മാഡ്രിഡ്, സ്‌പെയിന്‍ : സ്പാനിഷ് ഭൂതോച്ചാടകനായ ഫാദര്‍ ഹുവാന്‍ ഹോസേ ഗല്ലേഗോ വളരെ വര്‍ഷങ്ങളായി പിശാചിനെതിരായ പോരാട്ടം നടത്തുന്ന വ്യക്തിയാണ്. സ്‌പെയിനിലെ ബാര്‍സലോണ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനാണ് അദ്ദേഹം. ഡൊമിനിക്കന്‍ വൈദികനായ ഹോസേ ആയിരക്കണക്കിന് ഭൂതോച്ചാടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്‍്.

സ്പാനിഷ് പത്രമായ എല്‍ മുണ്‍ോ കഴിഞ്ഞ ദിവസം അദ്ദേഹവുമായി ഒരു അഭിമുഖം നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിശാച് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന പാപമേതെന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഏവരെയും അത്ഭുതപ്പെടുത്തി. 'അഹങ്കാരം', സാത്താന്‍ പൂജയോ, ജഡികപാപങ്ങളോ, കൊലപാതകമോ പോലും പിശാച് അഹങ്കാരത്തോളം ഇഷ്ടപ്പെടുന്ന പാപങ്ങളല്ല. കാരണം അത്രയേറെ ഒരു മനുഷ്യനെ തകര്‍ക്കുവാന്‍ പര്യാപ്തമായ പാപമാണ് അഹങ്കാരമെന്ന് പിശാചിന് പോലും അറിയാം. ഫാദര്‍ ഹോസേ വ്യക്തമാക്കുന്നു. എപ്പോഴെങ്കിലും പിശാചിനെ ഭയക്കേണ്‍ അവസ്ഥ വന്നിട്ടുോ? അതായിരുന്നു പത്രപ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യം. ചിലപ്പോഴൊക്കെ പിശാചിന്റെ ശക്തിയും സ്വാധീനവും എത്രയധികമായിരുന്നെന്ന് ആകുലതയോടെ നോക്കിയിട്ടുണ്‍് ഞാന്‍. ആദ്യം ഈ ഉത്തരവാദിത്വം ഭരമേല്‍പ്പിക്കപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ പോലും എന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞു. എക്‌സോര്‍സിസ്റ്റ് എന്ന സിനിമയില്‍ പിശാച് ഒരു വ്യക്തിയെ കൊല്ലുകയും മറ്റൊരാളെ ജനാലയിലൂടെ പുറത്തേക്കെറിയുകയും ചെയ്യുന്നുണ്‍്. ഞങ്ങള്‍ക്ക് ഭയമുണ്‍്. അങ്ങയുടെ കാര്യത്തില്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു. പിശാച് ദൈവത്തിന്റെ സൃഷ്ടികളിലൊന്ന് മാത്രമാണെന്ന കാര്യം മറക്കരുത്.

പിശാച് ആവസിച്ച വ്യക്തികളുടെ ചിന്തകള്‍ സാധാരണ രീതിയിലാവില്ല. ചിലപ്പോള്‍ അവര്‍ അപരിചിതമായ ഭാഷകള്‍ സംസാരിച്ചേക്കാം. മറ്റുചിലപ്പോള്‍ അമാനുഷികമായ ശക്തിയും പ്രകടിപ്പിക്കും. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ജീവിച്ചിരുന്നവര്‍ ഭൂതോച്ചാടന സമയത്ത് ശര്‍ദ്ദിക്കുകയും ദൈവദൂഷണം വിളിച്ചുപറയുകയും ചെയ്യുന്നതും സാധാരണമാണ്. തന്റെ അനുഭവങ്ങള്‍ ഫാദര്‍ ഹോസേ പങ്കുവയ്ക്കുന്നു. പിശാചുബാധയുണ്‍ായിരുന്ന ഒരു കുട്ടിയോട് തിന്മയുടെ ശക്തികള്‍ ഇപ്രകാരം സംസാരിച്ചുവത്രേ. നീ ഞങ്ങളുടെ കൂടെ നിന്നാല്‍ യാതൊരു അത്യാഹിതവും വേദനയും ഉണ്‍ാകാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം. സഹമനില്ലാത്ത ജീവിതം സ്വപ്നം കാണാനും അങ്ങനെ ജീവിക്കാന്‍ കൊതി നല്‍കാനും പിശാചിന് സാധിക്കും. ദൈവത്തോടൊപ്പം സഹിക്കുന്ന മനുഷ്യരെ പിശാചിന് ഭയമാണ്. മാത്രമല്ല, അതികഠിനമായ വേദനകളിലൂടെ കടന്നുപോകുമ്പോള്‍ നിരാശയും ദുഃഖവും വന്ന് തങ്ങളുടെ ജീവിതത്തില്‍ പിശാച് കടന്നുകൂടിയതാണോ എന്നു ഭയന്ന് ഭൂതോച്ചാടനത്തിന് വരുന്നവരും ഉണ്‍െന്ന് ഫാദര്‍ പറയുന്നു. അവരില്‍ സാധാരണ പിശാചിന്റെ സ്വാധീനമൊന്നുമുണ്‍ാവില്ല.

പിശാച് ഉറ്റുനോക്കുന്ന മറ്റൊരു മേഖലയാണ്, സഹനങ്ങളില്‍ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത്. നിരാശയും ദുഃഖവും മൂലം ദൈവത്തെ പഴിപറയാനും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കാനും ഇടയാകാറുണ്‍്. താല്ക്കാലിക ആശ്വാസങ്ങള്‍ നല്കുന്നത് പിശാചാണെങ്കിലും മനുഷ്യര്‍ ചിലപ്പോള്‍ വേദനയെ ഭയന്ന് അതിനെ സ്വീകരിക്കുന്നു. ഇത് വലിയ ബന്ധനങ്ങള്‍ക്ക് കാരണമായി തന്റെ അടുക്കലെത്തിയവരും ഉണ്‍െന്ന് അദ്ദേഹം പറഞ്ഞു.