5 വര്‍ഷം താലിബാന്‍ തടങ്കലിലായിരുന്ന അമേരിക്കന്‍ വംശജനായ ഡോക്ടറെ മോചിപ്പിക്കാനുള്ള ഓപ്പറേഷന്റെ തലവനായി നിയോഗിക്കപ്പെടുമ്പോള്‍ അത് ഏറ്റെടുക്കാന്‍ 36 കാരനായ ബയേഴ്‌സിനെ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം കഴിവിലുള്ള അമിതമായ വിശ്വാസം കൊണ്ടല്ല, മിഖായേല്‍ മാലാഖ തന്റെ സംരക്ഷണത്തിനെത്തുമെന്ന വിശ്വാസം ബയേഴ്‌സിന് ഉണ്ടായിരുന്നു.

ഏറെ നേരം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡോക്ടര്‍ ദിലീപ് ജോസഫിനെ താലിബാന്‍ ഭീകരരുടെ തടങ്കലില്‍ നിന്നും ബയേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം മോചിപ്പിച്ചത്. ബയേഴ്‌സ് ആയിരുന്നു ഓപ്പറേഷനിലെ താരം. ആ പോരാട്ടം ബയേഴ്‌സിന്റെ സൈനിക ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊടുത്തു. രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ 'മെഡല്‍ ഓഫ് ഓണര്‍' പ്രസിഡന്റ് ബറാക്ക് ഒബാമയില്‍ നിന്നും ബയേഴ്‌സ് ഏറ്റുവാങ്ങി.

പുരസ്‌കാരം വാങ്ങിയതിനു ശേഷമുള്ള ബയേഴ്‌സിന്റെ പ്രതികരണമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. മിഖായേല്‍ മാലാഖയാണ് ആ പോരാട്ടത്തിലുടനീളം തന്നോടൊപ്പമുണ്ടായിരുന്നത് എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ദൈവത്തിന്റെ മക്കളെ ശത്രുകരങ്ങളില്‍ നിന്നും രക്ഷിക്കുന്നത് മിഖായേല്‍ മാലാഖയാണ് എന്ന അറിവ് കുട്ടിക്കാലത്തു തന്നെ ബയേഴ്‌സിനുണ്ടായിരുന്നു. മിഖായേല്‍ മാലാഖയുടെ ചിത്രം എപ്പോഴും തന്റെ പക്കല്‍ ഉണ്ടാകാറുണ്ടെന്നും മിഖായേല്‍ മാലാഖയോട് നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടെന്നും ബയേഴ്‌സ് പറഞ്ഞു.

കടപ്പാട് : hrudayavayal.com

വിശുദ്ധ മിഖായേല്‍ 
മാലാഖമാരില്‍ പ്രധാനപ്പെട്ടവന്‍. ദൈവത്തെപ്പോലെ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. എല്ലാ തിന്മകളില്‍ നിന്നും നമ്മളെ കാത്തുരക്ഷിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. ഈ മാലാഖയെപ്പറ്റി ബൈബിളില്‍ - ദാനിയേല്‍ - 10:13, 10:21, 12:1 യൂദാസിന്റെ ലേഖനം - 1:9 വെളിപാടിന്റെ പുസ്തകം - 12:7-9 എന്നിവിടങ്ങളില്‍ പ്രദിപാതിക്കുന്നു. 

വിശുദ്ധ മിഖായേലിന്റെ ജോലി സാത്താന്‍ ദൈവമക്കള്‍ക്കെതിരെ അഴിച്ചുവിടുന്ന ഭീകരമായ ആക്രമണങ്ങളില്‍ നിന്നു നമ്മളെ സംരക്ഷിക്കുകയാകുന്നു. ദുഷ്ടപ്പിശാചില്‍നിന്നും അവന്റെ അപകടരമായ കെണികളില്‍ നിന്നും നമ്മളെ മോചിപ്പിക്കുന്നതിന്, തന്റെ മഹാശക്തിയോടെ ഇടപെടുന്നതും സമരത്തില്‍ നമ്മളോടുകൂടെ ചേരുന്നതും മുഖ്യദൂതനും സാര്‍വലൗകിക സഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ മിഖായേലാണ്. 

സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ  ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍വ്വം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും ( വെളിപാട് 12:7-9).

എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തു സൂക്ഷക്കുന്നു ( ബാറൂക്ക് 6:7).