തിരുരക്തത്തിന്റെ ജപമാല

കാല്‍വരിയിലെ കുരിശില്‍നിന്ന് ലോകപാപങ്ങളുടെ പരിഹാരാര്‍ത്ഥം ഇറ്റിറ്റുവീണ യേശുക്രിസ്തുവിന്റെ തിരുരക്തമേ എന്നെ കഴുകണമേ, അങ്ങേ അമൂല്യതിരുരക്തത്തിന്റെ യോഗ്യതയാല്‍ എന്റെ പാപങ്ങളും ബലഹീനതകളും എടുത്തുമാറ്റണമേ.  അങ്ങേ വാഗ്ദാനമായ പരിശുദ്ധാത്മാവിനാല്‍ എന്നെ പുതിയ സൃഷ്ടിയായി രൂപപ്പെടുത്തണമേ.  അങ്ങേ ജീവിക്കുന്ന സാക്ഷിയാക്കി എന്നെ മാറ്റണമേ.  ആമ്മേന്‍. 1 സ്വര്‍ഗ്ഗ 1 നന്‍മ  1 ത്രിത്വ 

വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെനിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.     ആമ്മേന്‍.

ഒന്നാം രഹസ്യം
നല്ല ഈശോയേ, സൈത്ത് തോട്ടത്തില്‍വച്ച് അങ്ങ് ചിന്തിയ രക്തവിയര്‍പ്പിനെക്കുറിച്ച് നഷ്ടപ്പെട്ടുപോയ പ്രസാദവരം ഞങ്ങള്‍ക്ക് വീണ്ടും നല്‍കണമേ. 1 സ്വര്‍ഗ്ഗ 
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. 10 പ്രാവശ്യം, 1 ത്രിത്വ
നിത്യപിതാവെ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുകുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.

രണ്ടാം രഹസ്യം
മാധൂര്യവാനായ ഈശോ, ചമ്മട്ടിയടിയേറ്റപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഞങ്ങളുടെ മനസ്സിന്റെ മുറിവുകള്‍ ഉണക്കി ശാന്തി നല്‍കണമേ.  1സ്വര്‍ഗ്ഗ.
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം), 1 ത്രിത്വ 
നിത്യപിതാവേ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ. 

മൂന്നാം രഹസ്യം
സ്‌നേഹ ഈശോ മുള്‍മുടി ധരിപ്പിച്ചപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് അഹങ്കാരം ഞങ്ങളില്‍നിന്നും നീക്കി വിനയവും എളിമയും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ 
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം), 1 ത്രിത്വ.
നിത്യപിതാവേ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.

നാലാം രഹസ്യം
സ്‌നേഹ ഈശോയേ, അങ്ങ് കുരിശ് ചുമന്നപ്പോഴും മുഖം കുത്തി നിലത്തുവീണപ്പോഴും ചിതറിവീണ തിരുരക്തത്തെക്കുറിച്ച് ദൈവഹിതം അന്വേഷിക്കുവാനും അത് നിറവേറ്റുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ
എന്റെ രക്ഷ.കനായ  ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം)  1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വീരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.

അഞ്ചാം രഹസ്യം
കരുണാനിധിയായ ഈശോ, തിരുവസ്ത്രം ഉരിഞ്ഞെടുത്തപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച്  പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളാല്‍ ഞങ്ങളെ നിറയ്‌ക്കേണമേ. 1 സ്വര്‍ഗ്ഗ
എന്റെ രക്ഷകനായ ഈശോയെ. അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം   1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപവര്‍ഷിക്കണമേ.

ആറാം രഹസ്യം
നല്ല ഈശോയെ, മൂന്ന് ആണികളാല്‍ അങ്ങ് കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ ചിന്തിയ രക്തത്തെക്കുറിച്ച് സൃഷ്ടികളോടും, സൃഷ്ടവസ്തുക്കളോടുമുള്ള അമിതമായ സ്‌നേഹത്തില്‍നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. 1 സ്വര്‍ഗ്ഗ
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം) 1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വിരുപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.

ഏഴാം രഹസ്യം
സഹനമൂര്‍ത്തിയായ യേശുനാഥാ, കുന്തംകൊണ്ട് അങ്ങേ തിരുവിലാവില്‍ കുത്തി മുറിവേല്‍പ്പിച്ചപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് അങ്ങയെ ഞാന്‍ സ്വന്തമാക്കി, ഞാന്‍ മുഴുവനും അങ്ങയുടേയും അങ്ങു എന്റേതുമായി തീരുവാന്‍ കൃപയരുളണമേ.  1 സ്വര്‍ഗ്ഗ
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധികരിക്കണമേ. (10 പ്രാവശ്യം) 1 ത്രിത്വ
നിത്യപിതാവേ പാടുപീഢകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ

പ്രാര്‍ത്ഥിക്കാം
സ്‌നേഹ ഈശോയെ! ഞങ്ങളോടുള്ള സ്‌നേഹത്തെപ്രതി അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.  നന്ദി പറയുന്നു.  മഹത്വപ്പെടുത്തുന്നു.  അങ്ങേ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളെ വിശുദ്ധീകരിച്ച് ആത്മാവില്‍ നിറച്ച് അങ്ങയുടെ സ്വന്തമാക്കണമേ.  നിലനില്‍പ്പിന്റെ വരവും, നിത്യരക്ഷയും ആത്മാക്കളെ നേടാനുള്ള അഭിഷേകവും തരണമേ ആമ്മേന്‍.

ദൈവമേ നന്ദി, സ്തുതി സ്‌ത്രോത്രം!
യേശുവേ നന്ദി, സ്തുതി സ്‌ത്രോത്രം
പരിശുദ്ധാത്മാവേ നന്ദി സ്തുതി  സ്‌തോത്രം!
പരിശുദ്ധ ത്രിത്വമേ നന്ദി, സ്തുതി സ്‌തോത്രം.
(സ്വതന്ത്രമായി സ്തുതിക്കുന്നു)

പാപികളുടെ സങ്കേതമേ, കന്യകകളുടെ രാജ്ഞീ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആമ്മേന്‍. പരിശുദ്ധാത്മാവേ വരണമേ, അവിടുത്തെ ഇഷ്ടദാസിയായ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മദ്ധ്യസ്ഥത്താല്‍ എഴുന്നള്ളിവരണമെ, ഞങ്ങളില്‍ വന്ന് വസിക്കണമേ. ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവേ, പാപിയായ എന്റെമേല്‍ കരുണയായിരിക്കണമേ.

+++