സഭ അംഗീകരിച്ച മരിയന്‍ പ്രത്യക്ഷീകരണമാണിത്.  മെക്‌സിക്കോയിലെ ഗ്വാദലുപ്പായില്‍ 1531-ല്‍ ജോണി ഡിയാഗോയ്ക്ക് പരി.അമ്മ പ്രത്യക്ഷപ്പെട്ടു. തൊപ്പേത്താക്ക് ഗ്രാമത്തില്‍ അസ്‌ത്തേക്ക് വര്‍ഗ്ഗത്തില്‍ ജനിച്ച ഡിയാഗോ 1524 ഡിസംബര്‍ 8-നാണ് ജ്ഞാന സ്‌നാനം സ്വീകരിച്ചത്.  ഡിയാഗോ പള്ളിയിലേക്കു പോകുംവഴി അസ്‌തേക്ക് രാജകുമാരികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ചജകുമാരികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് മലമുകളില്‍ പരി: അമ്മ ഡിയാഗോയ്ക്ക് പ്രത്യക്ഷപ്പെട്ട് നീ എവിടേയ്ക്കു  പോകുന്നു.' എന്നു ചോദിച്ചു.  ദൈവമാതാവായ കന്യാകാമറിയമാണ് താനെന്ന് മാതാവ് അസ്‌ത്തേക്ക് ഇന്ത്യന്‍ വംശജര്‍ സംസാരിച്ചിരുന്ന 'നഹൃത്ത്'ഭാഷയില്‍ ഡിയോഗോയ്ക്ക് വെളിപ്പെടുത്തി.  'ഇവിടെ എന്റെ നാമത്തില്‍ ഒരു ദേവാലയം പണിയാന്‍ ഞാനാഗ്രഹിക്കുന്നു' എന്ന് മാതാവ് അദ്ദേഹത്തിനു വെളിപ്പെടുത്തി.  മാതാവിന്റെ നിര്‍ദ്ദേശിക്കുന്നപ്രകാരം ഡിയാഗോ ചെനോച്ചിത്താനില്‍ മെത്രാനെ കണ്ട് പള്ളിപണിയുന്ന കാര്യം അറിയിച്ചശേഷം മാതാവ് പ്രത്യക്ഷപ്പെട്ട മലയിലേക്കു ചെന്നപ്പോള്‍ രണ്ടാമതും മെത്രാന്റെ അടുത്തുപോയി പള്ളിപണിയാന്‍ കാര്യം പറയാന്‍ മാതാവ് വീണ്ടും ആവശ്യപ്പെട്ടു.

മെത്രാന്‍ സമ്മതിക്കുകയും പള്ളിപണിയല്‍ സ്ഥിരീകരിക്കുന്നതിന് ഒരടയാളം ആവശ്യപ്പെടുകയും ചെയ്തു. വിവരവുമായി എത്തിയ ഡിയാഗോയ്ക്ക് മാതാവ് മലയില്‍ നിന്നും ശേഖരിച്ച മനോഹരമായ റോസാപുഷ്പം കൊടുത്തുവിട്ടു. റോസാ പുഷ്പങ്ങള്‍ മെത്രാനു സമര്‍പ്പിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും ഡിയാഗോയുടെ തില്മായില്‍ പരി.കന്യകയുടെ മനോഹരമായ ചിത്രം കണ്ട് അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുമടക്കി, മെക്‌സിക്കോയില്‍ ഇന്നും കേടുകൂടാതിരിക്കുന്ന ഈ വസ്ത്രത്തിന് 56'  നീളവും 35 ഇഞ്ച് വീതിയുമുണ്ട്. ഇതിലെ മാതാവിന്റെ അത്ഭുതചിത്രത്തിന് 56 ഇഞ്ച് ഉയരമുണ്ട്.  471 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ പുറംകുപ്പായവും അതിലെ മാതാവിന്റെ ചിത്രവും കേടുകൂടാതെ സൂക്ഷിക്കപ്പെടുന്നു.   പരി. അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്തുണ്ടായ ഉറവ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് രോഗശാന്തിയും ദാഹശമനവും നല്‍കിക്കൊണ്ടിരിക്കുന്നു. ഗ്വാദലുപ്പെ ഇന്ന് വടക്കെ അമേരിക്കയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു.

ടെപ്പിയാക്കു മലയില്‍ പണിതീര്‍ത്ത ദേവാലയം 1531 ഡിസംബര്‍ 25-ന് വെഞ്ചെരിപ്പ് ഗ്വാദലുപ്പേ മാതാവിന്റെ അത്ഭുത ചിത്രം അതില്‍ പ്രതിഷ്ഠിച്ചു. പുതിയ ദൈവാലയം 1709-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു.  വി.പത്താം പീയൂസ് പാപ്പാ ഗ്വാദലുപ്പേ മാതാവിനെ ലാറ്റിനമേരിക്കയുടെ രക്ഷാധികാരിയായി 1894-ല്‍ പ്രഖ്യാപിച്ചു. 1548-ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  2001 ജൂലൈ 24-ന് അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.