പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന

എന്റെ സ്വര്‍ഗീയപിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തുപോയ എല്ലാ പാപങ്ങളെയും അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരമായ വീഴ്ചകളെയും ഓര്‍ത്ത് പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ അനുതപിക്കുന്നു. പാപവും, പാപവഴികളും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശുവിനെ എന്റെ കര്‍ത്താവും രക്ഷകനുമായി ഞാന്‍ സ്വീകരിക്കുന്നു. എന്റെ പിതാവേ, അവിടുത്തെ തിരുക്കുമാരന്റെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ച്  അവിടത്തെ അരൂപിയാല്‍ നിറയ്ക്കണമേ. ആമ്മേന്‍. (കുമ്പസാരത്തിനുമുന്‍പ് ആവര്‍ത്തിച്ചു ചൊല്ലി പ്രാര്‍ത്ഥിക്കുക)

തിരുവചനം 

കാര്‍മേഘംപോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി.എന്നിലേക്കു തിരിച്ചുവരിക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു (ഏശയ്യ 44:22)

അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു.അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത് (കൊളോസോസ് 1:13-14).

+++