വത്തിക്കാന്‍: വിഗ്രഹാരാധന പാപമാണെന്നും അതിനെതിരെ കരുതലുള്ളവരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഈ ലോകത്തിന്റേതായ എല്ലാ സുഖങ്ങളും ഇല്ലാതാകുമെന്നും സൃഷ്ടാവായ ദൈവമാണ് പരമസത്യമാണെന്നും ഇന്നലെ സാന്റ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടു നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
കാറ്റ്, അഗ്നി, വായു, ജലം തുടങ്ങിയ പ്രകൃതി ശക്തികളെയെല്ലാം ദൈവമായി ചിലര്‍ കാണുന്നു. എന്നാല്‍ ഇവയൊക്കെ സൃഷ്ടിച്ച ദൈവത്തിന്റെ മഹത്വം നാം ദര്‍ശിക്കുന്നില്ല. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം സുന്ദരങ്ങളാണ്. അവയുടെ സൗന്ദര്യം ആസ്വദിക്കുന്നതും നല്ലതാണ്. എന്നാല്‍ അതിനപ്പുറം അവയെ ആരാധിക്കരുത്. പകരം സൃഷ്ടാവായ ദൈവത്തെയാണ് ആരാധിക്കേണ്ടത്.
ഈ ലോകത്തിലെ സുഖങ്ങളെല്ലാം നശ്വരമാണ്. അവയെല്ലാം ഒരിക്കല്‍ മങ്ങും. നമ്മുടെ ചില ശീലങ്ങളെല്ലാം മാറ്റേണ്ടതുണ്ട്. ചെറിയ സുഖങ്ങള്‍ക്കുവേണ്ടി നിത്യമായ പരമാനന്ദത്തെ പരിത്യജിക്കരുതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.