മരിച്ച  വിശ്വാസികള്‍ക്കു വേണ്ടിയുള്ള ജപം

1 സ്വര്‍ഗ്ഗ.നന്മ 1. ത്രിത്വ
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ അനുഗ്രഹത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ . നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. (5 പ്രാവശ്യം ചൊല്ലുക )

തിരുവചനം 

മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു (2 മക്കബായര്‍ 12:44).
    
എന്നാല്‍ ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും  ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവര്‍ക്കുവേണ്ടി  പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു (2 മക്കബായര്‍ 12:45).

ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത് (പ്രഭാഷകന്‍ 7:33).

+++