കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ! ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ മക്കളോടു കരുണ കാണിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും പൂര്‍വ്വികരും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.

തിരുവചനം 

അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. (ഹെബ്രായര്‍ 8:2)

അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവുംലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം (ഹെബ്രായര്‍ 4:16).

കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന്‌വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും. (വിലാപങ്ങള്‍ 3:31-32).

എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചലസ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 25:7).

+++