മൊസൂള്‍: ഇറാക്കില്‍ നിന്നും െ്രെകസ്തവര്‍ പലായനം ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇറാക്കിലെ മൊസൂള്‍ പിടിച്ചടക്കിയ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ദൈവാലയങ്ങളും കൊവേന്തകളും പിടിച്ചടക്കിയാല്‍ ആദ്യം അന്വേഷിക്കുന്നത് അവിടുത്തെ ആയുധ പ്പുരകളെക്കുറിച്ചാണ്. അതിഭീകരമായ െ്രെകസ്തവവിദ്വേഷം ബാധിച്ച ഭീകരരുടെ ധാരണ കൊവേന്തകളിലും മഠങ്ങളിലും അവരുടെ സംരക്ഷണത്തിനായി യഥേഷ്ടം ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ്.

അടുത്തകാലത്ത് ഇറാക്കിലെ മൊസൂളില്‍നിന്നും പലായനം ചെയ്ത സിസ്റ്റര്‍ ഹയാട്ട് തന്റെ അനുഭവം പങ്കിടുന്നു. മൊസൂളിലെ ഡോമിനിക്കന്‍ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ ഹയാട്ട്. സിസ്റ്റര്‍ അവിടെയുള്ള അനാഥാലയത്തിലെ കെയര്‍ടെയ്ക്കറും അടുത്തുള്ള യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രോപോളജിയില്‍ അധ്യാപികയുമായിരുന്നു. സാമാധാനപൂര്‍ണ്ണവും സന്തോഷകരവുമായ ജീവിതമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഭീകരവാദികള്‍ മൊസൂള്‍ പിടിച്ചടക്കിയതോടെ സിസ്‌റ്റേഴ്‌സിന് അവിടെ പലായനം ചെയ്യേണ്ടി വന്നു. ഇന്ന് ഇറാക്കിലെ ഇര്‍ബില്‍ എന്ന സ്ഥലത്ത് അഭയാര്‍ത്ഥികള്‍ക്കൊപ്പം കഴിയുകയാണ് സിസ്റ്റര്‍ ഹയാട്ട്. പ്രായമായ സന്യാസികളെയും അഭയാര്‍ത്ഥികളെയും സംരക്ഷിക്കുകയാണ് സിസ്റ്റര്‍ ഇപ്പോള്‍.

മൊസൂളില്‍ നിന്നും പോന്നു കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിസ്റ്ററിന്റെ കൂടെയുള്ള സുപ്പീരിയര്‍ മരീയയ്ക്ക് ഒരു കോള്‍ വന്നു. മറുതലയ്ക്കല്‍ ഭീകരനായിരുന്നു. അയാള്‍ക്ക് അറിയേണ്ടത് സിസ്റ്റര്‍മാര്‍ മഠത്തില്‍ എവിടെയാണ് ആയുധം സൂക്ഷിച്ചിരിക്കുന്നുതെന്നതാണ്. ഇത്രയു വലിയ സ്ഥാപനത്തില്‍ ആയുധ പ്പുരകളില്ലെന്ന് അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

അവസാനം സിസ്റ്റര്‍ മരിയ അയാള്‍ക്ക് ലൈബ്രറിയിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അല്പസമയം കഴിഞ്ഞ് അയാള്‍ നിരാശനായി വീണ്ടും വിളിച്ചു. അവിടെ പുസ്തകങ്ങള്‍ മാത്രമേ ഉള്ളു. ആയുധങ്ങളില്ല. സിസ്റ്റര്‍ മരിയ അയാളോട് പറഞ്ഞു. ''ഞങ്ങളുടെ ആയുധം ബൈബിള്‍ മാത്രമാണ്. അത് ആത്മാവിന്റെ ആയുധമാണ്.''പിന്നീട് ഭീകരര്‍ ഒന്നും പറഞ്ഞില്ല. തന്റെ നാട്ടിലേക്ക് ഇനി മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷ അവശേഷിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സേവനമണ്ഡലത്തില്‍ സിസ്റ്റര്‍ സംതൃപ്തയാണ്.

ക്യാമ്പിലെ യൂത്തിനെ സംഘടിപ്പിച്ച് പ്രാര്‍ത്ഥനകൂട്ടായ്മയ്ക്ക് സിസ്റ്റര്‍ രൂപം നല്‍കി കഴിഞ്ഞു. അഭയാര്‍ത്ഥിക്യാമ്പിലെ പുറമ്പോക്കില്‍ തുടങ്ങിയ പ്രാര്‍ത്ഥന കൂട്ടായ്മ അഭയാര്‍ത്ഥികളുടെ പ്രതീക്ഷയാവുകയാണ്. ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല...