സുപ്രസിദ്ധ നാടകകൃത്തായ ബര്‍ണാഡ് ഷായുടെ ഒരു ബൈബിള്‍ നാടകത്തില്‍, വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന പാമ്പിനോട് ഹവ്വ ഇപ്രകാരം ചോദിക്കുന്നു. ഈ കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചാല്‍ ദൈവം നിന്നെ നശിപ്പിക്കില്ലേ? ഇതിന് പാമ്പ് പറയുന്ന മറുപടി ശ്രദ്ധേയമാണ്. ഈ പാമ്പും ആ പാമ്പും നശിക്കും. എന്നാല്‍ പാമ്പുകള്‍ എന്നും നിലനില്‍ക്കും. പാമ്പ് പ്രതിനിധാനം ചെയ്യുന്ന തിന്മയുടെ സാന്നിധ്യം ലോകത്ത് എന്നും ഉണ്‍ാകുമെന്ന് നാടകത്തിലെ സംഭാഷണം വ്യക്തമാക്കുന്നു.

സ്താ എന്ന സുറിയാനി ക്രിയാപദത്തില്‍ നിന്നാണ് സാത്താന (സാത്താന്‍) എന്ന പദം ഉത്ഭവിക്കുന്നത്. വഴി തെറ്റിയവന്‍, വഴി തെറ്റിക്കുന്നവന്‍ എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. വഴിതെറ്റിയ മാലാഖമാരാണ് പിശാചുക്കളായി മാറിയത്. വഴിതെറ്റി പിശാചുക്കളായി മാറിയ തിന്മയുടെ ശക്തിയാണ് പാമ്പിന്റെ  രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ആദിമാതാപിതാക്കന്മാരെ വഴിതെറ്റിച്ചത്. ആ തിന്മയുടെ ശക്തി ആദത്തിന്റെ മക്കളേയും വഴിതെറ്റിക്കാന്‍ സര്‍വസന്നാഹങ്ങളുമായി കെണികളൊരുക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ് വഴി തെറ്റാതിരിക്കാന്‍ നാം ജാഗ്രതയുള്ളവരാകണം. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും തിന്മയുടെ ശക്തിയെ ഈശോമിശിഹാ പരാജയപ്പെടുത്തിയെങ്കിലും ബലഹീനമായ മനുഷ്യപ്രകൃതിയെ ലോകസുഖങ്ങളുടെ  മായാവലയങ്ങളിലൂടെ വശീകരിച്ച് തന്റെ അധീനതയിലാക്കാന്‍ പൈശാചികശക്തി സദാ ശ്രമിക്കുന്നുണ്‍്.

ഈശോയുടെ തുടര്‍ച്ചയായ സഭയില്‍ നിന്ന് വിശ്വാസികളെ അകറ്റാനായി മാര്‍ഗഭ്രംശം സംഭവിച്ച വ്യക്തികളുടെ രൂപത്തില്‍ തിന്മയുടെ ശക്തി നമുക്കു ചുറ്റും  എപ്പോഴും പ്രവര്‍ത്തനനിരതമാണ്.     വഴിതെറ്റിക്കുന്ന കപടവ്യക്തിത്വങ്ങളും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ദുഷ്പ്രചാരണങ്ങളും നമുക്കുചുറ്റും ഉയരുമ്പോഴും സഭയെക്കുറിച്ചും സഭാശുശ്രൂഷകരെക്കുറിച്ചും നിഷേധാത്മകമായ ചിന്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുമ്പോഴും സത്യത്തിന്റെ വഴിയില്‍ നിന്ന് നാം ഇടറിവീഴാന്‍ സാധ്യതയുണ്‍്. അന്ധമായ വിരോധത്തിനും സങ്കുചിത  മനോഭാവങ്ങള്‍ക്കും വിഭാഗിയ ചിന്താഗതികള്‍ക്കും അടിപ്പെട്ട്, പിശാചിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിച്ചുകൊണ്‍് ബ്ലോഗുകളിലൂടെയും ഫേയ്‌സ് ബുക്കിലൂടെയും ഇ മെയിലുകളിലൂടെയും ഊമക്കത്തുകളിലൂടെയും സഭാശുശ്രൂഷകര്‍ക്കെതിരെ സത്യവിരുദ്ധവും തരംതാണതുമായ പ്രചാരണങ്ങള്‍ നടത്തുവാന്‍ വിഷം ചീറ്റുന്ന പാമ്പുകളാണ്.

ഇക്കൂട്ടര്‍ എഴുതിവിടുന്ന ഭാഷയുടെ നിലവാരം അവരുടെ സംസ്‌കാരശൂന്യതയിലേയ്ക്കും  ധാര്‍മ്മിക അധഃപതനത്തിന്റെ ആഴങ്ങളിലേയ്ക്കും വിരല്‍ ചൂണ്‍ുന്നു. അവരുടെ ഹൃദയം ദുഷ്ടവും വക്രവും മലിനവുമാണ്. തിരുവചനം ഓര്‍മ്മിപ്പിക്കുന്നതുപോലെ, ഹൃദയത്തിന്റെ തികവില്‍ നിന്നാണല്ലോ വാക്കുകള്‍ പുറത്തുവരുന്നത്. ഇവരുടെ ഇന്നലെകളെയും ഇന്നിനെയും വിശകലനം ചെയ്യുമ്പോള്‍ നാണക്കേടുകൊണ്‍് മുഖം മറയ്‌ക്കേണ്‍ ഗതികേടു വരും. വിരോചിതമായ സഹനത്തിന്റെയും മരണത്തിന്റെയും ചരിത്രമാണ് ക്രൈസ്തവസഭയുടേത്. ക്രിസ്തുവില്‍ ആരംഭിച്ച ആ ധീരചരിത്രം അപ്പസ്‌തോലന്മാരുടെയും രക്ഷസാക്ഷികളുടെയും ചുടുചോരയിലൂടെ ശക്തി പ്രാപിച്ച് ലക്ഷക്കണക്കിന് വിശ്വാസികളുടെ കണ്ണീരിലും രക്തത്തിലും കലര്‍ന്ന് അനുസ്യൂതം തുടര്‍ന്നുകൊണ്‍ിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ഇറാഖിലും സിറിയയിലും ലിബിയയിലുമെല്ലാം വീരചരമം പ്രാപിക്കുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികളുടെ രക്തം ക്രിസ്തുവിന്റെ കുരിശില്‍ നിന്നൊഴുകിയ രക്തത്തിന്റെ തുടര്‍ച്ചയാണ്.

ഒരു വശത്ത് മുസ്ലീം തീവ്രവാദികള്‍ ക്രൂരമായ ശാരീരിക പീഡനത്തിലൂടെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമ്പോള്‍ മറുവശത്ത് സഭയ്ക്കുള്ളില്‍ നിന്നുകൊുതന്നെ ചില നാമമാത്ര ക്രിസ്ത്യാനികള്‍ സത്യവിരുദ്ധവും തരംതാണതുമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്‍് ക്രിസ്തുവിന്റെ സഭയുടെ ആരാച്ചാരന്മാരായി മാറുന്നു. അങ്ങനെ ഒരേ നാണയത്തിന്റെ രണ്‍ുവശങ്ങള്‍ പോലെ, മുസ്ലീം തീവ്രവാദികളും അഭിനവ യൂദാസുമാരും ക്രിസ്തുശിഷ്യരുടെ അന്തകരായി മാറുന്നു. ഒറ്റലും ഒറ്റപ്പെടുത്തലും കാലുവാരലും കാലുമാറ്റവും മുഖമുദ്രകളാക്കി യൂദാസിസിന്റെ അനുചരന്മാരായി വര്‍ത്തിക്കുന്ന ഇക്കൂട്ടര്‍  സ്വന്തം ജീവിതത്തിന്റെ ആഭ്യന്തരകലഹങ്ങളുടെ മൂര്‍ത്തരൂപങ്ങളാണ്. ദൈവത്തിനും ദൈവീകമൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത ഇക്കൂട്ടരുടെ ജീവിതം യൂദാസിന്റേതുപോലെ വിലയില്ലാതായിത്തീരും എന്ന ദുഃഖസത്യം ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എത്രയോ നല്ലത്.

ക്രിസ്തുവിനും അവന്റെ സഭയ്ക്കുമെതിരെ പ്രവര്‍ത്തിച്ചവരുടെ അന്ത്യം അതിദയനീയമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യൂദാസിന്റെയും പീലാത്തോസിന്റെയും കയ്യാഫാസിന്റെയും കാലം മുതല്‍ ക്രിസ്തുശിഷ്യന്മാര്‍ക്കെതിരെ പട നയിച്ചവരുടെ ജീവിതം തകര്‍ന്നു തരിപ്പണമായി മാറിയ ചരിത്രമാണ് നമുക്കു മുമ്പിലുള്ളത്. ക്രിസ്തുവിന്റെ സഭയ്ക്കും അഭിഷിക്തര്‍ക്കുമെതിരെ ആഞ്ഞടിക്കുന്നവരുടെ ജീവിതവും കുടുംബവും ദൈവാനുഗ്രഹം ചോര്‍ന്നുപോയി. വിഷാദരോഗങ്ങളും അനിഷ്ടസംഭവങ്ങളും ഏറ്റുവാങ്ങി നാശത്തിനു കാരണമായ സംഭവങ്ങളും നിരവധിയുണ്‍്. എന്തുകൊണ്‍െന്നാല്‍ അവര്‍ ദൈവത്തെ ഉപേക്ഷിച്ച്, പിശാചുമായി കൈകോര്‍ക്കുന്നതിനാല്‍ നാശത്തിന്റെ പാതയിലാണ്. പിശാച് സര്‍വനാശം വിതയ്ക്കുന്നവനാമെന്നത് മറക്കാതിരിക്കാം.

വിളയും കളയും ഒരുമിച്ചു വളരാന്‍ അനുവദിക്കുന്ന ദൈവതിരുമുമ്പില്‍ സമൂഹത്തില്‍ കഴ വിതയ്ക്കുന്നവര്‍ താല്‍ക്കാലികമായി ജയിച്ചെന്നു തോന്നിയേക്കാം. പക്ഷേ, അവരുടെ അന്ത്യം വിനാശമായിരിക്കുമെന്ന് ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കളകള്‍, വിളകളെ വിഴുങ്ങാതിരിക്കാന്‍ നാം ജാഗ്രത കാട്ടണം. തിന്മയാകുന്ന പാമ്പുകളുടെ മാരകമായ വിഷദംശനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ക്രിസ്തുവിനോടും അവിടുത്തെ സഭയോടും വിശുദ്ധ കുര്‍ബ്ബാനയോടും നമുക്കു ചേര്‍ന്നുനില്‍ക്കാം. ദുഷ്ടനേയും അവന്റെ കെണികളെയും പരാജയപ്പെടുത്താന്‍ ഉറപ്പുള്ള കൊട്ടയും സംരക്ഷണവുമായ വിശുദ്ധ കുരിശിനെ നമുക്ക് മുറുകെപ്പിടിക്കാം. പിശാചിന് അപ്രാപ്യമായ കുരിശിലേക്ക് നമുക്ക് പറന്നുയരാം. തിന്മയുടെ ശക്തികള്‍ക്ക് ഒരിക്കലും കടന്നുവരാനാവാത്ത കുരിശിന്റെ അഗ്രത്തില്‍ നമുക്ക് വാസസ്ഥലമൊരുക്കാം.

റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്
ചാന്‍സിലര്‍, ചിക്കാഗോ സീറോ മലബാര്‍ രൂപത