ക്രിസ്തു നിനക്കാരാണ്? എനിക്കാരാണ്? ഈ ചോദ്യമാണ് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തടിച്ചുകൂടിയ വിശ്വാസികളോടായി ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചത്. വിശുദ്ധ യോഹ ന്നാന്റെ സുവിശേഷത്തില്‍ യേശു അഞ്ചപ്പവും രണ്ടു മീനും അയ്യായിരം പേര്‍ക്കായി വര്‍ദ്ധിപ്പിച്ച തിരുവചനഭാഗം വായിച്ച് വചനവ്യാഖ്യാനം നടത്തുകയായിരു ന്നു മാര്‍പാപ്പ. ക്രിസ്തുവിനെ മനസ്സിലാക്കുന്നതില്‍ നമ്മള്‍ പലപ്പോഴും തെറ്റിപ്പോകും. ദൈവികമായ ഉറവിടം, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം, വിശ്വാസം ഈ മൂന്ന് ഘടകങ്ങളാണ് ക്രിസ്തുവിനെയും അവിടുത്തെ ദൗത്യത്തെയും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കു ന്നത്. 

വിശ്വാസമില്ലാത്തതുകൊണ്ട് ചില ശിഷ്യന്മാര്‍ അവിടുത്തെ ഉപേക്ഷിച്ചുപോയി. ക്രിസ്തു അവരെ ഒരിക്കലും മൃദുവാക്കുകള്‍ കൊണ്ട് തിരികെ വിളിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അവിടുന്ന് നമ്മെ ഒരു കാര്യത്തിലും നിര്‍ബന്ധിക്കില്ല. വ്യക്തമായ തിരഞ്ഞെടുപ്പിനുളള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നല്‍കുന്നുണ്ട്. ഒന്നുകില്‍ അവിടു ത്തോടൊപ്പമായിരിക്കാം. അല്ലെങ്കില്‍ അവിടുത്തെ വിട്ടുപേഷിച്ചുപോകാം. ദൈവത്തോ ടുളള വിശ്വസ്തത മനുഷ്യനോടുളള വിശ്വസ്തതയുടെ കാര്യം കൂടിയാണ് മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു. ലോക ത്തിന് ഒരിക്കലും നമ്മുടെ വിശപ്പോ ദാഹമോ മാറ്റാനാവില്ല. നമുക്ക് ക്രിസ്തുവിനെ വേണം. ഓരോ ദിവസവും നാം കുറച്ചുനേര മെങ്കിലും ഈ ചോദ്യം ചോദിക്കണം. ക്രിസ്തു നമുക്കാരാണ്?