മെക്‌സിക്കോ: ഒരു രാജ്യത്തെ മുഴുവന്‍ ഭൂതോച്ചാടകരായ വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടി സഭയുടെ ഔദ്യോഗികമായ ഭൂതോച്ചാടനകര്‍മ്മം ഉപയോഗിച്ച് ആ രാജ്യത്തെ മുഴുവന്‍ തിന്മയുടെ സ്വാദീനങ്ങളും നിര്‍വീര്യമാകുന്നതിനായി പ്രാര്‍ത്ഥിച്ചാല്‍ എന്താവും ഫലം? കേള്‍ക്കുമ്പോള്‍തന്നെ വിശ്വാസികള്‍ക്ക് ഉണര്‍വുണ്‍ാകുന്നൊരു കാര്യമാണിത്.

ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നു. അതും ഭ്രൂണഹത്യയുടെയും മയക്കുമരുന്നിന്റെയും ജഡിക തിന്മകളുടെയും പൈശാചിക ആരാധനകളുടെയും മന്ത്രവാദത്തിന്റെയും അതിപ്രസരം പ്രകടമാക്കുന്ന മെക്‌സിക്കോയില്‍, ക്രിസ്തീയ വിശ്വാസത്തിന് പരമ്പരാഗതമായി വലിയ അടിവേരുള്ള ഈ രാജ്യത്ത് അടുത്തനാളുകളില്‍ തിന്മ പ്രബലപ്പെട്ടുവരുന്നു എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഇത്തരമൊരു പ്രാര്‍ത്ഥനാപോരാട്ടം.

മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പോട്ടോസി കത്തീഡ്രലിലാണ് വലിയ പരസ്യപ്രസ്താവനകളൊന്നും നടത്താതെ ഈ ഭൂതോച്ചാടനം നടന്നത്. കര്‍ദ്ദിനാള്‍ യുവാന്‍ സാന്‍ടോവല്‍ ഇനിഗ്വേസ് ആണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കിയത്. അടച്ചിട്ട കത്തീഡ്രല്‍ ദേവാലയത്തില്‍ സഭയുടെ അധികാരത്തിന്റെയും ശക്തിയുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചായിരുന്നു ഭൂതോച്ചാടനം.

ചരിത്രത്തിലാദ്യമായിട്ടാണ് ഒരു രാജ്യത്തിനു മുഴുവനും വേണ്‍ി ഭൂതോച്ചാടനകര്‍മ്മം നിര്‍വഹിക്കപ്പെടുന്നത്. ആര്‍ച്ച് ബിഷപ്പ് ജീസസ് കാര്‍ലോസ് കബേറോ, പ്രസിദ്ധ സ്പാനിഷ് ഭൂതോച്ചാടകന്‍ ഫാദര്‍ ഹോസേ അന്റോണിയോ ഫോര്‍ത്തേയ എന്നിവരും കര്‍ദ്ദിനാളിനോട് കൈകോര്‍ത്തു. തിന്മയുടെ സ്വാധീനം ശക്തമായതിനാല്‍ മനുഷ്യന്‍ പലപ്പോഴും പാപത്തെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നു എന്ന കണ്‍െത്തലും പ്രസ്തുത ശുശ്രൂഷയ്ക്ക് കാരണമായി. എന്തുകൊണ്‍ാണ് ഇത്തരമൊരു ചടങ്ങ് നടത്തിയതെന്ന ചോദ്യത്തിന് ഫാദര്‍ ഫോര്‍ത്തേയ നല്‍കിയ ഉത്തരമിതായിരുന്നു. പാപം ഈ രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുന്നു. അതിനാല്‍ ഇവിടെ പിശാചിന് പ്രലോഭനം എളുപ്പമാകുന്നു അങ്ങനെ തിന്മയുടെ സ്വാധീനം വര്‍ദ്ധിക്കുന്നു. പാപത്തില്‍ വീണുപോയവര്‍ കരകയറാനാവാതെ വിഷമിക്കുന്നു.

മന്ത്രവാദവും കൂടോത്രവും പൈശാചിക  ആരാധനകളും വര്‍ദ്ധിച്ചുവരുന്നതും കാണുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്ന് ഒരു ദിവസം എല്ലാ തിന്മകളും ഇവിടെ അപ്രത്യക്ഷമാകുമെന്ന് വാദിക്കുന്നില്ല. പക്ഷേ, ഈ പ്രാര്‍ത്ഥന രാജ്യത്ത് വലിയ വ്യത്യാസം ഉണ്‍ാക്കിയിരിക്കും. ഇതിന്റെ തുടര്‍ച്ചയായി പല പ്രാര്‍ത്ഥനകളും ക്രമീകരിച്ചിട്ടുമുണ്‍്. ഭൂതോച്ചാടനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അദ്ദേഹം പറയുന്നു.

ഇത്തരം പ്രാര്‍ത്ഥനകള്‍ എല്ലാ രാജ്യങ്ങളിലും നടത്തപ്പെടണം. കൂടെക്കൂടെ നടത്തപ്പെടുകയും വേണം. അങ്ങനെ തിന്മയുടെ സ്വാധീനങ്ങളെ ഫലപ്രദമായി ചെറുക്കുവാന്‍ മനുക്ക് സാധിക്കും. ക്രിസ്തുവിന്റെ ശക്തി അപരിമേയവും അതുല്യവുമാണ്. അവിടുത്തെ രക്തം വിമോചനം നല്‍കാന്‍ പര്യാപ്തമാണ്. ഫാദര്‍ ഫോര്‍ത്തേയ കൂട്ടിച്ചേര്‍ത്തു.