സകല വിശുദ്ധരുടെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, അനുഗ്രഹിക്കണമേ,
കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

"ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റൂ ചൊല്ലുക
സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധത്രിത്വമേ,

'ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന് ഏറ്റൂ ചൊല്ലുക
ദൈവത്തിന്റെ പരിശുദ്ധജനനീ
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,
വിശുദ്ധ യൗസേപ്പേ,
വിശുദ്ധ മിഖായേല്‍, ഗബ്രിയേല്‍, റപ്പായേല്‍ മാലാഖമാരേ,
ഞങ്ങളുടെ കാവല്‍ മാലാഖമാരേ,
നവവൃന്ദങ്ങളായ  സകല മാലാഖമാരേ,
വിശുദ്ധ സ്‌നാപക യോഹന്നാനേ,
വിശുദ്ധ പത്രോസേ, പൗലോസേ
വിശുദ്ധ അന്ത്രയോസേ, യാക്കോബേ,
വിശുദ്ധ യോഹന്നാനേ, തോമ്മായേ,
വിശുദ്ധ ചെറിയ യാക്കോബേ, പീലിപ്പോസേ,
വിശുദ്ധ ബര്‍ത്തലോമ്മായേ, മത്തായിയേ
വിശുദ്ധ മര്‍ക്കോസേ, ലെംബെയേ,
വിശുദ്ധ ലൂക്കായേ,ബര്‍ണ്ണവായേ,
വിശുദ്ധ ശെമയോനേ, യൂദായേ,
വിശുദ്ധ മത്തിയാസേ, ജറോമേ,
വിശുദ്ധ എസ്തപ്പാനോസേ, ഗീവറുഗീസേ,
വിശുദ്ധ ഗര്‍വ്വാസീസേ, പ്രോത്താസീസേ,
വിശുദ്ധ ഫ്രാന്‍സീസ് സേവ്യറേ, സാലസേ,
വിശുദ്ധ ഡോണ്‍ബോസ്‌കോയേ,
വിശുദ്ധ ഡൊമിനിക് സാവിയോയേ,
വിശുദ്ധ അക്വീനോസേ, ആഗസ്തീനോസേ,
വിശുദ്ധ അല്‍ഫോന്‍സ്‌ലിഗോരിയേ, അപ്രേമേ,
വിശുദ്ധ അംബ്രോസേ, ഗ്രീഗോരിയോസേ,
വിശുദ്ധ ബര്‍ണ്ണദോസേ, ഡൊമിനിങ്കോസേ,
വിശുദ്ധ ഫ്രാന്‍സിസ്‌ക്കോസേ, ഗൊണ്‍സാലോസേ,
വിശുദ്ധ അമ്മ ത്രേസ്യായേ, കൊച്ചുത്രേസ്യായേ,
വിശുദ്ധ മറിയം മഗ്ദനലനായേ, തെക്ലായേ,
വിശുദ്ധ റോസായേ, ആഗ്‌നസ്സേ,
വിശുദ്ധ ക്ലാരയേ, കത്രീനായേ
വിശുദ്ധ സിസിലായായേ, അനസ്താസ്സിയായേ,
വിശുദ്ധ ഏലീശ്വായേ, അന്നാമ്മയേ
വിശുദ്ധ കുര്യാക്കോസ് ഏലിയായേ,
വിശുദ്ധഅല്‍ഫോന്‍സായേ,
വാഴ്ത്തപ്പെട്ട ആഗ്‌നലെ, വിശുദ്ധ ഡാമിയനേ,
കന്യകകളും വിധവകളുമായ സകല പുണ്യവതികളേ,
കര്‍ത്താവിന്റെ ദാസരായിരിക്കുന്ന സ്ത്രീപുരുഷന്‍മാരായ സകല വിശുദ്ധരേ,
മുഖ്യപിതാക്കളും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധരേ,
ഞങ്ങളുടെ കര്‍ത്താവിന്റെ ശിഷ്യരായ സകല വിശുദ്ധരേ,
കറയില്ലാത്ത സകല വിശുദ്ധ കുഞ്ഞുപൈതങ്ങളേ,
വേദസാക്ഷികളായ സകല വിശുദ്ധരേ,
മെത്രാന്‍മാരും വന്ദകരുമായ സകല വിശുദ്ധരേ,
വേദശാസ്ത്രികളായ സകലവിശുദ്ധരേ,
ഗുരുക്കന്‍മാരും ആചാര്യന്‍മാരുമായ സകലവിശുദ്ധരേ,
സന്ന്യാസിനികളും തപോധനന്‍മാരുമായ സകല വിശുദ്ധരേ, 

ദയാപരനായിരിക്കുന്ന കര്‍ത്താവേ,
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
ഞങ്ങളെ അനുഗ്രഹിക്കണമേ

+++