ഡല്‍ഹി: ഇന്ത്യയിലെ ദരിദ്രര്‍ക്ക് വേണ്ടി തന്റെ ജീവിതം പൂര്‍ണമായും ഉഴിഞ്ഞുവച്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവസരം ഭാരതത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മദര്‍ തെരേസയെ പ്രധാനമന്ത്രി പ്രത്യേകം സ്മരിച്ചത്. 

'മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. ദരിദ്രരെ സേവിക്കാന്‍ വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണെന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്'. അദ്ദേഹം പറഞ്ഞു. 

കടപ്പാട് : www.pravachakasabdam.com