യൂദാസിനെപ്പോലെ ഇന്നും ഏവര്‍ക്കും യേശുവിനെ ഒറ്റിക്കൊടുക്കാനുളള അവസരങ്ങ ളുണ്ടെന്ന് പേപ്പല്‍പ്രസംഗകന്‍, കപ്പുച്ചിന്‍സഭാംഗമായ ഫാ. റാനിയേരോ കന്താലമെസ, ദു:ഖവെളളിയാഴ് വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസ്താവിച്ചു. 

    പക്ഷേ, ദൈവം ക്ഷണിക്കുന്നവനാണെന്നും കരുണയുളളവനാണെന്നും ഉളള സ ത്യം ആരും വിസ്മരിക്കരുത്. അദ്ദേഹം തുടര്‍ന്നു. 30 വെളളിക്കാശിനു ഒറ്റിക്കൊടു ക്കുന്ന പരിപാടി ചരിത്രത്തിലൂടെ ഇന്നും തുടരുകയാണ്. സമ്പത്തിനുവേണ്ടിയുളള മനുഷ്യന്റെ ആര്‍ത്തിക്കെതിരെയും കന്താലമെസ സംസാരിച്ചു. 

    ആൂദാസിന്റെ ഏറ്റവും വലിയ തെറ്റ് യേശുവിനെ ഒറ്റിയതായിരുന്നില്ല. മറിച്ച് ദൈവത്തിന്റെ കരുണയിലും ക്ഷമിക്കുന്ന സ്‌നേഹത്തിലും വിശ്വസിക്കാത്തതായിരു ന്നെന്നും അദ്ദേഹം പ്രസ്താവിച്ചു. 

    പാപ്പാ പങ്കെടുക്കുന്ന ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളില്‍  പ്രസംഗം പറയാത്ത ഏക അവസരമാണ് ദു:ഖവെളളിയാഴ്ചയിലേത്.