മക്അലന്‍, ടെക്‌സസ്: എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1945 ല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്‍് ഹിരോഷിമയിലും നാഗസാക്കിയിലും, നാശകരമായ അണുബോംബുകള്‍ വര്‍ഷിക്കപ്പെട്ടു. ഹിരോഷിമയില്‍ ബോംബ് വീണപ്പോള്‍ത്തന്നെ എണ്‍പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. പിന്നീട് ഒന്നരലക്ഷത്തോളം പേര്‍ റേഡിയേഷന്‍ മൂലം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാഗസാക്കിയിലും ആയിരങ്ങള്‍ മരണത്തിന് കീഴടങ്ങി. ഔദ്യോഗിക കണക്കുകളേക്കാള്‍ അധികമായി ജനങ്ങള്‍ ഈ ലോകത്തോട് വടപറഞ്ഞുവെന്നത് വസ്തുതയാണ്.

എന്നാല്‍ ഹിരോഷിമയിലെ ബോംബ് വീണ സ്ഥലത്തുനിന്ന് അധികം ദൂരത്തല്ലാതെ ഒരു ഈശോസഭാ ആശ്രമമുണ്‍ായിരുന്നു. അവിടെയുണ്‍ായിരുന്ന നാലു വൈദീകര്‍ ഹ്യൂഗോ ലാസ്സല്‍, ഹ്യൂബര്‍ട്, ഷിഫര്‍, വില്‍ഹെം ക്ലെയിന്‍സോര്‍ജ്, ഹ്യൂബര്‍ട് സെയ്‌ലിക് എന്നിവര്‍ ഈ ആക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. അവര്‍ തങ്ങളുടെ രക്ഷപ്പെടലിന്റെ കാരണമായി പറഞ്ഞത് ജപമാല പ്രാര്‍ത്ഥനയാണ്. ബോംബ് ഭീഷണിയും യുദ്ധഭീകരതയും ഉണ്‍ായപ്പോള്‍ ഇവര്‍ ദൈവമാതാവിന്റെ മാധ്യസ്ഥതയില്‍ അഭയം തേടി. ലോകക്തിന് സാക്ഷ്യമാകത്തക്ക രീതിയില്‍ അവരെ അമ്മയുടെ മാധ്യസ്ഥം സംരക്ഷിച്ചു. അന്ന് തകരാതെ അവശേഷിച്ച ഒരു കെട്ടിടവും ഇവരുടെ ആശ്രയമായിരുന്നു. ജനാലയുടെ ചെറിയൊരു ചില്ലുതകര്‍ന്നതൊഴിച്ചാല്‍ മറ്റൊരു അപകടവും ഉണ്‍ായില്ല.

പിന്നീട് ഡോക്ടര്‍മാര്‍ ഇവരെ പരിശോധിച്ചപ്പോള്‍ റേഡിയേഷന്റെ ഫലമായി ഗുരുതരമായ രോഗങ്ങള്‍ ഉണ്‍ാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല. 1976 ല്‍ ഫിലാദെല്‍ഫിയയില്‍ വച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഈ സാക്ഷ്യം പറയുവാന്‍ ഫാദര്‍ ഷിഫര്‍ എത്തിയിരുന്നു. ജപമാലയുടെ ശക്തിയെക്കുറിച്ചാണ് അദ്ദേഹം അന്ന് പറഞ്ഞത്. മറ്റുള്ളവരോട് ദൈവം ക്രൂരത കാട്ടുകയായിരുന്നോ എന്നുള്ള ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി. ഞങ്ങളുടെ ജീവിതം രക്ഷിക്കപ്പെട്ടത് ഞങ്ങള്‍ അവരെക്കാള്‍ ശ്രേഷ്ഠരായതുകൊണ്‍ോ ദൈവം തിരിച്ചുവ്യത്യാസം കാട്ടിയതുകൊണ്‍ോ അല്ല മറിച്ച് ജപമാലയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തുന്നതിനാണ്. അണുബോംബിനെപ്പോലും അതിജീവിക്കാനുള്ള ശക്തി ജപമാല പ്രാര്‍ത്ഥനയ്ക്കുെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഈ നാലുപേരുടെ ശരീരത്തില്‍ 200 ഓളം ടെസ്റ്റുകളും നടത്തപ്പെടുകയുണ്‍ായി. എന്നാല്‍ അണുബോംബുമായി ബന്ധപ്പെട്ട യാതൊരു രോഗവും അവരുടെ ശരീരത്തില്‍ കണ്‍െത്താനുമായില്ല. യുദ്ധങ്ങള്‍ക്കെതിരെ ദൈവമാതാവിന്റെ മാധ്യസ്ഥം  എത്ര ശക്തമാണെന്നും ഈ സംഭവം വെളിപ്പെടുത്തുന്നു.