''സഹോദരന്‍ അല്ലെങ്കില്‍ സഹോദരി'' ഈ രണ്ടു വാക്കുകളില്‍ ഒരെണ്ണം മാത്രമേ ക്രൈസ്തവരെ വേര്‍തിരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഉപയോഗിക്കുന്നുളളൂ. മറ്റ് തിരി വുകള്‍ ആവശ്യമില്ല എന്നാണ് പാപ്പ പറയുന്നത്.''ദൈവികസാന്നിദ്ധ്യത്തിലേയ്ക്ക് ഒരാള്‍ നടന്നടുക്കുമ്പോഴാണ് ഈ സാഹോദര്യം ഫലവത്താകുന്നത്.'' കസാര്‍ത്തയിലെ പെന്തക്കോസ്ത് വിശ്വാസികളോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

    പെന്തക്കോസ്തുസഭ സന്ദര്‍ശിക്കാനുളള തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ചിലര്‍ സ്വീകരിച്ചതെന്നു പാപ്പാ പറയുന്നു. കസാര്‍ത്തയിലെ പെന്തക്കോസ്ത് ചര്‍ച്ചിന്റെ അനുരജ്ഞനത്തിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് പാപ്പയുടെ കസാര്‍ത്ത സന്ദര്‍ശനം. 

    കത്തോലിക്കപഠനങ്ങളില്‍ പെന്തക്കോസ്തുവിശ്വാസവുമായുളള ഒരു കൂടിച്ചേരല്‍ എളുപ്പമല്ല എന്ന് പറയുന്നുണ്ട്. ഈയവസരത്തില്‍ റോമുമായി സഭാപരമായ സൗഹൃദം പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ ഇറ്റലിയിലെയും ലോകത്തെമ്പാടുമുളള ഇവാഞ്ചലി ക്കല്‍വിശ്വാസികള്‍ ഇപ്പോഴും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരാണ്. കത്തോലിക്കാ മതത്തിലെ ചില വിശ്വാസഭാഗങ്ങളും ഇവാഞ്ചലിക്കല്‍ വിശ്വാസവും തമ്മിലുളള സാമ്യമാണ് ഈ വിശ്വാസത്തിനാധാരം. 

    എല്ലാ വിശ്വാസികളുടെയും ആത്മീയയാത്ര അവസാനിക്കുന്നത് ഏകദൈവത്തി ലാണെന്നും ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.