വടക്കേ ഇറ്റലിയില്‍ ആണ് മോണ്ടിച്ചിയാരി എന്ന ഹോസ്പിറ്റല്‍.  ഈ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിയെറിനാഗില്ലി എന്ന നേഴ്‌സിന് പരി. അമ്മ 1947 മൂതല്‍ 1976 സെപ്റ്റംപര്‍ 3 വരെ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്‍കിപ്പോന്നു.  13 ദര്‍ശനങ്ങള്‍ ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. നേഴ്‌സിന്  പ്രത്യക്ഷപ്പെട്ട മാതാവിന്റെ രൂപം റോസാമിസ്റ്റിക്ക എന്ന പേരിലാണ് അറിയപ്പെടുക.

മാതാവ് പിയെറിനാ ഗില്ലിക്ക് ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ മാറിടത്തില്‍ മൂന്ന് വാളുകള്‍ ഉണ്ടായിരുന്നു.  ഇവ നഷ്ടപ്പെടുന്നത് വൈദിക സന്യാസ ദൈവവിളികളെ സൂചിപ്പിക്കുന്നു.  രണ്ടാമത്തേത് മാരകപാപത്തില്‍ ജീവിക്കുന്ന സമര്‍പ്പിതരേയും മൂന്നാമത്തേത് വൈദികരും സന്യാസികളും യൂദാസിനെപ്പോലെ ഒറ്റുകാരായിത്തീരുന്നുവെന്നുമാണ്. പിയെറിനാ അമ്മയോട്, അമ്മേ ഞാനെന്തുചെയ്യണം എന്നുചോദിച്ചപ്പോള്‍ പ്രാര്‍ത്ഥന, പ്രായശ്ചിത്തം,പരിഹാരം ഇവ അനുഷ്ഠിക്കുക എന്ന് മാതാവു പറഞ്ഞു.  അതനുസരിച്ച് പിയെറിനാ ജീവിച്ചുതുടങ്ങിയശേഷം പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവ് മാറിടത്തില്‍ മൂന്ന് റോസാപ്പൂക്കളുമായിട്ടാണ് കാണപ്പെട്ടത്. വെള്ള, ചുവപ്പ്,സ്വര്‍ണ്ണം ഈ നിറങ്ങളില്‍ കാണപ്പെട്ട റോസാപ്പൂക്കള്‍ പ്രാര്‍ത്ഥന, പരിഹാരം, പ്രായശ്ചിത്തം ഇവയെ സൂചിപ്പിക്കുന്നു.

കൂദാശകളുടെ യോഗ്യമായ സ്വീകരണത്തെക്കുറിച്ചും പരിഹാരജീവിതത്തക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ആണ് മാതാവ് നല്‍കിയത്.  ജൂലൈ 13-ന് റോസാമിസ്റ്റിക്കോ മാതാവിന്റെ തീരുനാള്‍ ആഘോഷിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു.  ഇന്ന ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും റോസാമിസ്റ്റിക്കോ മാതാവിന്റെതൃ രൂപത്തില്‍നിന്ന് കണ്ണീരും രക്തവും പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മോണ്ടിച്ചിയാരി ആശുപത്രി കപ്പേളയിലും ഇടവക ദേവാലയത്തിലും പരിഛ അമ്മ പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കിയതുകൂടാതെ 1966 ഏപ്രില്‍ 17-ന് മോണ്ടിച്ചിയാരിയുടെ ഒരുഭാഗമായ ഫോണ്ടാനെല്ലാകിണറ്റുകരയിലും പരി. അമ്മയുടെ പ്രത്യക്ഷീകരണവും ഇടപെടലുകളും നടന്നിട്ടുണ്ട്.  1966 മെയ് 13-നും ജൂണ്‍ 9-നും ആഗസ്റ്റ് 6-നും പിയറിനാഗില്ലിക്കും അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കും അമ്മ പ്രത്യക്ഷപ്പെട്ടു.  കിണറിനരികെ ഒരു കുളം, രോഗികളെ മുക്കാനായി പണിയുവാനും കിണറിലെ ജലം രോഗശാന്തിക്കായി കുടിക്കുവാനും അമ്മ നിര്‍ദ്ദേശിച്ചു.  അന്നും ഇന്നും അത്ഭുതങ്ങളും അടയാളങ്ങളും തുടരെ നടന്നുകൊണ്ടിരിക്കുന്നു.