വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായേയും വഹിച്ചുകൊണ്ടുള്ള വിമാനം ഇതാ എത്താ റായി. എത്തിക്കഴിഞ്ഞു.എന്നൊക്കെ റിപ്പോര്‍ട്ട് ചെയ്യാന്‍ അമേരിക്കന്‍ മാധ്യ മങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇടയന്റെ വിമാനം എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിമാനം സെപ്റ്റംബര്‍ 22 നാണ് വാഷിംങ്ടണില്‍ എത്തിയത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് സ്വന്തമായി വിമാനമുണ്ടോ? ഇടയന്റെ വിമാനത്തെക്കുറിച്ചുള്ള ചില അറി യാക്കഥകളിലേക്ക്.

സത്യത്തില്‍ ഇടയന്റെ വിമാനം എന്ന പ്രയോഗം തന്നെ മാധ്യമസൃഷ്ടിയാണ്. ഇറ്റാലി യന്‍ നിര്‍മ്മിത അലിറ്റാലിയ അ4000 എന്ന വിമാനത്തിലാണ് ഫ്രാന്‍സിസ് പാപ്പ സാധാര ണയായി വിദേശയാത്രകള്‍ നടത്തുന്നത്. ഇത് പാപ്പായ്ക്ക് സ്വന്തമായുള്ള വിമാനമല്ല.
    
ചിലരുടെ ധാരണ മാര്‍പ്പാപ്പ സഞ്ചരിക്കുന്ന വിമാനം അത്യാധുനിക സുഖ സൗക ര്യങ്ങളോടു കൂടിതാണെന്നാണ്. എന്നാല്‍ ആദ്യത്തെ റോയില്‍ ഇരിക്കാം എന്നതില്‍ കവിഞ്ഞ് സാധാരണ വിമാനങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു സുഖസൗക ര്യങ്ങളും മാര്‍പ്പാപ്പ യാത്രചെയ്യുന്ന വിമാനത്തിനില്ല.

മിക്കവാറും 30 ആളുകളാണ് ഫ്രാന്‍സിസ് പാപ്പാ യാത്ര ചെയ്‌യുന്ന വിമാനത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുക. ഇതുകൂടാതെ 70 മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമാനത്തി ലു ള്ളില്‍ മാര്‍പ്പാപ്പയുമായി സംവദിക്കുന്നതിനുള്ള അവസരമുണ്ടാകും. ഇവര്‍ വത്തിക്കാ നില്‍നിന്നു യാത്ര പുറപ്പെട്ട് വാഷിംങ്ടണില്‍ എത്തുന്നതുവരെ വിമാനത്തിനുള്ളിലു ണ്ടാകും.

    പോള്‍ ആറാമനാണ് വിദേശ പര്യടനത്തിനായി ആദ്യമായി വിമാനത്തില്‍ യാത്ര ചെയൂ മാര്‍പ്പാപ്പ. 1964 ല്‍ ഇസ്രായേല്‍ - ജോര്‍ദ്ദാന്‍ സന്ദര്‍ശനവേളയിലായിരുന്നു ഇത്.