കുരിശിലേറ്റിയ യേശു മരിച്ചോ എന്ന് ഉറപ്പു വരുത്തണം. അതിനായി ആ പട്ടാളക്കാരന്‍ യേശുവിന്റെ മാര്‍വിടത്തില്‍ കുന്തംകൊണ്ട് കുത്തി. അപ്പോള്‍ ആദ്യം അവിടെനിന്ന് രക്തം ഒഴുകി. അത് ആ പട്ടാളക്കാരന്റെ  കണ്ണുകളിലേക്കും വീണു. കാഴ്ച നഷ്ടപ്പെട്ടിരുന്ന ഒരു കണ്ണ് ആ നിമിഷം തന്നെ തുറന്നു, അയാള്‍ക്ക് കാഴ്ച ലഭിച്ചു! ആ പട്ടാളക്കാരന്‍ വിശ്വാസത്തോടെ പ്രഖ്യാപിച്ചു. 'യേശു രക്ഷകനായ ദൈവമാണ്' അതെ, ദൈവത്തെ കാണാതെ വിഷമിച്ചു നില്‍ക്കുന്ന ഏവരുടെയും കണ്ണുകള്‍ യേശു തന്റെ രക്തത്താല്‍ തുറന്നുകൊടുക്കുന്നു.

അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്തം നമുക്ക് ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു (എഫേസോസ് 1:7)