1.യജമാനന്റെ പാദത്തിലേക്കു നായ എന്നതുപോലെ ഞാന്‍ ദിവ്യസക്രാരിയുടെ പാദങ്ങളില്‍ വീഴുന്നു. 
2.ലോകത്തിലെ യാതൊരു സത്പ്രവൃത്തിയും വി. ബലിയെന്നമഹാത്യാഗത്തിന് തുല്യമല്ല. മറ്റുള്ളവയെല്ലാം മനുഷ്യരുടെ പ്രവൃത്തികളാണ്. ദിവ്യബലിയാകട്ടെ ദൈവത്തിന്റെയും. രക്തസാക്ഷിത്വംപോലും അതിനു തുല്യമല്ല. കാരണം അത് മനുഷ്യന്‍ ദൈവത്തിനായി അര്‍പ്പിക്കുന്ന ത്യാഗമാണ്. ദിവ്യബലിയാകട്ടെ ദൈവം മനുഷ്യനു അര്‍പ്പിക്കുന്ന ത്യാഗവും.
3.മനുഷ്യഹൃദയങ്ങളില്‍ സ്‌നേഹം എരിയിക്കാന്‍ വേണ്ടിയുള്ളതാണ് വാഴ്ത്തിയ  ഓരോ തിരുവോസ്തിയും. 
4.നാം ദിവ്യകാരുണ്യനാഥനെ ആരാധിക്കുമ്പോള്‍, നിര്‍മ്മലതയോടെ  അവിടുത്തോട് സംസാരിക്കുമ്പോള്‍ അവിടുന്ന് അമ്മയെപോലെ നമ്മെ കരങ്ങളിലെടുത്ത് മുത്തം കൊണ്ട് മൂടും. 
5.രാത്രിയിലെങ്ങാനും നിങ്ങള്‍ ഉണരുകയാണെങ്കില്‍ മനസ്സുകൊണ്ട് സക്രാരിയുടെ മുന്നില്‍ നില്‍ക്കുക.  എന്നിട്ടു ഉരുവിടുക.ദൈവമേ, ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. അങ്ങേക്കു നന്ദി പറയുന്നു. അങ്ങയെ സ്‌നേഹിക്കുന്നു. മാലാഖമാരൊത്ത് അവിടുത്തോട് ചേര്‍ന്നിരിക്കുന്നു.
6.ആത്മാവ് ദൈവത്തിനായി ദാഹിക്കുന്നു. ദൈവമല്ലാതെ മറ്റൊന്നും ആ ദാഹം ശമിപ്പിക്കില്ല. അതിനാല്‍ അവിടുന്ന്  ഒരു ശരീരം സ്വീകരിച്ച് നമ്മടൊത്ത് വസിക്കാന്‍ ഈ ഭൂമിയില്‍ വന്നു. നമ്മുടെ ആത്മാവിന് ഭക്ഷണമായി. 
7.ദിവ്യബലിയിലുള്ള എല്ലാ കാര്യങ്ങളും ഗ്രഹിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ മനുഷ്യഹൃദയം പിന്നെ മറ്റൊന്നിനും വണ്ടി ആഗ്രഹിക്കുമായിരുന്നില്ല. 

വിശുദ്ധ വിയാനീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…