വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും (മത്തായി 7:1-2).

ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ (1 പത്രോസ് 3:10).

നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക (ഏശയ്യാ 58:9).

നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാല്‍, നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറിനടക്കുക? (ജറെമിയാ 4:14).

താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താന്‍ വച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും. താന്‍ ചെയ്ത തിന്‍മ തന്റെ മേല്‍തന്നെ പതിക്കും. അത് എവിടെനിന്നു വന്നെന്ന് അവന്‍ അറിയുകയില്ല. അഹങ്കാരിയില്‍നിന്ന് പരിഹാസവും ദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെ അവനുവേണ്ടി പതിയിരിക്കുന്നു (പ്രഭാഷകന്‍ 27:26-28).

വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു (മത്തായി 15:18). നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും (മത്തായി 18:35).

കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1 കോറിന്തോസ് 6:10).

സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ (1 യോഹന്നാന്‍ 3:15).