മക്അലന്‍, ടെക്‌സസ് : വിശ്വാസവും ബിസിനസ്സും ഒരുമിച്ച് കൊണ്‍ുപോകാന്‍ സാധിക്കാതെ വരുമ്പോള്‍ എന്തു ചെയ്യണം ? സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അധികാരം നല്‍കിക്കൊണ്‍് സുപ്രീം കോടതി വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ ചോദ്യം പല സ്ഥാപനങ്ങള്‍ക്കും പ്രസക്തമാണ്. അമേരിക്കയിലെ നാല്‍പത്തിയൊന്നു സംസ്ഥാനങ്ങളില്‍ 500 ഓളം സ്റ്റോറുകളുള്ള ഹോബി ലോബി ബിസിനസ്സ് രണ്‍ു വര്‍ഷം മുമ്പ് ഈ പ്രതിസന്ധി നേരിട്ടിരുന്നു. ഗര്‍ഭനിരോധന ഉപാധികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പങ്കുചേരേണ്‍ അവസ്ഥ വന്നപ്പോഴായിരുന്നു അത്. മില്യണ്‍സ് ഓഫ് ഡോളേഴ്‌സ് വരുമാനവും ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ജീവിതമാര്‍ഗ്ഗവും നല്‍കിവരുന്ന ഈ വലിയ ബിസിനസ്സ് സ്ഥാപനത്തിന്റെ നിലപാടുകള്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഗവണ്‍മെന്റ് നിയമങ്ങള്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസം ജീവിക്കുവാന്‍ സഹായകമല്ല എന്ന തിരിച്ചറിവില്‍ നിന്ന് കമ്പനിയുടെ സി.ഇ.ഒ. അമേരിക്കന്‍ ബിസിനസ്സ് സാമ്രാജ്യത്തെ പിടിച്ചുലച്ച ഒരു പ്രസ്താവനയുമായി രംഗത്തെത്തി. വിശ്വാസമനുസരിച്ച് ബിസിനസ്സ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുക മാത്രമേ രക്ഷയുള്ളു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം, മില്യണ്‍സ് ഓഫ് ഡോളേഴ്‌സ് തങ്ങള്‍ക്കൊന്നുമല്ലെന്നും ദൈവത്തെ മറന്ന് സാമ്പത്തിക സാമ്രാജ്യം കെട്ടിയുയര്‍ത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നുമായിരുന്നു കമ്പനിയുടെ തീരുമാനം. ഹോബി ലോബി സി.ഇ.ഒ. ഡേവിഡ് ഗ്രീനിന്റെ വാക്കുകള്‍ ഇങ്ങനെ.

'നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഈ ബിസിനസ്സ് ആരംഭിക്കുമ്പോള്‍ അത് 600 ഡോളര്‍ ബാങ്ക് ലോണിന്റെ പുറത്ത് ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു. ആദ്യത്തെ റിട്ടെയ്ല്‍ സ്റ്റോറിന് നിങ്ങളുടെ വീട്ടിലെ ഒരു മുറിയുടെ വലിപ്പമേ ഉായിരുന്നുള്ളു. എന്നാല്‍ ദൈവത്തിന്റെ വചനം അനുസരിച്ച് ജീവിച്ചതുകൊണ്‍ും സത്യത്തിന് കൂട്ടുനിന്നതുകൊണ്‍ുമാണ് ഇന്ന് അമേരിക്കയില്‍ അറിയപ്പെടുന്ന ബിസിനസ്സ് ആയി അതു വളര്‍ന്നത്. ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്‍ക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്പനിയാണ് ഇന്നിത്. ഒരു കുടുംബമായി ഞാനും മക്കളും ചേര്‍ന്ന് ഇന്ന് ഈ ബിസിനസ്സ് നടത്തിക്കൊണ്‍ു പോകുന്നു. ഞങ്ങളുടെ ബിസിനസ്സ് രണ്‍ു തത്വങ്ങളുണ്‍ായിരുന്നു. ഒന്ന്:ദൈവിക നിയമങ്ങളനുസരിച്ച് ബിസിനസ്സ് നടത്തുക, രണ്‍്:പണത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രാധാന്യം നല്കുക. ഇന്നുവരെ ഈ തത്വത്തിന് മാറ്റം വരുത്തിയിട്ടില്ല. എല്ലാ ദിവസവും ഏറെ രാത്രിയാകുന്നതിനുമുമ്പേ ഞങ്ങള്‍ ഷോപ്പുകള്‍ അടയ്ക്കും. കാരണം ജനങ്ങള്‍ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ചകളില്‍, അമേരിക്കയില്‍ വന്‍ ബിസിനസ്സ് നടക്കുന്ന ആ ദിവസം. ജനങ്ങള്‍ ഷോപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുകയായിരുന്നു. ജോലിക്കാരെ മാനിച്ചും ജനങ്ങളെ കരുതിയും.

ഹോബി ലോബി വളര്‍ന്നതിനു പിന്നില്‍ ദൈവത്തിന്റെ കരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇവിടെ ജോലിക്കാര്‍ എന്നും ആത്മാര്‍ത്ഥതയുള്ളവരായിരുന്നു. രാജ്യം അനുശാസിക്കുന്നതിനേക്കാള്‍ 80% അധികം വേതനം ഞങ്ങളുടെ സ്ഥിരജോലിക്കാര്‍ക്ക് ഞങ്ങള്‍ നല്കിയിരുന്നു. ഗവണ്‍മെന്റ് നിയമനങ്ങള്‍ ഞങ്ങളുടെ വിശ്വാസം അനുസരിച്ച് ബിസിനസ്സ് നടത്താന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉപാധികള്‍ നല്‍കാതിരുന്നതിന് മാത്രം 1.3 മില്യണ്‍ ഡോളറാണ് ഓരോ ദിവസവും പിഴയായി അടയ്‌ക്കേണ്‍ി വരുന്നത്. വിശ്വാസം അനുസരിച്ച് ജീവിക്കാനായി ആ പിഴ ഞങ്ങള്‍ അടച്ചിരുന്നു. കോടതിയില്‍ കേസിനിരിക്കുന്ന   ഈ വ്യവഹാരത്തില്‍ കമ്പനിക്കനുകൂലമായ വിധിയുാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. മറിച്ചായാല്‍ ബിസിനസ്സ് ഉപേക്ഷിച്ച് വിശ്വാസം സംരക്ഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഹോബി ലോബി ഈ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. മതവിശ്വാസത്തിലും ധാര്‍മ്മികതയിലും വെള്ളം ചേര്‍ത്ത് ബിസിനസ്സ് നിലനിര്‍ത്തുന്നതിനേക്കാള്‍ ജനങ്ങളെ കൂടുതല്‍ വിലയുള്ളവരായി കാണുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ ആത്മനാശത്തിന് കാരണമാകുന്നത് ഹോബി ലോബിയ്ക്ക് നല്‍കാനാവില്ല.

അനേകര്‍ക്ക് ജീവിതമാര്‍ഗം നല്‍കി ഈ ബിസിനസ്സ് വളര്‍ത്തണമെന്നാണ് ഇപ്പോഴും എന്റെ ആഗ്രഹം. എന്നാല്‍ അത് ഈ ഗവണ്‍മെന്റ് നിയമങ്ങള്‍ക്കും സുപ്രീം കോടതിയ്ക്കും കീഴില്‍ എത്രയധികം ഫലവത്താകുമെന്ന് അറിയില്ല. ധാര്‍മ്മികതയ്ക്കു വിരുദ്ധമായ നിയമം നിര്‍മ്മിച്ച് മതവിശ്വാസത്തെ അതിനായി ബലികൊടുക്കാന്‍ ഗവണ്‍മെന്റ് ഞങ്ങളെ നിര്‍ബന്ധിക്കുന്നു. അതിന് നിന്നുകൊടുക്കുന്നതിനേക്കാള്‍ ബിസിനസ്സ് അടച്ചുപൂട്ടാനാണ് ഹോബി ലോബി തീരുമാനം. എല്ലാവരും ബിസിനസ്സ് സംരംഭത്തിനും അതിനെ ആശ്രയിച്ചു കഴിയുന്ന അനേകായിരങ്ങള്‍ക്കും വേണ്‍ി പ്രാര്‍ത്ഥിക്കണം.

വിശ്വസ്തതയോടെ,
ഡേവിഡ് ഗ്രീന്‍'
സി.ഇ.ഒ. ആന്റ് ഫൗണ്‍ര്‍ ഓഫ് ഹോബി ലോബി സ്റ്റോഴ്‌സ്

ഹോബി ലോബി കേസില്‍ സ്ഥാപനത്തിനനുകൂലമായി വിധിയുണ്‍ായതിനാല്‍ വിശ്വാസം സംരക്ഷിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. മുന്നോട്ടുള്ള കാലഘട്ടത്തില്‍ സ്വവര്‍ഗവിവാഹം നിയമപരമായ രാജ്യത്ത് വിശ്വാസം സംരക്ഷിക്കുവാന്‍ ത്യാഗങ്ങള്‍ നടത്തേണ്‍ി വരുമ്പോള്‍ ഹോബി ലോബിയുടെ ഈ നിലപാടുകള്‍ ആര്‍ക്കും പ്രചോദനമാകും. പണമോ, സ്വസ്ഥതയോ വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ ദൈവീക നിയമങ്ങളെ മറക്കാനാണല്ലോ സമ്പത്തിനെ മാത്രം സ്‌നേഹിക്കുന്ന പലര്‍ക്കും ഇഷ്ടം.