ആദ്യമായി തന്റെ മരണത്തെക്കുറിച്ചുളള ചിന്തകള്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവെച്ചു. മറ്റനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതിനിടയിലായിരുന്നു. തന്റെതന്നെ ജീവിതത്തെക്കുറിച്ച് പാപ്പാ പറഞ്ഞത്. ജനപ്രീതിയെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ദൈവജനത്തിന്റെ ഔദാര്യമാണെന്നായിരുന്നു പാപ്പയുടെ മറുപടി. 

''എന്റെ പാപങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും ഓര്‍മ്മിക്കാനും അഹങ്കരിക്കാതിരി ക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം കുറച്ചുകാലത്തേയ്‌ക്കേ ഇതുണ്ടാകു എന്നെനിക്കറിയാം. രണ്ടോ മൂന്നോ വര്‍ഷം. അതു കഴിഞ്ഞാല്‍ എന്റെ പിതാവിന്റെ ഭവനത്തിലേക്കു ഞാന്‍ പോകും.''

    നാഡീസംബന്ധമായ ചില അസ്വസ്ഥതകള്‍ തനിക്കുണ്ടെന്നും പാപ്പാ വെളിപ്പെ ടുത്തി. അതിന് ചികിത്സ ആവശ്യമാണ്. അര്‍ജ്ജന്റീനക്കാര്‍ ഉന്മേഷത്തിനു പയോഗി ക്കുന്ന തേയിലക്കൂട്ട് എല്ലാ ദിവസവും കഴിക്കുക എന്നതാണ് ഈ പ്രശ്‌നത്തിനുളള പരിഹാരം എന്നും പാപ്പ വ്യക്തമാക്കി.