വത്തിക്കാന്‍: സ്വന്തം ജാതകം വായിച്ചുനോക്കാനുള്ള പ്രവണതയുണ്ടാകുമ്പോള്‍ പകരം ക്രിസ്തുവിലേക്ക് നോക്കുക എന്ന് മാര്‍പാപ്പ. കാരണം കര്‍ത്താവിന് നമ്മെ ഭാവി പ്രവചനക്കാരെക്കാള്‍ നന്നായി നമ്മെ സംരക്ഷിക്കാന്‍ കഴിയും. സെന്റ് പീ റ്റേഴ്‌സ് സ്‌ക്വയറില്‍ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ഈ ലോകമാകുന്ന തീര്‍ത്ഥാടനത്തില്‍ ക്രിസ്തുവാണ് നമ്മുടെ ഏകലക്ഷ്യം. എന്നാല്‍ അനുദിനജീവിതത്തിലും അവിടുന്ന് സാന്നിധ്യമായി നമ്മുടെ കൂടെയുണ്ട്. അവിടുന്ന് നമ്മുടെ കൂടെയുണ്ട്...നമ്മുടെ ഒപ്പം നടക്കുന്നു. നമ്മെ അവിടുന്ന് അധികമായി സ്‌നേഹിക്കുന്നു. എല്ലാം കടന്നുപോകും. അവിടുത്തെ വചനം മാത്രം നില നില്ക്കും. അവിടുത്തെ നോക്കുക...അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തും. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.