ഞായറാഴ്ചയിലെ ആഞ്ചലുസ് പ്രാര്‍ത്ഥനയ്ക്കു മുന്‍പ് ഇറാഖിലെയും ഗാസ യിലെയും ജനങ്ങള്‍ക്കുവേണ്ടി ഫ്രാന്‍സിസ്പാപ്പാ പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. ഈ ആഴ്ചകളിലുടനീളം ഫ്രാന്‍സിസ്പാപ്പാ നിരവധി ട്വീറ്റുകളിലൂടെ ഇറാഖിലെ ജനത യ്ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചിരുന്നു. 

    ഇറാഖിലെ സ്ഥിതിയെക്കുറിച്ച് പാപ്പാ പറയുന്നു. ''ഇറാഖില്‍നിന്നും ലഭിച്ച വാര്‍ ത്തകള്‍ ഞെട്ടിപ്പിക്കുന്നതും വിശ്വസിക്കാന്‍ കഴിയാത്തതുമായിരുന്നു. ക്രൈസ്തവരുള്‍ പ്പെടെ ആയിരക്കണക്കിനു ജനങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു, പലായനം ചെയ്യപ്പെട്ടു, രക്ഷപെടുന്നതിനിടയില്‍ കുഞ്ഞുങ്ങള്‍ വിശപ്പുകൊണ്ടും ദാഹംകൊണ്ടും മരിച്ചു, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, എല്ലാ തരത്തിലുമുളള ക്രൂരതകള്‍ അവിടെ സംഭവിച്ചു, വീടുകള്‍ തകര്‍ക്കപ്പെട്ടു, മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ചരിത്രപരവും സാംസ്‌കാരികപരവുമായ പൈതൃകസ്വത്തുക്കള്‍ തകര്‍ക്കപ്പെട്ടു.''

''മാനവികതയ്ക്കും ദൈവത്തിനുമെതിരായ അവഹേളനമാണിത്. ദൈവത്തിന്റെ പേരില്‍ ഒരിക്കലും വിദ്വേഷവും വെറുപ്പും സൃഷ്ടിക്കരുത്. ദൈവത്തിന്റെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാക്കുകയുമരുത്.'' പാപ്പാ കൂട്ടിച്ചേര്‍ത്തു. 

    ഇസ്ലാംമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവരെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്താണ് ഇസ്ലാംതീവ്രവാദികള്‍ പ്രതികാരം ചെയ്തത്. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നിനവേ നഗരത്തിലും മൊസൂളിലുമാണ് ഇസ്ലാംസൈന്യം ആക്രമണം നടത്തിയിരുന്നത്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും നിരപരാധികളെയും കൊന്നൊടുക്കുന്ന ഈ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ സഹായിക്കണമെന്ന് ദേശീയ, അന്തര്‍ദ്ദേശീയസംഘടനകളോടും നേതാക്കളോടും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. 

മറ്റുളളവരെ സഹായിക്കാന്‍ ഉതകുന്നതാണെങ്കില്‍ പണവും സമ്പത്തും നല്ലതാണെന്ന് ഫ്രാന്‍സീസ് പാപ്പാ. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ടായ കര്‍ദിനാള്‍ ജെര്‍ഹാര്‍ഡ് മ്യുളളറിന്റെ ''പാവങ്ങള്‍ക്കുവേണ്ടി പാവങ്ങള്‍:സഭയുടെ ദൗത്യം'' എന്ന പുസ്തകത്തി ന്റെ അവതാരികയിലാണ് പാപ്പാ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. 

    സാമൂഹികവും ധാര്‍മ്മികവും സാമ്പത്തികവുമായ ദാരിദ്ര്യത്തെക്കുറിച്ചും പാപ്പാ സംസാരിക്കുന്നുണ്ട് ഇതില്‍. തങ്ങളുടെ സമ്പത്ത് തങ്ങള്‍ക്ക്‌വേണ്ടി മാത്രമല്ല, മറ്റുളളവര്‍ ക്കുവേണ്ടിക്കൂടി ഉപയോഗിക്കണമെന്ന് പാപ്പാ പറഞ്ഞു. അപ്പോള്‍ മാത്രമേ സമ്പത്തു കൊണ്ട് ഗുണമുണ്ടാവുകയുളളൂ. ദാരിദ്ര്യത്തെ ഒരു അനുഗ്രഹമാക്കിയ യേശുവിന്റെ മാതൃക അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

    ''വസ്തുവകകളെപ്പോലെ പണവും ഒരു ഉപകരണമാണ്; മനുഷ്യന്റെ സ്വാത ന്ത്ര്യത്തെ വര്‍ദ്ധിപ്പിക്കുന്ന ഒരു ഉപകരണം. അത് മനുഷ്യനെ ഈ ലോകത്തില്‍ ജോലി ചെയ്യാനും, ഫലം പുറപ്പെടുവിക്കാനും പര്യാപ്തമാക്കുന്നു.'' പാപ്പാ തുടര്‍ന്നു.''പക്ഷേ, അതുപോലെതന്നെ വ്യക്തികള്‍ തമ്മിലുളള അകലം വര്‍ദ്ധിപ്പിച്ച് സ്വാര്‍ത്ഥതയുടെ ചക്ര വാളത്തില്‍ മനുഷ്യനെ എത്തിക്കാനും പണത്തിന് കഴിയും.''

    ''ദാരിദ്ര്യം എന്ന വാക്കിന് പശ്ചാത്യലോകം ഇന്ന് 'ദുരിതം' എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത് എന്നും പാപ്പാ അവതാരികയില്‍ എഴുതി. പക്ഷേ അത് മാത്രമല്ല ദാരിദ്ര്യംകൊണ്ട്  അര്‍ത്ഥമാക്കുന്നത്. യഥാര്‍ത്ഥദാരിദ്ര്യം എന്നത് ഒരു പരിമിതിയല്ല. അതൊരു വിഭവമാണ് (Resource). എല്ലാവരുടേയും നന്മയ്ക്കായി ഉപയോഗിക്കാനുളള ഒരു ഉപകരണം. ഇങ്ങനെയൊരു ഭാവാത്മകമയ കാഴ്ചപ്പാടാണ് സുവിശേഷം നമുക്ക് സമ്മാ നിക്കുന്നത്. അതുകൊണ്ടാണ് ക്രിസ്തു അതിനെ അനുഗ്രഹമാക്കി മാറ്റിയതും.'' 

    സമ്പത്തും സാഹോദര്യവും തമ്മിലുളള നഷ്ടപ്പെട്ടുപോയ ബന്ധത്തെ കണ്ടുപിടി ക്കുകയും പുനര്‍ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്രൈസ്തവന്റെ ഇന്നത്തെ ദൗത്യം എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.''നമ്മുടെ ജീവിതം സമ്പത്തില്‍ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്.'' എന്ന യേശുവിന്റെ വചനം പാപ്പാ ആവര്‍ത്തിച്ചു.
    
പാപ്പായുടെ അവതാരിക കഴിഞ്ഞദിവസം 'ഇല്‍ കൊറിയേരെ ദെല്ലാ സേരാ' പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു.