ആധികാരികമായി സംസാരിക്കുന്നതിനുളള കഴിവ് ഒരുവന്‍ ആര്‍ജ്ജിക്കുന്നത് പരിശു ദ്ധാത്മാവില്‍നിന്നാണ്. അല്ലാതെ ദൈവശാസ്ത്രബിരുദങ്ങളില്‍നിന്നല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. സെപ്റ്റംബര്‍ 2 ന് വത്തിക്കാനിലെ സെന്റ് മാര്‍ത്താ വസതിയിലെ ദിവസേനയുളള വിശുദ്ധകുര്‍ബാനയ്ക്കിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. 

    മൗലികതയില്ലാത്ത സ്വത്വത്തെക്കുറിച്ച് പാപ്പയുടെ ചോദ്യമിതാണ്. ''നമ്മളെല്ലാ വരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ക്രൈസ്തവനെന്ന നിലയില്‍ എന്താണ് നമ്മുടെ സ്വത്വം?'' വിശുദ്ധ പൗലോസിന്റൈ വാക്കുകളെയാണ് ഫ്രാന്‍സിസ് പാപ്പ ഈ ചോദ്യത്തിനുത്തരമായി വിശദീകരിച്ചത്. മാനുഷികമായ അറിവ് വച്ച് നാം മറ്റുളളവരോട് ആധികാരികമായി സംസാരിക്കരുതെന്ന് വിശുദ്ധ പൗലോസ് പറയുന്നു. ബിരുദങ്ങള്‍ നേടിയ അദ്ധ്യാപകനായിരുന്നില്ല വിശുദ്ധ പൗലോസ്. അദ്ദേഹത്തിന്റെ അറിവിന്റെ ഉറവിടം പരിശുദ്ധാത്മാവായിരുന്നു. മാനുഷികമായി ആര്‍ജ്ജിച്ച അറിവായിരുന്നില്ല അത്. 

    ഒരു വ്യക്തിക്ക് ചിലപ്പോള്‍ അഞ്ച് ദൈവശാസ്ത്രബിരുദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ദൈവികചൈതന്യം ഉണ്ടാകില്ല.''ഒരുപക്ഷേ നിങ്ങള്‍ വിദഗ്ധനായ ഒരു ദൈവ ശാസ്ത്രജ്ഞന്‍ ആയിരിക്കാം. എന്നാല്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥക്രൈസ്തവന്‍ അല്ല. കാരണം നിങ്ങളില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഇല്ല. ഉണ്ടെങ്കില്‍ മാത്രമേ യഥാര്‍ത്ഥക്രൈസ്തവനാണ് എന്ന് പറയാന്‍ സാധിക്കൂ. പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ആധികാരികതയും ക്രൈസ്തവനെന്ന സ്വത്വബോധവും നല്‍കുന്നത്.'' ഫ്രാന്‍സിസ് പാപ്പാ പറയുന്നു.  

    പ്രൈമറി സ്‌കൂള്‍വിദ്യാഭ്യാസംപോലും ലഭിക്കാത്ത ചില വൃദ്ധസ്ത്രീകള്‍ക്ക് ദൈവകാര്യങ്ങളില്‍ അഗാധമായ അറിവുളളതായി കാണാം. പരിശുദ്ധാത്മാവിന്റെ അനുഗ്രഹമാണ് അവരുടെ ഈ അറിവിന്റെ ഉറവിടം. പരിശുദ്ധാത്മാവിന്റെ അഭിഷേ കത്തെക്കുറിച്ച് മിക്ക ക്രൈസ്തവര്‍ക്കും ശരിയായ അറിവില്ല. ഈ അറിവില്ലായ്മ ക്രൈസ്തവന്‍ ആരാണെന്ന അറിവില്ലായ്മയാണ്. 

    ദൈവശാസ്ത്രപരമായ കാര്യങ്ങളില്‍ ദൈവികനിയമോപദേശകരും ദൈവശാ സ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയവരും സംസാരിക്കാറുണ്ട്. ഹൃദയപൂര്‍വ്വമാണോ സംസാരിക്കുന്നതെന്ന കാര്യത്തില്‍ അവര്‍ക്ക് തീര്‍ച്ചയില്ല. പരിശുദ്ധാത്മാവില്‍ ഐക്യപ്പെടാന്‍ അവര്‍ക്കു കഴിയുകയില്ല. മറ്റുളളവരെ അവരുടെ സ്വത്വം കണ്ടെത്താന്‍ സഹായിക്കാനും അവര്‍ക്കു കഴിയുകയില്ല. 

    ക്രൈസ്തവന്‍ അവന്റെ സ്വത്വം തിരിച്ചറിയാന്‍ പിതാവായ ദൈവത്തോട് അപേക്ഷിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ വിശുദ്ധ കുര്‍ബാന അവസാനിപ്പിച്ചത്.''അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് സമ്മാനി ക്കേണമെ. അങ്ങയുടെ ചിന്തയുടെ പാതയില്‍ ഞങ്ങളെ നടത്തേണമെ, കാഴ്ചയുടെയും കേള്‍വിയുടെയും സര്‍വ്വശക്താ, അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ അഭിഷി ക്തരാക്കേണമെ.''