന്റെ വിശ്വാസത്തിനുള്ള തെളിവു തന്നെ(1 ദിന അ 28). അന്തിമോപദേശത്തിന്റെ തുടര്‍ച്ച മകന്‍ സോളമനു ദാവീദു നല്കുന്ന അന്തിമോപദേശം വിശ്വാസത്തിന്റെ വലിയ ആവിഷ്‌ക്കാരമാണെന്നു നാം മനസ്സിലാക്കി. പൂര്‍ണ്ണതയ്ക്കുവേണ്ടി അതിന്റെ
അവശേഷിക്കുന്ന ഭാഗങ്ങള്‍കൂടി രേഖപ്പെടുത്തട്ടെ. ''മകനേ, സോളമന്‍, നിന്റെ പിതാവിന്റെ ദൈവത്തെ നീ അറിയുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണസമ്മതത്തോടും കൂടെ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് ഹൃദയങ്ങള്‍ പരിശോധിച്ച്, എല്ലാ ആലോചനകളും വിചാരങ്ങളും മനസ്സിലാക്കുന്നു.അന്വേഷിച്ചാല്‍ നീ അവിടുത്തെ കണ്ടെത്തും. ഉപേക്ഷിച്ചാല്‍ അവിടുന്നു നിന്നെ എന്നേയ്ക്കും പരിത്യജിക്കും. ശ്രദ്ധിക്കുക. വിശുദ്ധ മന്ദിരം പണിയുന്നതിന് അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിവര്‍ത്തിക്കുക'' (1 ദിന. 28: 9-10). ദേവാലയം പണിതു പൂര്‍ത്തിയാക്കിയെങ്കിലും പിതാവിനെ അനുസരിക്കാതെ എല്ലാവിധ പാപങ്ങളിലും മുഴുകി അവന്‍ ജീവിച്ചപ്പോള്‍ (വിശ്വാസം പരിത്യജിച്ചു, ദൈവത്തെ ഉപേക്ഷിച്ചപ്പോള്‍), ''അവിടുന്ന് അവനെ എന്നേക്കും പരിത്യജിച്ചു''. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവു നശിച്ചാല്‍ നിനക്ക് (ദൈവത്തിന്, ലോകത്തിന്) എന്തു പ്രയോജനം? സോളമന്റെ കാലത്ത് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം, ദൈവജനം, രണ്ടായി പിളര്‍ന്നു.
പിളര്‍ത്തിയതു പിശാചാണെന്നു പറയേണ്ടതില്ലല്ലോ. ഭിന്നിപ്പിക്കുകയാണ് അവന്റെ തന്ത്രം. പിശാചിനെതിരേയുള്ള അതിശക്തമായ ആയുധമാണു വിശ്വാസം. ''വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കും'' (മര്‍ക്കോ. 16:17).