പണത്തിനും സ്ഥാനമാനത്തിനുമായി ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്കെ തിരെ ഫ്രാന്‍സീസ് പാപ്പാ തുറന്നടിച്ചിരിക്കുന്നു. ''സഭയില്‍ അനേകം ലാഭേച്ഛക്കാരുണ്ട്.''  പാപ്പാ പറഞ്ഞു. ''അതുപോലെതന്നെ സ്ഥാനമാനങ്ങള്‍ കൊതിക്കുന്നവരും.''  

    പണത്തിനുവേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നത് ശരിയല്ലെന്ന് പാപ്പാ പറ ഞ്ഞു. ഇടവകയില്‍നിന്നും രൂപതയില്‍നിന്നും സാമ്പത്തികലാഭം ഉണ്ടാക്കാന്‍ ശ്രമിക്കു ന്നതും സ്‌കൂളില്‍നിന്നും കോളേജില്‍നിന്നും ആശുപത്രിയില്‍നിന്നും സാമ്പത്തികനേട്ടം ഉണ്ടാ ക്കാന്‍ ശ്രമിക്കുന്നവരുമൊക്കെ ഈ കൂട്ടത്തില്‍പെടുമെന്നും പാപ്പാ പറഞ്ഞു. 

    ''ഒരുപാട് നല്ല ക്രിസ്ത്യാനികളെ നമുക്ക് പരിചയമുണ്ട്. എന്നാല്‍ പിന്നീട് നാം മനസ്സിലാക്കുന്നു അവരില്‍ ചിലരൊക്കെ സാമ്പത്തികക്രമക്കേടുകള്‍ നടത്തിയിട്ടു ണ്ടെന്ന്: സാമ്പത്തികനേട്ടത്തിനുവേണ്ടിയായിരുന്നു അവരുടെ ശിഷ്യത്വമെന്ന്'' പാപ്പാ പറഞ്ഞു.